Tuesday, June 11, 2013

കലാസൃഷ്ടി

പ്രസിദ്ധീകരണത്തിനയച്ച കഥകൾ ഇന്നും മടങ്ങി വന്നിരിക്കുന്നു.

ഇനി കഥയും കവിതയും എഴുതിയിട്ടെന്താ കാര്യം ..അയാൾ മനസ്സിലോർത്തു.
പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാത്ത പത്ര മുതലാളിമാർ.
അയാൾ മനസ്സിൽ എല്ലാ പബ്ലിഷേർമാരെയും ചീത്ത  വിളിച്ചു.
 ഇനി സ്വന്തമായൊരു ബ്ലോഗ്‌ തുടങ്ങാം ..അല്ലാതെ വേറെ നിവർത്തിയില്ല...
പക്ഷെ ബ്ലോഗ്ഗിലെ ശുദ്ധ സാഹിത്യത്തിനും അർഹിക്കുന്ന ഒരു പരിഗണനയും കിട്ടിയില്ല...
മനസ്സ് മടുത്തു..
പിന്നെ കണ്ടത് അയാൾ പുതിയൊരു സാഹിത്യത്തിനു രൂപം നല്കുന്നതാണ്...
ശുദ്ധ സാഹിത്യം അയാൾ മറന്നു..
എല്ലാ സൃഷ്ട്ടികളിലും അൽപ്പം എരിവും പുളിയും കൂട്ടി എഴുതി...
കഥ  ,കവിത ,നോവൽ എല്ലാം സൂപ്പെർ ഹിറ്റുകൾ ..
കമന്റുകൾ കൊണ്ട് ബ്ലോഗ്‌ നിറഞ്ഞു കവിഞ്ഞു..
ആരാധകർ ഓരോ സൃഷ്ട്ടിക്കും വെയിറ്റ് ചെയ്യാൻ തുടങ്ങി.
അയാളുടെ പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു..
സദാചാര പ്രധിനിതികൾ അയാളെ വിമര്ശിച്ചു ..അയാളുടെ എഴുത്തുകളിൽ ലൈംഗിക ചുവ കൂടുന്നു എന്നവർ ആരോപിച്ചു..
ആരോപണങ്ങൾ അംഗീകാരങ്ങൾ ആക്കി അയാൾ പ്രശസ്തിയിലേക്ക് കുതിച്ചുയർന്നു.
സാഹിത്യത്തിൽ അയാളൊരു പൊൻ തൂവൽ ആയി.
ഇപ്പോൾ അയാൾ ആലോചിക്കുന്നു...
കുറച്ചു കൂടി നേരത്തെ ഇത് തോന്നെണ്ടാതായിരുന്നു..

സിജു തിനവിള

5 comments:

  1. 'ആരോപണങ്ങൾ അംഗീകാരങ്ങൾ ആക്കി അയാൾ പ്രശസ്തിയിലേക്ക് കുതിച്ചുയർന്നു.'

    പ്രശസ്തി മാത്രം കാര്യം... അല്ലേ?

    ReplyDelete
  2. അങ്ങനെയൊന്നും കാര്യം നടക്കില്ല

    ReplyDelete
  3. എത്രമാത്രം എരിവും പുളിയും മസാലയും ചേര്‍ത്താലും വിഭവത്തിനു രുചിയുന്ടെലേ ആളുകള് കഴിക്കൂ...

    ReplyDelete
  4. പക്ഷെ ഇപ്പോൾ ഓണ്‍ലൈനിൽ നടക്കുന്നത് ഇങ്ങനെയുള്ള എഴുത്തുകൾ ആണ്. അതിനാണ് കൂടുതൽ ലൈക്കും കമ്മന്റും

    ReplyDelete
  5. മിനിക്കഥ കൊള്ളാം
    sex sells. എന്ന സത്യം നിഷേധിക്കാനാവാത്ത ഒന്നു തന്നെ
    ഈ പ്രവണത ഇന്ന് എവിടെയും
    കാണുന്ന ഒരു സത്യം തന്നെ.
    എഴുതുക ആശംസകൾ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.