Saturday, June 04, 2016

പി.സിയാണ് താരം ...!


ഈക്കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം കൊടുക്കാതെ ഇടതു മുന്നണി തഴഞ്ഞപ്പോൾ, ഒരാളും പ്രതീക്ഷിച്ചു കാണില്ല പി.സി.ജോർജ് ജയിക്കുമെന്ന്.  ഭരണ പക്ഷത്ത് ഇരുന്ന് , തെറ്റിനെ എതിർത്ത് ശരിക്കും ഒരു പ്രതിപക്ഷമായി പ്രവർത്തിച്ച പിസിയെ ആദ്യം വലതു മുന്നണി മുന്നണി ഒഴിവാക്കി.  മറുകണ്ടം ചാടാൻ ശ്രമിച്ചെങ്കിലും ഇടതുപക്ഷം സ്വീകരിച്ചില്ല.  ഒടുവിൽ  സധൈര്യം പി,സി. മത്സരിച്ചു - തന്റെ ഈറ്റില്ലമായ പൂഞ്ഞാറിൽ !  തിരഞ്ഞെടുപ്പിന് മുൻപ് ശക്തമായ ചതുർകോണ മത്സരപ്രതീതി ഉയർത്തിയ മണ്ഡലത്തിൽ പക്ഷെ ഫല പ്രഖാപനം വന്നപ്പോൾ എല്ലാവരെയും പിന്നിലാക്കി പി.സി. ബഹുഭൂരിപക്ഷത്തിനു ജയിച്ചു -  27,821 വോട്ടിന്.   ഇത് ഏകദേശം 2011 ലെ ഭൂരിപക്ഷതിന്റെ ഇരട്ടിയോളും വരും.  മുന്നണി / പാർട്ടി കളുടെ പിന്തുണയില്ലാതെ ഒരു പക്ഷെ കേരളത്തിൽ  വലിയൊരു ഭൂരിപക്ഷത്തിനു ജയിക്കുന്ന ആദ്യ ആളാണ് പി.സി.   രണ്ടാം സ്ഥാനത്ത് ഉള്ള യു .ഡി.എഫിന് ഏകദേശം പിസ്.സി.യുടെ പകുതി വോട്ടേ കിട്ടിയുള്ളൂ ! അധ്യേഹത്തിന്റെ ജയത്തിന്റെ  മാധുര്യം ഇവിടെയാണ്‌.

ഉമ്മൻചാണ്ടി സർക്കാരിൻറെ അഴിമതികൾക്കെതിരെ പടവെട്ടിയ പി.സിയെ, മുന്നണികൾ കൈവിട്ട പി.സിയെ, ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു.   അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന പാർട്ടികൾക്കും നേതാക്കൾക്കും ഇതൊരു താക്കീതാണ്.   അഴിമതിക്കെതിരെ വെട്ടിത്തുറന്നു പറയുന്ന പി.സി. ഏവർക്കും ഒരു മാതൃകയാണ്.  ഇങ്ങനെയാവണം നേതാവ് ! ഇങ്ങനെയാവണം എം.എൽ .എ, അവരെ കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ സ്വീകരിക്കും.

ഇപ്പോൾ പി.സി. തുറന്നുവിട്ട കിളിയെപ്പോലെയാണ്.  മുന്നണിയുടെ അതിർവരമ്പ് ഇല്ല.   മാണിയും, ഉമ്മൻചാണ്ടിയും, പിണറായി വിജയനും ഒരുപാട് വിയർപ്പ് ഒഴുക്കെണ്ടിവരും - പി.സിയെ തളച്ചിടാൻ.   മൂടിവച്ച പല കേസുകളും പൊങ്ങാൻ സാധ്യതയുണ്ട്.  അതിനാൽ ഭരണപക്ഷവും പ്രതിപക്ഷവും ജാഗ്രതൈ !  പി.സീ ഡാ ....

വിനോദ് ചിറയിൽ 




  

2 comments:

  1. പി.സി ജയിക്കുമെന്ന് ആരും കരുതിയില്ല.

    കേരളത്തിന്റെ യഥാർത്ഥ പ്രതിപക്ഷനേതാവ്‌ പി.സി ആകാനാ സാധ്യത.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.