Sunday, July 14, 2013

പുതുലോകം



കരി പുതച്ച ജന്മങ്ങൾ
ഇതു കാട്ടാള ജന്മങ്ങൾതൻ കേളീ ഉലകം.

ജൽപ്പനങ്ങൽക്കു മാത്രമിവിടം ,
പുതപ്പിക്കുന്നത് കരിമ്പടയും.

വാക്കുകൾക്കൊന്നുമില്ല ഒരു പഞ്ഞവും
ഭൂമീ ദേവിയും കരയാൻ മറന്നീടുന്നു.

അബലകളെ നിങ്ങളുടെ ജന്മങ്ങൾ തകർത്തെറിയുവാനായ്
വരുന്നുണ്ടാരോ ഇരുൾ മറവിൽ നിന്നും.

തിരിച്ചറിഞ്ഞു പെരുമാറണം
പഴുതുകൾ കുറവാണ് രക്ഷ തേടുവാൻ ..

പുഴുവരിക്കാൻ ഇടയാക്കുന്നതല്ല
ലോകം മുഴുവൻ കരഞ്ഞീടുന്ന  കഥാപാത്രവും നീയോ

ചിരികൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന  ഒളിയമ്പുകളോ
അതോ അറിഞ്ഞുകൊണ്ടാഞ്ഞു വീശുന്ന അധർമ്മമോ?

നിയമങ്ങൾ നോക്കി പല്ലിളിക്കുന്നു..
വളരുന്ന ക്രൂര നഖങ്ങൾ ആഴ്ന്നിറങ്ങുന്ന

വേദനയിൽ പിടയ്ക്കുന്ന ആത്മാക്കൾ മാത്രം.
ഓർക്കുക വെറുമൊരു ചിരിയിൽ മയങ്ങി പോകുമ്പോൾ

മനസ്സിനെ കീറി മുറിക്കണം ..
ഒന്നല്ല ഏറെയുണ്ട് അതാണ്‌ സത്യം..

അജിത്‌ പി നായർ
കീഴാറ്റിങ്ങൽ

3 comments:

  1. വായിച്ചു
    അത്രയ്ക്കങ്ങ് കവിതാഭാവം വന്നില്ല

    ReplyDelete
  2. ഓർക്കുക വെറുമൊരു ചിരിയിൽ മയങ്ങി പോകുമ്പോൾ

    ReplyDelete
  3. സത്യം ജയിക്കട്ടെ...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.