Saturday, April 14, 2012

ഫലിതം

കഥ പറയുമ്പോള്‍ ...

എന്‍റെ പേര് കാവ്യാ  ഞാനൊരു സ്കൂള്‍ ടീച്ചര്‍ ....... ഭര്‍ത്താവും രണ്ടുകുട്ടികളുമായി സസുഖം വാഴുന്നു.
ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം ആണിത്.  എനിക്കന്നു പതിനാലു വയസ്സ്. എല്ലാം കേള്‍ക്കാനും , കാണാനും, ആസ്വദിക്കാനും മനസ്സ് വെമ്പല്‍ കൊള്ളുന്ന പ്രായം.
 ചേച്ചിയുടെ കല്യാണം കഴിഞ്ഞതിനു ശേഷം ഒരു രാത്രി... ചേച്ചിയും ചേട്ടനും  വീട്ടിലുണ്ട്... വിരുന്നു വന്നതാണ്.   
അര്‍ദ്ധരാത്രി ഒരു ദു:സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്ന എനിക്ക് വല്ലാത്ത  ദാഹം തോന്നി. വെള്ളമെടുക്കാനായി ഞാന്‍ പുറത്തിറങ്ങി.   ഡൈനിങ്ങ്‌ ഹാളിലാണ് ഫ്രിഡ്ജ്‌. ചേച്ചിയുടെ റൂം കഴിഞ്ഞു വേണം  അങ്ങെത്താന്‍ . ചേച്ചിയുടെ മുറിയുടെ മുന്‍പില്‍ എത്തിയപ്പോള്‍ കാണുന്നു
ചേച്ചിയുടെ മുറിയില്‍ വെളിച്ചം, കേള്‍ക്കുന്നു അടക്കിപിടിച്ച സംസാരം. ഈ അര്‍ദ്ധരാത്രി എന്താണവിടെ നടക്കുന്നത്?
എനിക്ക് ആകാംക്ഷ വര്‍ദ്ധിച്ചു. എന്‍റെ പ്രായം ഓര്‍ക്കുക... ഞാന്‍ മെല്ലെ വാതിലില്‍ തള്ളി. ഭാഗ്യം വാതില്‍ചാരിയിട്ടതെ ഉള്ളൂ... ഞാനത് ശബ്ദം ഉണ്ടാക്കാതെ തുറന്നു: ആ മുറിയിലെ കാഴ്ച!!!!  എന്‍റെ ഉമിനീര്‍ വറ്റി. ജീവിതത്തിലെ ആദ്യ കാഴ്ച..... എന്‍റെ ഓരോ  രോമകൂപത്തിലും എന്തോ ഒരു..... ഒരു.....  ആ കാഴ്ച ഒരു പതിനാലുകാരിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...
എന്തായിരുന്നെന്നോ അത്... ?
 

 .
 .
 .
 .

ലൈറ്റും ടിവിയും ഓണ്‍ ചെയ്തു വെച്ച് ചേട്ടനും ചേച്ചിയും കൂര്‍ക്കം  വലിച്ചു ഉറങ്ങുന്നു.
ഞാനവരെ ഉണര്‍ത്താതെ എല്ലാം ഓഫ്‌ചെയ്തു. വൈദ്യുതി ഇങ്ങിനെ പാഴാക്കുന്നതിനു
അവരെ രാവിലെ നല്ല വഴക്ക് പറയണം എന്ന് മനസ്സില്‍ ഉറപ്പിച്ചു ഞാന്‍ മെല്ലെ
തിരിച്ചു നടന്നു.....????


വിദ്യാധരന്‍ പട്ടുവം 
----------------------------------------------------------------------------------------
അപകടം !

ലോ ഫ്ലോര്‍ ബസ്സില്‍ യാത്ര ചെയ്യുക യായിരുന്ന രാമു, സൈഡില്‍ തൂക്കി യിട്ടിരിക്കുന്ന ചുറ്റിക എടുത്ത് ബസ്സിന്റെ സൈഡ് ഗ്ലാസ്‌ പൊട്ടിച്ചു.   അത് കണ്ടു അടുത്തിരിക്കുന്ന ആള്‍ ചോദിച്ചു : നീ എന്ത് ബ്രാന്താ ഈ കാണി ക്കുന്നത് ?

രാമു - ഇവിടെ എഴുതിയ ബോര്‍ഡ്‌ കണ്ടില്ലേ ..... സൈഡില്‍ ഉള്ള ചുറ്റിക എടുത്ത് ഗ്ലാസ്‌ പൊട്ടിക്കുക എന്ന് !

സഹ യാത്രികന്‍ : എടോ, അതിനു മുകളില്‍ എഴുതിയത് കണ്ടില്ലേ ... "അപകടം ഉണ്ടായാല്‍ " എന്ന് ?

രാമു : സുഹുര്ത്തേ .... ഇന്നലെ എന്റെ കല്യാണം ആയിരുന്നു ... ഇതിലും വലിയ അപകടം ഇനിയെന്തുണ്ടാകാന്‍ ?!!!

വിനോദ് ചിറയില്‍ 

3 comments:

  1. രണ്ടും സാമാന്യം തരക്കേടില്ല. പുതിയതെന്തെങ്കിലും പറയാന്‍ ശ്രമിക്കൂ

    ReplyDelete
  2. പ്രിയ സുഹൃത്ത് വിദ്യാധരൻ
    കഥ പറയുമ്പോള്‍ ... വായിച്ചു
    സംഭവം കൊള്ളാം നല്ല കഥ. പക്ഷേ,
    നന്നായി പറഞ്ഞു വന്നെങ്കിലും അവസാനം കുഴപ്പമുണ്ട്.
    താഴെ കൊടുത്തിരിക്കുന്ന ഭാഗം ഒഴിവാക്കാമായിരുന്നു. കണ്ട കാഴ്ചയുമായി ചേർത്തു ചിന്തിച്ചു നോക്കൂ. ഒരു ചേർച്ചക്കറവില്ലേ?

    എന്‍റെ ഉമിനീര്‍ വറ്റി. ജീവിതത്തിലെ ആദ്യ കാഴ്ച..... എന്‍റെ ഓരോ രോമകൂപത്തിലും എന്തോ ഒരു..... ഒരു..... ആ കാഴ്ച ഒരു പതിനാലുകാരിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.