Wednesday, March 27, 2013

Wednesday, March 27, 2013 5

ബുദ്ധന്‍ ചിരിക്കുന്നു



പത്മവ്യൂഹം ചമച്ച രിപുവിനെ ; 
പത്മാസത്തിലമര്‍ന്നു തകര്‍ക്കുവാന്‍ ....
ബുദ്ധദേവന്‍ പഠിപ്പിച്ച തത്ത്വങ്ങള്‍ ;
ബുദ്ധി ഉണ്ടെങ്കിലോര്‍ക്കുവിന്‍ കൂട്ടരേ.

യുക്തിചിന്തകള്‍ തൊട്ടുണ്ടാത്തൊരീ ;
യുക്തിവാദികള്‍ വാഴുന്ന ലോകത്ത് ....
ബുധിക്കൊട്ടുമേ യുക്തമാല്ലാത്തത് ചെയ്ത് ;
ജന്മം തുലക്കുന്നതും ഹരം !

യുദ്ധമെന്നത് നാശം വിതക്കുമ്പോള്‍ ;
യുദ്ധമില്ലാത്ത ലോകം കൊതിക്കുവിന്‍ .....
യുധമിത്ഥം കൊടുംപിരികൊള്ളുമ്പോള്‍ ;
ബുദ്ധനിന്നും ചിരിക്കുന്നു പൊക്രാനില്‍ !

തത്വമേവം പറഞ്ഞുനടക്കുന്ന ;
തത്ത്വവാദി നീ ചിന്തിച്ചു നോക്കുക ....
യുദ്ധഭൂമിതന്‍ മദ്ധ്യേയിരുന്നോരീ ;
ബുദ്ധനെന്തിനായിത്ര ചിരിക്കുന്നു !  

ശ്രീഹരി  പുലാപ്പറ്റ 
Inline image 1

Saturday, March 09, 2013

Saturday, March 09, 2013 2

ശരണം

മറനീക്കി - മനമേറ്റി - മലകേറ്റി ഭ്രാന്തന്‍ -
മഹിതയുടെ പൊരുളിന്റെ നിധികാത്ത നിസ്വനെ -
ഹിമശൈലനെറ്റിയിലുഗ്ര പ്രതാപിയായ് .....
ഹിമവാനായ് സത്യത്തിന്‍ ശരണത്രയങ്ങളായ് ;
പരമമാം ധര്‍മ്മത്തെയും പിന്നെ സത്യത്തെ ;
പരലോക സുകൃതമായ് തേന്‍കനിയായ് നല്‍കി .

മറ നീക്കാന്‍ കഴിയാത്ത ചിതലരിച്ചമരുന്ന ;
മഹദ്നീതി ബോധ പ്രഘോഷണങ്ങള്‍ !
ശിലചീറ്റും തെളിവാര്‍ന്ന കന്മദം പോലെന്നും
ശരണ ത്രയങ്ങളായ് ശ്രീബുദ്ധനായ് ;
തകരുന്ന ലോകത്തില്‍ തളരുന്ന സ്വത്വത്തെ
തെളിവാര്‍ന്നൊരുറവയായ് കാത്തു .

നിന്റെയീ ഭാരതം നീ തന്ന ഭാരതം .....
നിന്നെയാട്ടിപ്പുറത്താക്കി !

വിശ്വജ്ഞാനത്തിന്റെ വിത്തുനട്ടന്നു നീ ......
വിപ്ലവ വിജ്ഞാന ശാസ്ത്രമായി ;
നീതി ശാസ്ത്രത്തിന്റെ വൈദികാടിത്തറ ;
നീചമെന്നുച്ചത്തില്‍ ചൊല്ലി .

മന്വന്തരങ്ങളില്‍ ബോധിയായ് ഭിക്ഷുവായ് .....
മണ്ണിന്റെ സര്‍വ്വം തനിത്തായ് വേരായി ;
നില്‍ക്കണം നീയെന്നും - സത്യമായ് സാക്ഷിയായ് -
നിത്യ ലോകാര്‍ത്ഥ ശാന്തി രക്ഷക്കെന്നും .

ഗയയിലുപേക്ഷിച്ച നിന്റെ സൌഭാഗ്യങ്ങള്‍ ;
ഗണിതാര്‍ത്ത ശാസ്ത്രങ്ങള്‍ക്കിന്നു മന്യം !
പൊരുളു തേടുന്നൊരീ പതിതമാം ജന്മങ്ങള്‍ ,
പതിരായ്ക്കൊഴിഞ്ഞമരുന്നു .

എവിടെയും നീറുന്ന ചോദ്യങ്ങളിപ്പോഴും ...
എവിടെയെന്‍ ബുദ്ധന്റെ ലോകം ?
പണിയില്ല - പട്ടിണി പരിണിത പ്രജ്ഞരാം ;
പലകോടി ജന്മങ്ങള്‍ക്കിടയില്‍ .

ച്യുതി കാര്‍ന്നു പഴകിയ പുതുപുത്തന്‍ ലോകത്തില്‍ ....
ചതിയാര്‍ന്ന ജീവിതം മാത്രം സാക്ഷി !
ഒരു നല്ല ജന്മത്തില്‍ സരളമാം ലോകത്തില്‍ ;
ഒരു യോഗിയായ് - നീതിര്‍ച്ച എത്തും .
അതിനായ് ജനിക്കും ഞാന്‍  ഇനിയുമീ ഭൂമിയില്‍
ആ ഭൂമി നിന്റേതു മാത്രമാക്കും .

ചന്ദ്രന്‍ 

Tuesday, March 05, 2013

Tuesday, March 05, 2013 1

സ്നേഹപൂര്‍വ്വം ഒബാമയ്ക്ക്

ഭാരതത്തിന്‍ സത്യഗീതങ്ങളൊക്കെയും 
പാടിപ്പഠിപ്പിച്ച സത്യം ; 
നശ്വരമാനവ മൂല്യങ്ങള്‍ മാനത്തെ- 
പ്പട്ടം കണക്കെപ്പറത്തിക്കളിക്കുമ്പോള്‍ ;
കിട്ടാച്ചരടിന്റെശൂന്യതക്കപ്പുറം......  
അസ്തമയം കാത്തു നില്‍ക്കുന്ന ചന്ദ്രനായ് ...... 
സത്യധര്‍മ്മത്തിനു കാവലായ് രക്ഷയായ് ......
എത്തിയീ മര്‍ത്യന്‍ നിരാലംഭ പ്രതീക്ഷയായ് .

എത്രയോ ജന്മത്തിന്‍ ശാപമായ് നിന്‍ രാജ്യ-
മെത്രയോ കുരുതിക്കളങ്ങള്‍ തീര്‍ത്തു ! 
പിഞ്ചുപൈതങ്ങളെ - അമ്മയെ - പെങ്ങളെ ;
വന്ദ്യ പിതാമഹന്‍മാരെത്രപേര്‍ !
ലോകത്തിലെത്രയോ കാലമായ് നിങ്ങള്‍തന്‍ 
ക്രൂരമാം താണ്ടാവാഭാസ നൃത്തം! 

വാരിക്കുഴിയും ചതിയുമായ് ലോകത്തെ -
ഒസ്യപ്പണിക്കായ് ട്രെയിന്‍ ചെയ്തവര്‍ ! 
കത്തിക്കരിഞ്ഞ ഹിരോഷിമ-
ധര്‍മ്മത്തിന്‍ പട്ടട തീര്‍ത്തൊരു നാഗസാക്കി ! 
മണ്ണും-മനുഷ്യനും-വെള്ളവും-വായുവും ....
തന്നിഷ്ടമാക്കും ഭരണകൂടം.
ബാഗ്ദാദിലെത്രയോ പിഞ്ചുപൈതങ്ങള്‍ തന്‍ ;
ചേതനയൂറ്റിക്കുടിച്ചു നിങ്ങള്‍ ! 
ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെത്രയോ ;
ദാസ്യക്കഥകള്‍ നിരത്താനുണ്ട് . 
തൊട്ടയല്‍ക്കാരനാം ക്യൂബയും കാസ്ടോയും ;
നീതി നിഷേധത്തിന്‍ ലോകസത്യം !

ഓര്‍മ്മപ്പെടുത്തുന്നു ലോകം ഒബാമയെ .....
ഓര്‍മ്മിക്കാന്‍ കാര്യങ്ങള്‍ ഏറെയുണ്ടെന്നത് ; 
വെള്ളകൊട്ടാരത്തില്‍ നിങ്ങള്‍ക്ക് ചുറ്റിലും  
വെണ്മ തുളുമ്പുന്ന മക്കളും ഭാര്യയും ;  
മറ്റെന്തിനേക്കാളുമെത്രയോ  സൗഭാഗ്യം 
ശിഷ്ട ജനങ്ങള്‍ക്കതൂതൂര്‍ജ്ജമാകും . 

അബ്രഹാം ലിങ്കണ്‍ ഗുരുവെന്ന സത്യവും ....
വെന്മയ്ക്കലങ്കാരം നൂറുമേനി ;
ലോകത്തിനാകെപ്പഠിക്കാന്‍ കഴിയണം 
മാറ്റത്തിന്‍ കാറ്റാണൊബാമയെന്ന് !
ആയുധച്ചന്തയും ധാര്‍ഷ്ട്യമഹന്തയും ... 
സുസ്ഥിര ലോകത്തിന്‍ ശത്രുവെന്നും ;
സമ്പത്തിന്‍ ശക്തിത്തിളക്കം പിണഞ്ഞതും ...  
സമ്പത്തല്ല ലോകത്തെല്ലാമെന്നും ;
നിങ്ങള്‍തന്‍ വീട്ടിലെ കൂട്ടില്‍ക്കിടക്കുന്ന 
കുഞ്ഞുതന്നത്തക്കിളി പാടിത്തന്നു 
എല്ലാരുമപ്പോളതേറ്റുപാടി
ലോകത്തെല്ലാരു മൊന്നിച്ചതാര്‍ത്തു ചൊല്ലി 
പിന്നെ "ഒബാമ" യ്ക്കാഭിവാദ്യങ്ങളേകുവാന്‍ 
ഒന്നായെണീറ്റുചുരുട്ടി മുഷ്ടി. 

ചന്ദ്രന്‍