Friday, July 27, 2012

സുബൈദ


പതിവുപോലെ പുഴക്കരയിലെ ബോട്ട് കടവില്‍  ദിലീപ് കൂട്ടുകാരോടൊത്ത് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് , സൊറയും പറഞ്ഞ് ഇരിക്കുകയാരുന്നു.  ദൂരെ അക്കരയില്‍ നിന്നും ആള്‍ക്കാര് മായി തോണി തുഴഞ്ഞു അബുക്ക വരുന്നു.

"മഴക്കോള് ഉണ്ടെന്നു തോന്നുന്നു." പല്ലില്‍ ഈര്‍ക്കിലും കുത്തി ബാബു പറഞ്ഞു.  

"എടാ അതിലും വലിയ കോള് വരുന്നു !" ഓടി കിതച്ചു കൊണ്ട് വന്ന കൃഷ്ണന്‍ പറഞ്ഞു.

എന്ത് കോള് ? ഇന്നും പുതിയ ബടായിയുമായി വന്നിരിക്കുകയാണോ ? ദിലീപ് ചോദിച്ചു.

അല്ല , കേള്‍ക്കുമ്പോള്‍ നീ ഞെട്ടും . സൈഡില്‍ സ്ഥാനം പിടിച്ചു കൊണ്ട് കൃഷ്ണന്‍ തുടര്‍ന്ന്.

ആ എന്തെങ്ങിലും ആട്ടെ നീ പറ ..... കൃഷ്ണന്‍ പറഞ്ഞതിന്നെ വലിയ കാര്യമായി എടുക്കാതെ  ദിലീപ് പറഞ്ഞു.

എടാ .. നീ അറിഞ്ഞോ.... നാളെ സുബൈദ വരുന്നു.... നീണ്ട 3 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം !

നീ കാര്യ മായിട്ടാണോ പറയുന്നത് .... കൃഷ്ണന്റെ അടുത്ത് നീങ്ങി ഇരുന്നു കൊണ്ട് ദിലീപ് തിരക്കി.

അതേടാ..... കാര്യമായി തന്നെ.  ഞാന്‍ ഇപ്പോള്‍ ഉമ്മര്‍ക്കയുടെ കടയില്‍ നിന്നാണ് വരുന്നത്.   അയാളിക്കാര്യം പറയുന്നത് കേട്ട ഉടനെ ഞാന്‍ നിന്നെ തിരക്കി പുറപ്പെട്ട താണ് .

സുബൈദ..... ദിലിപ് സാവധാനം എഴുനേറ്റു പുഴക്കരികിലേക്ക്  നീങ്ങി.

അവള്‍ക്കെല്ലാം ഓര്‍മയുണ്ടാകുമോ ? ചെറുപ്പത്തില്‍ മണ്ണപ്പം ചുട്ടു കളിച്ചതും.... പിന്നെ അവളുടെ കവിള് പിടിച്ചു ..." നിന്റെ കവിളിന്റെ ഇറച്ചി ഞാന്‍ ...." എന്ന് പറഞ്ഞു അവളുടെ കവിളില്‍ നുള്ളിയതും ..... സ്കൂളില്‍ ഉച്ച അക്ഷണം കഴിക്കുമ്പോള്‍ ആരും കാണാതെ അവളുടെ ബോട്ടിലിലെ പാല്‍ കുടിച്ചതും ...... ദിലീപ് ചിന്തയില്‍ മുഴങ്ങി.

അവന്റെ കാര്യം ഇനി ..പോക്ക .... നമുക്ക് വേഗം പോവാം .. അവനെ ഇനി കിട്ടു മെന്നു തോന്നുന്നില്ല... ബാബു പറഞ്ഞു.
.....   ......    ......   ......

പിറ്റേന്ന് രാവിലെ തന്നെ ദിലീപ് കുളിച്ചു റെഡി യായി ബസ്‌ സ്ടോപ്പിന് അടുത്തുള്ള മാവിന്‍ ചുവട്ടില്‍ സ്ഥലം പിടിച്ചു.   വരുമ്പോള്‍ തന്നെ അവളെ കാണണം .... 10 വരെ ഒന്നിച്ചു പഠിച്ചതാണ്‌ . അത് കഴിഞ്ഞു അവള്‍ ടൌണില്‍ ഹോസ്റലില്‍ കഴിഞ്ഞാണ് കോളേജ് പഠിത്തം തുടര്‍ന്നത്.   കോളേജിലെ സുമുഖന്‍മാരെ കണ്ടപ്പോള്‍ അവള്‍ എന്നെ മറന്നു കാണുമോ ? ദിലീപിന് ഒരെത്തും പിടിയും കിട്ടിയില്ല. സുബൈദയുടെ മനസ്സില്‍ ആരും ഉണ്ടാകരുതേ എന്നാ പ്രാര്‍ത്ഥ നയോടെ അവളുടെ വരവും കാത്തു അവന്‍ അവിടെ ഇരിപ്പായി.

കുറച്ചു കഴിഞ്ഞപ്പോള്‍ ബാബു വും എത്തി.  നീയാകെ ഒന്ന് മിനുങ്ങിയിട്ടുണ്ടല്ലോ .... നടക്കട്ടെ .... നടക്കട്ടെ.... ബാബു ദിലീപിനെ അടി മുടി നോക്കിയിട്ട് പറഞ്ഞു.

സമയം 9 , 10 .....  ദിലീപിന്റെ മനസ്സ് പിടച്ചു .... എന്തെ അവള്‍ വരാത്തത് ? ഇനി വൈകീട്ടേ വരത്തുല്ലോ? കൃഷ്ണന്‍ പറഞ്ഞത് രാവിലത്തെ ബസ്സിനു വരുമെന്നാണല്ലോ .... മിനുട്ടുകള്‍ മണിക്കൂറു പോലെ ഇഴഞ്ഞു നീങ്ങി.

അപ്പോഴാണ്‌ 10:30 യ്ക്കുള്ള ഗുരുവായൂരപ്പന്‍ ബസ്സു വന്നത്. സുബൈദ ഇതില്‍ ഉണ്ടാകുമോ ? ദിലീപ് അക്ഷമനായി ബസ്സിന്റെ വാതിലിനു നേരെ കണ്ണും നാട്ടിരുന്നു.

അതാ.... അവള്‍ സുബൈദ...... ദിലീപിന്റെ മനസ്സില്‍ ഒരായിരം വെടികള്‍ പൊട്ടി.

സുബൈദ നടന്നു വന്നു.....  ദിലീപും ബാബുവും അവളില്‍ കണ്ണും നട്ട് .... പ്രതീക്ഷയോടെ കാത്തു നിന്നു.

സുബൈദ അടുത്തെത്തിയപ്പോള്‍ നിറ പുഞ്ചിരിയോടെ ദിലീപ് അവളെ നോക്കി. സുബൈദ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കടന്നു പോയി.

ദിലീപ് ആകെ ദുഖത്തിലായി... എന്ത് പറ്റി .... അവളുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി എവിടെ പോയി ?  തന്നെ കാണാത്തത് പോലെ അവള്‍ പോയതെന്തേ ...... ?

അന്ന് രാത്രി ദിലീപിന് ഉറക്കം വന്നില്ല. എവിടെ നോക്കിയാലും സുബൈദ... അവളുടെ ദുഖം നിറഞ്ഞ മുഖം !

ഏതായാലും അവളെ ഒന്ന് നേരില്‍ കാണുക തന്നെ.  എന്ത് പറ്റിയെന്നറിയനമല്ലോ.  ഇത്ര മാത്രം അവഗണിക്കാന്‍ ഞാനെന്തു തെറ്റു ആണ് ചെയ്തത്.

പിറ്റേന്ന് രാവിലെ ദിലീപ് ഉമ്മര്‍ക്കയുടെ കടയുടെ സമീപം ചുറ്റി നടന്നു. സുബൈദ കടയില്‍ വരുമല്ലോ .. അപ്പോള്‍ കാണാം.

ഒടുവില്‍ അവള്‍ വന്നു .... അവള്‍ ഒറ്റയ്ക്കുള്ള തരം നോക്കി ദിലീപ് അടുത്ത ചെന്നു.

"സുബൈദ....സുഖം തന്നെ യല്ലേ ?"

"അതെ "

"ഇന്നലെ വരുമ്പോള്‍ ഞങ്ങള്‍ വഴിക്കുണ്ടായിരുന്നു.  സുബൈദ ഒന്ന് മിണ്ടിയത്‌ പോലും ഇല്ല."

"ഓ .. ഞാന്‍ ശ്രദ്ദിച്ചില്ലാ....  വീട്ടില്‍ എത്താനുള്ള ധ്രിതിയില്‍ ഞാന്‍ ഒന്നും നോക്കിയില്ല."

"പക്ഷെ എന്താ നിന്റെ മുഖം വാടിയിട്ട്  .   പണ്ടത്തെ പോലെ ചിരിച്ചു കളിചു നടക്കുന്ന സുബൈദ എവിടെ പോയി ?"

"സുബൈദ എവിടെയും പോയിട്ടില്ല..  ഇവിടെ തന്നെയുണ്ട്....  ഉപ്പഇപ്പോള്‍ വരും ... നിങ്ങള്‍ പോയാട്ടെ."

"അതെന്താ അങ്ങനെ.... എനിക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട്.   വൈകുന്നേരം ബോട്ട് ജെട്ടിക്കടുത്തു വരുമോ ?"

"ഇല്ല. .... അവള്‍ തറപ്പിച്ചു പറഞ്ഞു. ദിലീപ് പോകാന്‍ നോക്ക്.  ഞാന്‍ പണ്ടത്തെ കൊച്ചു പെണ്ണല്ല ...... "

ദിലീപ് സങ്കടത്തോടെ അവിടുന്ന് തിരിച്ചു പോയി.   എന്തോ പന്തികേടുണ്ട്.  അവള്‍ ഇങ്ങനെ യൊന്നും എന്നോട് സംസാരിക്കാറില്ല.    ഇനി എന്നെ ഒഴിവാക്കാനുള്ള തന്ത്രം ആണോ. ?

വൈകുന്നേരം ദിലീപും കൂട്ടരും പതിവ് പോലെ ബോട്ട് ജെട്ടിയില്‍ ഒത്തു ചേര്‍ന്നു .   ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല.

ഞാന്‍ ഒന്ന് പോയി സംസാരിച്ചാലോ.... ബാബു തിരക്കി.

വേണ്ട... അവള്‍ അവളുടെ ഇഷ്ടം പോലെ നടക്കട്ടെ ....  ദിലീപ്  ദേഷ്യത്തോടെ പറഞ്ഞു.

എടാ... ദിലീപേ.....

നീ യറിഞ്ഞോ ..... ?

കൃഷ്ണന്‍ ഓടി കിതച്ചു കൊണ്ട് വന്നിട്ട് പറഞ്ഞു.

എന്താ ? ബാബു തിരക്കി.

എടാ .... സുബൈദയെ ഇപ്പോള്‍ ആശുപത്രിയില്‍ കൊണ്ട്പോയി ... നമ്മുടെ മജീദിക്കായുടെ ജീപ്പില്‍ !

എന്ത് ?  ദിലീപ് ആകാംക്ഷ യോടെ ചോദിച്ചു ?  എന്ത് പറ്റി  അവള്‍ക്കു ?

അത് ... അത് .... ദിലീപേ കാര്യം രഹസ്യം  ആണ് .  നമ്മുടെ നോട്ടീസ് ദാമു വഴിയാ ഞാന്‍ വിവരം അറിഞ്ഞത് . .... നല്ലതൊന്നും അല്ല ഞാന്‍ അവിടെ കേട്ടത്.

നീ വളയ്ക്കാതെ കാര്യം പറയടെ ... ബാബു പറഞ്ഞു.

അത് ... നമ്മുടെ സുബൈദ... അവള്‍ക്കു .....  അവള്‍ക്കു.... അതും പറഞ്ഞു കൃഷ്ണന്‍ വയറു തടവി കാണിച്ചു

നീ എന്ത്  അസംബന്ധം ആണ് പറയുന്നത് ..  അവള്‍ക്കെന്തു പറ്റി .

എടാ.... അവള്‍ക്കു വയറ്റില്‍ ഉണ്ടെന്നു ! ...... അത് കൊണ്ടാ അവള്‍ തിരിച്ചു വന്നത്... അല്ലാതെ പഠിത്തം തീര്‍ന്നിട്ടില്ല....  അത് കളയാന ഇപ്പോള്‍ ഹോസ്പിറ്റലില്‍ പോയിരിക്കുന്നത് !

എല്ലാവരും മുഖത്തോട്  മുഖം നോക്കി ഇരുന്നു.

ദിലീപിന്റെ കണ്ണുകളില്‍ നിന്നും കണ്ണ്നീര്‍ പൊഴിഞ്ഞു.

അവനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ കൂട്ട് കാര്‍ വിഷമിച്ചു.

അക്കരയ്ക്കുള്ള  യാത്രികരുമായി അബൂക്കയുടെ തോണി തുഴഞ്ഞു പോയി .  അങ്ങ് സൂര്യന്‍ ചക്രവാളത്തില്‍ താണു ....  കൂടെ ഒരു പിടി സ്വപ്നങ്ങളും....

വിനോദ് ചിറയില്‍  

10 comments:

 1. പ്രതേകിച്ച് പുതുമയൊന്നും ഇല്ലാത്ത കഥാതന്തു..എങ്കിലും അവതരണം കൊള്ളാം...

  ReplyDelete
 2. കാലികമാണ്, ഇന്ന് നാം കാണുന്നതും കേൾക്കുന്നതും

  ReplyDelete
 3. ending onnukudi nannavanam

  ReplyDelete
 4. എഴുത്ത് കൊള്ളാം. കഥ ഊഹിക്കാന്‍ പറ്റുന്നതാണ്, എന്നാലും വായനയിലെ സുഖമാണ് വലുത്. വായനാസുഖം തരുന്ന നല്ലോരെഴുത്ത്.

  ആശംസകള്‍ :-)

  ReplyDelete
 5. ഹ ഹ ! രണ്ടാം മാസത്തിലെ ഗര്‍ഭം കളയിക്കാന്‍ വണ്ടി പിടിച്ചു നാട്ടുകാരെ മൊത്തം അറിയിച്ചു പോകണമായിരുന്നോ ? :)

  ReplyDelete
 6. അവതരണം ഗ്രേറ്റ്‌ !!!!!!!!! തീം കേട്ട് മടുത്തത്!!!!!! പുതിയ കഥകള്‍ പ്രതീഷിക്കുന്നു !!!!!

  Vidyadharanpattuvam

  ReplyDelete
 7. പാവം സുബൈദ,അവതരണം ഇഷ്ടപ്പെട്ടു,അടുത്ത കഥകള്‍ക്കായ് കാത്തിരിക്കുന്നു

  ReplyDelete
 8. വാര്‍ത്തയുമായി ഓടി വരുന്ന കൃഷ്ണന്‍.,വാര്‍ത്തയുടെ ഉറവിടം, വിശ്വസനീയത എല്ലാം കൃത്രിമമായി തോന്നി.

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.