Thursday, June 20, 2013

സർപ്പക്കാവിൽ തിരിതെളിയുമ്പോൾ -2

പൂജയും ആരാധനകളും -  സർപ്പ പൂജയും , സർപ്പ ദോഷ പരിഹാരങ്ങളും - അങ്ങനെ പഴഞ്ചൻ ആചാരങ്ങൾ  എന്നും അന്ധ വിശ്വാസം എന്നും പറഞ്ഞു പുരോഗമന വാദികൾ പറഞ്ഞു തള്ളമെങ്കിലും  ഇന്നും പുരാതന വിശ്വാസങ്ങളെ അതേ പടി പാലിച്ചു - സര്പ്പ പൂജയും , സർപ്പാരധനയും മുമ്പത്തേക്കാൾ വിപുലമായി കേരളത്തിൽ നടക്കുന്നു.  ഈ സന്ദർഭത്തിൽ ശ്രീ അജിത്‌ പി. നായർ നിരവധി സർപ്പകാവുകൾ സന്ദർശിച്ചു - ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂടുതൽ അറിഞ്ഞു തയ്യാറാക്കിയ ഈ ലേഖനം പാഴാകില്ല എന്നാ വിശ്വാസത്തോടെ ഞങ്ങൾ സമർപ്പിക്കുന്നു . 



പണ്ട് പേരുകേട്ട പല തറവാടുകളിലും ആണ്ടിലൊരിക്കൽ നൂറും പാലും കൊടുക്കൽ ചടങ്ങ്
പതിവായിരുന്നു.   ഭക്തർ സർപ്പ ഭീതി മാറ്റാൻ ഇവിടെ വന്നു വഴിപാടു കഴിക്കുന്നത്‌ പതിവായിരുന്നു.
ക്ഷേത്രങ്ങളിൽ ഉന്നത സ്ഥാനം കല്പ്പിക്കപ്പെട്ട സര്പ്പങ്ങളെ മതിൽക്കെട്ടിനകത്തൊ , ആൽചുവട്ടിലൊ പ്രതിഷ്ടിച്ചാണ്  ആരാധിച്ചിരുന്നത്.  ചില പ്രത്യേക സാഹചര്യങ്ങളിൽ സർപ്പക്കാവുകളെ നിലനിർത്താനാകാതെ വരുമ്പോൾ സർപ്പ ദൈവങ്ങളെ മറ്റെവിടെയെങ്കിലും കുടിയിരുത്തെണ്ടാതായി വരുന്നു.  "കാവു മാറ്റം" എന്ന ചടങ്ങിലൂടെ പഴമക്കാർ അത് സാധ്യമാക്കിയിരുന്നു.    



അനന്തൻ, വാസുകി, തക്ഷകൻ , കാർക്കോടകൻ , ശംഘപാലകൻ , മഹാപത്മൻ , ഗുളികൻ , എന്നീ നാഗശ്രേഷ്ടരാണ് "അഷ്ടനാഗങ്ങൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്നത്‌ .   വൈഷ്ണവ സമ്പ്രദായത്തിൽ  അനന്തനെയും , ശൈവ സമ്പ്രദായത്തിൽ വാസുകി യേയുമാണ്‌ സാധാരണ ക്ഷേത്രങ്ങളിൽ ആരാധിച്ചു വരുന്നത് .

കന്നി, തുലാ , ധനു , കുംഭം , മേടം  എന്നീ മാസങ്ങളിലെ ആയില്യം നാളിനാണ് ശാസ്ത്ര വിധിപ്രകാരം പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത് .  എന്നാൽ ഇടവം 15 മുതൽ കന്നി ആയില്യം വരെ സർപ്പങ്ങളെ ആരാധികുന്നതിനുള്ള വിശേഷ പൂജകൾ ഒന്നും നടത്തുന്നില്ല .  ഈ സമയം സർപ്പങ്ങൾ ചാതുർ മാസ്യ വൃതം അനുഷ്ടിക്കുന്നതിനാൽ പൂജകളൊന്നും ശുഭാകരമാകില്ല എന്നാണു വിശ്വാസം .


നൂറും പാലും കൊടുക്കുക , സര്പ്പ ബലി , സര്പ്പം പാട്ട് , നാഗതോറ്റം , നാഗത്തെയ്യം , കുറുന്തിനിപ്പാട്ട് , നാഗം പൊലിച്ചു പാട്ട് , പൂരക്കളി , നാഗ ക്കന്നി , തിരിയുഴിച്ചിൽ എന്നിവയാണ് നാഗാരാധനയിൽ കണ്ടുവരുന്ന ചില വിശി ഷ്ടാനുഷ്ടാനങ്ങൾ . 

പുള്ളുവൻ പാട്ടും സര്പ്പം പാട്ടുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ്  തെക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും നാഗ സങ്കല്പം .   എന്നാൽ ഉത്തര കേരളത്തിൽ തെയ്യത്തിനാണ് പ്രാധാന്യം .  കൂടാതെ തെക്കൻ - മധ്യ കേരളത്തിൽ കാണുന്ന ഉപ്പും മഞ്ഞളും നടയ്ക്കു വെക്കുന്ന പതിവോ , മഞ്ഞൾ പോടീ ചാർത്തലൊ ഉത്തര കേരളത്തിൽ പതിവില്ല .  

പാരമ്പര്യ നാഗാരാധന നടത്താതിരിക്കുകയും കാവുകൾ അശുദ്ധ മാക്കുകയോ , വെട്ടി മാറ്റുകയോ ചെയ്താലും അത് സർപ്പ കോപത്തിന് കാരണമാകുന്നു.  സർപ്പകോപം കുടുംബ പരമ്പരകളെ തീരാ വ്യാധിയിൽ ആഴ്ത്തുമെന്നാണ് വിശ്വാസം .

(തുടരും)

അജിത്‌ പി. കീഴാറ്റിങ്ങൽ  

2 comments:

  1. സര്‍പ്പക്കാവിനെ പ്രകൃതിയുടെ ഒരു ചെറിയ രൂപമായി കാണാനാണെനിക്ക് ഇഷ്ടം.അതിനെ വെറും ആരാധനയുടെ ഭാഗമായി മാത്രം കാണേണ്ട ഒന്നല്ല.മാത്രമല്ല നമ്മുടെ മുന്‍ഗാമികള്‍ എന്നും പ്രകൃതി ശക്തികളെ ബഹുമാനിച്ചിരുന്നു,പ്രാര്‍ഥിച്ചിരുന്നു.അതിലെന്തെങ്കിലും തെറ്റുണ്ടോ?
    എനിക്ക് തോന്നുന്നത് മുന്‍ഗാമികള്‍ സര്‍പ്പക്കാവ് പോലെ ഒന്നുണ്ടാക്കിയത് വെറുതെ അല്ല.ഭക്തിയുടെ നിറം ചാര്‍ത്തുമ്പോള്‍ എന്തും സംരക്ഷിക്കാന്‍ എളുപ്പമാണ്.ഒരു ഭയം ഉണ്ടാവും എല്ലാവര്‍ക്കും,ഇല്ലേ?അപ്പോള്‍ സര്‍പ്പശാപം പറഞ്ഞ് അവര്‍ സംരക്ഷിച്ചത് ഈ പ്രകൃതിയെ തന്നെ ആയിരുന്നില്ലേ?നമ്മള്‍ ഈ പേടി ഇല്ലെന്ന് അഭിനയിച്ചു നശിപ്പിച്ചതും ആ പ്രകൃതിയെ തന്നെ അല്ലേ? സമഷ്ടിവാദക്കാരടക്കം (കമ്മ്യുണിസ്റ്റുകാര്‍) പണ്ട് ഭക്തിയെ എതിര്‍ത്ത് നശിപ്പിച്ച സര്‍പ്പക്കാവുകള്‍ വീണ്ടും സ്ഥാപിക്കണം എന്ന് പറഞ്ഞ് മുന്നോട്ടു വരുന്നതും ഇത് മനസ്സിലാക്കിയത് കൊണ്ടല്ലേ? നല്ലത്.പക്ഷേ സമയം വളരെ വൈകിയിരിക്കുന്നു.നശിപ്പിച്ചത് തിരിച്ചെടുക്കാന്‍ പറ്റില്ല എന്നത് ഒരു സത്യമല്ലേ? മുന്‍ഗാമികള്‍ ബുദ്ധി ഉള്ളവരായിരുന്നു.അവര്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ഒരു പരിധി വരെ എങ്കിലും ശ്രമിച്ചു. നമുക്കാവാത്തതും അത് തന്നെ അല്ലേ?????????

    ReplyDelete
  2. ശ്രീ മണ്ണൂര് ..ലേഖനം വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി .ഈ ലേഖനത്തിന് വേണ്ടി വളരെ ബുദ്ധി മുട്ടിയാണ് ഫോട്ടോകൾ എടുത്തത്‌.
    കാവുകൾ സംരക്ഷിക്കപെടെണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌..
    ajith p nair

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.