വളരെ പഴക്കമുള്ള ഒരാൽമരം. വിളക്ക് വച്ച് പൂജിക്കുന്ന ഒരു ചെറു കാവ്
തന്നെയാണിത്. നേരം രാവിലെ പത്തു മണിയായിക്കാണും. കാണാൻ വിരൂപരല്ലാത്ത
രണ്ടുപേർ ആ കാവിനടുത്തെത്തി.
ഒരാണും ... ഒരു പെണ്ണും !
പെണ്ണ് നമ്രശിരസ്കയായി കത്തുന്ന വിളക്കിനു മുൻപിൽ കൈകൂപ്പി നിന്നു.
ആണ് കയ്യിൽ കരുതിയിരുന്ന മാലകളിൽ ഒരെണ്ണം...
Wednesday, April 11, 2018
എൻറെ ഇന്നലെകൾ
New
നഷ്ടപ്പെട്ടുപോയ പണസഞ്ചി
ആലിൻ ചുവട്ടിലെ മണ്ണിലോ,
വിയർപ്പുതുള്ളിയുടെ വിലയിലോ,
വീണ്ടെടുത്തുവെന്നു വരാം.
എന്നാൽ നഷ്ടപ്പെട്ടുപോയ
ഇന്നലെകൾക്കുവേണ്ടി ഞാൻ
തിരയേണ്ടതെവിടെയാണ്?
കുന്നിൻപുറത്തെസന്ധ്യകളിലോ,
കാറ്റത്തടർന്നുവീണ
കരിയിലക്കൂട്ടങ്ങൾക്കിടയിലോ,
അതോ എൻറെ മോഹത്തിൻറെ
വറ്റാത്ത ഉറവുജലത്തിനിടയിലോ
___________...