Saturday, October 22, 2011

കടുവാ പുരാണം


കൂട്ടിലിരിക്കും കുഞി തത്തേ
കേള്‍ക്കൂ നാട്ടിന്‍ കഥന കഥ
കാട്ടിലിരിക്കും കടുവയോരെണ്ണം
കാടത് വിട്ടു നാട്ടിലിറങ്ങി 
കാസര്‍ഗോട്ടെ കാതറിനെയും
കോഴിക്കോട്ടെ കോഴികളെയും
കണ്ടവരവരെ കടുവചാര്
കറുമുറെ തിന്നു ചെറു കലിയാലെ


കടുവാ കഥകള്‍ കേട്ടവരില്‍ ചിലര്‍
കണ്ണും പൂട്ടി കിണറില്‍ ചാടി
കണ്ണില്ലാത്തവര്‍ കൈകള്‍ കൂപ്പി 
കാതില്ലാത്തവര്‍  അലറിവിളിച്ചു 
കാലില്ലാത്തവര്‍ വീടിലോളിച്ചു
കാതു മുഴങ്ങെ അലറിവിളിച്ചു
കടുവ വരുന്നേ അയ്യോ രാമ
ഒടിയോളിച്ചോ ജീവന്‍ വേണേല്‍


കടുവയിറങ്ങിയ കാര്യം പറയാന്‍
കര്യസ്ഥന്മാര്‍ കശപിശ കൂടി
കടുവ പൂച്ച രണ്ടായാലും
കാലാല്‍ ചുറ്റി കടലിലെറിയും
കടുവകലോത്തിരി കണ്ടവര്‍ ഞങ്ങള്‍
കടുവ പിടിക്കും കിടുവകള്‍  ഞങ്ങള്‍
കിണരിലോളിച്ചവര്‍ കരയില്‍ കയറൂ
കടുവാ പിടിക്കാന്‍ കയറു വരട്ടെ


കടുവാ കഥകളില്‍ ചില കഥ നമ്മുടെ
കടുവാച്ചരുടെ കാതിലുമെത്തി
കാടെ ശരണം നാട്ടില്‍ കലഹം
കടുവാച്ചാരുടെന്‍ കാടിലോളിച്ചു

വിനോദ് 

1 comment:

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.