Thursday, July 24, 2014

Thursday, July 24, 2014 3

മഴപാട്ട് ...




മായാത്ത  മഴയായ്   വീണ്ടുമൊരോർമ്മ ...

കാണാത്ത മാരിവിൽ വാനിലൂടെങ്ങോ

 താളം പിടിക്കുന്ന വാനവും നോക്കി

 ദൂരെനിന്നാരവം  കേൾക്കുവാൻ  മാത്രം

 ഇനിയെന്ന് കാണുവാൻ മഴക്കാലം ....

 ആകാശ  ഗീതവും മഴത്തുള്ളിയും

 ഇടതൂർന്ന ചില്ലയിൽ മെല്ലെ പൊഴിഞ്ഞിടും

ഒരു കുളിർ മുത്തമായ് മണ്ണിൽ  പതിച്ചിടും

 മുറ്റത്തു  കളിവഞ്ചി ആടി ഉലയുമ്പോൾ
മനസ്സിൻറെ  കോണിലും പെയ്തൊഴിഞ്ഞാമഴ...

അജിത്ത്  പി നായർ
കീഴാറ്റിങ്ങൽ

Saturday, May 17, 2014

Saturday, May 17, 2014 0

മോദി അഥവാ വിജയം

മോദി ... മോദി ... മോദി.... എവിടെയും മോദി മയം , പക്ഷെ  ഈ നാമം കേൾക്കുന്നത് കുറച്ചു ദിവസം മുൻപ് വരെ ചിലർക്ക് പുച്ഛം ആയിരുന്നു.  നാല് വശത്തു നിന്നും അസഭ്യങ്ങൾ പുലമ്പി ക്കൊണ്ട് അദ്ധ്യേഹത്തെ തളഞ്ഞിടാൻ ശ്രമിച്ചു.    പക്ഷെ ഒടുവിൽ എല്ലാ ബന്ധനങ്ങളും തകർത്തെറിഞ്ഞു ഒരു ഉദയ സൂര്യനെ പ്പോലെ മോദി ഉദിച്ചുയർന്നു .   





സ്വതന്ത്ര ഭാരതത്തിൽ ഒറ്റയ്ക്ക് കേവല ഭൂരി പക്ഷം നേടിയ  ആദ്യ കോണ്ഗ്രസ്സിതര പാർട്ടിയായി ഭാരതീയ ജനതാ പാർട്ടി  ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.   (ജനതാ പാർട്ടി അഞ്ചു പാർട്ടികൾ ചേർന്നുണ്ടാക്കിയ ഒരു പാര്ട്ടി യായിരുന്നു, അത് ഉടനെ ചിന്ന ഭിന്നമായി തീർന്നു).  തിരഞ്ഞെടുപ്പ് പ്രചാരനത്തിനിടയിൽ എല്ലാ പാർട്ടികളും വളഞ്ഞു കൂടി മോഡിയെയും ബീ. ജെ .പി. യെയും ചെളി വാരി ഏറിഞ്ഞു.  തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആ ചെളിക്കുണ്ടിൽ നിന്നും എങ്ങും വികസനത്തിന്റെ ആശാ കിരണങ്ങൾ പരത്തി പവിത്രമായ അനേകം താമര മുകുളങ്ങൾ പൊട്ടി വിടർന്നു.   



മോദിയുടെ വിജയം ഒരു ഭാഗ്യ വിജയം അല്ല.  കഠിനമായ പരിശ്രമത്തിന്റെ ഫലം ആണ്.    തളരാത്ത മനസ്സ്, കറ കളഞ്ഞ വ്യക്തിത്വം,  അടിയറവു വെയ്ക്കാത്ത ആദർശ ധീരൻ .   മോദിയെ  നിർവചിക്കാൻ ഇനി പുതിയ വാക്കുകൾ നിഘണ്ടുവിൽ ചേർക്കേണ്ടി വരും.   

രാജ്യത്തെ രാഷ്ട്രീയ പണ്ഡിതന്മാർ സ്വപ്നം പോലും കണ്ടു കാണില്ല -, മോദിയുടെ ഈ ചരിത്ര വിജയം.   ശത്രു നിരയിലെ പല പാർട്ടികളും നാമാവശേഷ മായി.  ഉത്തർപ്രദേശിൽ മായാവതി മോദിയുടെ ജ്വാലഗ്നിയിൽ കത്തിയമർന്നു .   സമാജവാദി പാർട്ടി നാമ മാത്രം ശേഷിച്ചു.   കോണ്‍ഗ്രസ്‌ ഇന്ത്യയാകമാനം മോദി പ്രളയത്തിൽ ഒഴുകിപ്പോയി. ഇടതു പക്ഷത്തിനു  വിരലിലെണ്ണാവുന്ന സീറ്റുകൾ കൊണ്ട് തൃപ്തി പെടേണ്ടി വന്നു.   ജെ. ഡി. യു. മോഡിയുടെ ക്രോദാഗ്നിയിൽ ഭസ്മമായി.   ബീഹാർ മുഖ്യമന്ത്രി ദയനീയ പരാജയം മൂലം മുഖ്യ മന്ത്രി സ്ഥാനം രാജി വെച്ചു .    നാഷണൽ കോണ്‍ഗ്രസ്‌ എന്ന പാർട്ടി അപ്രത്യക്ഷമായി.  എൻ. സി.പി. അറബിക്കടലിൽ മുങ്ങി ശ്വാസം മുട്ടി നില്ക്കുന്നു.  

ഇന്ത്യ ആകമാനം മോഡി പ്രളയം അലയടിച്ചു.   ബി.ജെ.പി. കോട്ടകളിൽ സീറ്റുകൾ തൂത്തു  വാരി, പ്രതിപക്ഷം സീറ്റുകൾ നേടാൻ ശ്വാസം മുട്ടി.   ബി.ജ.പി. സ്വാധീനം ഇല്ലാത്ത സ്ഥലങ്ങളിൽ പോലും സീറ്റുകൾ കൊയ്തെടുത്തു .  കേരളത്തിൽ  സീറ്റുകൾ കിട്ടിയില്ലെങ്കിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

നല്ല ദിനങ്ങൾ വരാൻ പോകുന്നു.  ഇന്ത്യ സ്വയം പര്യാപ്ത മാകുന്ന കാലം വിദൂരമല്ല.   ഇന്ത്യ ലോക ശക്തി യായി ഉയരാൻ ഇനി അധിക കാലം വേണ്ട.   ഇപ്പോഴും എപ്പോഴും മോദി സർക്കാർ - അതാകട്ടെ ദേശത്തിന്റെ പുതിയ മുദ്രാ വാക്യം.

സീ. എം.

__________________________________________________ ____________________ ______ ______ 
ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ളത് ലേഖകന്റെ വ്യക്തി പരമായ അഭിപ്രായങ്ങൾ ആണ്.  "തുമ്പപ്പൂവിനു " ഇതേ അഭിപ്രായം ഉണ്ടാകണം എന്നില്ല.
     

Friday, April 04, 2014

Friday, April 04, 2014 1

മോദി തരംഗം ഉണ്ടോ ?



എല്ലാ ലോകസഭാ തെരഞ്ഞെടുപ്പുകളിലും വിജയിക്കാൻ പോകുന്ന പാർട്ടിയിലേക്ക് നേതാക്കൻ  മാരുടെയും മറ്റു സിനിമാ കായിക ലോകത്തുള്ള പ്രഗല്ഭൻ മാരുടെ ഒഴുക്ക് ഉണ്ടാകാറുണ്ട്.   ഇത്തവണത്തെ തെരഞ്ഞെടുപ്പും ഒട്ടും വ്യത്യസ്തം അല്ല.  പക്ഷെ ഇത്തവണ ബീ.ജെ.പി. യിലേക്ക് ഒഴുക്ക് ശരിക്കും ഒരു മോദി തരംഗം ഉണ്ടെന്നുള്ളതിന്റെ പ്രമാണം ആണ്.

ഇന്നലെ നടന്ന സംഭവങ്ങൾ തന്നെ എടുത്തു നോക്കാം .   ഗൗതം ബുദ്ധ നഗറിലെ (യൂ.പി.) കോണ്‍ഗ്രസ്‌ സ്ഥാനാർഥി രമേശ്‌ ചന്ദ് തോമർ മത്സരം ഉപേക്ഷിച്ചു ബീ.ജെ.പി. യിൽ  ചേർന്നു . ഏപ്രിൽ 10 നു തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലത്തിൽ ഇതോടെ പകരം സ്ഥാനാർഥിയെ കണ്ടെത്താനും കോണ്‍ഗ്രെസ്സിനാകില്ല .  അത് കൂടാതെ കേന്ദ്ര റ്റെക്സ്റ്റൈൽസ് മന്ത്രി കെ.എസ് . റാവു മന്ത്രി സഭയിൽ നിന്നും രാജി വെച്ചു. അദ്ദ്യേഹം ബീ.ജെ.പി. യിൽ ചേരും  എന്നാണു നിഗമനം .   ആന്ധ്രയിൽ നിന്ന് തന്നെയുള്ള പുരന്തരേശ്വരി ഇതിനു മുൻപ് തന്നെ ബീ.ജെ.പി. യിൽ ചേർന്നിരിന്നു.



ഗാസിയാബാദിൽ മത്സരിക്കുന്ന ജനറൽ വീ. കെ. സിംഗ് ആണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീ.ജെ.പി. യൽ ചേർന്നവരിൽ പ്രമുഖൻ .   അത് കൂടാതെ മുൻ യൂ.പി. മുഖ്യ മന്ത്രി യും കോണ്‍ഗ്രസ്‌ നേതാവും ആയ  ജഗദംബിക പാൽ , മറ്റൊരു യൂ.പി. കോണ്‍ഗ്രസ്‌ നേതാവ് ദയാ ശങ്കർ  മിശ്ര , ആർ .എൽ. ഡി. നേതാവ് ചൌധരി  ബാബു ലാൽ , മുൻഷി രാം പാൽ  തുടങ്ങിയവരും കൂടാതെ യൂ. പി. യിലെ പല  പ്രാദേശിക നേതാക്കൻ മാരും ബീ.ജെ.പി. യിലേക്ക് ഒഴുകുകയാണ് .


സംഗീത സംവിധായകനും ഗായകനും ആയ ബപ്പി ലഹരി ,  പ്രമുഖ പത്രാധിപർ എം.ജെ. അക്ബർ ,  മദ്ധ്യ പ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ് സഞ്ജയ്‌ പതക് , ജനതാ പാർട്ടി നേതാവു സുബ്രഹ്മണ്യം സ്വാമി ,  മുൻ കോണ്‍ഗ്രസ്‌ എം.പി.  റാവു ഇന്ദ്രജിത്ത് സിംഗ് , മുൻ ആഭ്യന്തര സെക്രട്ടറി  ആർ . കെ. സിംഗ് , മുനൻ  മുംബായ് പോലീസ് മേധാവി സത്യ പാൽ അങ്ങിനെ പട്ടിക നീളുകയാണ് .

മോദി തരംഗം ഇല്ല എന്ന് പറയുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ് .  വികസനത്തിന് വേണ്ടി പോരാടാൻ മോഡിയുടെ കൈകൾക്ക് ശക്തി പകരാൻ ബീ.ജെ.പി യിൽ ചേരാൻ ഇരിക്കുന്നവരുടെ ലിസ്റ്റ് ഇതിലും വലുതാണ്‌ .  അതിൽ പ്രമുഖ മുന് ഐ.പി.എസ് . ഓഫീസർ കിരണ്‍ ബേദിയാണ്.

കേരളത്തിലും, രാജ്യത്ത് വീശുന്ന കാറ്റിന്റെ മാറ്റൊലി കൾ അടിക്കും എന്നതിൽ  യാതൊരു സംശയവും ഇല്ല.

സീ.എം.

----------------------------------------------------------------------------------------------------

ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ളത് ലേഖകന്റെ വ്യക്തി പരമായ അഭിപ്രായം ആണ് .  തുമ്പപ്പൂവിനു  ഇതിൽ യാതൊരു പങ്കും ഇല്ല .

Tuesday, March 18, 2014

Tuesday, March 18, 2014 0

വരട്ടെ ഭരിക്കാനായ് ഒരു സർക്കാർ...



രാജ്യം തിരഞ്ഞെടുപ്പിനോടടുക്കുമ്പോൾ  രാഷ്ട്രീയ സമവാക്യങ്ങളും മാറി മറിയുകയാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം രാജ്യത്ത് ഒരു സുസ്ഥിര സർക്കാർ അധികാരത്തിൽ വരുമോ അതോ നീർക്കോലി  പാർട്ടികൾ ചേർന്ന് ഭരണം ഇല്ലാതാക്കുമോ എന്ന്.  ഇപ്പോഴുള്ള കോണ്‍ഗ്രസ്‌  സർക്കാർ അമ്പേ പരാജയമായ സ്ഥിതിക്ക് ഒരു ബദൽ ശക്തി യായി ബിജെപി മാത്രം ആണുള്ളത് . 

എന്നാൽ ബിജെപി വന്നാൽ ഇന്ത്യ കത്തുമെന്നും അവർ വർഗീയ പാർട്ടി  ആണെന്നും പടച്ചു വിടുന്നത്  ഈ മൂന്നാം കിട നീർക്കോലി  പാർട്ടിക്കാർ തന്നെയാണ്. ബിജെപി ഒരു ഹിന്ദു പാർട്ടി തന്നെ എന്നുള്ളതു ശരിയായിരിക്കും പക്ഷെ അവർ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ  ഒരു മാറ്റം പ്രതീക്ഷിക്കാം ... അല്ലാതെ ചെങ്കൊടി  പാർട്ടികൾ പ്രചരിപ്പിക്കും പോലെ  ഒരു കത്തലും കത്തില്ല.

സുസ്ഥിരമായ സർക്കാർ  വരാതിരിക്കാനാണ്  ഈർക്കിലി  പാർട്ടിക്കാരെയെല്ലാം  ഇവർ ഒരു കുടക്കീഴിൽ  അണിനിരത്തുന്നത് . പക്ഷെ  വലിയൊരു  മഴ വന്നാൽ ഈ ചെറു പാര്ട്ടിക്കരെല്ലാം അവരവരുടെ വഴിയെ പോകും എന്നത് നമ്മെ പിൻകാല കാണിച്ചു തരുന്നു. 

നരേന്ദ്രമോഡിയെ ചെറുക്കൻ    വേണ്ടി വന്നാൽ ഇനിയും കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുമെന്നു ഒളിഞ്ഞും തെളിഞ്ഞും ഇവർ പറയുന്നുണ്ട്.

പക്ഷെ സർവേകൾ എല്ലാം പറയുന്നത് മോഡി തന്നെ അധി കാരത്തിൽ  വരും എന്നാണ്..

ഏതായാലും ഇന്ത്യ യിൽ ഒരു സുസ്ഥിരമായ സര്ക്കാര് തന്നെ അധികാരത്തിൽ വരണം. .. അല്ലാതെ അധികാരത്തിൽ കയറി മൂന്നാം ദിവസം മൂക്ക് കുത്തുന്ന സര്ക്കരിനായി വോട്ടുകൾ നമ്മൾ പാഴാക്കരുത്..

 നമ്മൾക്കു വേണ്ടത്‌ ഭരിക്കുന്ന സർക്കാരിനെയാണ് -  പാലം വലിക്കുന്ന സർക്കാരിനെയല്ല .

എ. പി. നായർ 

----------------------------------------------------------------------------------------------------

ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ളത് ലേഖകന്റെ വ്യക്തി പരമായ അഭിപ്രായം ആണ് .  തുമ്പപ്പൂവിനു  ഇതിൽ യാതൊരു പങ്കും ഇല്ല .