Saturday, August 23, 2014

പൂവിളികൾ ...





തിരുവോണ  പൂവിളികൾ  വരവായി പുലർമഞ്ഞിൽ...

പൂക്കളങ്ങൾ തെളിവായി  നാടെങ്ങും തോരണമായ് ....

തുമ്പകളും  പിന്നെ തുമ്പികളും ..

പുതുമഴയിൽ ....ആടി  പല വരിയായ് ...

മാവേലി വിരുന്നെത്തും  നാടാകെ പൂക്കുടകൾ

ഓണത്തിൻ  നൈർമല്യം പാടത്തും  കനിവായി

ഊഞ്ഞാലുകൾ തേടുമ്പോൾ ഓണക്കളി പലവട്ടം

മാറാതെ ചെറുമഴയും പാടാതെ പൈങ്കിളിയും

ഓർമ്മകളിൽ .....നിറയെ ഉത്സവമായ് ....

വരവായി ....പൊന്നിൻ തിരുവോണം.....



സിജു  കീഴറ്റിങ്ങൽ  

8 comments:

  1. ഓണപ്പാട്ടൊഴുകും കാലം!

    ReplyDelete
  2. ഓര്‍മയിലെ ഓണം....

    ReplyDelete
  3. ഓണാശംസകൾ.....

    ReplyDelete
  4. ഒരിയ്ക്കല്‍കൂടി ഓണം മനസ്സിലേക്കോടിയെത്തുന്നു.

    ReplyDelete
  5. ഗൃഹാതുരത തോന്നിക്കുന്ന വരികൾ ....

    ReplyDelete
  6. ശ്ശൊ ഓണം കഴിഞ്ഞപ്പോഴാ ഇത് വായിക്കാൻ പറ്റ്യേ എന്നൊരു വിഷമം ഉണ്ട് ..ഇഷ്ടായി ട്ടോ വരികൾ

    ReplyDelete
  7. കവിത വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാര്ക്കും നന്ദി...
    ajith p nair

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.