Saturday, March 09, 2013

ശരണം

മറനീക്കി - മനമേറ്റി - മലകേറ്റി ഭ്രാന്തന്‍ -
മഹിതയുടെ പൊരുളിന്റെ നിധികാത്ത നിസ്വനെ -
ഹിമശൈലനെറ്റിയിലുഗ്ര പ്രതാപിയായ് .....
ഹിമവാനായ് സത്യത്തിന്‍ ശരണത്രയങ്ങളായ് ;
പരമമാം ധര്‍മ്മത്തെയും പിന്നെ സത്യത്തെ ;
പരലോക സുകൃതമായ് തേന്‍കനിയായ് നല്‍കി .

മറ നീക്കാന്‍ കഴിയാത്ത ചിതലരിച്ചമരുന്ന ;
മഹദ്നീതി ബോധ പ്രഘോഷണങ്ങള്‍ !
ശിലചീറ്റും തെളിവാര്‍ന്ന കന്മദം പോലെന്നും
ശരണ ത്രയങ്ങളായ് ശ്രീബുദ്ധനായ് ;
തകരുന്ന ലോകത്തില്‍ തളരുന്ന സ്വത്വത്തെ
തെളിവാര്‍ന്നൊരുറവയായ് കാത്തു .

നിന്റെയീ ഭാരതം നീ തന്ന ഭാരതം .....
നിന്നെയാട്ടിപ്പുറത്താക്കി !

വിശ്വജ്ഞാനത്തിന്റെ വിത്തുനട്ടന്നു നീ ......
വിപ്ലവ വിജ്ഞാന ശാസ്ത്രമായി ;
നീതി ശാസ്ത്രത്തിന്റെ വൈദികാടിത്തറ ;
നീചമെന്നുച്ചത്തില്‍ ചൊല്ലി .

മന്വന്തരങ്ങളില്‍ ബോധിയായ് ഭിക്ഷുവായ് .....
മണ്ണിന്റെ സര്‍വ്വം തനിത്തായ് വേരായി ;
നില്‍ക്കണം നീയെന്നും - സത്യമായ് സാക്ഷിയായ് -
നിത്യ ലോകാര്‍ത്ഥ ശാന്തി രക്ഷക്കെന്നും .

ഗയയിലുപേക്ഷിച്ച നിന്റെ സൌഭാഗ്യങ്ങള്‍ ;
ഗണിതാര്‍ത്ത ശാസ്ത്രങ്ങള്‍ക്കിന്നു മന്യം !
പൊരുളു തേടുന്നൊരീ പതിതമാം ജന്മങ്ങള്‍ ,
പതിരായ്ക്കൊഴിഞ്ഞമരുന്നു .

എവിടെയും നീറുന്ന ചോദ്യങ്ങളിപ്പോഴും ...
എവിടെയെന്‍ ബുദ്ധന്റെ ലോകം ?
പണിയില്ല - പട്ടിണി പരിണിത പ്രജ്ഞരാം ;
പലകോടി ജന്മങ്ങള്‍ക്കിടയില്‍ .

ച്യുതി കാര്‍ന്നു പഴകിയ പുതുപുത്തന്‍ ലോകത്തില്‍ ....
ചതിയാര്‍ന്ന ജീവിതം മാത്രം സാക്ഷി !
ഒരു നല്ല ജന്മത്തില്‍ സരളമാം ലോകത്തില്‍ ;
ഒരു യോഗിയായ് - നീതിര്‍ച്ച എത്തും .
അതിനായ് ജനിക്കും ഞാന്‍  ഇനിയുമീ ഭൂമിയില്‍
ആ ഭൂമി നിന്റേതു മാത്രമാക്കും .

ചന്ദ്രന്‍ 

2 comments:

  1. എവിടെയും നീറുന്ന ചോദ്യങ്ങളിപ്പോഴും ...
    എവിടെയെന്‍ ബുദ്ധന്റെ ലോകം ?
    നല്ല വരികള്‍

    ReplyDelete
  2. മന്വന്തരങ്ങളില്‍ ബോധിയായ് ഭിക്ഷുവായ് .....
    മണ്ണിന്റെ സര്‍വ്വം തനിത്തായ് വേരായി ;
    നില്‍ക്കണം നീയെന്നും - സത്യമായ് സാക്ഷിയായ് -
    നിത്യ ലോകാര്‍ത്ഥ ശാന്തി രക്ഷക്കെന്നും .

    നല്ല വരികൾ

    ശുഭാശംസകൾ.....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.