Saturday, April 14, 2012

കണ്ണന്‍

മൂന്നു വശവും നിറഞ്ഞൊഴുകുന്ന പുഴ, ഗ്രാമം മുഴുവന്‍ നെല്പാടങ്ങളും, തെങ്ങിന്‍ തോപ്പുകളും, ഒരു ഭാഗം കാവല്‍ ക്കാരനെ പോലെ ചെറിയൊരു മലയും - ഗ്രാമ മധ്യത്തില്‍ എല്ലാവരുടെയും ശരണമായ ദേവി ക്ഷേത്രം  - അതാണ്‌ പട്ടുവം ഗ്രാമം.

നേരം പുലരുന്നതെ ഉള്ളൂ.  തൊട്ടടുത്ത്‌ ഗ്ലാസ്സിന്റെ ശബ്ദം കേള്‍ക്കാം.   ഗോപാലേട്ടന്‍ ചായക്കട തുറന്നെന്ന് തോന്നുന്നു.  കോഴി കൂവുന്നതിനു മുന്പേ ഗോപാലേട്ടന്‍ കട തുറക്കും.  കട തുറന്നു സമോവറിനു തീയുടുംപോഴേക്കും കുഞ്ഞമ്പു വേട്ടനും, ബാലേട്ടനും ഹാജിര്‍ .  അതാണ്‌ പതിവ്.  ആദ്യത്തെ ചായയുടെ അവകാശികളാണവര്‍ .  ബാലേട്ടന്‍ പറയും - വീട്ടില്‍ നൂറു ചായ കുടിചിട്ടെന്തു കാര്യം ?  ഗോപാലെന്റെ ഒരു ചായ മതി!  കുഞ്ഞമ്പു വേട്ടന്‍ ചെത്ത്‌ തൊഴിലാളിയാണ്, ബാലേട്ടന്‍ കൂലിപ്പണിക്കാരനും.   ഈ ചായ കുടിച്ചിട്ട് വേണം അവര്‍ക്ക് ജോലിക്ക് പോകാന്‍ .

ഇതാ ചായ റെഡി... ഗോപാലേട്ടന്‍ ചായയുമായി എത്തി.    ഇന്നെന്താ ഗോപാലാ അപ്പം എത്തിയില്ലേ ?  പാത്തുമ്മ എവിടെ പോയി ?  ബാലേട്ടന്‍ പതിവ് നെയ്യപ്പം കാണാത്തതിനാല്‍ ചോദിച്ചു.

അതിങ്ങിപ്പോള്‍ എത്തും, നിങ്ങ ചായ കുടിക്കു, ഗോപാലേട്ടന്‍ സമാധാനപ്പെടുത്തി.

അങ്ങനെ കൊച്ചു പരിഭവവും കളി പറച്ചിലുമായി പട്ടുവം ഉണരുകയായി.  കിഴക്ക് കുന്നിന്റെ  മുകളിലൂടെ സൂര്യ കിരണം വീശി തുടങ്ങി.

അല്ല ഗോപാല, നമ്മുടെ കണ്ണന് എന്ത് പറ്റി ?  ഓന്റെ വല്ല വിവരവും ഉണ്ടോ ? ബാലേട്ടന്‍ ചോദിച്ചു.

എന്ത് പറയാനാ.... രണ്ടു ദിവസം ആയില്ലേ... അവനെ കാണാതായിട്ട്... ഓന്റെ കല്യാണം കഴിഞ്ഞതിന്റെ പിറ്റെന്നാള്‍ പോയതല്ലേ ? .........  ഓന്റെ ഒരു വിധി !

കണ്ണന്‍ ! അതാണവന്റെ പേര്.  ചിലര്‍ പറയും - കണ്ണനോ ? അവന്‍ തെമ്മാടിയാ... കുടിയന്‍ ... നാട്ടുകാര്‍ക്ക് സമാധാനത്തോടെ വഴി നടക്കാന്‍ പറ്റില്ല.

എന്നാല്‍ മറ്റു ചിലര്‍ പറയും ... കുറച്ചു മുന്‍ കോപം ഉണ്ടെന്നല്ലാതെ അവനെന്താ കുഴപ്പം? ഇപ്പരയുന്നവരൊന്നും കള്ള് കുടിക്കാറില്ലേ ?  അന്യായം എവിടെ കണ്ടാലും അവന്‍ ഇടപെടും. അതാണോ അവന്റെ കുറ്റം ?  ഈ ജന്മത്തില്‍ അവന്‍ സഹിച്ചത് പോലെ വേറെ ആരാ സഹിച്ചത് ?

അങ്ങനെ കണ്ണനെ ഇഷ്ടപെടുന്നവരും ഇല്ലാത്തവരും ഈ നാട്ടിലുണ്ട്.  പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കണ്ണനെ അവന്റെ അമ്മയ്ക്ക് വലിയ ഇഷ്ടമാണ്.  ആറ്റു നൂറ്റുണ്ടായ കുഞ്ഞാണ്,   അവനെന്റെ കണ്ണിലുന്നിയാണ്.

കണ്ണന്‍ പഠിക്കുന്ന കാലത്ത് ... നല്ല വണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു.  ഈ ഗ്രാമത്തില്‍ ഫസ്റ്റ് ക്ലാസ്സോടെ പത്താം ക്ലാസ്സ്‌ പാസ്സായ വേരാരുണ്ട് ?  എല്ലാം അവന്റെ തലവിധി!  അവനു ആറു   വയസ്സുള്ളപ്പോള്‍ അവന്റെ അച്ഛന്‍ നാട് വിട്ടു പോയി.  അത് കഴിഞ്ഞു അമ്മിണിയമ്മ ഒത്തിരി കഷ്ടപെട്ടാണ് പത്തു വരെയെങ്കിലും അവനെ പഠിപ്പിച്ചത്.  കോളേജില്‍ വിടണമെന്ന് അമ്മിനിയമ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു.  സാധിച്ചില്ല.   അമ്മയെ ഇങ്ങനെയിട്ടു കഷ്ടപ്പെടുതാന്‍ അവനും ആഗ്രഹം ഇല്ലായിരുന്നു.   അങ്ങനെയാണ് കുലത്തൊഴിലായ ചെത്ത്‌ തുടങ്ങാന്‍ കണ്ണന്‍ തീരുമാനിച്ചത് .  കള്ള് ചെത്തി അവന്‍ അങ്ങനെ ജീവിതം മുന്നോട്ടു നീക്കി.  കള്ള് ചെത്തലാണ് തൊഴിലെങ്കിലും അവന്‍ കള്ള് കുടിക്കാരില്ലായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ചെറിയ പ്രേമം മുള പൊട്ടിയത്.  വീട്ടിനടുത്തുള്ള കുഞ്ഞപ്പ ചേട്ടന്റെ മകള്‍ കമലയോട്.  അന്നവള്‍ പ്രീ ഡിഗ്രി ക്ക് പഠിക്കുകയായിരുന്നു.  പ്രേമം മൂത്ത് കലശലായി.  കുഞ്ഞപ്പ ചേട്ടനും എതിര്‍പ്പൊന്നും ഇല്ലായിരുന്നു.  അമ്മിനിയമ്മയ്ക്കും സന്തോഷമായി.   എങ്ങനെയെങ്കിലും അവന്‍ ഒന്ന് കല്യാണം കഴിച്ചു കണ്ടാല്‍ മതി.

പക്ഷെ എല്ലാം മാറി മറയാന്‍ കൂടുതല്‍ സമയം വേണ്ടി വന്നില്ല.  അതിനിടെ കമലയ്ക്കു നല്ലൊരു ആലോചന വന്നു.  അയല്‍ നാട്ടിലുള്ള ഒരു ദുബായി ക്കാരന്‍ !  പെണ്ണിന്റെ മനസ്സു മാറാന്‍ വേറെന്തു വേണം.  അവള്‍ മറു കണ്ടം ചാടി. ദുബായി ക്കരനെയും കെട്ടി അവള്‍ യാത്രയായി.

കണ്ണന്റെ ജീവിതത്തിലെ രണ്ടാമത്തെ ഷോക്കായിരുന്നു അത്.

ജീവിതം താറു മറിക്കാന്‍ വേറെന്തു  വേണം!  ഇല്ലാത്ത ശീലങ്ങള്‍ എല്ലാം കണ്ണന്‍ ശീലിച്ചു തുടങ്ങി.  തകര്‍ന്ന മനസ്സ് മായി നില്‍ക്കുന്ന അവനോടു അമ്മിണിയമ്മ എന്ത് പറയാന്‍ !  വരുന്നത് വരുന്നിടത്ത് വെച്ച് കാണുക തന്നെ.

കണ്ണന് എല്ലാത്തിനോടും ഒരു വെറുപ്പ്‌ ആണ് ഇപ്പോള്‍ . കള്ള് കുടിയും ശീട്ട് കളിയും ഒഴിഞ്ഞു നേരമില്ല. രാത്രി ആയാലും വീട്ടിലെത്തില്ല.   സ്ത്രീയാണ് പുരുഷന്റെ ശക്തി എന്ന് പറയുന്നത് എത്ര ശരി. ഒരാളെ നന്നാക്കുവാനും മോശമാക്കാനും സ്ത്രീക്ക് ഒരു നിമിഷം മതി.

കമല പോയിട്ട് വര്ഷം നാല് കഴിഞ്ഞു.  അമ്മിണിയമ്മ വേറൊരു കല്യാണത്തിന് കണ്ണനെ നിര്‍ബന്ധിച്ചു മടുത്തു.  ജീവിതമേ മടുത്ത കണ്ണന്‍ ഒന്നും കേള്‍ക്കാന്‍ തയ്യാറായില്ല.  ആദ്യം അച്ഛന്‍ , ഇപ്പോള്‍ സ്നേഹിച്ച പെണ്ണ് !   എല്ലാം കണ്ണന് നഷ്ടപെട്ടു.  വിധികള്‍ ഏറ്റു വാങ്ങാന്‍ കണ്ണന്റെ ജീവിതം പിന്നെയും ബാക്കി .

വിധിയെ തടുക്കാന്‍ ആര്‍ക്കാവും ? കണ്ണന്‍ എല്ലാം മറക്കാന്‍ ശീലിച്ചു വരികയായിരുന്നു. പക്ഷെ അമ്മിണി അമ്മയുടെ ആരോഗ്യം ക്ഷീണിച്ചു വരികയായിരുന്നു.   അങ്ങനെയിരിക്കെ  ഒരു ദിവസം അമ്മിണിയമ്മയും യാത്രയായി.   കണ്ണന് ആകെയുണ്ടായിരുന്ന തുണയും പോയി.

കണ്ണന്‍  ഇപ്പോള്‍ പണ്ടത്തെ ആളല്ല.  എല്ലാം നഷ്ടപെട്ട അവന്‍ ഒരു ബ്രാന്ധനെ പോലെയായി.  അവനോടു നേര്‍ക്ക്‌ നേര്‍ക്ക്‌ നില്ക്കാന്‍ എല്ലാവര്ക്കും ഭയമാണ്.

രാമേട്ടന്‍ - കണ്ണന്റെ അകന്ന ഒരു ബന്ധു - പുള്ളി ക്കാരനെ മാത്രമേ അവനു പേടിയുള്ളൂ.  അവനോടു നേര്‍ക്ക്‌ നേര്‍ക്ക്‌ നിന്ന് ചോദിക്കാന്‍ പുള്ളിക്ക് മാത്രമേ ധൈര്യം ഉള്ളൂ .

രാമേട്ടനെ കണ്ണന് ചെറുപ്പം മുതല്‍ ഇഷ്ടമാണ്. ചെറുപ്പത്തില്‍ ഒരു പുത്തന്‍ ഉടുപ്പ്  വേണമെങ്കില്‍ രാമേട്ടന്‍ വേണം.  ആ നന്ദി ഇന്നും കണ്ണനുണ്ട്‌, അത് കൊണ്ട് രാമേട്ടന്റെ മുന്‍പില്‍ വെറു മൊരു പൂച്ചയാണ് കണ്ണന്‍ .  കാണുമ്പോഴൊക്കെ അവനെ കൊണ്ട് കല്യാണം കഴിക്കാന്‍ രാമേട്ടന്‍ നിര്‍ബന്ധിപ്പിക്കും. മറുത്തു പറയാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ട് അവന്‍ രാമേട്ടനെ കാണുമ്പോഴെല്ലാം ഒഴിഞ്ഞു മാറി നടന്നു.

രാമേട്ടന്‍ വിടുമോ.  കണ്ണന്‍ കല്യാണം കഴിച്ചാല്‍ എല്ലാ പ്രശ്നവും മാറും - അതറിയാം രാമേട്ടന്.   രാമേട്ടന്‍ കണ്ണനെ വിടാതെ പിന്തുടര്‍ന്നു .  ഒടുവില്‍ ഫലം കണ്ടു.  അടുത്ത ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായി അങ്ങനെ കണ്ണന്റെ കല്യാണം ഉറപ്പിച്ചു.

പക്ഷെ വിധി കണ്ണന്റെ കൂടെ ഇത്തവണ ഉണ്ടാകുമോ ?  പഴയ കണ്ണനെ വീണ്ടും കാണാന്‍ പറ്റുമോ ?  കണ്ണനെ സ്നേഹിക്കുന്നവര്‍ ആശങ്ക പെട്ടു.

കല്യാണം തകൃതി യായി നടന്നു .  ഒന്നിനും ഒരു കുറവും വരുത്തിയില്ല.  സല്ക്കരക്കാര്‍ എല്ലാവരും പോയി.  നേരം അന്ധിയായി. ശുഭ പ്രതീക്ഷകളുമായി സുഹൃത്തു ക്കളും യാത്രയായി.

 നേരം രാത്രിയായി .. ഗ്രാമത്തില്‍  വിളക്കുകള്‍ എല്ലാം  അണഞ്ഞു തുടങ്ങി.   ശുഭാപ്തി വിശ്വാസത്തോടെ കണ്ണന്‍ മണിയറയിലേക്ക് പോയി.

നേരം പര പരാന്നു വെളുത്തു.   ചായക്കടയില്‍ അന്ന് സംസാര വിഷയം അതായിരുന്നു -  കണ്ണന്റെ ഭാര്യ, കാമുകന്റെ കൂടെ ഒളിച്ചോടി -

വിധി കണ്ണനെ വേട്ടയാടുകയാണ്.  പെണ്ണിന് ഇഷ്ടമില്ലാത്ത കല്യാണം വീട്ടുകാര്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചതാണ്‌ പോലും!

അന്ന് രാവിലെ കാണാ തായതാണ്   കണ്ണനെ! ഇന്നിപ്പോള്‍ രണ്ടു ദിവസം ആയി.   കണ്ണന്‍ എവിടെ ?  എന്ത് പറ്റി കണ്ണന് ?

ഗ്രാമ വാസികള്‍ വ്യാകുലരായി.

അപ്പോഴാണ്‌ പത്രക്കാരന്‍ ചന്ദ്രന്‍ എത്തിയത്.   നിങ്ങളറിഞ്ഞോ ?

എന്താ ? എന്താ ? എല്ലാവരും ഒരേസ്വരത്തില്‍ ചോദിച്ചു.

കണ്ണന്‍ ...

കണ്ണന്‍ !  കണ്ണന് എന്ത്  പറ്റി ?

കണ്ണന്‍ പോയി ചേട്ടാ.... കണ്ണന്‍ പോയി... നമ്മളെ എല്ലെവരെയും വിട്ടു കണ്ണന്‍ പോയി.   അവിടെ കുന്നിന്‍ മുകളില്‍ ഒരു മുളം കയറില്‍ അവന്‍ തന്റെ ജീവിതം കുരുക്കി!

ചായക്കട മൂകമായി.   എല്ലാവരും എന്ത് പറയും എന്നറിയാതെ ... ദുഖത്താല്‍ തല കുനിച്ചു!

കണ്ണന്‍ ! അവന്റെ ജീവിതം അര്‍ത്ഥമില്ലാത്ത വരികള്‍ പോലെ ഒഴുകി പോയി.

ശുഭം.

വിനോദ് ചിറയില്‍ 

18 comments:

  1. പട്ടുവത്തെ ഗോപാലേട്ടന്റെ ചായക്കടയിലിരുന്ന് കണ്ണന്റെ കഥ കേട്ടു. ഞങ്ങടെ നാട്ടിലെ ലൂക്കാപ്പിയുടെ ജീവിതം പറഞ്ഞപോലിരിക്കുന്നു.

    ReplyDelete
  2. നന്നായിട്ടുണ്ട്....

    ReplyDelete
  3. I like the story. Is it true.

    ReplyDelete
  4. അഭിപ്രായങ്ങള്‍ക്ക് നന്ദി. ഈ കഥ തികച്ചും സാങ്കല്‍പ്പികം ആണ്,

    ReplyDelete
  5. Good Story- Vinod

    ReplyDelete
  6. നല്ല ഗ്രാമത്തില്‍ എത്തിയത് പോലെ തോന്നിട്ടോ.
    കണ്ണന്‍ നന്നായി. ഇഷ്ട്ടായി

    ReplyDelete
  7. ഇപ്പോഴും ഒരു ചോദൈയം ബാക്കിയായി........ആരാണ് കണ്ണന്‍!!!!

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. കണ്ണന്‍ ! നമ്മളില്‍ ഒരുവന്‍ തന്നെ. വിധിയുടെ നൂലാമാലയില്‍ പെട്ട് ജീവിതം മടുത്തവരില്‍ ഒരുവന്‍ .

    ReplyDelete
  10. കണ്ണന്റെ ദുര്യോഗം വായിച്ചു...

    പട്ടുവം ഗ്രാമത്തിലെ ഒരു പ്രഭാതത്തില്‍ തുടങ്ങി മുന്നോട്ടു പോയ കഥയില്‍ അക്ഷര തെറ്റുകളുടെ ആധിക്യം വായനസുഖത്തിനു ഒരു കല്ല്‌ കടിയായി എന്ന് പറയാതെ വയ്യ. ഒരിക്കല്‍ കൂടി ഓരോ വരിയും വായിച്ചു അക്ഷര തെറ്റുകള്‍ തിരുത്തി റീ എഡിറ്റ്‌ ചെയ്തു പോസ്റ്റ്‌ ചെയ്യുക..

    ആശംസകള്‍

    ReplyDelete
  11. ഈ കഥ ബുദ്ധി ജീവികള്‍ എങ്ങനെ വിലയിരുത്തും എന്നെനിക്കറിയില്ല. എനിക്കെന്തായാലും വളരെ ഇഷ്ടപ്പെട്ടു. പിന്നെ വേണുവേട്ടന്‍ മേലെ സൂചിപ്പിച്ച പോലെ അക്ഷര തെറ്റുകള്‍ ഒരു കല്ല്‌ കടി തന്നെയായിരുന്നു. അത് ശ്രദ്ധിക്കുക. കണ്ണന്‍ എന്ന ആളെ കേന്ദ്ര കഥാപാത്രമാക്കി കഥ അവതരിപ്പിച്ചോളും ഒരു ഗ്രാമത്തെയും അതിന്‍റെ പാശ്ചാത്തലത്തെയും മറ്റ് കഥാപാത്രങ്ങളെയും വളരെ ഭംഗിയായി വരച്ചു കാണിക്കാന്‍ താങ്കള്‍ക്കു സാധിച്ചു എന്നതാണ് ഈ കഥയിലൂടെ താങ്കള്‍ കൈവരിച്ച വിജയം. പുഴ, മലകള്‍, ചായക്കട, സാധാരണ ജനങ്ങള്‍, കള്ള് ചെത്തല്‍ , ഒരു നാടന്‍ പ്രേമം,ഗള്‍ഫുകാരനെ കല്യാണം കഴിക്കുന്ന കാമുകി , പ്രണയ നൈരാശ്യം , പിന്നീടുണ്ടാകുന്ന കണ്ണന്‍റെ സ്വഭാവ മാറ്റം, കണ്ണനെ ഉപദേശിക്കാന്‍ ഒരു രാമേട്ടന്‍, പിന്നെ കല്യാണം , ഭാര്യയുടെ ഒളിച്ചോട്ടം, എന്നിവയിലൂടെ കഥയെ കൊണ്ട് പോയി കണ്ണന്‍ മരിച്ച് തൂങ്ങിയാടുന്ന ആ മരച്ചുവട് വരെ വായനക്കാരെയും കൊണ്ട് പോകാന്‍ സാധിച്ചു എന്ന് പറയാം. ഇനിയും പുതുമകള്‍ നിറഞ്ഞ കഥകള്‍ വരട്ടെ ..ആശംസകള്‍..

    ReplyDelete
  12. ഗ്രാമത്തിലൂടെ ഒന്നു പോയി വന്ന പ്രതീതി... കണ്ണന്റെ കഥ ലളിതമായി പറഞ്ഞു.

    കൂടുതല്‍ കഥകള്‍ക്കായി കാത്തിരിക്കുന്നു, പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ ചെയ്യാന്‍ മറക്കല്ലേ ട്ടോ...

    ReplyDelete
  13. പട്ടുവം എനിക്കറിയാവുന്ന ഒരു സ്ഥലമാണു.കുഴപ്പമില്ലാത്ത കഥ. വൈവിധ്യമുള്ള രചനകൾ വരട്ടെ.. ഇനിയും വരാം

    ReplyDelete
  14. കണ്ണനെ കൊല്ലെണ്ടായിരുന്നു ..

    ReplyDelete
  15. ഗ്രാമത്തിലെ ചില കാര്യങ്ങൾ , നല്ല വിവരണം

    ReplyDelete
  16. gopalettante chaya kada athey poley thanney manasill vannu. KKR is missing. Balajanasagyam, Shaka, Vimalechiyude veetile video cinema, kandathiley cricket & volleyball, choodayidal, kandiyile chemmin thappal, chettukarude symbal body mukundan, azad kala samithi, bala gokulam , morning shaaka, koti kali ithoke ulpeduthi nammude pattuvathey onnu manoharamakayirunnu. ennalum kuzhapamilla. expecting more stories (real) from you. Good attempt.

    ReplyDelete
  17. എല്ലാം എഴുതണമെന്നുണ്ട് .... റിയല്‍ ആയി എല്ലാം എഴുതിയാല്‍ നാട്ടില്‍ വന്നാല്‍ തല്ലു കിട്ടില്ലേ ... അത് കൊണ്ട ... KKR നെ മറന്നതല്ല ... സമയമാവട്ടെ ...

    ReplyDelete
  18. very good....i like it....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.