Saturday, June 08, 2013

മൌനനൊമ്പരം - അദ്ധ്യായം - 4

ദേവന്‍ രാവിലെ തന്നെ തയ്യാറായി ജോലിക്ക് പുറപ്പെട്ടു.  ഇന്ന് ജോലിയില്‍ ആദ്യ ദിവസം ആണ്
.  സമയത്ത് തന്നെ എത്തണം .   ഏറിവന്നാല്‍ അര മണിക്കൂര്‍ മതി ജോലിസ്ഥലത്ത് എത്താന്‍ .  എന്നാലും വൈകിക്കേണ്ട .... ദേവന്‍ ധൃതിയില്‍ നടന്നു.

ഇന്ന് രാവിലെ അമ്പലത്തില്‍ വെച്ച് കാണാം എന്ന് സീമയോട് പറഞ്ഞതാണ് ....  പോകാന്‍ പറ്റിയില്ല.  അവള്‍ എന്നെക്കാണാതെ മുഷിഞ്ഞു തിരികെ പോയിക്കാണും .  അതിന്റെ പരിഭവം ഇനി കാണുംപോള്‍ കാണാം.  ഒരു പക്ഷെ ഇനി അവള്‍ വന്നു കാണുമോ ?   അവളുടെ അച്ഛന്റെ കാര്യം അറിഞ്ഞിട്ടു .....! ഇല്ല അവള്‍ വന്നു കാണില്ല.  കണ്ണന്‍ പണിക്കരുടെ പെരുമലയപ്പട്ടം പോയത് അവൾ  അറിഞ്ഞു കാണുമല്ലോ !   അല്ലേലും ഇന്നിനി അവളെ കണ്ടിരുന്നെങ്കില്‍ പോലും അവളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കും .... ഒരു കണക്കിന് ഇന്ന് അമ്പലത്തില്‍ പോവാത്തത്‌ നന്നായി.  അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും.

ദേവന്‍ ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടത്തം തുടര്‍ന്നു.  പെട്ടന്നാണ് അത് ദേവന്റെ ശ്രദ്ധയില്‍ പ്പെട്ടത്.    ജോലിക്ക് പോവുകയായിരുന്ന രാജേട്ടനെ കുറച്ചു ആളുകള്‍ ചേര്‍ന്ന് തടഞ്ഞു വെച്ച് തര്‍ക്കിക്കുന്നു.  എല്ലാം പരിചയക്കാര്‍ തന്നെ.  വിവിധ ചേരിയില്‍ നില്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ --- കുറച്ചു മാസങ്ങള്‍ മുന്‍പേ ഒരേ കൊടിക്കീൽ  പ്രവര്‍ത്തിച്ചവര്‍ !  എന്തു പറ്റി ഇവര്‍ക്ക് ....  നാട്ടിലെ പ്രമുഖ  രാഷ്ട്രീയ - സാമൂഹിക  പ്രവര്‍ത്തകനാണ് രാജേട്ടന്‍ .   കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ക്ഷേമത്തിന് മുന്നിട്ടിറങ്ങുന്ന മനുഷ്യന്‍ .  നാട്ടിലെ കലാ -  സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുന്നവന്‍ .

തര്‍ക്കം ഉന്തും തള്ളിലേക്ക് നീങ്ങി .   ഒരാള്‍ തന്റെ അരയില്‍ നിന്നും വയര്‍ പോലുള്ള ഒരു സാധനം പുറത്തെടുത്തു രാജേട്ടനെ ആഞ്ഞടിക്കുന്നു.  തടുക്കാന്‍ ചെന്ന രാജേട്ടനും അയാളും തറയില്‍ വീഴുന്നു .  തക്കം നോക്കി മറ്റൊരാള്‍ അടുത്തിരുന്ന മുള്ളു വേലിയുടെ കമ്പ് ഇളക്കി രാജേട്ടനെ  ആഞ്ഞടിക്കുന്നു .  ഇശ്വരാ .... ഞാന്‍ എന്തു ചെയ്യും .. ഇടയ്ക്കു പോയാല്‍ തനിക്കും കിട്ടും വേണ്ടുവോളം ....  തറയില്‍ നിന്ന് രാജേട്ടന്‍ ചാടിയെഴുനേല്‍ക്കുന്നു .   എല്ലാവരും ഓടിമറയുന്നു .   അവരുടെ പുറകെ രാജേട്ടനും .... അടുത്തുള്ള ഒരു ഇടവഴിയില്‍ അവരുടെ പുറകെ .....  ഇപ്പോള്‍ ആരെയും കാണാന്‍ പറ്റുന്നില്ല ... ഭാഗവാനെ ഒന്നും സംഭവിക്കരുതേ ....

പെട്ടന്നാണ് അത് കണ്ടത് ... കുറച്ചു പേര്‍ ചേര്‍ന്ന് രാജേട്ടനെ താങ്ങി കൊണ്ടു വരുന്നു .... തലയില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നുണ്ട്.

(തുടരും)

വിനോദ് ചിറയില്‍ പട്ടുവം

ഭാഗം - മൂന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2 comments:

 1. കൊട്ടേഷന്‍ ടീമുകളായിരിയ്ക്കും.
  വയലന്‍സ് ആണല്ലോ നാലാമദ്ധ്യായം

  തുടരുക, ആശംസകള്‍

  ReplyDelete
 2. Vinod ...Trust me i didn't like the language it's very narrative & sounds like a Ma varika novels . Your short stories & other postings are good .

  It's my opinion .... Not discouraging ...but need a different approach in narration I believe .

  All the best

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.