Monday, August 19, 2013

നിഴൽ പക്ഷികൾ -2

ചന്ദ്രോത്തു  തറവാടിലെ ഏറ്റവും ഇളയ കുട്ടിയായിരുന്നു അഖില ..
ആനാട്ടിലെ ഏറ്റവും വലിയ ജന്മികൾ ..
അവൾ 8 ആം തരത്തിൽ പഠിക്കുമ്പോൾ ആണ്  അടുത്ത് വിഷ്ണുവും കുടുംബവും താമസിക്കാൻ വന്നത്..
അടുത്ത അമ്പലത്തിലെ പുതിയ പൂജാരിയുടെ മകൻ.
തന്റെ അതെ പ്രായം...  അവർ ഒരു സ്കൂളിൽ ഒന്നിച്ചായിരുന്നു പഠിച്ചത്..
സൌഹൃദങ്ങൾ എപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി..
പിന്നെ വർഷങ്ങൾ നീണ്ട പ്രണയ വഴികൾ ആയിരുന്നു...
പക്ഷെ ഇരുവരും ചേർന്ന് കണ്ട സ്വപ്‌നങ്ങൾ അവസാനിച്ചത്‌ അഖിലയുടെ കോളേജ് ജീവിത കാലത്താണ്..
വിഷ്ണു  ഒരു  ഇടത്തരം കുടുംബത്തിന്റെ സന്തതി ആയതു..  അവരുടെ പ്രണയത്തിൽവിള്ളൽ വീഴ്ത്തി..
ആ ഒരു കാരണമായിരുന്നു...
അഖിലയുടെ ആർഭാട ജീവിതം അവരുടെ പ്രണയത്തെ തകർത്തെറിഞ്ഞു..



പിന്നീട് വിഷ്ണുവും കുടുംബവും മറ്റെങ്ങോട്ടോ സ്ഥലം മാറിപ്പോയി ..
അതിനു ശേഷമാണ് ഈ ഗുൽഫ്കാരന്റെ ആലോചന വന്നതും.. അഖിലവിവാഹിതയായതും..
3 വർഷം അരുണിന്റെ കൂടെ ദുബായിയിൽ ആയിരുന്നു.. പിന്നെയാണ് നാട്ടിലോട്ടുമടങ്ങിയത്.
വർഷങ്ങളുടെ ഓർമ്മകൾ മിനിട്ടുകളായി അഖിലയുടെ മനസ്സിലൂടെ കടന്നു പോയി.
പിന്നീട് വിഷ്ണുവിന്റെ വിവരങ്ങൾ ഒന്നും തൻ അറിഞ്ഞിരുന്നില്ല. അറിയാൻ ശ്രമിച്ചില്ല എന്നതാണ് സത്യം..
പക്ഷെ അവൻ ഇത്ര വല്യ സ്ഥാപനത്തിന്റെ ഉടമയാകുമെന്നു  സ്വപ്നം പോലും കണ്ടില്ല.
നേരം ഏറെ വൈകിയാണ് അഖില ഉറങ്ങാൻ കിടന്നത്. പഴയ കാലത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ അവളുടെ മനസ്സിന്റെ ഉൾക്കോണിൽ  നനുത്ത വേദനയായി മാറി.
രാവിലെ തന്നെ അഖില ഓഫീസിൽ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി...
ഏതു കളർ ഡ്രെസ്സ്  ഇപ്പോൾ ഇടുക.. തനിക്കിഷ്ട്ടം മോഡേൻ ഡ്രെസ്സ്കളാ പക്ഷെ ഓഫീസിൽ...!
അഖിലയ്ക്ക് ഏറ്റവും നന്നായി ചേരുന്നത് നീല കളർ ഡ്രെസ്സ്കളാ   ...വിഷ്ണു  പണ്ട്പറഞ്ഞിട്ടുള്ള വാക്കുകൾ അവളുടെ മനസ്സിലൂടെ മിന്നി മറഞ്ഞു..
ഡ്രസ്സ്‌ ചെയ്തു കാറിന്റെ കീയുമെടുത്തു അഖില പുറത്തിറങ്ങി...
മോളെ ഇന്ന് രാമേട്ടൻ കൊണ്ടാക്കും.  ഇന്നാദ്യ ദിവസമല്ലേ ഒറ്റയ്ക്ക് പോണ്ടാ. അഖിലയുടെഅച്ഛൻ പറഞ്ഞു...
രാമേട്ടൻ അവിടത്തെ ഡ്രൈവർ ആണ്.. വർഷങ്ങളായി ചന്ദ്രോത് തറവാടിൽഉണ്ട്.. കുടുംബത്തിലെ ഒരംഗം പോലെ തന്നെയാണ് രാമേട്ടൻ.

ഓക്കേ എങ്കിൽ ഇന്ന് രാമെട്ടനോപ്പം പോകാം.
അവർ യാത്രയായി...
ടെക്നോ പാർക്കിൽ ഏതു കമ്പനിയാ മോളെ ...
ഗെയിം വേൾഡ് എന്നാ പേര് ചന്ദ്രേട്ടാ ..ചന്ദ്രേട്ടന്റെ ചോദ്യത്തിന് അഖില മറുപടിപറഞ്ഞു...
വിഷ്ണു അല്ലെ കമ്പനിയുടെ ഡയറക്ടർ .. എനിക്കറിയാം ഇവിടെനിന്നും പോയെങ്കിലും ഇടയ്ക്കൊക്കെ അവന്റെ കത്തെനിക്ക് വരാറുണ്ടായിരുന്നു.. നിങ്ങൾക്കെല്ലാ പേർക്കുംഅവനോടു വെറുപ്പായിരുന്നല്ലോ, അതാ ഞാൻ ഇതുവരെ ഒന്നും പറയാതിരുന്നത്....എന്തായാലും സാരമില്ല ..എല്ലാം മറക്കുകഅത്ര തന്നെ..
ഒരു ദീർഘ നിശ്വാസതോട് കൂടി രാമേട്ടൻ പറഞ്ഞു നിർത്തി.
സാരമില്ല രാമേട്ടാ .. അതെല്ലാം ഒരു പഴങ്കഥയായി ഇരുളിൽ ഇപ്പോഴേ മറഞ്ഞു കഴിഞ്ഞു.
ഒഴുക്കൻ മട്ടിൽ അഖില പറഞ്ഞൊഴിഞ്ഞു...
രാമേട്ടൻ ടെക്നോ പാർക്കിനു മുന്നില് കാർ നിർത്തി...
മോള് ഇറങ്ങുന്നതിനു ഒരു പതിനഞ്ചു മിനിട്ടിനു മുൻപേ വിളിച്ചാൽ മതി  ഞാൻഎത്തും... അതും പറഞ്ഞു അയാൾ മടങ്ങി.
ഓഫീസിലേക്ക് കയറുമ്പോൾ അഖില ചിന്തിച്ചത് വിഷ്ണുവിനെ ക്കുറിച്ചായിരുന്നു.
വിഷ്ണുവിന്റെ കല്യാണം കഴിഞ്ഞു കാണുമോ...
അഖില ഡ്യൂട്ടിയിൽ ജോയിൻ ചെയ്തു.. എല്ലാവരെയും പരിചയപ്പെട്ടു.
എന്നാൽ മണി 10 കഴിഞ്ഞിട്ടും വിഷ്ണു ഓഫീസിൽ എത്തിയില്ല.
പെട്ടന്നാണ് ഓഫീസിൽ ആ വാർത്ത എല്ലാവരിലും ഞെട്ടലുണ്ടാക്കിയത്....

(തുടരും)

അശ്വതി മോഹൻ
തോന്നയ്ക്കൽ

ഒന്നാം ഭാഗം 

1 comment:

  1. കൊള്ളാം കേട്ടോ
    തുടരുക, ആശംസകള്‍

    (സസ്പെന്‍സില്‍ നിര്‍ത്തിയല്ലോ!)

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.