Tuesday, October 30, 2012

Tuesday, October 30, 2012 3

സമര്‍പ്പണം

ജീവദാദാവായ അമ്മയ്ക്കും , ജീവഹേതുവായ അച്ഛനും ഒപ്പമാണ്,
ജീവിതത്തെ  ലോകത്തിന്റെ മുന്നിലേക്ക്‌ കൈപിടിച്ചാനയിക്കുന്ന ഗുരുക്കന്മാര്‍ .
ഇത് അവര്‍ക്കുള്ള എന്റെ സമര്‍പ്പണം ...!!!

ആദ്യാക്ഷരത്തിന്‍ നറൂമധുരം മുതല്‍ 
വിദ്യതന്നാഴിക്കരയിലൂടെ   
അടിവച്ചുനീങ്ങുവാന്‍ ശീലിപ്പിച്ചോ-
രധ്യാപകര്‍ക്കെന്റെയാദരങ്ങള്‍ ...!

അക്ഷരമക്കങ്ങള്‍ എഞ്ചുവടി 
കഥകള്‍ കവിതകള്‍ ശീലുകളും 
ഭാഷയും ശാസ്ത്രവുമെന്നുവേണ്ട 
സര്‍വതുമെന്നില്‍ പകര്‍ന്നുതന്നു 

ഛന്ദസ്സില്ലാത്തോരെന്‍ ജീവിതത്തെ 
ചന്തത്തില്‍ തേച്ചുമിനുക്കിത്തന്നു
ചിന്തയും വിദ്യയും പാവുകൂട്ടീ -
ട്ടെന്തെന്തു ചിത്രങ്ങള്‍ കോറിയിട്ടു 

കുട്ടിക്കഥകള്‍ പറഞ്ഞുതന്നും 
തൊട്ടുതലോടിയും ശാസിച്ചിട്ടും 
കുട്ടികള്‍ ഞങ്ങളെ നേര്‍വഴികള്‍ 
വെട്ടിത്തെളിക്കുവാന്‍ ശീലിപ്പിച്ചു 

ഇന്നുമാബാലപാഠങ്ങളെന്നില്‍
മിന്നിത്തിളങ്ങിക്കിടപ്പതുണ്ട് 
എന്നുമെന്‍ മാര്‍ഗ്ഗദീപങ്ങളാകാന്‍
വണ്ണമവയ്ക്കു കരുത്തുമുണ്ട് 

എങ്കിലും നിങ്ങള്‍തന്‍ ലാളനയില്‍ 
പ്രോത്സാഹനാര്‍ഥമാം ശാസ്സനയില്‍ 
വീണ്ടുമിരിക്കാനുള്ളാശയുമായ്
ആദരമായിരമര്‍പ്പിക്കുന്നു ...!

മോഹനന്‍ വി.
ന്യൂ ഡെല്‍ഹി  
Facebook 

  
  

Saturday, October 13, 2012

Saturday, October 13, 2012 4

മുല്ലയുടെ പ്രസംഗം

മുല്ലയെ ഒന്ന് കളിയാക്കാന്‍ അവസരം നോക്കി നില്‍ക്കുകയായിരുന്നു മുല്ലയുടെ നാട്ടുകാര്‍ . കാരണം പലതവണ മുല്ല കാരണം അപമാനിതരായവരാണ് കൂടുതല്‍ പേരും. ഒടുവില്‍ അതിനൊരു വഴിയും കണ്ടു പിടിച്ചു - ഗ്രാമ സഭയില്‍ മുല്ലയെ കൊണ്ട് പ്രസംഗിപ്പിക്കുക !  എല്ലാവരും കൂടി ഉടനെ തന്നെ മുല്ലയെ സമീപിച്ചു .

"മുല്ലാ .... അടുത്ത ഗ്രാമ സഭയില്‍ താങ്കള്‍ പ്രസംഗിക്കണം .  താങ്കളുടെ പ്രസംഗ പ്രാവീണ്യം  കാട്ടാനുള്ള നല്ല അവസരം ആണിത് ."

തന്നെ കുടുക്കാനുള്ള വഴിയുമായാണ്  ഇവര്‍ വന്നിരിക്കുന്നതെന്ന്  മുല്ലയ്ക്ക് മനസ്സിലായി.  പക്ഷെ വയ്യാ എന്ന്  പറയാന്‍ പറ്റില്ലല്ലോ ? അതൊരു കുറച്ചില്‍ അല്ലേ . ശരി എന്നാല്‍ അങ്ങിനെ ആയിക്കൊള്ളട്ടെ.  മുല്ല മറുപടി  പറഞ്ഞു .

മുല്ല പ്രസംഗവേദിയില്‍ എത്തി.  എന്താണ് പറയേണ്ടതെന്ന് ഒരു പിടുത്തവും ഇല്ല.  ഒടുവില്‍ മുല്ല ചോദിച്ചു -  "ഞാന്‍ എന്താണ് സംസാരിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ?"

"ഇല്ലാ.." കാണികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

ഞാന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് പോലും അറിയാത്ത ഒരാള്‍ക്കൂട്ടത്തിനുവേണ്ടി പ്രസംഗിക്കാന്‍  ഞാന്‍ തയ്യാറല്ല. "   ഇത്രയും പറഞ്ഞുകൊണ്ട്  മുല്ല വേദിയില്‍ നിന്നും ഇറങ്ങി പ്പോയി.

നാട്ടുകാര്‍ നിരാശരായി , പക്ഷെ അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ , അടുത്ത തവണയും അവര്‍  മുല്ലയെ പ്രസംഗിക്കാന്‍ വിളിച്ചു.

ഇത്തവണയും മുല്ല തന്റെ ചോദ്യം ആവര്‍ത്തിച്ചു.  "ഞാന്‍ എന്താണ് സംസാരിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ?"

ഇത്തവണ കാണികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു  -  "അറിയാം...."

"ശരി.... ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങള്‍ക്ക്  അറിയാവുന്നത് കൊണ്ട് വീണ്ടും അത് പറഞ്ഞു ഞാന്‍ നിങ്ങളുടെ സമയം പാഴാക്കുന്നില്ല.  " ഇത്രയും പറഞ്ഞു മുല്ല വേദി വിട്ടു.

നാട്ടുകാര്‍ വീണ്ടും നിരാശരായി.  പക്ഷെ ഒരു തവണ കൂടി ശ്രമിച്ചു നോക്കാം എന്ന് തീരുമാനിച്ചു മുല്ലയെ  വീണ്ടും വിളിച്ചു. 

ഗത്യന്തരം ഇല്ലാതെ മുല്ല അടുത്ത തവണയും പ്രസംഗിക്കാന്‍ എത്തി  തന്റെ പതിവ് ചോദ്യം ആവര്‍ത്തിച്ചു .

"ഞാന്‍ എന്താണ്  സംസാരിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ?"

പക്ഷെ ഇത്തവണ ജനങ്ങള്‍ തയാറെടുപ്പോടെ യാണ് വന്നിരുന്നത് .  കാണികളില്‍ പകുതിപേര്‍  "അറിയാം" എന്നും പകുതി പേര്‍ "അറിയില്ലാ"എന്നും പറഞ്ഞു.
"അപ്പോള്‍ പകുതി പേര്‍ക്ക് ഞാന്‍ പറയാന്‍ പോകുന്നത് അറിയാം , പകുതി പേര്‍ക്ക് അറിയില്ല , അതുകൊണ്ട് അറിയുന്നവര്‍ അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കുക " ഇത്രയും പറഞ്ഞുകൊണ്ട് മുല്ല സ്ഥലം കാലിയാക്കി.

പിന്നൊരിക്കലും നാട്ടുകാര്‍ മുല്ലയെ പ്രസംഗിക്കാന്‍ വിളിച്ചിട്ടില്ല.  

Friday, October 12, 2012

Friday, October 12, 2012 2

ഗ്യാസു പോയാല്‍ ...?

ഒരു ഭാഗത്ത് സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ സര്‍ക്കാര്‍ ആണ്  UPA -2 എന്ന് അവകാശപ്പെടുന്നു.  മറു ഭാഗത്ത് ഉപ്പു തൊട്ടു കര്‍പ്പൂരം വരെ തീ പിടിച്ച വിലയാണ്.  ഈ അടുത്ത കാലത്തെ  തന്നെ നോക്കാം .   ഡീസല്‍ വില വര്‍ധിപ്പിച്ചു.  അതിനു മുന്‍പ് തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടിയിരുന്നു.  അതിന്റെ കൂടെ ഡീസല്‍ വില കൂടി കൂടിയതോടെ പച്ചക്കറികള്‍ അടക്കം വില വീണ്ടും ഉയര്‍ന്നു.  ഒരു വര്‍ഷം മുന്‍പ് വരെ കിലോയ്ക്ക് 20 രൂപയ്ക്ക് കിട്ടിയിരുന്ന പല പച്ചക്കറികള്‍ക്കും ഇപ്പോള്‍ 40 രൂപയും അതിനു മുകളിലും ആണ് (ഡല്‍ഹിയില്‍) .

മോങ്ങാന്‍ നില്‍ക്കുന്ന പട്ടിയുടെ തലയില്‍  തേങ്ങ കൂടി വീണാല്‍ എങ്ങിനെയിരിക്കും - അത് പോലെയാണ് ഇന്ന് ജനങ്ങളുടെ സ്ഥിതി.  ആദ്യം സബ്സിഡി ഉള്ള പാചക വാതകത്തിന്റെ  എണ്ണം വര്‍ഷത്തില്‍ 6 ആയി വെട്ടി ചുരുക്കി , അതിനുശേഷം അതിന്റെ വില 11.42 വര്‍ധിപ്പിച്ചു.

7 മുതല്‍ മുകളിലോട്ട്  എത്ര സിലിണ്ടെര്‍  വേണമെങ്കിലും അതിനു ഇരട്ടിയോളം കാശ് കൊടുക്കണം . ഭരിക്കുന്ന സര്‍ക്കാര്‍ ആണോ ഒരു വീട്ടില്‍ എത്ര ഗ്യാസ് സിലിണ്ടെര്‍ വേണം എന്ന് തീരുമാനിക്കുന്നത് ?  ഇതാണ് സ്ഥിതിയെങ്കില്‍ നാളെ അവര്‍ വേറൊരു നിയമം കൊണ്ട് വരും ... ഒരാള്‍ ഒരു നേരം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ !  

തെറ്റായ സാമ്പത്തിക നീതി മൂലം രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ വലയുമ്പോള്‍ അതിന്റെ ശിക്ഷ ജനങ്ങള്‍ക്ക്‌ നല്‍കുകയാണ് മന്‍മോഹന്‍ ഗവണ്മെന്റ്.   സാധാരണ ജനങ്ങള്‍ ഒരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ - നെറികെട്ട ഇത്തരം നേതാക്കന്‍മാര്‍ക്ക് വോട്ടു ചെയ്തു പോയി (നമ്മുടെ സാമ്പത്തിക വിദഗ്ദനായ പ്രധാനമന്ത്രി നേരിട്ട് തിരഞ്ഞെടുക്കപ്പെ ടാതെ കുറുക്കു വഴിയിലൂടെ വന്നതാണെങ്കി ലും).  സാധാരണ ജനങ്ങള്‍ക്ക് സബ്സിഡി നല്‍കേണ്ട കാശ് മുഴുവനും രാജയും, കല്മാടിയും മറ്റു മന്ത്രിമാരും കൂടി കൈയ്യടക്കി വച്ചിരിക്കുകയല്ലേ !.  അതിനെതിരെ ഒരു വിരല് ഞൊടിക്കാന്‍ പോലും കെല്‍പ്പില്ലാത്ത ഇന്ത്യ കണ്ട ഏറ്റവും ഭീരുവായ ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്.  പാര്‍ട്ടി പ്രസിഡന്റ്‌  പറയാതെ വല്ലതും കഴിക്കാനും പോലും ഇദ്ദ്യെഹം വായ തുറക്കത്തില്ല .  വായ തുറന്നാല്‍ ഒരേ ഒരു വാക്ക് പുറത്ത് വരും FDI ! കുറച്ചു കൂടി നിര്‍ബന്ധിച്ചാല്‍ പറയും "പണം മരത്തില്‍ കായ്ക്കില്ല " എന്ന്.  ഇദ്ദ്യെഹത്തിനോട് ഇത് തന്നെയാണ് ജനങ്ങള്‍ക്കും പറയാന്‍ ഉള്ളത് ..."പണം ഉണ്ടാക്കുന്ന മരങ്ങള്‍ സാധാരണ ജനങ്ങളുടെ വീട്ടിലും ഇല്ല".  പിന്നെ ഈ അധിക ചിലവിനുള്ള കാശ് ജനങ്ങള്‍ എവിടെ നിന്ന് കണ്ടെത്തും ? രാപ്പകല്‍ അദ്ദ്വാനിച്ചു കിട്ടുന്ന നക്കാപിച്ച കൊണ്ട് നേരായ രീതിയില്‍ ഉണ്ടുടുത്ത്  കഴിയാന്‍ ഇവര്‍ സമ്മതിക്കുന്നില്ല.

സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിക്കാര്‍ പാചക വാതകം വെട്ടി ചുരുക്കിയതിനെ ന്യായീകരിച്ചത് ഇങ്ങനെയാണ് .  ഇന്ത്യയില്‍ ചെറിയൊരു ശതമാനം മാത്രമേ പാചക വാതകം ഉപയോഗിക്കുന്നുള്ളൂ , അവര്‍ മുഴുവന്‍ പണക്കാരാണ് .  പാവപ്പെട്ടവര്‍ എല്ലാം വിറകു ആണ് ഉപയോഗിക്കുന്നത് .  അതുകൊണ്ട് ഈ തീരുമാനം സാധാരണക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലാ.    ഇതിനു ഒരു ഉത്തരം മാത്രമേ പറയാന്‍ ഉള്ളൂ.  നാട്ടിനെ വീണ്ടും  ശിലായുഗത്തിലേക്ക്‌ നയിക്കുകയാണോ ?

ഇതേ സ്ഥിതി തുടരുകയാനെകില്‍ നാളെ വിറകു ഇന്ത്യയിലെ ജനങ്ങളുടെ ഒരു ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകം ആയിരിക്കും.  അങ്ങനെ ഉള്ള ഒരു നാളെ എങ്ങിനെ യിരിക്കും ?  വായിക്കുക  "വിറകു റിപ്പബ്ലിക് "

ദിനംതോറും പുതിയ പുതിയ കുംബകോണങ്ങള്‍ പുറത്ത് വരികയാണ്.  ഇതിനായി ഒരു അവാര്‍ഡ് നിലവിലുണ്ടെങ്കില്‍ അതിനു ഏറ്റവും അര്‍ഹര്‍ UPA സര്‍ക്കാര്‍ ആണ്.  കുറച്ചു കാലം മുന്‍പ് 2G സ്കാം , പിന്നെ കോമ്മണ്‍ വെല്‍ത്ത് കുംഭകോണം അത് കഴിഞ്ഞു കല്‍ക്കരി കുമ്പകോണം .   എല്ലാത്തിലും ഉള്ള നഷ്ടങ്ങള്‍ കൂട്ടാന്‍ നിലവിലുള്ള കാല്‍കുലേറ്റര്‍ മതിയാവില്ല !

ഏതഴിമതി പുറത്ത് വന്നാലും ഉളുപ്പില്ലാതെ അതിനെ ന്യായികരിക്കാന്‍ കുറെ നേതാക്കളും മന്ത്രിമാരും !  ഇതിനിടെ  വേറൊരു സംഭവം പുറത്തു വന്നു.  ഹരിയാനയില്‍ പേരുകേട്ട കെട്ടിട നിര്‍മ്മാക്കള്‍ ആയ DLF കോടിക്കണക്കിനു വരുന്ന ഭൂമി തുച്ചമായ വിലക്ക് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ മരുമകന് നല്‍കി.   കൂടാതെ യാതൊരു ഉറപ്പും ഇല്ലാതെ  കോടിക്കണക്കിനു രൂപയുടെ ലോണും !  അതില്‍ യാതൊരു തെറ്റും ഇല്ല എന്ന് പാടിനടക്കാന്‍ ചെറുതും വലുതുമായ നേതാക്കന്മാരും മന്ത്രിമാരും ! കോണ്‍ഗ്രസ്‌ ഭരിക്കുന്ന ഹരിയാണ സര്‍ക്കാരും  DLF-ഉം  തമ്മില്‍ നടന്ന ഭൂമിയിടപാടുകളിലെ ക്രമക്കേടുകള്‍ക്ക്‌ ഇതിലും വലിയ ഒരു പ്രമാണം വേണോ ?

അഴിമതിയില്‍ മുങ്ങി കുളിച്ച രാഷ്ട്രീയക്കാര്‍ നന്നാവും എന്ന് പ്രതീക്ഷിച്ചിട്ടു കാര്യം ഒന്നും ഇല്ല. കാരണം നമ്മുടെ സമൂഹം മുഴുവന്‍ അഴിമതിയുടെ കറയില്‍ മുങ്ങിയിരിക്കുകയാണ്.  രാഷ്ട്രം നന്നാവണമെങ്കില്‍ സമൂഹം നന്നാവണം , സമൂഹം നന്നാവണമെങ്കില്‍ കുടുമ്പം നന്നാവണം , കുടുമ്പം നന്നാവണമെങ്കില്‍ വ്യക്തി നന്നാവണം.  സമൂഹത്തില്‍ ഇന്ന് നിലവിലുള്ള അഴിമതികളും അക്രമങ്ങളും നേരെയാകണമെങ്കില്‍ ആദ്യം നമുക്ക് നന്നാകാം.  "ഈ കൂട്ടത്തില്‍ പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ" എന്നാ മഹാദ്വജനം ഓര്‍മ്മയില്ലേ ?  ഈ നാടിനെ നന്നാക്കാന്‍ ഒരു അവതാരം വരും എന്ന് കാത്തിരിക്കാതെ ഈ സമൂഹത്തെ നന്നാക്കാന്‍ ആദ്യം നമുക്ക് നന്നാകം , എങ്കില്‍ ഈ നാടും നന്നാകും.

വിനോദ് ചിറയില്‍  

Wednesday, October 03, 2012

Wednesday, October 03, 2012 3

കടങ്കവിത

"കള്ളച്ചെകുത്താനെ ,
നീ ഏതു നരകത്തില്‍ പോയോടുങ്ങി ?"

"നാണമില്ലാത്തവന്മാര്‍ക്ക്
നാണമില്ലാത്തിടത്ത്
ആലു കിളുര്‍ത്തിടത്ത്
ആയതിന്റെ തണലത്ത് -
പറയൂ ഞാനെവിടെയാണ് ?"

"ഒരു ക്ലൂ തരുമോ ?"

"ഉത്സവപ്പറമ്പിലെ തിരക്കുണ്ടിവിടെ.
പക്ഷെ, മാര്‍ക്സിന്റെ സോഷ്യലിസം
ആദ്യാവസാനം ആചരിക്കപ്പെടുന്നു.
മഹാബലിയുടെ സ്ഥിതിസമത്വ സ്വപ്നം
പൂവണിഞ്ഞിരിക്കുന്നു, ആരും നിര്‍ബന്ധിക്കാതെ.
ഇവിടെ കള്ളനും പോലീസുമുണ്ട് .
ഡോക്ടര്‍മാരും രോഗികളുമുണ്ട് .
സര്‍ക്കാര്‍ ജോലിക്കാരും സാദാ പൌരന്മാരുമുണ്ട്.
കേരളം ഇവിടെ ശാന്തി തീര്‍ത്ഥം തിരയുകയാണ്.
ഇനിപ്പറയൂ ഞാനെവിടെയാണ്."

"ഓ! നിന്നെയോടുങ്ങാന്‍
നീയിപ്പോഴും .....   ബിവറേജസില്‍ തന്നെയാണല്ലേ ?"

തോമസ്‌ പി.കൊടിയന്‍ 
കൊടിയന്‍ വീട്
ആയക്കാട്‌, ത്രിക്കാരിയൂര്‍ പീ.ഒ.
കോതമംഗലം 686691
ഫോണ്‍ : 9946430050

Monday, October 01, 2012

Monday, October 01, 2012 6

മൌന നൊമ്പരം-3

നാട്ടിലെന്തു നടന്നാലും അത് ആദ്യം അറിയുന്ന ഒരാളുണ്ട് - ചന്ദ്രന്‍ !  ചൂടോടെ അത് പത്ത് പെരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ ചന്ദ്രന് ഉറക്കം വരില്ല. ഇത്തിരി ഏഷണി ഉണ്ടെങ്കിലും ആളൊരു പരോപകാരിയാണ് .  പ്രത്യേകിച്ച് വീട്ടമ്മമാരുടെ ! എന്തിനും ഏതിനും ചന്ദ്രന്‍ ഉണ്ട് . ചന്ദ്രാ .. ഇത്തിരി വിറകു കീറാനുണ്ട് ... എന്നിട്ടുവേണം എനിക്ക് ചോറ് വെയ്കാന്‍ .... കേള്‍ക്കേണ്ട പാതി കേള്‍ക്കാത്ത പാതി .. ചന്ദ്രന്‍ റെഡി! പ്രത്യുപകാരമായി ചായ, പലഹാരം അല്ലെങ്കില്‍ ഒരു സ്നേഹ വാക്ക് ! അങ്ങനെ ഏത്  വീട്ടിലും വിളിക്കാത്ത അഥിതിയാണ് ചന്ദ്രന്‍ .  ഏതു വീട്ടിലും ഏതു  സമയത്തും കടന്നു കയറാന്‍ അനുവാദമുള്ള ഒരേ ഒരാള്‍ !

നേരം വെളുക്കുന്നതെയുള്ളൂ .  ഇരുട്ട് തീര്‍ത്തും മാറിയിട്ടില്ല.  ചന്ദ്രന്‍ തിടുക്കത്തോടെ നടക്കുകയാണ് .  നടത്തമല്ല  ഓട്ടം എന്നുതന്നെ പറയാം.  ആ ഓട്ടം നിന്നത് കണ്ണപ്പെരുവണ്ണാന്റെ വീട്ടിന്റെ മുന്‍പിലാണ്.

പെരുണാനെ..... പെരുണാനെ.... ചന്ദ്രന്‍ നീട്ടി വിളിച്ചു. കണ്ണ പെരുവണ്ണാന്‍ ഉണരുന്നതേയുള്ളായിരുന്നു.   ചന്ദ്രന്റെ ശബ്ദം കേട്ട് കണ്ണ പെരുവണ്ണാന്റെ ഭാര്യ - കമല - കണ്ണനെ വിളിച്ചുണര്‍ത്തി .  അതേയ് ... ഒന്ന് ..എഴുനേറ്റെ ... നിങ്ങളെ തിരക്കി ചന്ദ്രന്‍ വന്നിട്ടുണ്ട്.

ഉറക്ക ചടവോടെ കണ്ണന്‍ എഴുനേറ്റു വന്നു.   എന്താ ചന്ദ്രാ... ഈ രാവിലെ തന്നെ.... എന്ത് പറ്റി ?

പെരുണാനെ ഒരു കാര്യം പറയാനുണ്ട്.  നിങ്ങളിങ്ങു ഇറങ്ങി വന്നേ ...

ചന്ദ്രന്‍ കണ്ണനെയും കൂട്ടി മുറ്റത്തിറങ്ങി , അടുത്തുള്ള മരച്ചുവട്ടില്‍ നിന്ന് പതിയ ശബ്ദത്തില്‍ സംസാരിച്ചു.

എല്ലാം വിളിച്ചു പറയുന്ന ചന്ദ്രന്‍ പതിവില്ലാതെ വളരെ രഹസ്യമായി സംസാരിക്കുന്നത് കേട്ട് കമലയ്ക്കു എന്തോ പന്തികേടു തോന്നി.  എന്താണിത്ര കാര്യമായി പറയാന്‍ ?

കാര്യം പറഞ്ഞു ചന്ദ്രന്‍ യാത്രയായി.  കമല ചന്ദ്രനെ വിളിച്ചു.  ചന്ദ്രാ.. കാപ്പി കുടിച്ചിട്ട് പോകാം.

"ഇല്ല ചേച്ചി... ഇപ്പോള്‍ ഇത്തിരി തിരക്കിലാണ്.... പിന്നൊരിക്കല്‍ ആകട്ടെ " മറുപടിക്ക് കാത്തു നില്‍ക്കാതെ ചന്ദ്രന്‍ യാത്രയായി.

എന്തോ പന്തി കേടുണ്ട്...അല്ലേല്‍ ചന്ദ്രന്‍ കാപ്പിയും കുടിച്ചു, പ്രാതലും കഴിയാതെ ഒരു വീട്ടില്‍ കയറിയാല്‍ പോകാറില്ല.   എന്താ കണ്ണേട്ടാ ... എന്ത് പറ്റി ?  പരിഭ്രമത്തോടെ കമല ചോദിച്ചു.

കണ്ണന്‍ വിഷണ്ണനായി ഉമ്മറപ്പടിയില്‍ ഇരുന്നു.  കാലിന്റെ അടിയിലുള്ള മണ്ണ് നീങ്ങി മാറുന്നതായി കണ്ണന് തോന്നി.  കണ്ണന്റെ രണ്ടു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ കണങ്ങള്‍ ഭൂമിയിലേക്ക്‌ പതിച്ചു.  നീ ഒരു ഗ്ലാസ്‌ വെള്ളം എടുക്കു.  ഇടറിയ കണ്ടതോടെ കണ്ണന്‍ പറഞ്ഞു.

കമല ഓടിച്ചെന്നു വെള്ളവുമായി എത്തി.   കണ്ണന്‍ ഒറ്റ വലിക്കു വെള്ളം മുഴുവനും കുടിച്ചു.  കണ്ണന്റെ ചുമലില്‍ കൈവെച്ചു കമല ആശങ്കയോടെ ചോദിച്ചു....

എന്താ കണ്ണേട്ടാ... എന്ത് പറ്റി ?

കമലേ... ഞാന്‍ ..... എന്റെ ..... കണ്ണന്‍ വാചകം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിച്ചു.

എന്ത് പറയും .... എങ്ങിനെ പറയും..... ഇത്രയും വര്‍ഷം തന്റെ ജീവിത മാര്‍ഗം ആയിരുന്ന "തെയ്യം" കല തന്റെ കൈവിട്ടു പോയി എന്ന് എങ്ങിനെ പറയും ?  വര്‍ഷങ്ങളായി താന്‍ അലങ്കരിച്ചിരുന്ന "പെരുവണ്ണാന്‍ " പട്ടം (ഉത്തര മലബാറില്‍ തെയ്യം ആരാധന കലകള്‍ അവതരിപ്പിക്കുന്ന ഒരു കൂട്ടം വംശജരുടെ പ്രധാനിക്ക് ഗ്രാമത്തിലെ പ്രധാനി - കല്‍പ്പിച്ചു നല്‍കുന്ന സ്ഥാനമാണ് "പെരുവണ്ണാന്‍ " പട്ടം.) തന്നില്‍ നിന്നും കവര്‍ന്നെടുത്തു മറ്റൊരാള്‍ക്ക് കൊടുത്തു എന്ന് ഞാന്‍ എങ്ങിനെ പറയും ?  ജീവിക്കാന്‍ ഇനി എന്താണൊരു താങ്ങ്.... പ്രായം തികഞ്ഞു നില്‍ക്കുന്ന ഈ മൂന്നു പെണ്മക്കളെയും കൊണ്ട് ഞാന്‍ എന്ത് ചെയ്യും ?

കാര്യം താന്‍  തെയ്യത്തിന്റെ ബാലപാഠങ്ങള്‍  പഠിപ്പിച്ചു കൊടുത്ത,  തന്റെ ശിഷ്യന്‍ പ്രകാശന്‍ ആണ് പുതിയ അവകാശി .... അവനെ പ്രോത്സാഹിപ്പിച്ചതും പലയിടത്തും തന്റെ കൂടെ അവനെ കൂട്ടിയതും താന്‍ തന്നെ.  ഇന്ന് എന്റെ കഞ്ഞിയിലെ കല്ലായി അവന്‍ മാറുകയാണോ ?

കുറച്ചു ദിവസം ആയി ഇതിനെ കുറിച്ചുള്ള ചര്‍ച്ച നടക്കുന്ന കാര്യം അറിയാമായിരുന്നു. പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം പ്രതീക്ഷിച്ചില്ല. എന്ത്  ചെയ്യും  ഭാഗവാനെ.... ഇനി ഈ അമ്പതാം വയസ്സില്‍ ഞാന്‍ എന്ത് ജോലി ചെയാനാണ് ? ലോകം മുഴുവന്‍ തന്റെ ചുറ്റും കറങ്ങുന്നതായി കണ്ണന് തോന്നി.

"എന്താ.. എന്ത് പറ്റി ?  നിങ്ങള്‍ എന്താ ഒന്നും പറയാത്തത് ?"

"കമലേ..... എല്ലാം പോയി... എല്ലാം...  നാളെ മുതല്‍ മാങ്ങാട്ടുള്ള പ്രകാശന്‍ ആണ് പെരുവണ്ണാന്‍ ...... ഇത്രയും കാലം ഞാന്‍ കൊണ്ട് നടന്ന എന്റെ സ്ഥാനം പോയി. ഞാനിനി എന്ത് ചെയ്യും ..... കടക്കാരോട് ഞാന്‍ എന്ത് സമാധാനം പറയും ?"

"ദേവീ.... എന്താ ഞാന്‍ ഈ കേള്‍ക്കുന്നത് .... ? ഈ കുട്ടികളെയും കൊണ്ട് ഞാന്‍ എവിടെ പോകും ? എല്ലാം നിങ്ങള്‍ ഒരാള്‍  കാരണമാണ് .  ആരെ കണ്ടാലും നിങ്ങള്‍ക്ക്  ബഹുമാനം ഇല്ല.  ആ തമ്പ്രാക്കളെ കണ്ടാല്‍ ഒന്ന് വണങ്ങിയാല്‍ എന്താ കുഴപ്പം .... ഓ .. വലിയ അഭിമാനിയല്ലേ .. അഭിമാനി....  ആരോടും മിണ്ടില്ല , പറയില്ല..... എത്ര നല്ല ആലോചനകള്‍ എനിക്ക് വന്നതാ... എന്റെ കഷ്ടകാലത്തിനാ ഈ  നരകത്തില്‍ വന്നു പെട്ടത്...."

"എടീ.... നീയൊന്നടങ്ങ്‌..... ശബ്ദം വെച്ച ഉള്ള നാട്ടുകാരെ മുഴുവന്‍ ഉണര്‍ത്തേണ്ട .... പട്ടം പോയെന്നു കരുതി നമുക്ക്  മരിക്കാന്‍ ഒന്നും പറ്റില്ലല്ലോ... എനിക്ക് ആരോഗ്യം ഉള്ള കാലത്തോളം നിങ്ങള്‍ക്കുള്ള അരി ഞാന്‍ കൊണ്ട് വരും."


"ഓ ... നിങ്ങള്‍  കുറെ കൊണ്ട് വരും...... മറ്റുള്ളവരെ കണ്ടു പഠിക്ക് .... അവര്‍ ഈ പെരുവണ്ണാന്‍ എന്ന പട്ട വച്ച് വെറുതെ വീട്ടില്‍ കുത്തിയിരുക്കുകയല്ല ..... മറ്റു ജോലികളും ചെയ്യുന്നുണ്ട്.  ഈയുള്ളവള്‍ മറ്റുള്ളവരുടെ വീട്ടുജോലി ചെയ്തില്ലെങ്കില്‍ കാണാമായിരുന്നു - ഈ വീട്ടില്‍ അടുപ്പ് പുകയുന്നത് ."

"ഈ അമ്മയ്ക്ക് വായ്‌ തുറന്നാല്‍ പിന്നെ അടക്കാന്‍ പറ്റില്ല.... മതി.... അമ്മ അപ്പുറം പോയെ.."  എല്ലാം കേട്ടു  കൊണ്ടിരിക്കുകയായിരുന്ന കണ്ണന്റെ മൂത്ത മകള്‍ സീമ മദ്ധ്യസ്തത്തിനു എത്തി.

"അച്ഛാ.. ലോകം അവസാനിക്കാന്‍ ഒന്നും പോകുന്നില്ലല്ലോ.... അച്ഛന്‍ ധൈര്യ മായിരിക്കൂ.. വരുന്നത് വരുന്നിടത്ത് വെച്ച് കാണാം." അവള്‍ അച്ഛനെ സമാധാനപ്പെടുത്തി."

സീമ രാവിലെ തന്നെ കുളിച്ച്  അമ്പലത്തില്‍ പോകാന്‍ ഒരുങ്ങുകയായിരുന്നു.  അപ്പോഴാണ്‌ ചന്ദ്രന്‍ വിവരവും ആയി എത്തിയത്.  ഒരു ഭാഗത്ത് ദേവേട്ടന് ജോലി കിട്ടിയ സന്തോഷം , മറു ഭാഗത്ത് അച്ഛന് ജോലി നഷ്ടപെട്ട  സങ്കടം.

എന്ത് ചെയ്യണം എന്ന്  സീമയ്ക്ക് ഒരു പിടിയും ഇല്ല.  ഉണ്ടായിരുന്ന ഉന്മേഷം ഒക്കെ പോയി .  ഇനി  ഏതായാലും അമ്പലത്തില്‍ പോകുന്നില്ല.....  ദേവേട്ടന്‍ എന്നെ തിരയുമോ....? ഇന്നലെ നാടകത്തിന്റെ സ്ഥലത്ത്  വെച്ച് കണ്ടപ്പോള്‍ പറഞ്ഞതായിരുന്നു ഇന്ന് രാവിലെ അമ്പലത്തില്‍ വരാന്‍ . അവള്‍ ധര്‍മ്മ സങ്കടത്തില്‍ ആയി.

                                     ***                            ****

മജീദിന്റെ ചായക്കട തുറന്നിട്ട്‌ കുറച്ചു നേരം ആയതേ ഉള്ളൂ.... ചന്ദ്രന്‍ നേരത്തെ തന്നെ അവിടെ ഹാജിര്‍ ആണ്.   അപ്പോള്‍ കണ്ണന്റെ വിവരം അവിടെ എല്ലാവര്‍ക്കും കിട്ടി എന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ.

"അല്ലേലും ആ കണ്ണന് അങ്ങിനെ തന്നെ വേണം.. അഹംകാരി.   തെയ്യം കെട്ടി വന്നാല്‍ പിന്നെ അനക്കം ഇല്ല.  നിന്ന നില്‍പ്പില്‍ നിന്നും അനങ്ങില്ല. " ചൂടോടെ ചായ വലിച്ചു കുടിച്ചു കൊണ്ട് രാമന്‍ പറഞ്ഞു.

"കാര്യം ഞമ്മള് മുസ്ലിം ആണ്.  പക്ഷെ പറയുമ്പോള്‍ പറയാതിരിക്കാന്‍ പറ്റില്ല.  നിങ്ങള്‍ എന്ത് പറഞ്ഞാലും കണ്ണന്‍ കോലം  കെട്ടി വന്നാല്‍ ആ എടുപ്പ് ഇനി ആര് കെട്ടിയാലും കിട്ടില്ല.   ദേവി നിന്ന് വിളയാടുകയല്ലേ ആ മുഖത്ത് !  കണ്ണന്‍ ആണ് തെയ്യം കെട്ടിയതെങ്കില്‍  അത് കുറച്ചു നേരം കാണാതെ ഞമ്മളും പോകാറില്ല.  എല്ലാരും കൂടെ ആ പാവത്തിന്റെ കഞ്ഞി കുടി മുട്ടിച്ചു" എല്ലാ പ്രശ്നങ്ങള്‍ക്കും തന്റേതായ കാഴ്ചപ്പാടില്‍ കൂടി കാണുന്ന ചായക്കടക്കാരന്‍ മജീദ്‌ പറഞ്ഞു.

"മജീദ്‌ പറഞ്ഞതിലും കാര്യം ഉണ്ട്.  ദേവിയുടെ ചൈതന്യം ... ആ മുഖത്ത് കിടന്നു വിളയാടുകയല്ലേ.  കണ്ണന്റെ കോലത്തിനോളം വേറൊരാളും  വരത്തില്ല." മജീദിന് പിന്തുണയുമായി ബാലന്‍ എത്തി.

അങ്ങിനെ കണ്ണനെ പുകഴ്തുന്നവരും തള്ളി പറയുന്നവരും ആയി ചായക്കടയിലെയും നാട്ടിലെയും അന്നത്തെ പ്രധാന സംസാര വിഷയം കണ്ണന്‍ ആയിരുന്നു.

(തുടരും)

വിനോദ് ചിറയില്‍ 
(ഈ കഥ യുടെ രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..)

Saturday, September 29, 2012

Saturday, September 29, 2012 13

സ്നേഹ കുടീരം

സ്നേഹ കുടീരത്തിന്റെ  മുറ്റത്തുള്ള  ആപ്പിള്‍ മരത്തിനു  താഴെ  ഉണ്ണിമായ അന്നും  പതിവു പോലെ ഇരിക്കുക്കയായിരുന്നു.  സ്നേഹ കുടീരത്തില്‍ എത്രയെത്ര പിന്ജോമനകള്‍, വാര്‍ധ്യക്കത്താല്‍   ഒറ്റപെട്ടവര്‍,  രോഗം ബാധിച്ചു  ബന്ധുക്കള്‍ ഉപേക്ഷിച്ചവര്‍,  ജീവിക്കാന്‍ മാര്‍ഗം ഇല്ലാതെ തന്റെ മക്കളെ സ്നേഹ കുടീരത്തിന്റെ  മാലഘമാരുടെ കൈകളില്‍ ഏല്പിച്ചു പോയവര്‍ വേറെയും !

അച്ഛന്‍ കൊണ്ട് വന്ന  ആപ്പിള്‍ കെട്ടുമായി തന്റെ അടുത്തേയ്ക്ക് ഓടിവരുന്ന രേഷ്മയെ അവള്‍ കണ്ടു.  സ്നേഹത്തിന്റെ ആ അപ്പിള്‍ തന്റെ ചുണ്ടോടു മുട്ടിക്കുമ്പോള്‍ ഉണ്ണിമായ ഓര്‍ത്തു .........

'എന്ന് വരും ഇതുപോലെ തന്റെ മാതാപിതാക്കള്‍ ?'

ഒരിക്കല്‍ ഉണ്ണിമായ മേരി സിസ്ടരോടും ചോദിച്ചു, ഇതേ ചോദ്യം .... ചോദ്യം കേട്ട് മേരി സിസ്റ്റര്‍ പകച്ചു പോയി ! ആ നിഷ്കളക്കമായ കുട്ടിയോട് എന്ത്  ഉത്തരം പറയും എന്നറിയാതെ!

ഒരു കോരി ചൊരിയുന്ന മഴയുള്ള  രാത്രി. ഓടുന്ന ട്രെയിനിനു തല വയ്ക്കുമ്പോള്‍ ഉണ്ണിമായയുടെ മാതാപിതാക്കള്‍ ചിന്തിച്ചിട്ട്  പോലും ഉണ്ടാകില്ല ....    ഉണ്ണിമായ രക്ഷപ്പെടുമെന്ന് !  ദൈവത്തിന്റെ വികൃതിയോ അതോ വിധിയുടെ വിളയാട്ടമോ എന്നറിയില്ല  !. നാള്‍ നാള്‍ മരണത്തോട് മല്ലടിക്കുമ്പോഴും ദൈവത്തിന്റെ മാലാഖമാര്‍ക്ക്  ഒരു ഉറപ്പും ഇല്ലായിരുന്നു ..... ഉണ്ണിമായ ജീവിതത്തില്ലേക്ക് മടങ്ങി വരുമെന്ന് !  


അന്ന് പതിവിലും വിപരീതമായി സ്നേഹകുടീരത്തില്‍ സന്ദര്‍ശകര്‍ ഉണ്ടായിരുന്നു.  വരാന്തയില്‍ നിന്നും  കാര്യമായി മേരി സിസ്റ്റര്‍ രണ്ടു പേരോട്  സംസാരിക്കുന്നതു ഉണ്ണിമായ കണ്ടു ...........
മുമ്പൊരിക്കല്‍ ഇതു പോലൊരു സംസാരം അവള്‍ കണ്ടതല്ല.  കുറച്ചു നേരത്തെ ഇടവേളയ്ക്കു ശേഷം അവര്‍ മുവരും സ്നേഹ കുടീരത്തിന്റെ ഓഫീസിലേക്ക് കയറി.  മേരി സിസ്റ്റര്‍ കാണിച്ചു കൊടുക്കുന്ന പേപ്പറുകളില്‍ അവര്‍ ഒപ്പിട്ടു.

"ഉണ്ണിമായ ഉണ്ണിമായ ........"
ആ  സ്നേഹത്തിന്റെ വിളി ഉണ്ണിമായയുടെ കാതുകളില്‍  തട്ടി.  പക്ഷെ ആ സന്തോഷത്തിനു ആയുസ്സ് കുറവാനെന്നു ആ പാവം കുരുന്നറിഞ്ഞില്ല.   ഓഫീസിന്റെ വരാന്തയില്‍ വന്നു മേരി സിസ്റ്റര്‍ വീണ്ടും  ഉണ്ണിമായയെ നീട്ടി വിളിച്ചു.  അപ്പിള്‍ മരത്തിന്‍ കീഴെ നിന്ന് അവള്‍ ഓടി വന്നു.  മേരി സിസ്റ്റര്‍ രണ്ടു കൈകളും കൊണ്ട് അവളെ വാരിയെടുത്തു.  പുഞ്ചിരിക്കുന്ന നിഷ്കളങ്കമായ അവളുടെ ചുണ്ടുകള്‍ മേരി സിസ്ടരുടെ കവിളില്‍ ഒരു മുത്തം കൊടുത്തു.   

തടിയുള്ള ഒരാളെ മേരി സിസ്റ്റര്‍ അവള്‍ക്കു ചൂണ്ടി കണ്ടിച്ചു കൊടുത്തു ..............
"മോളെ ഉണ്ണിമായ,  ഇതാണ് നിന്റെ  അച്ഛന്‍ ............!"
ആ  വാക്കുകള്‍ ഉണ്ണിമായയില്‍  സന്തോഷത്തിന്റെ തിരമാലകള്‍ ഉയര്‍ത്തി. ഒന്ന് രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഉണ്ണിമായ അവര്‍ക്കൊപ്പം  യാത്രയായി.  
മക്കള്‍ ഇല്ലാത്ത ആ ദമ്പതിമാര്‍ ഉണ്ണിമായയെ ദത്തെടുത്തതാണെന്നു മനസ്സിലാക്കാന്‍ ആ നാലു വയസുകാരിക്ക്  മാസങ്ങള്‍ വേണ്ടി വന്നു.  പിന്നീടുള്ള മൂന്നു-നാല് വര്‍ഷം ഉണ്ണിമായക്ക്‌ ജീവിതം സ്വര്‍ഗ്ഗ  തുല്യമായിരുന്നു.

ഒരു വേനല്‍ ഇടവേളയ്ക്കു ശേഷം കോരി ചൊരിയുന്ന മഴയുള്ള ഒരു രാത്രി! ഇന്നും ഉണ്ണിമായ അത് ഓര്‍ക്കുന്നു.    ആ കറുത്ത രാത്രി.  അന്ന് തന്റെ  അച്ഛനും അമ്മയും അടക്കി സംസാരിക്കുന്നതു കേട്ടു - അവര്‍ക്ക്  ഒരു കുട്ടി  പിറക്കാന്‍ പോകുന്നുവെന്ന് !  അവള്‍ക്കു സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.....  

മാസങ്ങള്‍ പിന്നിട്ടു.  ഒരു ആണ്‍കുട്ടി അവിടെ പിറന്നു. ക്രമേണ അവര്‍ക്ക് ഉണ്ണിമായയോട് സ്നേഹം കുറഞ്ഞു.  അതോ ഉണ്ണിമായ യിക്ക് തോന്നിയതാണോ ?



ഒരു തുലാവര്‍ഷ രാത്രി ഉണ്ണിമായ ആ വീട് വിട്ടു - എവിടേക്ക് എന്ന് അറിയാതെ! അവളുടെ കണ്ണുകളില്‍ നിന്നും കണ്ണ് നീര്‍ തുള്ളിക്കള്‍ ഇറ്റ് ഇറ്റു വീണു . ആ കണ്ണ് നീര്‍ത്തുള്ളികള്‍ ഭുമിയുടെ മാരിടത്തിലേക്ക്  പതിച്ചു .   പിന്നീടുള്ള ദിനങ്ങള്‍ ഉണ്ണിമായ അലയാത്ത തെരുവുകളില്ല.   മുട്ടാത്ത വാതിലുകളില്ല.


ഒരു ദിവസം തെരുവ്    മാലിന്യ കൂംഭാരത്തില്‍  അവള്‍ ഭക്ഷണത്തിന് വേണ്ടി  തിരയുമ്പോള്‍ പുറകില്‍ നിന്ന് ഒരു വിളികേട്ടു .


ഉണ്ണിമായ ഉണ്ണിമായ  .......!!


കേട്ട് മരവിച്ച അതേ ശബ്ദം!
ആ വിളി  ദൈവത്തിന്റെ  വിളിയായി അവള്‍ക്കു തോന്നി.  തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ കണ്ടു......... ആ  ദെവത്തിന്റെ മാലാഖയെ -  മേരി സിസ്റ്റര്‍ ....!


സ്നേഹവായ്പ്പോടെ മേരി സിസ്റ്റര്‍ അവളെ വാരിയെടുത്ത്  അവളുടെ കവിളുകളില്‍ സ്നേഹത്തോടെ ഉമ്മ വെച്ചു.   വീണ്ടും ആ സ്നേഹ കുടീരത്തിന്റെ  പടവുകള്‍ കയറുമ്പോള്‍ ഒരു പുതുജീവന്‍ കിട്ടിയതുപോലെ അവള്‍ക്കു തോന്നി.

ഉണ്ണിമായ ആ പഴയ ആപ്പിള്‍ മരത്തിനടുത്തെക്ക് ഓടിച്ചെന്നു.  പ്രതീക്ഷയോടെ അവള്‍ ദൂരേക്ക്‌ നോക്കി നിന്നു ..... തന്റെ മാതാപിതാക്കളുടെ വരവും കാത്ത് !


വിദ്യാധരന്‍ പട്ടുവം 


Friday, September 14, 2012

Friday, September 14, 2012 5

മൌന നൊമ്പരം-2

രാധാകൃഷ്ണ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്‌ അവതരിപ്പിക്കുന്ന നാടകം  "കൂട്ടുകാരെ നിങ്ങള്‍ക്ക് നന്ദി" ഏപ്രില്‍ ഇരുപതിന്  പട്ടുവം ഇടമൂടില്‍ . ഏവരെയും ഹാര്‍ദവം സ്വാഗതം ചെയ്യുന്നു.  പട്ടുവത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായിരുന്ന പോസ്ടറിലെ  വാചകം ആണിത്.  പോസ്റ്റര്‍ എന്ന് പറയാന്‍ പറ്റില്ല. ഒരു വെള്ള കടലാസില്‍ സ്കെച്ച് പേന കൊണ്ടു എഴുതി വച്ചിരിക്കുന്നു!

രാഷ്ട്രീയ നിറത്തിന്റെ പേരില്‍ ഭിന്നിച്ചു പലപല പേരില്‍ നാടകം കളിക്കുന്ന കലാസമിതികളില്‍ അവസരം ലഭിക്കാത്ത ഒരുകൂട്ടം കുട്ടികള്‍ ചേര്‍ന്ന് ഒരുക്കുന്ന  നാടകം ആണിത്.  പലരും യൂപി സ്കൂളില്‍ പഠിക്കുന്നവര്‍ .

നാടക റിഹേര്‍സലും പിരിവും തകൃതിയായി നടക്കുന്നു. ഇടമൂട് ഏരിയ മുഴുവന്‍ അടക്കി പിരിച്ചു.  അതിനിടെ ബോംബേയില്‍ (ഇന്നത്തെ മുംബായ് ) ഉള്ള ഒരാള്‍ നാട്ടില്‍ വന്നു.  പിരിവുകാര്‍ അവിടെയും ചെന്നു .  സന്തോഷത്തോടെ അയാള്‍ പിടക്കുന്ന രണ്ടു രൂപയുടെ നോട്ട് എടുത്തു കൊടുത്തു.. പിരിവുകാരുടെ കണ്ണ് തള്ളിപ്പോയി!  കാരണം അതുവരെ മറ്റുള്ളവരില്‍ നിന്നും കിട്ടിയത് അമ്പത് പൈസയും കൂടിയാല്‍ ഒരു രൂപയും ആയിരുന്നു. അങ്ങനെ ആകെ പിരിവ്  അറുപതു രൂപ.  നാടക ദിവസം അടുക്കാറായി.  സ്റ്റേജ് നു വേണ്ടി കര്‍ട്ടന്‍ ബുക്ക്  ചെയ്തു - രൂപാ ഇരുപതു അതിനായി.  ഓര്‍സ്ട്ര  എന്ന് പറയാന്‍ ഒന്നും ഇല്ല.  നാട്ടില്‍ ഒരു തബലക്കാരന്‍ ഉണ്ട് . അവരുടെ മകനും തബല അറിയാം .  എന്നാല്‍ അയാളെ വിളിക്കാം. അങ്ങനെ തബല സുനിയുടെ അടുത്ത് ചെന്നു.  മുപ്പതു രൂപയില്‍ അഞ്ചു പൈസ കുറക്കാന്‍ അയാള്‍ തയ്യാറായില്ല.  ഇരുപതും മുപ്പതും - അമ്പത് , ആകെ പിരിഞ്ഞത് അറുപതു രൂപ.  ഇനി ബാക്കി പത്തു രൂപാ കൊണ്ടു  വേണം ബാക്കി ചിലവുകള്‍ നിര്‍വഹിക്കാന്‍ !  അങ്ങനെ മനസ്സില്ലാ മനസ്സോടെ മുപ്പതു രൂപയ്ക്ക് തബല ബുക്ക് ചെയ്തു - തബല സുനിയേ മനസ്സില്‍ പ്രാകി കൊണ്ടു!

ഒരു ഭാഗത്ത്‌ റിഹേര്‍സല്‍ തകൃതിയായ് നടക്കുന്നു.  ഇതിനിടെ പ്രധാന നടനായ പ്രമോദിന്റെ അമ്മ  സംവിധായകനോട് ഒരു പരാതി പറഞ്ഞു.   എന്നാലും എന്റെ വിനോദേ  .. എന്റെ മോന് ഇത്രയും ഡയലോഗ് എന്തിനാണ് കൊടുത്തത്.  അത് മുഴുവന്‍ എങ്ങിനെയാണ് അവന്‍ പഠിക്കുക .  കുറച്ചു ഡയലോഗ് എന്തായാലും കുറക്കണം.  എന്നാല്‍ അങ്ങിനെ ആയിക്കോട്ടെ എന്ന് സംവിധായകനും പറഞ്ഞു.   അഞ്ചു മിനിറ്റ് കൊണ്ടു എഴുതി, അഞ്ചു പേരെ വച്ച്,  കേവലം അഞ്ചു മിനിട്ട് നേരം ഉള്ള നാടകത്തിന്റെ ഡയലോഗിനെ കുറിച്ചായിരുന്നു ഈ പരാതി !

ഒടുക്കം നാടകം നടക്കേണ്ട ദിവസം ആയപ്പോഴേക്കും സംവിധായകന്റെ ശബ്ദം അടഞ്ഞു.  കാരണം രണ്ടു വരി ഡയലോഗ് പോലും ശരിയായി പഠിക്കാതെ , ഇന്നലെ പറഞ്ഞു കൊടുത്തത് ഇന്ന് ഓര്‍ക്കാതെ ഒക്കെ ആണ് പല നടന്മാരും വന്നിരുന്നത്.  ചുക്ക് കാപ്പിയും കുടിച്ചു തന്റെ  ശബ്ദം ശരിയായാവണേ എന്ന് പ്രാര്‍ഥിക്കാനേ പാവം സംവിധായകന് കഴിഞ്ഞുള്ളൂ.

നാടകം തുടങ്ങാറായി , അതിനുമുന്‍പ്‌ പരിപാടിക്ക് കൊഴുപ്പ് കൂട്ടാന്‍ അവിടുള്ള സഹോദരിമാര്‍ ഒക്കെ ചേര്‍ന്ന്  ഡാന്‍സ് അവതരിപ്പിച്ചു , കൂടാതെ ഹരിയുടെ വക ഒരു പാട്ടും!  അങ്ങനെ  പരിപാടി കൊഴുത്ത്  വരുന്നു.

സീമ നാടകം കാണാന്‍ നേരത്തെ വന്നു, പക്ഷെ മുന്‍ നിരയില്‍ ഒന്നും ഇരിക്കാന്‍ പ്പോയില്ല. അവള്‍ ആരെയോ കാത്തിരിപ്പാണ്.  സൈഡില്‍ ഒതുങ്ങി നിന്ന് ദേവേട്ടന്റെ വരവും കാത്തു അവള്‍ നിന്നു. നേരം ഇരുട്ടി തുടങ്ങിയിരുന്നു .  അതാ ദേവേട്ടന്‍ .... അവള്‍ ദൂരത്തു നിന്ന് തന്നെ അയാളെ കണ്ടു - ദേവനും .   ദേവന്‍ അവളെ ആന്ഗ്യം കാണിച്ചു അടുത്തുള്ള മാവിന്‍ ചുവട്ടിലേക്ക്‌ വിളിച്ചു.  അവള്‍ വിളി കേട്ടു.

"ദേവേട്ടന്‍ വൈകിയല്ലോ ? ഞാന്‍ എത്ര നേരം ആയെന്നോ കാത്തു നില്‍ക്കുന്നെ "  അവള്‍ പരിഭവപ്പെട്ടു.

"എടീ , ബാലേട്ടന്റെ കണ്ണ് വെട്ടിച്ചുവേണ്ടേ വരാന്‍ , എട്ടന് അല്ലേലും ഇപ്പോള്‍ ചില സംശയം ഒക്കെ തോന്നി തുടങ്ങി യിട്ടുണ്ട്.  ചിലപ്പോള്‍ ബാലേട്ടനും നാടകം കാണാന്‍ വരും "

"ഈ ദേവേട്ടന്‍ എന്നും ഇങ്ങിനെയാ..... ഇങ്ങനെ ഏട്ടനെ പേടിച്ചു നടക്കുന്ന ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല. "

"എടീ നിനക്കറിയില്ല.... ഏട്ടന്‍ എങ്ങിനെയാ എന്നെ വളര്‍ത്തിയതെന്നു . എനിക്കെന്റെ അച്ഛന്റെ സ്ഥാനത്താണ് ഏട്ടന്‍ ."

"എന്ന് വെച്ച് നമ്മുടെ കാര്യം ഏട്ടനോട് പറയണ്ടേ .... ഇങ്ങനെ എത്രനാള്‍ ഒളിച്ചു നടക്കും ... ഇപ്പോഴാണെങ്കില്‍  ദേവേട്ടന് ജോലിയും കിട്ടിയില്ലേ ?   അത് പോട്ടെ എന്നാണു ജോലിക്ക് ജോയിന്‍ ചെയ്യണ്ടത് ?"

"നാളെ ,  ഏതായാല്ലും കുറച്ചു കാലം കൂടി നമുക്കിങ്ങനെ കഴിയാം.... സന്ദര്‍ഭം വരുമ്പോള്‍ ഞാന്‍ തന്നെ എല്ലാം ഏട്ടനോട് പറയും, പക്ഷെ ഏട്ടന്‍ സമ്മതിച്ചില്ലെങ്കില്‍ ? "

"സമ്മതിച്ചില്ലെങ്കില്‍ ?  ഇല്ലെങ്കില്‍ ഒളിചോടണം ... അല്ല പിന്നെ "

"അതോക്കെ നമുക്ക് പിന്നീട് ആലോചിക്കാം " ദേ ആള്‍ക്കാര്‍ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്  .  നീ പോയി സ്ത്രീകളുടെ സൈഡില്‍ പോയി ഇരിക്കൂ... നാടകം കഴിഞ്ഞിട്ട് നമുക്ക് കാണാം.  അല്ലേല്‍ വേണ്ട... നാളെ ഞാന്‍ അമ്പലത്തില്‍  പോകുന്നുണ്ട് ... രാവിലെ.... നീ അവിടെ വാ. "

"ഓ .. ഒരി പേടി തൊണ്ടാന്‍ !  ആണായാല്‍ ഇത്തിരീ ധൈര്യം ഒക്കെ വേണം ... ഞാന്‍ പോയെക്കാമേ .... "

"കൂട്ടുകാരെ നിങ്ങള്‍ക്കു നന്ദി" തകൃതിയായി നടക്കുന്നു.  തബല സുനി ആവശ്യത്തിനും അനാവശ്യത്തിനും തബല കൊട്ടിക്കൊണ്ടേയിരുന്നു.   മുപ്പതു രൂപയുടെ കൊട്ട് കൊട്ടിയല്ലേ പറ്റൂ.. അല്ലേല്‍ കമ്മിറ്റിക്കാര് കൈവെക്കും!

കുഞ്ഞമ്മാവന്‍ (സന്തോഷ്‌) എല്ലാവരെയും അനുഗ്രഹിക്കുന്നതോടെ നാടകം പര്യവസാനിച്ചു.  പരിപാടി വിചാരിച്ചതിലും ഘംഭീരമായി ... കുറെ കഷണം വയറുകള്‍ കൂട്ടിച്ചേര്‍ത്തു കറന്റു കണ്ണക്ഷന്‍  കൊടുക്കാന്‍ നോക്കിയപ്പോള്‍ ഷോര്‍ട്ട് സര്‍ക്യുറ്റ് ആയി വയറെല്ലാം കത്തി നശിച്ചതൊഴിച്ചു !  ഒടുവില്‍ മുന്‍‌കൂര്‍ കരുതിയിരുന്ന റാന്തല്‍ വെളിച്ചത്തില്‍ നാടകം ശുഭകരമായി നടന്നു.                                                               _._

ഡിന്നര്‍ ... ഡിന്നര്‍ .... കാന്റീന്‍ ജീവനക്കാരന്‍ രാത്രി ഭക്ഷണവുമായി എത്തി.  അയാളുടെ ശബ്ദം കേട്ട് ബാലാന്‍ കഥ പറയല്‍ നിറുത്തി ഒന്ന്  ദീര്‍ഖശ്വാസം വലിച്ചു. "പഴയകാലം ഓര്‍ക്കുമ്പോള്‍ , ചെറുതും വലുതും ആയ ഓരോ സംഭവങ്ങള്‍ .... എല്ലാം ഇന്നലെ നടന്നത് പോലെ തോന്നുന്നു.  അതൊക്കെ പോട്ടെ എന്താ നിങ്ങളുടെ പേര് " ബാലന്‍ സഹയാത്രികനോട് ചോദിച്ചു. "

എല്ലാം ശ്രദ്ധിച്ചു കൊണ്ടിരിക്കുകുകയായിരുന്ന  സഹയാത്രികന്‍ പറഞ്ഞു .... "ചന്ദ്രന്‍ , ഞാന്‍ ആലപ്പുഴയില്‍ നിന്നാണ്.   നിങ്ങളുടെ നാടിനെ ക്കുറിച്ച് കേള്‍ക്കാന്‍ നല്ല രസം ഉണ്ട്.  അപ്പോള്‍ ദേവന്‍ ചേട്ടന്റെ അനിയന്‍ ആണ്.   ബാക്കി കൂടെ കേള്‍ക്കാന്‍ എനിക്ക് അതിയായ താല്പര്യം ഉണ്ട്.  പറയൂ കേള്‍ക്കട്ടെ ...."

(തുടരും)

വിനോദ് ചിറയില്‍ 

ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, September 08, 2012

Saturday, September 08, 2012 4

ഒറ്റയ്ക്ക്


ഒടുക്കത്തെ തുള്ളി വെള്ളവുമിറ്റിച്ചു
അരികിലുണ്ടാകുമെന്നു കൊതിച്ചൊരാള്‍
കതിരു കൊയ്യുവാന്‍ കാക്കാതെ കാറ്റിലൂ-
ടലറിടാതങ്ങു പോകുന്നു മൗനമായ്.

ചിറകുനീര്‍ത്തി തിടുക്കപ്പെടും കാല-
മുടലിലമ്പിന്‍റെ തീമുന തീണ്ടാതെ-
മിഴിവിരിക്കാതിരിക്കെയീ-
പ്പാട്ടിന്‍റെ മനമുരുക്കി കിതച്ചിതിന്നെന്തിനായ്‌

പകരുവാനുണ്ട് ശേഷപത്രത്തിലീ
കവിതകോറിച്ച ജീവന്‍റെ നേരുകള്‍
കരുണയിറ്റാത്ത കാലത്തിലേക്കുള്ള
കനവുചൂടുന്ന വാക്കിന്‍റെ വീറുകള്‍

പകുതിപോലും പകര്‍ന്നില്ല ജന്മമേ
ഇരുവഴിക്കു പിരിഞ്ഞൊരു സ്വപ്നമേ
അരികലുണ്ടയിരുന്നല്ലോ ജീവിത-
ജ്വലിത സൗഭഗം ചൂടിയ സത്യമേ.........!

ശ്രീദേവി കെ. ലാല്‍ 
Email : sreedeviklal@yahoo.com

Friday, September 07, 2012

Friday, September 07, 2012 4

മൌന നൊമ്പരം - 1

ഡിന്നര്‍ .... ഡിന്നര്‍ ... സര്‍ ,  ഇവിടെ എന്താണ്  രാത്രി കഴിക്കാന്‍ ?
ഉച്ചയൂണ് കഴിഞ്ഞു ചെറിയ മയക്കത്തിലായിരുന്ന ബാലന്‍ കാന്റീന്‍ ജീവനക്കാരന്റെ ശബ്ദം കേട്ട്  മെല്ലെ ഉണര്‍ന്നു.

"സാറിനെന്താ രാത്രി കഴിക്കാന്‍ ?  ചോറ്, ചപ്പാത്തി , ബിരിയാണി, പൊറോട്ട ....."

"ചപ്പാത്തി ,  ചപ്പാത്തി മതി"

"ശരി, നമ്പര്‍ 26- ഇല്‍ ചപ്പാത്തി... ഉം .... പ്രാതല്‍ , ഉച്ചയൂണ് , ഡിന്നര്‍ ,  ആകെ നൂറ്റി നാല്പതു രൂപ .  കാന്റീന്‍ ജീവനക്കാരന്‍ മനസ്സില്‍ കണക്കു കൂട്ടിയിട്ടു പറഞ്ഞു... "സാറേ നൂറ്റി നാല്പതു രൂപയായി. "

140 രൂപ !   രാവിലെ ഇത്തിരി ഉപ്പുമാവും ഒരു വടയും, ഉച്ചക്കൊരു ഊണ്, രാത്രി കൈവെള്ളയുടെ വലിപ്പത്തിലുള്ള നാല് ചപ്പാത്തി ! ഇങ്ങനെ പോയാല്‍ ഇതെവിടെ ചെന്ന് നില്‍ക്കും ? രാവിലെ എല്ലാത്തിന്റെയും കൂടെ ഒരു വട ഉണ്ടാകും.... തണുത്തു - രുചിയില്ലാത്ത .... ഉപ്പുമാ വട, സാമ്പാര്‍ വട, ഇടലി വട...  ഈ വടയെന്താ ഇതിന്റെയൊക്കെ കൂടപ്പിറപ്പാണോ ?  കാന്റീന്‍ കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  ഉപ്പുതൊട്ട് കര്‍പ്പൂരം വരെ തൊട്ടാല്‍ പൊള്ളുന്ന വിലയാണ്.

ബാലന്‍ ആത്മഗതം പറഞ്ഞു കൊണ്ടു കീശയില്‍ നിന്നും 140 രൂപ എടുത്തു കൊടുത്തു.  വിലയിത്തിരി കൂടുതലാണെന്ന് പറയാന്‍ തുനിഞ്ഞെങ്കിലും പറഞ്ഞതിങ്ങനെയാണ്.

"ചപ്പാത്തിക്ക് ഒരു പപ്പടത്തിന്റെ വലിപ്പം എങ്കിലും കാണണേ .."

"അത് ഞാനുറപ്പ് തരുന്നു... പിന്നെ പപ്പടത്തിനു പ്രത്യകിച്ചു അളവൊന്നും  ഇല്ലല്ലോ..?"  ഒരു ചെറു പുഞ്ചിരിയോടെ കാന്റീന്‍ ജീവനക്കാരന്‍ പറഞ്ഞു.

ഏതായാലും ആ തമാശ ബാലനിഷ്ടപ്പെട്ടു.  അല്ലെങ്കിലും ഇവരെന്തു ചെയ്യാനാ ?.  അവരുടെ മുതലാളി പറയുന്നത് പോലെ അവര്‍ ചെയ്യുന്നു.  മുതലാളി മാരോ ചെറുത്‌ മുതല്‍ വലുത് വരെ നേതാക്കന്മാരുടെ കീശ വീര്‍പ്പിച്ചു, പിന്നെ മന്ത്രിമാര്‍ക്കും റെയില്‍വേ അധികാരികള്‍ക്കും ലക്ഷങ്ങള്‍ വാരിക്കൊടുത്തു എടുത്ത കരാര്‍ അല്ലെ.  കരാറു തീരും മുന്‍പ് മുതലും പലിശയും  അയാള്‍ക്ക്‌ ഈടാക്കണം !  അതിനിവിടെ പൊതുജനം എന്ന "കഴുതകള്‍ " ഉണ്ടല്ലോ.

തന്റെ ചിന്തകള്‍ കാട് കേറുന്നോ  ?  ബാലന്‍ സ്വയം ചോദിച്ചു.   എന്തു ചെയ്യാന .... കാട്ടിലെ തടി, തേവരുടെ ആന.... വലിയെടാ...വലി.  കുറഞ്ഞത്‌ ഇത്തിരി വൃത്തിയും ശുചിത്വവും ഉള്ള ആഹാരം കിട്ടിയാല്‍ മതിയായിരുന്നു!

ബാലന്‍ ജനലിനിടയിലൂടെ ദൂരെ മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കുന്നുകളിലേക്ക്‌ കണ്ണോടിച്ചു.  മലനിരകള്‍ പുറകോട്ടു നീങ്ങുകയാണോ ? അതോ തീവണ്ടി മുന്നോട്ടു പോവുകയാണോ ?   തീവണ്ടിയുടെ കട കടാ ശബ്ദം തന്റെ കാതുകളില്‍ കുശലം പറയുകയാണോ എന്ന് ബാലന് തോന്നി.  മലയുടെ താഴ്വരകളില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്പാടങ്ങള്‍ അയാളുടെ കണ്ണുകള്‍ക്ക്‌ കുളിര്‍മ്മയേകി.  ഇടവിട്ട്‌ ഇടവിട്ട്‌ കൊച്ചു അരുവികളും തൊട്ടു ചേര്‍ന്ന്,  നോക്കെത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന നെല്പാടങ്ങളും!   ഇതൊക്കെ കാണുമ്പോള്‍ തന്റെ ഗ്രാമവും അവിടുത്തെ ചെറു പുഴയും, വയലുകളും, ചെറു തോടുകളും ബാലന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.  

"എന്താ ചേട്ടാ... പകല്‍ കിനാവ്‌ കാണുകയാണോ ?"  അടുത്തിരിക്കുന്ന പൊക്കം കുറഞ്ഞു തടിച്ചിരിക്കുന്ന ഒരാള്‍ ചോദിച്ചു.

അയാളുടെ വിളികേട്ട്  ബാലന്‍ ചിന്തയില്‍  നിന്നുണര്‍ന്നു.

"ഏയ്... ഞാനീ ... പാടങ്ങളും, കുന്നുകളും ഒക്കെ നോക്കി രസിക്കുകയായിരുന്നു."

"ശരിയാണ്, എത്ര സുന്ദരമാണിവിടം!  കിലോ മീറ്ററുകളോളം  നീണ്ടു നില്‍ക്കുന്ന കൃഷി ഭൂമി.  അരിയും, ഗോതമ്പും, കടുകും അങ്ങനെ എന്തൊക്കെ കൃഷികള്‍!  നമ്മുടെ നാട്ടില്‍ എവിടെയാണ് കൃഷി സ്ഥലം ? ആര്‍ക്കാണ് ഇതിനൊക്കെ വേണ്ടി മിനക്കെടാന്‍ സമയം ?  ആളുകള്‍ വീടുവെക്കാന്‍ സ്ഥലം ഇല്ലാതെ നെട്ടോട്ടം ഓടുകയാണ്.  എന്താണ് കൃഷി എന്ന് നമ്മുടെ നാട്ടുകാര്‍ ഇവിടെ വന്നു കണ്ടു പഠിക്കണം ."

"അതിനു നമ്മുടെ നാട്ടുകാരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല.  ഒന്നാമത് സ്ഥലം ഇല്ല, ഇനി ഉള്ള സ്ഥലത്താണെങ്കില്‍   കൃഷി ചെയ്യാന്‍ വേണ്ട ആധുനിക സജീകരണങ്ങള്‍ ഇല്ല.   ഇവിടെ ട്രാക്ടറും, കുഴല്‍ക്കിണരും ഇല്ലാത്ത ഒരൊറ്റ കൃഷിക്കാരന്‍ പോലും ഇല്ല.  അതിനു വേണ്ട സഹായങ്ങള്‍ ഇവിടുത്തെ സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നു.  നാട്ടില്‍ മഴ വന്നാലല്ലേ "നെല്ല്" കിളിര്‍ക്കൂ."

" നമ്മുടെ സര്‍ക്കാരിന് തമ്മില്‍ പോര് കഴിഞ്ഞു സമയം വേണ്ടേ... നാട്ടുകാരുടെ കാര്യം നോക്കാന്‍ ! അതൊക്കെ പൊട്ടെ .  ഞാന്‍ വണ്ടിയില്‍ കയറിയത് മുതല്‍ ചേട്ടനെ  ശ്രദ്ധിക്കുകയാണ്.  ചേട്ടന്‍ ഇപ്പോഴും വലിയ ചിന്തയില്‍ ആണ്.   എന്തോ ഒരു ദുഃഖം ചേട്ടനെ വേട്ടയാടുന്നുണ്ട്‌.  ചേട്ടന്‍ എവിടെ നിന്ന് വരുന്നു ?  എവിടെയാ നാട് ?"

"ഞാന്‍ കണ്ണൂരില്‍ ഉള്ള പട്ടുവം എന്നാ ഗ്രാമത്തിലാണ്.   കുറച്ചു കാലം ഹരിദ്വാറില്‍ ആയിരുന്നു.  ഇപ്പോള്‍ നാട്ടിലേക്ക് പോകുന്നു. "

"ഹരിദ്വാറിലോ?  അവിടെയെന്താ... ജോലി ചെയ്യുകയാണോ ?"

"അല്ല ... ഞാന്‍ ചെറിയ ഒരു തീര്‍ഥാടനത്തില്‍ ആണ്.  വടക്കേ ഇന്ത്യയിലെ ഒട്ടു മുക്കാല്‍ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു."

"അത് ശരി..... "

കുറച്ചു നേരം മൌനമായി ആലോചിച്ചിട്ട് അയാള്‍ വീണ്ടും ചോദിച്ചു.  " ചേട്ടന് വിഷമം ആകില്ലെങ്കില്‍ ചോദിക്കട്ടെ .... എന്താണ് ചേട്ടന്‍ അടക്കി വെച്ചിരിക്കുന്ന ദുഃഖം ... പൊതുവേ പറഞ്ഞു കേട്ടിട്ടുണ്ട്.. ഉള്ളിലുള്ള  ദുഃഖം വേറൊരാളോട് പറയുമ്പോള്‍ മനസ്സിന് ഇത്തിരി ശാന്തി കിട്ടും എന്ന്  , എനിക്ക് ചേട്ടന്റെ ദുഃഖം എന്താണെന്നറിയാന്‍ ആഗ്രഹം ഉണ്ട്. "

ഇത്തിരി നേരം ചിന്തിച്ച ശേഷം ബാലന്‍ പറഞ്ഞു....  "ശരിയാണ്.... തന്റെ വിഷമം വേറൊരാളോട് പറഞ്ഞാല്‍ കുറച്ചു ആശ്വാസം കിട്ടും.  നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ പറയാം.... എന്റെ കഥ....."

ബാലന്‍ ഒരു ദീര്‍ഖ ശ്വാസം വലിച്ചു കൊണ്ടു പറയാന്‍ തുടങ്ങി.

 ഞാന്‍ ബാലന്‍ ... ദൈവം എല്ലാം കനിഞ്ഞു  നല്‍കിയ സുന്ദരമായ പട്ടുവം ഗ്രാമത്തില്‍ ആണെന്റെ  ജനനം.   എങ്ങും തെങ്ങിന്‍ തോപ്പുകളും, നെല്‍പ്പാടങ്ങളും,  അതിര്‍ത്തിയില്‍ ശാന്തമായൊഴുകുന്ന  പുഴ...... രണ്ടു വശത്തായി മനോഹരമായ എഴോം, ചെറുകുന്നു  - ഗ്രാമങ്ങള്‍ ..... അങ്ങനെ ഗ്രാമം പോലെ എന്റെ ജീവിതവും സുന്ദരമായിരുന്നു.   അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു പോയെങ്കിലും ദുഃഖം അറിയാതെയാണ് ഞങ്ങള്‍ വളര്‍ന്നത്‌.  അമ്മയും എന്റെ അനിയനും ... ഞങ്ങള്‍  കൊച്ചു കൊച്ചു ദുഖവും സന്തോഷവും പങ്കിട്ടു ജീവിച്ചു.                                           (തുടരും)

വിനോദ് ചിറയില്‍
(ഈ കഥയുടെ രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Friday, August 31, 2012

Friday, August 31, 2012 15

ഒരു ഹൈടെക് ദുരന്തം

മാസങ്ങളായുള്ള കാത്തിരുപ്പായിരുന്നു എന്റേത് .   എല്ലായ്പ്പോഴും മുന്നില്‍ ലാപ്ടോപ് തുറന്നു വച്ചിരിക്കും. അതിന്റെ നീല സ്ക്രീനില്‍ കണ്ണും നട്ടായിരുന്നു എന്റെ ഇരിപ്പ് .  ഫെയ്സ്ബുക്കിലെ അക്കൗണ്ട്‌ കാടുപിടിച്ച് കിടന്നു.   സുഹൃത്തുക്കളുടെ റിക്വസ്റ്റും, ലൈക്കുമൊന്നും നോക്കാന്‍ മനസ്സുണ്ടായിരുന്നില്ല .  എന്റെ പ്രൊഫൈലിലെ ചിത്രത്തിന് അങ്ങിങ്ങായി നരച്ച താടി രോമങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.  എന്റെ പേജ് നിറം മങ്ങി വര്‍ഷങ്ങളായി മോടികൂട്ടാത്ത പഴയ വീട് പോലെ തോന്നിച്ചു.  അവയില്‍ മാറി മറയുന്ന വിമര്‍ശനങ്ങള്‍ക്കും, ചിത്രങ്ങള്‍ക്കും ,
ചിത്രീകരണങ്ങള്‍ക്കുമൊന്നും  എന്നെ ആസ്വദിപ്പിക്കാനേ കഴിഞ്ഞില്ല. എന്റെ കണ്ണുകളെന്നും ചാറ്റ് കോളത്തിലെ അവളുടെ പേരിനു നേരെയായിരുന്നു. അവളെനിക്കയക്കാറുള്ള സന്ദേശങ്ങളിലേക്കായിരുന്നു . പക്ഷെ ഒരിക്കല്‍ പോലും അവളെ എനിക്ക് ഓണ്‍ലൈനില്‍ കാണാനായില്ല .  വീണ്ടും വീണ്ടും സ്ക്രീനിലേക്ക് തന്നെ നോക്കി ഞാന്‍ എന്നെ ശപിച്ചു കൊണ്ടേയിരുന്നു .

"ദൈവത്തിനു ഇഷ്ടമില്ലാത്തവര്‍ക്കാണോ അകാലത്തില്‍ വൈധവ്യം നല്‍കുന്നത് ?"  ഫെയ്സിബുക്കിലെ ചാറ്റ് ബോക്സിലെ അവളുടെ ചോദ്യം ഒരു നിമിഷ ത്തെക്കെന്നെ നിശബ്ദനാക്കി . മറുപടി എന്ത് പറയണമെന്ന് ഒരു പിടിയുമില്ല.  ഇനി എന്റെ ഊഴമാണ്.  എന്റെ കോളത്തിലൂടെ അവളിലേക്ക്‌  പറന്നെത്തുന്ന ഉത്തരങ്ങള്‍ക്കു വേണ്ടി കണ്ണ് തുറിച്ചു നോക്കിയിരിക്കുകയാവും അവള്‍ .  സത്യമല്ലേ, അവളുടെ ചോദ്യം .  എത്രെയോ ഉദാഹരണങ്ങള്‍ വീട്ടിലും നാട്ടിലും നിറഞ്ഞു കിടക്കുന്നു .  ഒരു ജീവനെപ്പോലും നോവിക്കാന്‍ ആഗ്രഹിക്കാത്ത , ദിവസവും അമ്പലത്തില്‍ നിവേദ്യവുമായി പൂജക്ക്‌ പോകുമായിരുന്ന രമണി ചേച്ചി അകാലത്തില്‍ ആയിരുന്നു വൈധവ്യം പേറിയത്.   എന്റെ ഗ്രാമത്തിലെ ഒരു നല്ല സ്ത്രീ ആയിരുന്നു അവര്‍ .  ആഖോഷമായിരുന്നു വിവാഹം.  ജാതകങ്ങള്‍ കൂട്ടിച്ചേര്‍ത്ത കണിയാര്‍ പറഞ്ഞത് ഇത്രയും ലക്ഷണമൊത്ത ജാതക ചേര്‍ച്ച അയാളുടെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ്.  പാതിവഴിയില്‍ രണ്ടു കുഞ്ഞുങ്ങളെയും , രമണി ചേച്ചി യെയും വിട്ടു അയാളങ്ങു പോയി. ആത്മഹത്യയായിരുന്നു !    നാവും നീട്ടി, കണ്ണ് തുറിച്ചു തൂങ്ങിയാടിയ അയാളുടെ രൂപം കുഞ്ഞുന്നാളില്‍ കണ്ടതാണെങ്കിലും ഇന്നും മുന്നിലുണ്ട്.  പുനര്‍വിവാഹത്തിന് പലരും നിര്‍ബന്ധിച്ചെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. മക്കള്‍ക്ക്‌ വേണ്ടി ജീവിച്ചു, വളര്‍ത്തി, വിവാഹം നടത്തി.  എന്ത് ത്യാഗമായിരുന്നു അത്.  ജീവിതം അവര്‍ക്ക് വെറും ശ്യൂന്യത മാത്രം ആയിരിക്കില്ലേ നല്‍കിയത്.   എന്ത് കൊണ്ടായിരിക്കണം ദൈവത്തിനു അവരോടു ഇത്രയും അരിശം തോന്നിയത് ?  ജീവിതം മനസ്സിലാവാത്ത ഒരു സമസ്യയാണെന്ന് തോന്നുന്നത് ഇങ്ങനെയൊക്കെയാണ്.

ചാറ്റ് കോളത്തില്‍ ചോദ്യചിഹ്നങ്ങള്‍ നിറയുന്നു.  അവയുടെ ദൈര്‍ഖ്യത്തിനും  കൃത്യമായ സമയത്തിന്റെ അതിര്‍വരമ്പുകള്‍ ഉണ്ട്.  ചിലപ്പോള്‍ ഒരു ദീര്‍ഖനിശ്വാസത്തിന്റെ, കൈവേഗതയുടെ,   എന്ത് വേഗത്തിലായിരുന്നു നമ്മുടെ സന്ദേശങ്ങളുടെ കൈമാറലുകള്‍ .  ഒരിക്കലും നീണ്ട നിശബ്ദതയ്ക്ക്  സ്ഥാനമുണ്ടായിരുന്നില്ല.  കൊടുക്കല്‍ വാങ്ങലുകളുടെ ഒരു കൈക്കളിയായിരുന്നു.    ടൈപ് അറിയാത്ത ഞാന്‍ കീബോര്‍ഡില്‍ വിരലുകള്‍ പായിച്ചത് മനസ്സിനൊപ്പമായിരുന്നു.   ഉള്ളില്‍നിന്നും സ്ക്രീനിലേക്ക് ഇറങ്ങി വരുന്ന അക്ഷരങ്ങള്‍ എല്ലാം സാന്ത്വനവും  സ്നേഹവും കുതിര്‍ന്നവയായിരുന്നു.  അതിനൊരിക്കല്‍  അവളിങ്ങനെ മറുപടി എഴുതി.

"നീയെനിക്കെന്തു സമാധാനം ആണെന്നോ ,  നിന്റെ വാക്കുകള്‍ക്കു എന്തു മാന്ത്രികതയാണെന്നോ ... ഒരു മജീഷ്യനെപ്പോലെ  അവയെന്നെ മാനത്തെക്കുയര്‍ത്തുന്നു,  ഭാരമില്ലാത്ത പഞ്ഞിക്കെട്ടുപോലെ പൊങ്ങിപൊങ്ങിയങ്ങിനെ ".

ഏതോ സിനിമയുടെ വാചകങ്ങള്‍ക്ക്  കടപ്പാടുണ്ടെന്നു എഴുതിയ എന്റെ മറുപടിക്ക് ചാറ്റിലെ  മുഖ സൂചകങ്ങള്‍ നിരന്നു നിന്ന് കോപ്രായങ്ങള്‍ കാണിച്ചു.   ശരീരമില്ലാത്ത ഭാവങ്ങളുടെ മുഖങ്ങള്‍ അന്നൊരുപാട് ചിരിച്ചു.   മറുതലക്കല്‍ അവളുടെ ചിരി ഞാനും കണ്ടു.   പാതി പല്ലുകള്‍ പുറത്തുകാട്ടിയുള്ള അവളുടെ ചിരി വീഡിയോ ചാറ്റിലൂടെ എനിക്കെന്നും ഹരമായിരുന്നു.  എല്ലാ വെള്ളിയാഴ്ച്ചകളും ഞങ്ങള്‍ക്ക് പെരുന്നാള്‍ ആയിരുന്നു.   അബുദാബിയിലെ ഫ്ലാറ്റിന്റെ ബാല്ക്കണിയിലിരിക്കുന്ന  എന്നെ സ്നേഹസന്ദേശങ്ങള്‍ കൊണ്ടു അവള്‍ എന്നും ഊട്ടിയിരുന്നു.  ആ വാക്കുകള്‍ കുളിര്‍മഴയായി ഉതിര്‍ന്നു വീണു,  ഞാനതില്‍ കുളിച്ചു ഈറനണിഞ്ഞു ദൂരേക്ക്‌ നോക്കി നില്‍ക്കുമായിരുന്നു.   കണ്ണെത്താത്ത ദൂരേക്ക് ... ഞങ്ങള്‍ ഞങ്ങളുടെ ലോകത്തായിരുന്നു.    അവിടെ ഫ്ലാറ്റും മുറിയുമില്ല, വലിയ വലിയ കെട്ടിടങ്ങളില്ല.  ലാപ്ടോപ്പിന്റെ ചെറിയ സ്ക്രീന്‍ ചിലപ്പോള്‍ പൂന്തോട്ടമായി , കടല്‍പ്പരപ്പായി , നീണ്ടു കിടക്കുന്ന പരവതനിരകളായി, തെങ്ങിന്‍ തോപ്പുകളായി, മരുഭൂമിയായി , മരുപ്പച്ചയായി, വെള്ളച്ചാട്ടമായി അതിലൂടെ ഞങ്ങള്‍ കൈകോര്‍ത്തു നടന്നു.   മരുഭൂമിയുടെ പൊടിക്കാറ്റേറ്റ്  തളര്‍ന്നു.  മുഖത്ത് അടര്‍ന്നു വീണ വിയര്‍പ്പു കണങ്ങള്‍ തുടച്ചു പരസ്പരം വാരിപ്പുണര്‍ന്നു.  ഹായ് എന്നാ വാക്കിന്റെ വലിപ്പം അറിഞ്ഞവരായിരുന്നു ഞങ്ങള്‍ .   അലസമായ രാത്രികളില്‍ ആ വാക്കിലായിരുന്നു തുടക്കം.  പിന്നെ ആ വാക്കുകള്‍ക്കു വേണ്ടി കാത്തിരുന്നു, കഥകള്‍ പറഞ്ഞു.   സിനിമാ ചര്‍ച്ചയായി , സാഹിത്യം, കവിത എല്ലാത്തിനെ ക്കുറിച്ചും നല്ല ഗ്രാഹ്യമുണ്ടായിരുന്നു അവള്‍ക്കു.  എന്റെ പല സംശയങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കി, നന്നായി വായിക്കുമായിരുന്നു.   പിന്നെ പിന്നെ അവളുടെ കഥ പറഞ്ഞു.  

22 വയസ്സിലായിരുന്നു വിവാഹം, ഗള്‍ഫില്‍ ഒരു കമ്പനിയില്‍ എന്‍ജിനീയര്‍ ആയിരുന്നു വരന്‍ .  വിവാഹം കഴിഞ്ഞ അവര്‍ നേരെ അബുദാബിയിലേക്ക്.   സുഖകരമായിരുന്നു ജീവിതം,  ആറൂ വര്‍ഷം എത്ര വേഗത്തിലായിരുന്നു കടന്നു പോയതെന്ന് പറഞ്ഞു അവള്‍ നെടുവീര്‍പ്പിട്ടുതിന്റെ ചൂട് ഇന്നലെ പോലെ എന്റെ മുഖത്തുണ്ട്‌.  അവര്‍ക്ക് ഒരു പെണ്‍കുഞ്ഞായിരുന്നുണ്ടായിരുന്നത്.  ഒരു ദിവസം ഓഫീസില്‍ തല ചുറ്റി വീണ അവളുടെ ഭര്‍ത്താവിനെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തു, രണ്ടു ദിവസത്തിന് ശേഷം മരണം നടന്നു.   അറ്റാക്കായിരുന്നു.   കൃത്യമായി വ്യായാമവും , ഭക്ഷണ ക്രമീകരണവും ഉള്ള ആളായിരുന്നു.  എന്നിട്ടും.....

"ഹലോ ..."

അസഹ്യതകളുടെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി , രക്തം വാര്‍ന്നു പോകുമെന്ന ഘട്ടമായി.  ഞാന്‍ വീഡിയോ ചാറ്റില്‍ ക്ലിക്ക് ചെയ്തു.  നീല ഫ്രെയ്മില്‍ അവളുടെ മുഖം പ്രത്യക്ഷമായി - പുഞ്ചിരിയില്ല.  കനപ്പിച്ച ഗൌരവമായിരുന്നു.  ചിരിച്ചു കൊണ്ടുള്ള എന്റെ മുഖത്തോട് അവള്‍ക്കു കൂടുതല്‍ അരിശം തോന്നിയിരിക്കണം.

"ഈ ഇടവേളകള്‍ എത്ര അസഹ്യമാണെന്നറിയുമോ ?"
"ഊം ..."
"കടന്നലുകളെ ഓര്‍മ്മപ്പെടുത്തുന്ന ഈ മൂളലുകള്‍ "
ഞാന്‍ ചിരിച്ചു.
മുറിയില്‍ കനം തിങ്ങുന്ന ഇരുട്ടില്‍ ഞാനും സ്ക്രീനില്‍  അവളും ഉറങ്ങാതെ കാത്തിരിക്കുന്നു.  പാതിരാവും പകലും ഞങ്ങള്‍ക്കൊരുപോലെ ആയിരുന്നു. അടുത്തു കട്ടിലില്‍ കിടന്നുറങ്ങുന്നവരുടെ കൂര്‍ക്കം വിളി കേട്ട് അവള്‍ ചിരിച്ചു.  ഗാഡമായ് ഉറങ്ങുകയും മറ്റുള്ളവരെ ഉറക്കാതിരിക്കുകയും ചെയ്യുന്നവര്‍ !  ഇരുട്ടിനു പിന്നെയും കനം  കൂടി വന്നു.   നേരത്തെ എഴുനേറ്റാലെ  പ്രഭാത കാര്യങ്ങളൊക്കെ ഭംഗിയായി നടക്കൂ.  ഇല്ലെങ്കില്‍ ടോയ് ലെറ്റിനു മുമ്പില്‍ ക്യൂ നിന്ന് മുഷിയും .  രാവിലെ എല്ലാവര്‍ക്കും  ധ്രിതിയാണ്.  ഈ ധ്രിതിയും ആത്മാര്‍ഥതയും നമ്മുടെ നാട്ടില്‍ കാണിച്ചിരുന്നെങ്കില്‍ എന്നേ  നമ്മുടെ നാട് നന്നായേനെ എന്ന് തോന്നിപ്പോകാറുണ്ട്.

ഉറക്കം വരാതെ അവളെ തന്നെ മിഴിച്ചു നോക്കി.  അവള്‍ പലതും പറയുന്നു.   ആ മിഴികളിലേക്കു തന്നെ നോക്കി ഞാന്‍ കിടന്നു.  അവളുടെ കണ്ണുകളില്‍ വിരിയുന്ന ആശയുടെ ആഴപ്പരപ്പിലൂടെ ഞാന്‍ എങ്ങോട്ടെന്നറിയാതെ നീന്തി.

പറഞ്ഞു പറഞ്ഞു അവള്‍ ഉറങ്ങിപ്പോയെക്കുമെന്നു തോന്നി, ആ കണ്ണുകള്‍ പതുക്കെ അടയുന്നുണ്ടായിരുന്നു ... ഉറക്ക ക്ഷീണം അവളെ കീഴ്പ്പെടുത്തിയിരുക്കാം.... ആ വാക്കുകളില്‍ വേദനയുടെ തരിമ്പുകള്‍ കയറി വരുന്നത് പോലെ തോന്നി,  കണ്ണുകള്‍ ഇറുക്കി അടക്കുന്നു.  എന്റെ കാലുകളിലൂടെ അറിയാതെ എന്തോ ഇരച്ചു കയറിയതുപോലെ.... അവള്‍ക്കെന്തോ സംഭാവിക്കുന്നോവോ ?!  ഇടതു കൈകൊണ്ടു നെഞ്ഞമര്‍ത്തിപ്പിടിച്ചു കൊണ്ടു കസേരയില്‍ നിന്നും താഴേക്കു വീണു.   എന്താണ് സംഭവിക്കുന്നത്‌ ?  ഞരങ്ങുന്ന ശബ്ദം കാതില്‍ വന്നലച്ചു.   മുറിയില്‍ ശബ്ദം കേട്ടന്നപോലെ ആരൊക്കെയോ ഓടി വന്നു,  സ്ക്രീനില്‍ അവ്യക്തമായ രൂപങ്ങള്‍ .  ശബ്ദിക്കാനാവാതെ ഞാന്‍ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.  പിന്നെപ്പിന്നെ സ്ക്രീനിന്റെ നിറമാകെ മാറി ചുവപ്പായി....  പച്ചയായി... ആകെ ഭീദിതമായി അതെന്നിലെക്കരിച്ചിറങ്ങി.  എന്റെ മുന്നിലിരുന്നു ലാപ്ടോപ് വിറച്ചുകൊണ്ടിരുന്നു .  വിറച്ചു, വിറച്ചു, അത് താഴേയ്ക്ക് വീണു പൊട്ടിച്ചിതറി.  പിന്നെ ചോര പോലെ ഒലിച്ചിറങ്ങി, അതിന്റെ നനുത്ത നനവ്‌ എന്റെ കാല്‍ത്തലപ്പിലൂടെ മേലാസകലം പടര്‍ന്നു കയറി.....

ഞാനിന്നും കാത്തിരുപ്പാണ് .... ലാപ്ടോപ്പിന്റെ സ്ക്രീനിലേക്ക് കണ്ണും നാട്ട് ....

വിനോദ് പട്ടുവം 
Email:kunnoolji@gmail.com                                                                   







Monday, August 27, 2012

Monday, August 27, 2012 2

പ്രവാസിയുടെ ഓണം

ഓണത്തിന്നോര്‍മ്മകളോടിക്കളിക്കുന്ന
ഓണാട്ടുകരയിലെ ഓണനിലാവിന്‍ -
ചെലോത്തയെന്‍വധു ഓര്‍മ്മകള്‍ കോര്‍ക്കുന്നു ;
ചിങ്ങവും കന്നിയും അന്യമാം ദേശത്ത്

ഓണത്തിന്‍ തുയിലുണര്‍ത്തുന്ന പൊന്നത്തം
കലണ്ടറിന്‍ താളില്‍ തെരെഞ്ഞൊന്നറിയവേ
എത്രനാള്‍ മുറ്റത്ത്‌ പൂക്കളമിട്ടൊരീ-എന്‍
സഖിക്കിവിടെയും പൂക്കളം തീര്‍ക്കണം

അത്തക്കളത്തിന് തിരുമുറ്റമില്ല
വല്ലം മെനഞ്ഞിടാന്‍ തെങ്ങോലയില്ല
ഒരു പൂച്ചെടിയെങ്ങോ കണ്ടുമറന്നീല
എവിടെപ്പോകേണ്ടു  പത്തുപൂക്കള്‍ക്കായ്‌ !

പൂത്തുമ്പിയില്ലിവിടെ, തുമ്പക്കുടമില്ല
ഓണവില്ലില്ലിവിടെ, ഓണനിലാവില്ല
മരമില്ലോരോരൂഞ്ഞാല്  കെട്ടിയോന്നാടുവാന്‍
മനതാരിലോര്‍മ്മകളൂയലാടുന്നു

കൂട്ടരിലാരോ പറഞ്ഞതായോര്‍ക്കുന്നു
കിട്ടുമത്രേ "ഓണം" കിറ്റുകളിലായ്
അലഞ്ഞുവല്ലോ മലയാളിക്കടകളില്‍
അത്തപ്പൂക്കളം വാങ്ങീടുവാനായ്

ചൊല്ലി ആരാഞ്ഞതിനുത്തരമിങ്ങനെ :
"വന്നു പാലക്കാടന്‍ മട്ടയരി പിന്നെ
പാലട, പപ്പടം, കോമഡിസീഡിയും
എത്തിയിട്ടില്ലത്തപ്പൂക്കളം മാത്രം
എത്തും റെഡിമെയ്ഡ്  മാവേലിക്കൊപ്പം"

സാന്ത്വനിപ്പിച്ചെന്‍പ്രിയസഖിയിങ്ങനെ:
"പ്രിയനുമായുള്ള ദിനങ്ങളോരോന്നും
എന്‍ മനസ്സില്‍ തിരുവോണമല്ലേ
സ്നേഹത്തിന്‍ പൂക്കളം തീര്‍ത്തു നമുക്കെന്നും
ജീവിതം പൊന്നോണമാക്കിമാറ്റാം".

നന്ദകുമാര്‍ വള്ളിക്കാവ് 
Email : nandubindu@rediffmail.com

Monday, August 13, 2012

Monday, August 13, 2012 6

ജീവിത നൗക

ആകെ ഒടിഞ്ഞൊരു തുഴയുമായ് ഞാനിന്ന് ...
ആഞ്ഞു തുഴയുന്നിതക്കരെയെത്തുവാന്‍ !!
ആകെ തളര്‍ന്നു ഞാന്‍ ദൂരേക്ക് നോക്കുമ്പോള്‍ ...
മറുകര ഒത്തിരി ദുരെയല്ലോ !!

കാലങ്ങളായി ഈ വഞ്ചി തുഴഞ്ഞിട്ടും ...
കരകാണാ കടലില്‍ ഞാന്‍ ഏകനല്ലോ !!
തുഴയെത്ര നീട്ടിയെറിഞ്ഞിട്ടും ഈ വഞ്ചി ...
ദിശയറിയാതിന്നു മുഴറിടുന്നു !!

കാറ്റത്തും മഴയത്തും  ഉലയുമീ തോണിയെ .....
കാത്തുരക്ഷിക്കുവാന്‍ ആരുമില്ലാ !!
അമിത ഭാരത്താലുലയുമീ  തോണിയില്‍ .....
യാത്രയ്ക്കായുള്ളവര്‍ എന്‍ പ്രീയര്‍ മാത്രം !!

ആഴക്കടലില്‍ ഒരുവേള മുങ്ങിടാമെങ്കിലും .....
ആവില്ലെനിക്കിതില്‍ ആരേം ഉപേക്ഷിപ്പാന്‍ !!
മരണഭയമതൊട്ടുമില്ലെനിക്കെങ്കിലും .....
മരണത്തെ ആട്ടി അകറ്റുവാനാശിക്കും ഞാനിന്ന് !!

കൈകാല്‍ കുഴഞ്ഞു പിടഞ്ഞു മരിക്കിലും .....
ഒരുമാത്ര മുന്‍പില്‍ ഞാന്‍ മരുകരയെത്തണം !!
മറുകരയെത്തി നിവര്‍ന്നൊന്നു നില്‍ക്കണം .....
മരണത്തെ പിന്നൊന്നു മാടി വിളിക്കണം !!

മോഹങ്ങളെല്ലാം നടക്കില്ല എങ്കിലും .....
മോഹിക്കും ഞാനെന്നും നല്ലൊരു നാളെയ്ക്കായി !!
മോഹിക്കും ഞാനെന്നും നല്ലൊരു നാളെയ്ക്കായി !!!

രതീഷ്‌ 

Friday, August 10, 2012

Friday, August 10, 2012 11

എന്റെ ടൈഗര്‍

ഉണ്ണീ ... ഇതാ നോക്കിയേ .... എന്താണ് അച്ഛന്‍ കൊണ്ട് വന്നതെന്ന് !
അച്ചന്റെ വിളി കേട്ട് ഉണ്ണി ആകാംക്ഷയോടെ ഓടി വന്നു.
എന്താ അച്ഛാ ..... എന്താണ് കൊണ്ടു വന്നത് ?
ദാ.... നോക്കിയേ .. ഒരാനാ .....
എവിടെ ?
അതാ വീടിന്റെ  വടക്ക് ഭാഗത്ത്‌ ....
ഉണ്ണി കേട്ട പാതി കേള്‍ക്കാത്ത പാതി വീടിന്‍റെ വടക്ക് ഭാഗത്തേക്ക് ഓടി.  

എന്റമ്മോ ?  അവന്‍ അവിടെ ചെന്നതും ഉച്ചത്തില്‍ അലറി.  ഒരു കറുത്ത  പട്ടി കിടക്കുന്നു!  പട്ടി ഉണ്ണിയെ നോക്കി കുരച്ചു.   ബൌ .... ബൌ.... 


ഉണ്ണി പോയത് പോലെ തിരികെ ഓടി അച്ഛന്റെ അടുത്ത് വന്നു,  അച്ഛാ.. അതൊരു നായ അല്ലെ ?
അത് വെറും നായ അല്ല മോനെ.... ടൈഗര്‍ !,  ടൈഗര്‍ ആണത്.   ഇന്ന് മുതല്‍ അവന്‍ നമ്മുടെതാണ്‌... ........

കൊള്ളാം... ഉള്ളില്‍ ഭയം ഉണ്ടായിരുന്നെങ്കിലും ഉണ്ണി പറഞ്ഞു.  പിന്നെ സാവധാനം ടൈഗറിന്റെ അടുത്ത് ചെന്നു .

എടാ ... ടൈഗര്‍   ..... നീ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ !  സാരമില്ല .. ഇനി എന്നെ പേടിപ്പിക്കരുത്.  ഞാന്‍ നിനക്ക് ഇറച്ചിയും മീനും ഒക്കെ തരാം . കേട്ടോ ?
ബൌ.... ബൌ....  നായ സ്നേഹത്തില്‍ കുരച്ചു.

ഉണ്ണിക്കു സന്തോഷം ആയി.  കുറച്ചു നാളായി വിചാരിക്കുന്നു ഒരു നായ ഉണ്ടായിരുന്നെങ്കില്‍ എന്ന്.   അപ്പുറത്തെ കുട്ടന്റെ വീടിലും ഉണ്ടൊരു നായ.   പട്ടിയെയും കൊണ്ടു നടക്കുമ്പോള്‍ എന്താണ് അവന്റെ ഒരു ഗമ.   ഇനി ഞാന്‍ വിട്ടു കൊടുക്കില്ല.  എനിക്കുണ്ടല്ലോ എന്റെ ടൈഗര്‍ !!!!

അച്ഛാ ... ഈ ടൈഗര്‍ നമ്മളെ കടിക്കുമോ ? ഉണ്ണി ആകാംക്ഷയോടെ ചോദിച്ചു.
ഇപ്പോള്‍ ചിലപ്പോള്‍ കടിചെന്നിരിക്കും.   അവനൊന്നു മെരുങ്ങട്ടെ..... പിന്നെ കടിക്കില്ല.

നാളുകള്‍ പലതു കഴിഞ്ഞു.  ഉണ്ണിയും ടൈഗറും നല്ല കൂട്ടുകാരായി മാറി.  സ്കൂള്‍ വിട്ടു വന്നാല്‍ ഉണ്ണി ടൈഗറിന്റെ കൂടെ തന്നെ. അവന്‍ ടൈഗറിനു തന്റെ ഭക്ഷണത്തില്‍ നിന്നും ഒരു വിഹിതം എന്നും കൊടുക്കും.  ഇറച്ചി അവന്‍ കഴിചില്ലേലും ടൈഗറിനു കിട്ടണം.  ഇല്ലേല്‍ അവന്‍ അച്ഛനോട് പരാതി പറയും.  അച്ഛാ ഇത് കണ്ടോ നമ്മുടെ ടൈഗര്‍ .... തളര്‍ന്നു വയര്‍ ഒട്ടിയിരിക്കുന്നു.  വൈകുന്നേരം അവനു ഇറച്ചി എന്തായാലും കൊണ്ടു വരണം. 

                        ......... ........     .......... ........... ........... .............

അങ്ങനെ ഇരിക്കെ ഒരു ദിവസം മീന്‍ വെട്ടിയതിന്റെ അവശിഷ്ടങ്ങള്‍ തിന്നുകയായിരുന്നു ടൈഗര്‍... . ഉണ്ണി നോക്കുമ്പോള്‍ അതിനിടയില്‍ മുറി കത്തി കണ്ടു.   ഈശ്വര... ടൈഗര്‍ അറിയാതെ അതില്‍ കടിച്ചു പോയാല്‍ അവന്റെ വായ മുറിയില്ലേ..  ഉണ്ണി വേഗം ചെന്ന് കത്തി അവിടുന്ന് മാറ്റാന്‍ ശ്രമിച്ചു.   തീറ്റയില്‍ മുഴുകിയിരുന്ന   ടൈഗര്‍  പെട്ടെന്നുള്ള ഉണ്ണിയുടെ പെരുമാറ്റം കണ്ട് ..... അവന്റെ കൈ തന്റെ വായക്കടുത്തെക്ക് വരുന്നത്  കണ്ടു ... പെട്ടെന്ന് ഉണ്ണിയുടെ കൈക്ക് കടന്നു കടിച്ചു.  എല്ലാം പെട്ടെന്നായിരുന്നു.  ഉണ്ണിയുടെ കൈ ചെറുതായി മുറിഞ്ഞു.   അവന്‍ വേദനകൊണ്ട് ഉറക്കെ കരഞ്ഞു .... അമ്മേ.......  ഒന്നും അറിയാതെ പട്ടിയും കുര ച്ചു..... ബൌ ... ബൌ.....

ഉണ്ണിയുടെ അമ്മ ഓടി വന്നു .... അയ്യോ മോനെ എന്ത് പറ്റി ?. കയില്‍ രക്തവുമായി നില്‍ക്കുന്ന ഉണ്ണിയെ കണ്ടു അമ്മ വേവലാതി പെട്ടൂ   .  അടുത്തിരുന്ന വടിയെടുത്തു ടൈഗറിനെ അടിച്ചോടിച്ചു.   നാശം പിടിച്ച സാധനം... ഈശ്വരാ ഞാന്‍ ഇനി എന്ത് ചെയ്യും ?

വിവരം അറിഞ്ഞ ഉണ്ണിയുടെ അച്ഛന്‍ ഓടി വന്നു ഉണ്ണിയെയും കൂട്ടി ഉടനെ  ആശുപത്രിയില്‍ പോയി.
മുറിവിനു മരുന്ന് വെച്ച് കെട്ടി..പേ ക്കുള്ള  ഇന്ജെക്ഷ്യനും   എടുത്തു ഉണ്ണിയും അച്ഛനും തിരിച്ചു വന്നു.

തിരിച്ചു വരുമ്പോള്‍ ഉണ്ണി കണ്ടു.. ....തന്റെ ടൈഗറിനെയും കൊണ്ടു തന്റെ  ഒരകന്ന ബന്ധുവായ പുരുഷുവേട്ടന്‍ പോകുന്ന!.

ഉണ്ണി കരഞ്ഞു കൊണ്ടു പറഞ്ഞു.   അച്ഛാ... നമ്മുടെ ടൈഗറിനെ കൊണ്ടു പോകുന്നു.... വേണ്ടാന്നു പറയൂ അച്ഛാ..... ടൈഗര്‍/......... .............. ടൈഗര്‍.... ... അവന്‍ ഉച്ചത്തില്‍ വിളിച്ചു.

ഉണ്ണിയെ പിരിയാന്‍ ടൈഗറിനും പറ്റില്ല.. അവന്‍ ഉച്ചത്തില്‍ കുരച്ചു... ബൌ... ബൌ.....

പുരുഷുവേട്ടന്‍ ടൈഗറിനെ വലിച്ചു കൊണ്ടു പോയ്യി.  പാവം ടൈഗര്‍ കുരച്ചു കൊണ്ടേ യിരുന്നു..... മറു വശത്ത് ഉണ്ണിയും ഉച്ചത്തില്‍ കരഞ്ഞു.... അച്ഛാ.... പ്ലീസ് ... ടൈഗറിനെ കൊണ്ടു പോവല്ലേ.

മോനെ ടൈഗറിനെ മരുന്നു കൊടുക്കാന്‍ കൊണ്ടു പോകുവാ.... രണ്ടു ദിവസം കഴിഞ്ഞു അവനിങ്ങെ ത്തും ....  അച്ഛനും ടൈഗറിനെ ഇഷ്ടമല്ലേ.....  മോന്‍ പേടിക്കേണ്ട... അച്ഛന്‍ ഉടനെ തന്നെ ടൈഗറിനെ കൊണ്ടു വരും.

ദിവസം... ഒന്ന്... രണ്ടു.... ആഴ്ചകളായി... പക്ഷെ ടൈഗര്‍ തിരിച്ചു വന്നില്ല.... ഉണ്ണിക്കു മുന്‍പുണ്ടായിരുന്ന ഉഷാര്‍ ഒക്കെ പോയി.

അങ്ങനെ യിരിക്കെ ഒരു ദിവസം ഉണ്ണി കൂട്ട് കാരോടോത്ത്  കളിക്കുകയായിരുന്നു.   അപ്പോള്‍ അതാ.. തന്റെ ടൈഗര്‍ ദൂരത്തു കൂടെ കുരച്ചു കൊണ്ടു ഓടുന്നു ......

എന്ത് പറ്റി അവനു....? എന്തിനാണ് അവന്‍  ഇങ്ങനെ ഓടുന്നത് ?

അപ്പോഴാണ്‌ ഉണ്ണി  കണ്ടത്.. തൊട്ടു പുറകെ ....  പട്ടി  പിടുത്തക്കാരന്‍ തന്റെ  വലയുവമായി ടൈഗറിന്റെ പുറകെ....

ഇശ്വരാ ... എന്റെ ടൈഗറിനെ  പട്ടി  പിടുത്തക്കാരന്‍ പിടിക്കുമോ ? ഉണ്ണി വേവലാതി പെട്ടു.

ഓടു വില്‍ ആ  പട്ടി പിടുത്തക്കാരന്‍ ടൈഗറിനെ പിടിച്ചു .. അവന്റെ കഴുത്തില്‍ തന്റെ വലയം ഇട്ടു മുറുക്കി.    ടൈഗര്‍ ശ്വാസത്തിന് വേണ്ടി പിടച്ചു.....  അത് പ്രാ വേദനയുമായി ഉറക്കെ കരഞ്ഞു.  ബൌ.... ബൌ...ബോഓ.... മൂഊഊ മൂഉ....

പെട്ടെന്ന് ടൈഗറിന്റെ ശബ്ദം നിലചൂ.....  ചരിഞ്ഞു  തറയില്‍ വീണു.....

ഉണ്ണി സങ്കടം അടക്കാന്‍ പറ്റാതെ ഉറക്കെ കരഞ്ഞു...... ടൈഗര്‍.......... ..... ടൈഗര്‍..... ..... എന്റെ ടൈഗര്‍.......... .....ആ പാവം പിഞ്ചു കുഞ്ഞിന്റെ  ശബ്ദം അടുത്തുള്ള പാറ ക്കെട്ടുകളില്‍ തട്ടി പ്രധിദ്വനിച്ചു ......  ടൈഗര്‍......... .....നിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ ..... 
ശുഭം .   
വിനോദ് ചിറയില്‍

Thursday, August 09, 2012

Thursday, August 09, 2012 4

ഹോജ കഥകള്‍ - 1

ഹോജയും കത്തെഴുത്തും 

ഹോജയുടെ ഗ്രാമത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ആള്‍ ഹോജ ആയിരുന്നു.  എന്ന് വെച്ചാല്‍ ഹോജയുക്ക് അത്യാവശ്യം എഴുതാനും വായിക്കാനും അറിയും, അത്രമാത്രം.  നാട്ടുകാര്‍ക്ക് ആര്‍ക്കെങ്കിലും ഒരു കത്ത് എഴുതണമെങ്കില്‍ ഹോജ മാത്രമാണ് ശരണം, ഒരിക്കല്‍ ഗ്രാമ വാസിയായ ഒരാള്‍ അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന മകന് ഒരു കത്തെഴുതുവാന്‍ ഹോജയെ കാണാനെത്തി.

ഹോജാ... കുറച്ചു കാലമായി മകന്റെ വിവരം ഒന്നും ഇല്ല , ഒരു കത്തെഴുതണം.

ഒന്നാലോചിച്ചിട്ട് ഹോജ പറഞ്ഞു .... നിങ്ങള്‍ ഒരാഴ്ച കഴിഞ്ഞു വരൂ... എന്റെ കാലിനു നല്ല സുഖം ഇല്ല.  

ആശ്ചര്യപ്പെട്ടു കൊണ്ട്  ഗ്രാമവാസി ചോദിച്ചു ... ഹോജ കത്തെഴുതുന്നത് കൈ കൊണ്ടല്ലേ ?  അതിനു കാലുമായി എന്ത് ബന്ധം ?

നിങ്ങള്‍ക്കറിയില്ല .... ഞാന്‍ എഴുതിയ കത്ത് വായിക്കാന്‍ എനിക്കെ പറ്റൂ.  അപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ കത്തയച്ചാല്‍ ആ കത്ത് വായിക്കാന്‍ എനിക്ക് തന്നെ അടുത്ത ഗ്രാമത്തില്‍ പോകേണ്ടി വരും.  അത് കൊണ്ട് എന്റെ കാലു ശരിയാവട്ടെ , എന്നിട്ട് കത്തെഴുതാം .

Wednesday, July 25, 2012

Wednesday, July 25, 2012 6

ഉറക്കം

മമ്മു ചാരു കസേരയില്‍ ഇരുന്നു, ഏകാന്തതയില്‍ കണ്ണും നട്ട്, പോയകാലങ്ങള്‍ അയവിറക്കി.   ഫാത്തിമ ബീവി - തന്റെ ഉമ്മ -ഉള്ള കാലത്ത്  പ്രധാന റോഡിനു സമീപം 60 സെന്റ് നിലവും ചെറുതെങ്കിലും നല്ലൊരു വീടും ഉണ്ടായിരുന്നു.  ഇന്നിപ്പോള്‍ വീട് മാത്രം ബാക്കി - പൊട്ടി , പഴകി , ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയില്‍ ! ഇന്നെനിക്കു കൂട്ടിനു പൊട്ടിയ ഒരു ചാര് കസേരയും രണ്ടു മൂന്നു പഴകിയ പാത്രങ്ങളും മാത്രം.

ഇപ്പോഴുള്ള വീട്ടിലേക്കു വന്ന കാലത്ത്,   ഈ ഭാഗത്ത്‌ മുസ്ലിം കുടുംബം ഞങ്ങളുടെ മാത്രം ആയിരുന്നു.  അങ്ങനെ ഇരിക്കുമ്പോഴാണ് മൊയ്തു ഹാജി ഞങ്ങളുടെ സ്ഥലത്ത് നിന്ന് 40 സെന്റു വാങ്ങി അവിടം ഒരു പുരയിടം പണിതത്.  മുന്‍പില്‍ ഒരു കടയും.

ഞങ്ങള്‍ക്ക് സന്തോഷമായി , പ്രധാനമായി - കടയില്‍ മൊയ്തു ഹാജി ബീഡിയും തെറുക്ക് മായിരുന്നു.  എനിക്കങ്ങനെ ഹാജിയിടെ കൂടെ ബീഡി തെറുക്കുന്ന പണി കിട്ടി - വലിയ വരുമാനമ ഇല്ലെങ്കിലും.  ജന്മനാ ഹൃദയ സംബന്ധ മായ അസുഖം കാരണം ഭാരമുള്ള ജോലികള്‍ ഒന്നും ചെയ്യാന്‍ വയാത്ത എനിക്കത് ആശ്വാസം ആയി .  പലര്‍ക്കും കൈക്ക് സഹായി ആയി നിന്ന് ജീവിച്ചു വന്നു - കൂടെ  ബീഡി തെറുക്കലും.  ഒരു വീടിന്റെ വരുമാനം ഇത് മാത്രം ആയിരുന്നു. ഉമ്മ ആദ്യം ഒക്കെ നെയ്യപ്പം ചുട്ടു അടുത്ത കടകളില്‍ കൊടുക്കുമായിരുന്നു.  ഹാജ്യാര്‍ വന്നതോടെ അത് മുടങ്ങി.  കാരണം ഹാജിയാരുടെ ബീവി നെയ്യപ്പത്തില്‍ കേമിയാണ്.  അങ്ങനെ നെയ്യപ്പം മൂലമുള്ള വരുമാനം നിന്നു .

ഉമ്മയുടെ മരണ ശേഷമാണ് എന്റെ കഷ്ട കാലം തുടങ്ങിയത്.  ആയിടെ ഹാജിയാര്‍ക്ക് വീട് പുതുക്കി പണിയാന്‍ കൂടുതല്‍ സ്ഥലം വേണമായിരുന്നു.  കയില്‍ കാശില്ലാത്തതിനാല്‍ ഞാന്‍ ഉള്ള നിലം അയാള്‍ക്ക്‌ കൊടുത്തു - തുച്ചമായ കാശിനു -. ചികിത്സക്കും നിത്യ ചിലവിനും മറ്റു മായി ഉപയോഗിച്ച് ഒടുവില്‍ ആ കാശും തീര്‍ന്നു.   പിന്നീടാണ് ഞാന്‍ അറിഞ്ഞത് ഹാജിയാര്‍ വാങ്ങിയ നിലത്തില്‍ തന്റെ വീടും പെടും.  അക്കാര്യം പറഞ്ഞു ഒന്ന് രണ്ടു തവണ ഹാജിയാരുമായി ഉടക്കിലായി.  അങ്ങനെ ബീഡി തെറുപ്പ്‌ പണി പോയി കിട്ടി.

ചെറിയ കമ്മ്യൂണിസ്റ്റ്‌ ചായ്‌വ്  ഉള്ളത് കൊണ്ട് പള്ളിയില്‍ പോക്ക് കുറവായിരുന്നു.  പള്ളിക്കാര്‍ പലതവണ താക്കീതും നല്‍കി .  ഒടുവില്‍ അവരും എന്നെ തഴഞ്ഞു.  അവന്‍ കാഫ്രീങ്ങളുടെ ഒറ്റു  കാരനാണ് ... അവനെ പള്ളിയില്‍ കേറ്റരുത് .   അതാണ്‌ പള്ളിക്കാരുടെ ഉത്തരവ്.

പക്ഷെ ഞാന്‍ നല്ല വിശാസിയായിരുന്നു.  വീട്ടില്‍ ഇന്നും നിസ്കാരം മുടക്കിയിട്ടില്ല.

വിശപ്പ്‌ കലശലായി തുടങ്ങി.  ഇന്നലെ ഉച്ചക്ക് അടുത്ത വീട്ടിലുള്ള വീട്ടില്‍ നിന്ന് ഇത്തിരി ആഹാരം കിട്ടിയത് കഴിച്ചതാണ്.  എന്നെ കാണുന്നത് തന്നെ ചിലര്‍ക്ക്  ഇപ്പോള്‍ പുച്ഛമാണ്.  കാരണം കുറച്ചു സൌമ്യ മായി പെരുമാറുന്നവരുടെ അടുത്ത് ഞാന്‍ എന്റെ പഴകിയ പിഞ്ഞാണവുമായി ആഹാരത്തിന് ചെല്ലും.  ഇന്ന് ആരുടെ അടുത്ത് പോകും ?

ഹാജിയാരുടെ വീട്ടല്‍ പോയാലോ ?  ഒന്ന് മില്ലെങ്ങിലും അയാളും ഒരു ഇസ്ലാം അല്ലെ.  ഇഷ്ടത്തോടെ അല്ലെങ്കിലും ഇത് വരെ ചെന്നിട്ടു മടക്കിയിട്ടില്ല.

"ഇനി ഇങ്ങോട്ട് ബരരുത്...  ഇത്  യതീം ഖാന  യല്ല.  ഇത്തവണ കൂടി ഞാന്‍ ചോറ് തരുന്നു ."   ഹാജിയാരുടെ ബീവി അലറി.

ആയിക്കോട്ടേ.   വിശന്നിട്ടാ ... എനിക്കാണെങ്കില്‍ ഇപ്പോള്‍ ഒരു ജോലിയും ചെയ്യാന്‍ പറ്റാഞ്ഞിട്ടാ. ഞാന്‍ അവരോടു കെഞ്ചി .

ഇന്നും കഞ്ഞിയാണ് അവിടുന്ന് കിട്ടിയത്.   ഈ കഞ്ഞിയില്‍ ഇത്തവണയും വെറും വെള്ളം മാത്രമേ  ഉള്ളോ അതോ ഇത്തിരി വറ്റ്  ഉണ്ടോ ....?  മമ്മു കയ്യിട്ട്‌  പരതി നോക്കി.   കഷ്ടം 5-10 വറ്റുണ്ട്.    എന്തെങ്ങിലും ആകട്ടെ  കഞ്ഞി വെള്ളം കുടിച്ചു വിശപ്പ്‌ മാറ്റാം !

ഇനി ... രാത്രി. .... ?  കുറച്ചു ദിവസമായി രാത്രി പട്ടിണിയാണ്.  ദൂരെക്കൊന്നും ഒറ്റയ്ക്ക് പോകാന്‍ പറ്റത്തില്ല.  രാമന്റെ മോന്‍ രവിയെക്കണ്ടാല്‍ രക്ഷപെട്ടു.  അവന്‍ ഇന്ന് വരെ മുടക്കം പറഞ്ഞിട്ടില്ല.  അവന്റെ വീട്ടില്‍ നിന്ന് ചോറ് കൊണ്ട് വന്നാല്‍ പാത്രം നിറയെ ഉണ്ടാകും .. കൂടാതെ കറികളും......

അപ്പോഴാനോര്‍ത്തത് .... നല്ല കറി  കൂട്ടി  ഒരു ശാപ്പാട് കഴിച്ചിട്ട് കാലം എത്ര യായി !   ഉമ്മ ഉള്ളപ്പോള്‍ മിക്കവാറും മീന്‍ ഉണ്ടാകും.    എന്ത് ചെയ്യാം പാവങ്ങള്‍ക്കും മീനൊന്നും വിധിച്ചിട്ടില്ല.  അക്കാലത്ത് രാമന്‍ വല വീശാന്‍ പോയാല്‍ മകന്റെ കയ്യില്‍ പുഴ മീന്‍ കൊടുത്തു വിടും.  ഉമ്മയെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു.  എല്ലാവര്‍ക്കും   എന്നും ഒരു സഹായിയായിരുന്നു  ഉമ്മ.

പട്ടിണി കിടന്നാല്‍  മരിക്കുമോ ?  എത്ര ദിവസം കിടന്നാലോ മരിക്കുക !    താന്‍ എന്ന് മരിക്കും ?   ഈ കൊടും പട്ടിണിയില്‍ ജീവിക്കുന്നതിലും ഭേദം  മരണമാണ് !

ഞാന്‍ മരിച്ചാല്‍ പള്ളിയില്‍  എന്നെ ഖബര്‍  അടക്കുമോ ? ജീവിച്ചിരിക്കുമ്പോള്‍ തള്ളി പറഞ്ഞ  പള്ളിക്കാര്‍   മരിച്ചാല്‍ എത്തുമോ ?

എത്ര  യതീം ഖാനകള്‍ ഉണ്ട്.  പള്ളിക്കാര്‍ വിചാരിച്ചാല്‍ ഏതെങ്കിലും ഒരിടത്ത്  എന്നെ ആക്കാ മായിരുന്നു.  പ്രതികാരം...... എന്നോടുള്ള കടുത്ത പ്രതികാരം.

മരുന്ന് തീര്‍ന്നിട്ട് ആഴ്ച ഒന്നായി.  മമ്മു മെല്ലെ കീശയിലും തട്ടിന്‍ പുറത്തും പരതി നോക്കി.   ശൂന്യം ! പത്തു പൈസയില്ല അവിടെ !

കഞ്ഞി കുടിച്ചു മമ്മു വീണ്ടും ചിന്തയില്‍ മുഴകി .... ഇവിടം വന്നതും .... സന്തോഷകരമായി കഴിഞ്ഞതും !  തന്റെ സ്ഥിതി ഇനിയെന്താകും ?. എന്നും എനിക്കാരു ആഹാരം തരാനാ.  ഇന്ന് ഹാജിയാരുടെ ബീവി പറഞ്ഞത് പോലെ നാളെ മറ്റുള്ളവര്‍ പറയും .  പിന്നെ എന്ത് ചെയ്യും ?

വിശപ്പില്‍ നിന്നും അല്പം ആശ്വാസം കിട്ടിയ മമ്മു ക്രമേണ ഉറക്കത്തില്‍ മയങ്ങി വീണു. നാളെ എന്നാ സ്വപ്നം  ഇല്ലാതെ ... ഒരു നേരമെങ്കിലും ആഹാരം കിട്ടിയെങ്കില്‍ എന്നാ മോഹത്തോടെ ..... ആരോരും അറിയാതെ ..... ആരോടും പരിഭവം ഇല്ലാതെ .... മമ്മു ഉറക്കത്തിലാണ്.

അങ്ങ് ദൂരെ പള്ളിയില്‍  സന്ധ്യക്കുള്ള ബാങ്ക് വിളിച്ചു ..... സൂര്യന്‍ പടിഞ്ഞാറ് മറഞ്ഞു ...പകല്‍ രാത്രിയായി ..... മമ്മു ഇപ്പോഴും ഉറക്കത്തിലാണ്.   ഇനിയൊരു നല്ല പുലരി ഉണ്ടാകും എന്ന മധുര പ്രതീക്ഷയോടെ !

വിനോദ് ചിറയില്‍ 

Saturday, July 14, 2012

Saturday, July 14, 2012 16

കഥ തുടരുന്നു

മലയാളികളുടെ സ്വപ്ന ഭൂമിയായ ഗള്‍ഫ്‌.   ചുട്ടു പൊള്ളുന്ന മരുഭൂമി. മാധവന്‍ , സദാശിവന്‍ , പിള്ള , മോയ്ദീന്‍ , ഇവരുടെ താമസം ഒരുമിച്ചാണ്.   എല്ലാവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. 

സമയം രാത്രി 10 മണിയായി ക്കാണും .   മാധവന്‍ ഒഴികെ എല്ലാവരും ഉറങ്ങാന്‍ കിടന്നു.  മാധവന്‍ ഒരു സൈഡില്‍ ഇരുന്നു എഴുതുകയാണ്.  ഇടയ്ക്കിടെ സിഗരട്ട് വലിക്കുന്നു.

റൂമില്‍ ലൈറ്റ് കാരണം ഉറങ്ങാന്‍ പറ്റാതിരുന്ന മോയ്ദീന്‍ തല പൊക്കി പറഞ്ഞു .

എടാ മാധവാ .. നിനക്ക് ഉറക്കമില്ലേ ?   ഇതിപ്പം ഒരു പതിവായല്ലോ ! എന്നും 10-12 മണിവരെ നീ ലൈറ്റ് ഉം ഇട്ടു ഞങ്ങളുടെ  ഉറക്കം കെടുത്തുന്നു .  ഞങ്ങള്ല്ക് രാവിലെ ഡ്യൂട്ടിക്ക് പോകേണ്ടതാണ്.

അതെ , നിനക്കെഴുതനമെങ്കില്‍ ലീവ് എടുത്തു പകല്‍ എഴുതൂ.   ബാക്കിയുള്ളവര്‍ കിടന്നുറങ്ങട്ടെ. പിള്ള ഉറക്ക ചടവില്‍ പറഞ്ഞു.

അവന്‍ എഴുതിക്കോട്ടേ , സൈഡിലെ  ലൈറ്റ് അല്ലെ ഇട്ടിട്ടുള്ളൂ .  കഴിവുല്ലോരാളെ പ്രോത്സാഹിപ്പിക്കുകയല്ലേ  വേണ്ടത്  ?  സദാശിവന്‍ മാധവന് പിന്തുണയുമായെത്തി.

ഞങ്ങളിവിടെ വന്നതേ ... രണ്ടു കാശു സംമ്പാദിക്കാനാ ... അല്ലാതെ ഉറക്കമിളിച്ചു സമയം കളയാനല്ല.  ഇവനെന്താ .... വയലാര്‍ അവാര്‍ഡ് വാങ്ങാന്‍ പോവുകയല്ലേ.  ഇത്രയും ശ്രദ്ധ പഠിക്കുന്ന സമയത്ത് കാണിച്ചിരുന്നെങ്കില്‍ ഗള്‍ഫില്‍ വന്നിങ്ങനെ കഷ്ടപെടണ മായിരുന്നോ ? പിള്ള പിറു പിറുത്തു .

ഇതൊന്നും ശ്രദ്ധിക്കാതെ മാധവന്‍ എഴുത്തില്‍ മുഴുകിയിരിക്കുകയാണ്.  സദാശിവന്‍ മെല്ലെ മാധവന്റെ അടുത്ത് ചെന്ന് ചുമലില്‍ തട്ടി ചോദിച്ചു.   എന്താ ... വലിയ തിരക്കില്‍ ആണല്ലോ.

മാധവന്‍ മെല്ലെ തിരിഞ്ഞു നോക്കി. സിഗരെട്ടിന്റെ ഒരു പഫ്  എടുത്തുകൊണ്ട്  പറഞ്ഞു.

ഇല്ല ഒന്നും ശരിയായി വരുന്നില്ല.  നമ്മള്‍ അന്ന് പറഞ്ഞ കഥ യില്ലേ .... അതിന്റെ തിരക്കിലാ. ഇതെന്തായാലും പബ്ലിഷ് ചെയ്യും .  DC ബുക്സു മായി ബന്ധപ്പെട്ടിട്ടുണ്ട്.  കഥയുടെ ഒരു രൂപം ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ അവര്‍ക്ക് താല്പര്യം ഉണ്ട്.

നന്നായി.  ഇവര്‍ക്കൊന്നും കഥ , കവിത എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകില്ല .  ഏതായാലും നാളെ നീ ഒരു ടേബിള്‍ ലാമ്പ് വാങ്ങിക്കോ എന്നാല്‍ ഇവന്‍മാരുടെ വായിലുള്ളത് കേള്‍ക്കേണ്ടല്ലോ ? സദാശിവന്‍ മാധവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.  ആട്ടെ നിന്റെ കഥ എവിടം  വരെ യായി.

മാധവന്‍ - ശരിയാണ്.  നാളെ ഒരു ടേബിള്‍ ലാമ്പ് വാങ്ങിക്കളയാം.  കഥ.... അന്ന് ഞാന്‍ പറഞ്ഞില്ലേ.....  

മാധവന്‍ മെല്ലെ എഴുനേറ്റു.  സിഗരട്ട് കുറ്റി  ആഷ് ട്രയിലിട്ടു കൊണ്ട് തുടര്‍ന്ന്.   തുടക്കം ഇങ്ങിനെ യാണ്.

" ഒരു മധ്യ വയസ്കന്‍ - രാഘവന്‍ ഒരു ഉത്സവ പറമ്പില്‍ അലഞ്ഞു  തിരിഞ്ഞു നടക്കുന്നു.  ഒടുവില്‍ അടുത്തുള്ള അരയാല്‍ തറയില്‍ തളര്‍ന്നിരിക്കുന്നു .   ഇയാളെ നേരത്തെ ശ്രദ്ധിക്കുകയായിരുന്ന കേശവന്‍ ... ഏകദേശം അയാളുടെ അതെ പ്രായത്തിലുള്ള ഒരാള്‍  - അയാളടുത്തു ചെന്ന് കാണുന്നു.  അയാളുടെ ദയനീയ സ്ഥിതി  കണ്ടു അയാളെയും കൂട്ടി വീട്ടില്‍ പോകുന്നു. കേശവന്റെ മകള്‍ ഊണ്  മായി വരുന്നു. മകളെ കണ്ടപ്പോള്‍  രാഘവന്റെ കണ്ണ് നിറയുന്നു. കേശവന്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ അയാളുടെ കഥ പറയുന്നു .  

"10 വര്ഷം മുന്‍പ് ഞാനും എന്റെ കുടുംബവും ഇവിടെ ഉത്സവത്തിന്‌ വന്നു.  അന്നിവിടെ പടക്കത്തിന് തീ പിടിച്ചു - നിങ്ങല്ല്ക്ക് ഓര്‍മ കാണും - 100 കണക്കിന് ആള്‍ക്കാര്‍  മരിച്ചു .. എന്റെ ഭാര്യയും.... തിക്കിലും തിരക്കിലും പെട്ട് എന്റെ 6 വയസ്സ് പ്രായമായ മകളെ കാണാതായി !

ഇത് കേട്ടപ്പോള്‍ കേശവന്റെ മുഖം പെട്ടെന്ന് വാടി .   എന്തോ ഒരു ഉള്‍ ഭയം അയാള്‍ക്ക്‌ തോന്നി . രാഘവന്‍ കഥ തുടര്‍ന്നു....

കഴിഞ്ഞ പത്തു വര്‍ഷമായ് ഞാന്‍ ഈ ഉത്സവപ്പരമ്പില്‍ എന്റെ മകളെ തേടുകയാണ്.

സദാശിവന്‍ ഇടയ്ക്കു പറയുന്നു.   interesting !... എന്നിട്ട്.

കേശവന്‍ ഞെട്ടാന്‍ കാരണമുണ്ട്.   ഉത്സവപ്പരംപില്‍ 10 വര്‍ഷം മുമ്പ്  കാണാതായ കുട്ടിയാണ് അയാള്‍ വളര്‍ത്തുന്നത്... സ്വന്തം മകളായി .... രാഘവന്‍ ഇതറിഞ്ഞാല്‍ കുട്ടിയെ തിരികെ കൊടുക്കേണ്ടി വരും.  താന്‍ ജീവന് തുല്യം സ്നേഹിക്കുന്ന കുട്ടിയെ വിട്ടു കൊടുക്കാന്‍ കേശവന് താല്‍പ്പര്യം ഇല്ല.

മാധവന്‍ ഇടയ്ക്കു നിര്‍ത്തി , സദാശിവനെ നോക്കി.

സദാശിവന്‍ ചോദിച്ചു ... എന്നിട്ട്  എന്തായി.   കുട്ടിയെ അയാള്‍ക്ക്‌ തിരിച്ചു കൊടുത്തോ ... അതോ ?

മാധവന്‍ തുടര്‍ന്നു ... ഒന്നും തീരുമാനിചിട്ടില്ല.   ആ കുട്ടിക്ക് ആരുടെ കൂടെ പോകാനാനിഷ്ടം എന്നതാണ് പ്രധാനം .. ഞാന്‍ ആകെ കണ്‍ഫ്യൂഷന്‍ ഇല്‍ ആണ്.  പറയാം ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല.

ശരി... ഞാന്‍ പോയി കിടക്കട്ടെ... നീ തല പുകയൂ.   ഗുഡ് നൈറ്റ്‌  .  സദാശിവന്‍ ഉറങ്ങാന്‍ പോയി.

മാധവന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി വീണ്ടും എഴുത്തിലേക്ക്  മടങ്ങി .  എല്ലാവരും ഉറങ്ങുന്നു.

രാത്രികള്‍ മാറി മാറി വന്നു.  അടുത്ത ദിവസം മാധവന്‍ ടേബിള്‍ ലാമ്പ് വാങ്ങി.   എല്ലാവര്‍ക്കും സന്തോഷമായി. രാത്രികളില്‍ മാധവന്‍ തന്റെ എഴുത്ത് തുടര്‍ന്ന്.  രാത്രി പകലായി, ദിവസങ്ങള്‍ മാസങ്ങളായി.   മാധവന്‍ കഥ പൂര്‍ത്തിയാക്കി. തപാലില്‍ കഥ പോസ്റ്റ്‌ ചെയ്തു.  അയാള്‍ ദിവസങ്ങള്‍ എണ്ണി  കഴിഞ്ഞു.   എന്നും താപാലു കാരനേയും കാത്തു കഴിഞ്ഞു .  ദിവസങ്ങള്‍ വീണ്ടും പിന്നിട്ടു.

ഒടുവില്‍ ആ ദിവസം വന്നെത്തി തപാലുകാരന്‍  വന്നു ....  മാധവന്‍ പാര്‍സല്‍  ഒപ്പിട്ടു വാങ്ങി. കൊറിയര്‍ പൊളിച്ചപ്പോള്‍ അയാള്‍ സന്തോഷം കൊണ്ട് തുള്ളി .    എടാ സദാ ... അവന്‍ ഉച്ചത്തില്‍ അലറി .   എടാ നീ കണ്ടോ എന്റെ കഥ  പുസ്തക മായി  പ്രസിദ്ധീ കരിചിരിക്കുന്നു .  ഇതാ കോപ്പി കൂടെ 20000 രൂപയുടെ ഒരു ചെക്കും... കോപ്പി റൈറ്റിന്റെ ... !

ഓ  ഇതാ ഇപ്പോള്‍ വലിയ കാര്യം.   20000 രൂപയുക്ക് വേണ്ടിയാ ഈ പുകിലൊക്കെ കാണിച്ചത്.
മൊയ്ദീന്‍ വിട്ടു കൊടുത്തില്ല .

അതിനു ഇത് വെറും അഡ്വാന്‍സ്‌ ആണ്.  ഇനി പുസ്തകം വില്‍ക്കുന്നതിനനുസരിച്ചു ഇനിയും കാശ് വരും.  ഓരോ ബൂകിനും 40% എഴുത്ത് കാരനാണ്.   പിന്നെ എല്ലാം കാശ് മത്ര മല്ലല്ലോ.  മാധവന്‍ വിവരിച്ചു 

congrats !  മാധവന്‍ .   നീ ഇനിയും ഉയരങ്ങലേക്ക് ഉയരും.  DC ബുക്സ്  പബ്ലിഷ് ചെയ്യാന്‍ തിരഞ്ഞെടുക്കുക എന്നത് തന്നെ വലിയ കാര്യം ആണ്.  നിന്റെ സൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടും.  നോക്കട്ടെ ഞാന്‍ ഒന്ന് വായിച്ചു നോക്കട്ടെ.   ...

ആട്ടെ ഒടുവില്‍ എന്ത് തീരു മാനിച്ചു.  കുട്ടി ആരുടെ കൂടെ പോയി ?  സദാശിവന്‍ പറയുന്നു.

മാധവന്‍ .... തീരു മാനമെടുക്കാന്‍ ഞാന്‍ ഒരു പാട് ബുദ്ധി മുട്ടി.  ഇതിനൊരു പരിഹാരം,  ആ മൂന്നില്‍ ഒരാള്‍ മരിക്കണം .. വേറെ നിവൃത്തിയില്ല.....

സദാ   - എന്നിട്ട് നീ ആരെ കൊന്നു...  ?

മാധവന്‍ - 10 വര്ഷം മുന്‍പ് മകള്‍ നഷ്ടപെട്ട രാഘവനെ  ... കാരണം തന്റെ കുഞ്ഞു അവിടെ സുഖമായി കഴിയുന്നു.  തന്നെ ഇത് വരെ ജീവന് തുല്യം സ്നേഹിച്ചയാല്‍ തന്റെ അച്ഛന്‍ അല്ല എന്നറിയുമ്പോള്‍ .... തന്റെ അമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് തീ പിടുത്ത ത്തില്‍ മരിച്ചതാണ് എന്നറിയുമ്പോള്‍ ആ കുട്ടിയുടെ മനസ്സ് വിഷമിക്കും.  എതച്ചനെ  തിരഞ്ഞെടുക്കും എന്നറിയാതെ ആ കുട്ടിയുടെ നെഞ്ച് പിടക്കും.  അതിനാല്‍ അയാള്‍ ... ഇതു വരെ മകളെ കിട്ടും എന്ന പ്രതീക്ഷ യോടെ ജീവിച്ച രാഘവന്‍ .... തന്റെ ജീവിതം ഒടുക്കുന്നു.... ആ കുട്ടി അറിയാതെ.  

ഇതറിയുന്ന കേശവന്‍ മനം പൊട്ടി കരയുന്നു.  കഥ അവിടെ തീരുന്നു.

സദാശിവന്‍  -  ഹൃദയ സ്പര്‍ശിയായ കഥ.... എതായാലും ഞാനൊന്ന് വായിക്കട്ടെ.
മാധവന്‍ വീണ്ടും എഴുത്ത് പുരയിലേക്ക്‌ .... സദാശിവന്‍ പുസ്തകവുമായി വായനയില്‍ .

നേരം രാത്രിയായി .  എല്ലാവരും ഉറങ്ങി.  മാധവന്‍ എഴുത്തിലാണ്.  മെല്ലെ ഏഴു നെല്‍ക്കുന്നു .  സിഗരറ്റിനു തീ കൊളുത്തി വീണ്ടും ആലോചനയുടെ ലോകത്തിലേക്ക് .    പുതിയ കഥ യുടെ വേര് തേടി ... ചിന്തയുടെ സാഗരത്തില്‍ മുഴുകി.

ശുഭം .

വിനോദ് ചിറയില്‍

Friday, July 06, 2012

Friday, July 06, 2012 5

ബേപ്പൂര്‍ സുല്‍ത്താന്‍

"മണി ഏഴ് : ഞാന്‍ ചാരു കസേരയില്‍ കിടന്നു കൊണ്ട് ഓര്‍ത്തു : ഈ ദിനമെങ്കിലും കളങ്കമില്ലാതെ സൂക്ഷിക്കണം . ആരോടും ഒന്നും കടം വാങ്ങാന്‍ പാടില്ല .  ഒരു കുഴപ്പവും ഇന്നുണ്ടാവരുത് .  ഈ ദിവസം മംഗളകരമായിതന്നെ പര്യവസാനിക്കണം ......

..... ഇന്നെനിക്കു എത്ര വയസ്സ് കാണും ?കഴിഞ്ഞ കൊല്ലത്തെക്കാള്‍ ഒന്ന് കൂടീട്ടുണ്ട് . കഴിഞ്ഞ കൊല്ലത്തില്‍ ? ... ഇരുപത്തിയാറു . അല്ല. മുപ്പത്തിരണ്ട് ; അതോ നാല്പത്തിയെഴോ ?  ....... "

 മഹാനായ ഒരു എഴുത്തുകാരന്‍ തന്റെ ഒരു ജന്മദിനത്ത്തെ കുറിച്ച് എഴുതിയ കഥയിലെ ചില കുറി പ്പുകലാണിത് .  അതെ മഹാനായ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "ജന്മദിനം" എന്ന കഥയില്‍   നിന്നാണിത്.

ജന്മദിനത്തില്‍ എല്ലാം നല്ലതായി തീരണമേ എന്ന് പ്രാര്‍ഥിച്ചു ഒടുവില്‍ സംഭവിച്ചതോ? ദിവസം മുഴുവന്‍ പട്ടിണി കിടന്ന് ... കയ്യിലുള്ള എട്ടണ സംഭാവനയും കൊടുത്തു വിശന്നിരുന്നു. ഒരു കൂട്ടുകാരന്‍ ഉച്ചക്ക് ഊണിനു ക്ഷണിച്ചുരുന്നു , ഉച്ചയാകുമ്പോള്‍ കൂട്ടാന്‍ വരാം എന്നും പറഞ്ഞു. ഉച്ച കഴിഞ്ഞിട്ടും കൂട്ടുകാരനെ കണ്ടില്ല. ഒടുവില്‍ വൈകുന്നേരം വന്നു പറഞ്ഞു. ക്ഷമിക്കണം ... ബഷീര്‍ ... ഇന്ന് എനിക്ക് കുറച്ചു വിരുന്നു കാരുണ്ടായിരുന്നു .... നമുക്ക് ഊണ് വേറൊരു ദിവസം ആക്കാം ....

സമയം രാത്രിയായി.... ബഷീറിനു വിശപ്പ്‌ സഹിക്കാന്‍ പറ്റിയില്ല.... ഒടുവില്‍ അയല്‍ വക്കത്തു താമസിക്കുന്ന കോളേജ് പിള്ളേരുടെ റൂമില്‍ കയറി ഭക്ഷണം കട്ടു (മോഷ്ടിച്ച് ) തിന്നേണ്ടി  വന്നു...

July 5,  അദ്ദേഹത്തിന്റെ ചരമ വാര്‍ഷികം ആയിരുന്നു. തന്റെ ജീവിതാനുഭവങ്ങള്‍ പച്ചയായി  നമ്മുടെ മുന്‍പില്‍ ബഷീര്‍ വരച്ചു കാണിച്ചു.   തന്റെ യാത്രാനുഭവങ്ങള്‍ കഥയ്ക്കുവേണ്ടി ഇത്രമാത്രം ഉപയോഗിച്ച വേറൊരു കഥാകൃത്ത്‌ നമുക്കില്ല.   

1908 ജനുവരി  21 നു ആയിരുന്നു  അദ്ദേഹത്തിന്റെ ജനനം . 1982 ഇല്‍ ഇന്ത്യ ഗവര്‍മെന്റ്  പദ്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു.    ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളായിരുന്നു ബഷീര്‍ .


സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടി..  പിന്നീട് തന്റെ രചനയില്‍ .... "ഗാന്ധിയെ തൊട്ടേ...." എന്ന്  അദ്ദേഹം     പരാമര്‍ശിച്ചിട്ടുണ്ട്..

കുറെ വര്ഷം ബഷീര്‍ ഇന്ത്യയോട്ടാകെ അലഞ്ഞു തിരിഞ്ഞു..  ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല..  ഉത്തരേന്ദ്യയില്‍ ഹിന്ദു സന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു.. പല ജോലികളും ചെയ്തു.. അറബി നാടുകളിലും ആഫ്രിക്ക യിലുമായി യാത്ര തുടര്‍ന്നു  ..  പല ഭാഷകളും ഗ്രഹിച്ചു.  മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും , ദാരിദ്ര്യവും , ദുരയും നേരിട്ട് കണ്ടു .  ബഷീറിന്റെ ജീവിതം തന്നെയാണ്  അദ്ദേഹത്തിന്റെ സാഹിത്യം..

സാമാന്യം മലയാള ഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും . ബഷീറിന്റെ  മിക്ക കഥാപാത്രങ്ങളും നമ്മുടെ മുന്‍പില്‍ ജീവിച്ചു.  ബഷീറിന്റെ കഥാപാത്രങ്ങള്‍ പലതും   അദ്ദേഹത്തിന്റെ വിപ്ലവ ചിന്തകളുടെ പ്രതിഫലനങ്ങള്‍ ആയിരുന്നു.

എട്ടു കാലി  മമ്മൂഞ്ഞ് എന്ന  അദ്ദേഹത്തിന്റെ കഥാ പാത്രം നാട്ടിലുള്ള എല്ലാ ഗര്‍ഭങ്ങ ലുടെയും ഉത്തരവാദിത്വം ഏറ്റെടുക്കു മായിരുന്നു . ഒരു തനി മലയാളിയെയാണ് ഈ  കഥാ പാത്രത്തിലൂടെ  അദ്ദേഹം വരച്ചു കാണിച്ചത്.   

സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ബഷീര്‍തന്റെ രചനയിലൂടെ പോരാടി.  രാഷ്ട്രീയവും ,  സാഹിത്യവുമായി ബഷീര്‍ ജീവിച്ചു. ലളിതമായ ജീവിത ചര്യയിലൂടെ ലോകത്തിനു വഴി കാട്ടിയായി.
"ബേപ്പൂര്‍ സുല്‍ത്താന്‍ " എന്ന അപര നാമത്തില്‍  അദ്ദേഹം അറിയപ്പെട്ടു.

പ്രേമലേഖനം , ബാല്യകാല സഖി (പിന്നീട് സിനിമ ആയി), ന്റുപ്പാപ്പക്കൊരനെടാര്‍ന്നു , ആന വാരിയും പൊന്‍കുരിശും , പാത്തുമ്മയുടെ ആട് , മതിലുകള്‍ (പിന്നീട് സിനിമ ആയി) , ഭൂമിയുടെ അവകാശികള്‍ , ശബ്ദങ്ങള്‍ , സ്ഥലത്തെ പ്രധാന ദിവ്യന്‍ , വിശ്വ വിഖ്യാദമായ മൂക്ക് , നീല വെളിച്ചം (ഭാര്‍ഗവീ നിലയം എന്ന പേരില്‍ സിനിമ ആയി) , ജന്മദിനം , വിഡ്ഢികളുടെ സ്വര്‍ഗം , മുചീട്ടുകാരന്റെ  മകന്‍  , പാവ പ്പെട്ടവരുടെ വേശ്യ  അങ്ങനെ ബഷീറിന്റെ രചനകളുടെ പട്ടിക നീളുന്നു.

ഫാബി ബഷീര്‍ ആണ് ഭാര്യ .  അനീസ്‌ , ഷാഹിന എന്നിങ്ങനെ രണ്ടു മക്കളുണ്ട്.. 1994 ജൂലൈ 5 നു ബഷീര്‍ അന്തരിച്ചു .

വിനോദ് ചിറയില്‍