മണ്മറഞ്ഞാനല്ല കാലവും പാടവും
നെന്മണികൾ കളിയാടിയോരെൻ ഗ്രാമശോഭയും
നെൽച്ചെടിത്തുമ്പിലെ മഞ്ഞിൻ കണങ്ങളെ
ഒപ്പിയെടുത്തൊരെൻ ബാല്യവുമോർമയായ്
ചേറുണങ്ങാത്തൊരാ പാടവരമ്പിലൂ-
ടെത്രയോ നാൾ ഞങ്ങളോടിക്കളിച്ചതും
തോർത്തുമായ് തടയണകൾ തേടിനടന്നതും
പരൽമീൻ പിടിച്ചതും ആർപ്പുവിളിച്ചതും
കാർത്തിക നാളിലെ സന്ധ്യക്കു...