Friday, June 03, 2016

പെട്രോളിന്റെ വില !


പെട്രോൾ വിലവർധന ചിന്താജനകം തന്നെ.  പക്ഷെ ഇന്നതിനെ കുറിച്ച് മുറവിളി കൂട്ടുന്ന പലരും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.  ഇന്നത്തെ പ്രധാനമന്ത്രി ചാർജ് എടുക്കുമ്പോൾ പെട്രോൾ വില 71 രൂപ 56 പൈസ ആയിരുന്നു (ഡൽഹി).  ശരിയാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡു  ഓയിൽ വില കുറഞ്ഞിട്ടുണ്ട്.  പക്ഷെ പർവതീകരിച്ച്‌ കാണിക്കുമ്പോലെ അങ്ങനെയുള്ള ഒരു സ്ഥിതി വിശേഷവും ഇന്നില്ല.  ഡൽഹിയിലെ ഇന്നത്തെ പെട്രോൾ വില 65 രൂപ 60 പൈസയാണ്.  മൻമോഹൻ ഭരണക്കാലത്ത് ഒരു തവണ പെട്രോൾ വില 76 രൂപ 6 പൈസ വരെ എത്തിയിരുന്നു.   എന്നിട്ടും ആർക്കും മനസ്സിലാകാത്ത കണക്കു കാണിച്ചു ചിലർ ആളുകളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നു.

മൻമോഹൻ ഭരണകാലത്ത് പെട്രോൾ വില കൂടിയതിനു അനുസരിച്ച് ബസ്സുകളും ഓട്ടോകളും പല സംസ്ഥാനങ്ങളിലും വില കൂട്ടിയിരുന്നു.  ചില സമയങ്ങളിൽ പെട്രോൾ വില വളരെ താണിരുന്നെങ്കിലും ബസ്സുകൂലി കുറക്കാൻ വേണ്ടി ആരും മുറവിളി കൂട്ടിയില്ല.  ഇന്നും പെട്രോൾ വില മുൻഭരണത്തെക്കാൾ വളരെ കുറവാണ്.  

മുകളിൽ ഒരു ചാർട്ട് കൊടുത്തിട്ടുണ്ട്‌.   അത് കണ്ടാൽ മൻമോഹന്റെ ഭരണകാലതുള്ള പെട്രോൾ വിലയുടെ ഏകദേശരൂപം നമുക്ക് മനസ്സിലാക്കാൻ കഴിയും.  

കൂടാതെ പെട്രോളിന് ഈടാക്കുന്ന വിലയിൽ നല്ലൊരു ശതമാനം സംസ്ഥാന സർക്കാരിന്റെ ഖജനാവിലെക്കാണ് പോകുന്നത്.   ഏകദേശം 9 രൂപയാണ് കേന്ദ്രത്തിനു കിട്ടുന്നത് (സംസ്ഥാന വിഹിതം കിഴിച്ചതിനുശേഷം).

പെട്രോൾ വില കുറയേണ്ടത് തന്നെ, പക്ഷെ ഇനിയുള്ള കാലത്ത് അത് അറുപതിൽ കുറയും എന്ന് ആരും മോഹിക്കേണ്ട.   

വിനോദ് ചിറയിൽ 

(ലേഖകൻ പ്രകടിപ്പിച്ചിട്ടുള്ളത് അദ്ധ്യേഹത്തിന്റെ അഭിപ്രായം ആണ്.  ഇതിനു തുമ്പപ്പൂവിനു യോജിപ്പ് ഉണ്ടാകണം എന്നില്ല.)


 



2 comments:

  1. എല്ലാം മോദിക്കിട്ട്‌ കുത്താനുള്ള ഉപാധി തന്നെ.

    ReplyDelete
  2. പെട്രോള്‍ വില കുറച്ചാല്‍ എക്സൈസ് ഡ്യൂട്ടിയും സെയില്‍സ് ടാക്സും കുറയും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വരുമാനത്തില്‍ വന്‍ ഇടിവു വരും. ഇതെല്ലാം കണക്കാക്കിയിട്ടാണ് ബഡ്ജറ്റ് ഉണ്ടാക്കുന്നത്. വരുമാനം കുറഞ്ഞാല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടാവും.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.