Saturday, September 29, 2012

സ്നേഹ കുടീരം

സ്നേഹ കുടീരത്തിന്റെ  മുറ്റത്തുള്ള  ആപ്പിള്‍ മരത്തിനു  താഴെ  ഉണ്ണിമായ അന്നും  പതിവു പോലെ ഇരിക്കുക്കയായിരുന്നു.  സ്നേഹ കുടീരത്തില്‍ എത്രയെത്ര പിന്ജോമനകള്‍, വാര്‍ധ്യക്കത്താല്‍   ഒറ്റപെട്ടവര്‍,  രോഗം ബാധിച്ചു  ബന്ധുക്കള്‍ ഉപേക്ഷിച്ചവര്‍,  ജീവിക്കാന്‍ മാര്‍ഗം ഇല്ലാതെ തന്റെ മക്കളെ സ്നേഹ കുടീരത്തിന്റെ  മാലഘമാരുടെ കൈകളില്‍ ഏല്പിച്ചു പോയവര്‍ വേറെയും !

അച്ഛന്‍ കൊണ്ട് വന്ന  ആപ്പിള്‍ കെട്ടുമായി തന്റെ അടുത്തേയ്ക്ക് ഓടിവരുന്ന രേഷ്മയെ അവള്‍ കണ്ടു.  സ്നേഹത്തിന്റെ ആ അപ്പിള്‍ തന്റെ ചുണ്ടോടു മുട്ടിക്കുമ്പോള്‍ ഉണ്ണിമായ ഓര്‍ത്തു .........

'എന്ന് വരും ഇതുപോലെ തന്റെ മാതാപിതാക്കള്‍ ?'

ഒരിക്കല്‍ ഉണ്ണിമായ മേരി സിസ്ടരോടും ചോദിച്ചു, ഇതേ ചോദ്യം .... ചോദ്യം കേട്ട് മേരി സിസ്റ്റര്‍ പകച്ചു പോയി ! ആ നിഷ്കളക്കമായ കുട്ടിയോട് എന്ത്  ഉത്തരം പറയും എന്നറിയാതെ!

ഒരു കോരി ചൊരിയുന്ന മഴയുള്ള  രാത്രി. ഓടുന്ന ട്രെയിനിനു തല വയ്ക്കുമ്പോള്‍ ഉണ്ണിമായയുടെ മാതാപിതാക്കള്‍ ചിന്തിച്ചിട്ട്  പോലും ഉണ്ടാകില്ല ....    ഉണ്ണിമായ രക്ഷപ്പെടുമെന്ന് !  ദൈവത്തിന്റെ വികൃതിയോ അതോ വിധിയുടെ വിളയാട്ടമോ എന്നറിയില്ല  !. നാള്‍ നാള്‍ മരണത്തോട് മല്ലടിക്കുമ്പോഴും ദൈവത്തിന്റെ മാലാഖമാര്‍ക്ക്  ഒരു ഉറപ്പും ഇല്ലായിരുന്നു ..... ഉണ്ണിമായ ജീവിതത്തില്ലേക്ക് മടങ്ങി വരുമെന്ന് !  


അന്ന് പതിവിലും വിപരീതമായി സ്നേഹകുടീരത്തില്‍ സന്ദര്‍ശകര്‍ ഉണ്ടായിരുന്നു.  വരാന്തയില്‍ നിന്നും  കാര്യമായി മേരി സിസ്റ്റര്‍ രണ്ടു പേരോട്  സംസാരിക്കുന്നതു ഉണ്ണിമായ കണ്ടു ...........
മുമ്പൊരിക്കല്‍ ഇതു പോലൊരു സംസാരം അവള്‍ കണ്ടതല്ല.  കുറച്ചു നേരത്തെ ഇടവേളയ്ക്കു ശേഷം അവര്‍ മുവരും സ്നേഹ കുടീരത്തിന്റെ ഓഫീസിലേക്ക് കയറി.  മേരി സിസ്റ്റര്‍ കാണിച്ചു കൊടുക്കുന്ന പേപ്പറുകളില്‍ അവര്‍ ഒപ്പിട്ടു.

"ഉണ്ണിമായ ഉണ്ണിമായ ........"
ആ  സ്നേഹത്തിന്റെ വിളി ഉണ്ണിമായയുടെ കാതുകളില്‍  തട്ടി.  പക്ഷെ ആ സന്തോഷത്തിനു ആയുസ്സ് കുറവാനെന്നു ആ പാവം കുരുന്നറിഞ്ഞില്ല.   ഓഫീസിന്റെ വരാന്തയില്‍ വന്നു മേരി സിസ്റ്റര്‍ വീണ്ടും  ഉണ്ണിമായയെ നീട്ടി വിളിച്ചു.  അപ്പിള്‍ മരത്തിന്‍ കീഴെ നിന്ന് അവള്‍ ഓടി വന്നു.  മേരി സിസ്റ്റര്‍ രണ്ടു കൈകളും കൊണ്ട് അവളെ വാരിയെടുത്തു.  പുഞ്ചിരിക്കുന്ന നിഷ്കളങ്കമായ അവളുടെ ചുണ്ടുകള്‍ മേരി സിസ്ടരുടെ കവിളില്‍ ഒരു മുത്തം കൊടുത്തു.   

തടിയുള്ള ഒരാളെ മേരി സിസ്റ്റര്‍ അവള്‍ക്കു ചൂണ്ടി കണ്ടിച്ചു കൊടുത്തു ..............
"മോളെ ഉണ്ണിമായ,  ഇതാണ് നിന്റെ  അച്ഛന്‍ ............!"
ആ  വാക്കുകള്‍ ഉണ്ണിമായയില്‍  സന്തോഷത്തിന്റെ തിരമാലകള്‍ ഉയര്‍ത്തി. ഒന്ന് രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഉണ്ണിമായ അവര്‍ക്കൊപ്പം  യാത്രയായി.  
മക്കള്‍ ഇല്ലാത്ത ആ ദമ്പതിമാര്‍ ഉണ്ണിമായയെ ദത്തെടുത്തതാണെന്നു മനസ്സിലാക്കാന്‍ ആ നാലു വയസുകാരിക്ക്  മാസങ്ങള്‍ വേണ്ടി വന്നു.  പിന്നീടുള്ള മൂന്നു-നാല് വര്‍ഷം ഉണ്ണിമായക്ക്‌ ജീവിതം സ്വര്‍ഗ്ഗ  തുല്യമായിരുന്നു.

ഒരു വേനല്‍ ഇടവേളയ്ക്കു ശേഷം കോരി ചൊരിയുന്ന മഴയുള്ള ഒരു രാത്രി! ഇന്നും ഉണ്ണിമായ അത് ഓര്‍ക്കുന്നു.    ആ കറുത്ത രാത്രി.  അന്ന് തന്റെ  അച്ഛനും അമ്മയും അടക്കി സംസാരിക്കുന്നതു കേട്ടു - അവര്‍ക്ക്  ഒരു കുട്ടി  പിറക്കാന്‍ പോകുന്നുവെന്ന് !  അവള്‍ക്കു സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.....  

മാസങ്ങള്‍ പിന്നിട്ടു.  ഒരു ആണ്‍കുട്ടി അവിടെ പിറന്നു. ക്രമേണ അവര്‍ക്ക് ഉണ്ണിമായയോട് സ്നേഹം കുറഞ്ഞു.  അതോ ഉണ്ണിമായ യിക്ക് തോന്നിയതാണോ ?



ഒരു തുലാവര്‍ഷ രാത്രി ഉണ്ണിമായ ആ വീട് വിട്ടു - എവിടേക്ക് എന്ന് അറിയാതെ! അവളുടെ കണ്ണുകളില്‍ നിന്നും കണ്ണ് നീര്‍ തുള്ളിക്കള്‍ ഇറ്റ് ഇറ്റു വീണു . ആ കണ്ണ് നീര്‍ത്തുള്ളികള്‍ ഭുമിയുടെ മാരിടത്തിലേക്ക്  പതിച്ചു .   പിന്നീടുള്ള ദിനങ്ങള്‍ ഉണ്ണിമായ അലയാത്ത തെരുവുകളില്ല.   മുട്ടാത്ത വാതിലുകളില്ല.


ഒരു ദിവസം തെരുവ്    മാലിന്യ കൂംഭാരത്തില്‍  അവള്‍ ഭക്ഷണത്തിന് വേണ്ടി  തിരയുമ്പോള്‍ പുറകില്‍ നിന്ന് ഒരു വിളികേട്ടു .


ഉണ്ണിമായ ഉണ്ണിമായ  .......!!


കേട്ട് മരവിച്ച അതേ ശബ്ദം!
ആ വിളി  ദൈവത്തിന്റെ  വിളിയായി അവള്‍ക്കു തോന്നി.  തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ കണ്ടു......... ആ  ദെവത്തിന്റെ മാലാഖയെ -  മേരി സിസ്റ്റര്‍ ....!


സ്നേഹവായ്പ്പോടെ മേരി സിസ്റ്റര്‍ അവളെ വാരിയെടുത്ത്  അവളുടെ കവിളുകളില്‍ സ്നേഹത്തോടെ ഉമ്മ വെച്ചു.   വീണ്ടും ആ സ്നേഹ കുടീരത്തിന്റെ  പടവുകള്‍ കയറുമ്പോള്‍ ഒരു പുതുജീവന്‍ കിട്ടിയതുപോലെ അവള്‍ക്കു തോന്നി.

ഉണ്ണിമായ ആ പഴയ ആപ്പിള്‍ മരത്തിനടുത്തെക്ക് ഓടിച്ചെന്നു.  പ്രതീക്ഷയോടെ അവള്‍ ദൂരേക്ക്‌ നോക്കി നിന്നു ..... തന്റെ മാതാപിതാക്കളുടെ വരവും കാത്ത് !


വിദ്യാധരന്‍ പട്ടുവം 


13 comments:

  1. Really touching....Great!!! Expects more and more stories from you.
    Satheesh Azheekodan

    ReplyDelete
  2. Really very touching story!!! Expects more and more from you..Just I am knowing about you...
    Satheesh Azheekodan

    ReplyDelete
  3. good...keep writing...

    ReplyDelete
  4. Very good........ try to write more

    ReplyDelete
  5. Jubin Abraham9/30/2012 10:03 pm

    Nice story.....really touching...

    ReplyDelete
  6. കഥ വളരെ നന്നായിട്ടുണ്ട്
    ഇനിയും ഇതുപോലുള്ള നല്ല കഥകള്‍ നിന്നില്‍ നിന്നും പ്രതീക്ഷിക്കുന്നു
    എല്ലാ ഭാവുകങ്ങളും
    സ്നേഹത്തോടെ
    പപ്പേട്ടന്‍
    പട്ടുവം

    ReplyDelete
  7. very good realy touching

    ReplyDelete
  8. നല്ല കഥ.
    അതിഭാവുകത്വത്തിലേക്കു പോയില്ല.
    (എല്ലാ ഉണ്ണിമായമാരെയും കാക്കാൻ ദൈവം മേരിസിസ്റ്റർമാരെ അയയ്ക്കട്ടെ എന്നു പ്രാർത്ഥിക്കാൻ മാത്രമേ നമുക്കു കഴിയൂ എങ്കിലും!)

    ReplyDelete
  9. അനാഥ ബാല്യങ്ങളുടെ കഥകള്‍ ഏതൊരു ശിലാഹൃദയന്റെയും കരളലിയിക്കുന്ന രീതിയില്‍ അവതരിപ്പിച്ചു. ആശംസകള്‍

    ReplyDelete
  10. നല്ല കഥയാണല്ലോ

    ആശംസകള്‍

    ReplyDelete
  11. ഒതുക്കമുള്ള എഴുത്ത്... തുടർന്നും എഴുതുക... ആശംസകൾ...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.