Monday, June 06, 2016

ഇന്നലെകളിലൂടെ


അല്ലാഹു അക്ബറ്  ..... അല്ലാഹു അക്ബറ് ....

ദൂരെ പള്ളിയിൽ ബാങ്ക് വിളി മുഴങ്ങി.

പഴയ സർക്കാർ ഓഫീസിന്റെ മുൻപിലെ ആ മരച്ചുവട്ടിൽ വർഷങ്ങൾക്കുശേഷം അബു വീണ്ടും എത്തി.  

പക്ഷെ മുൻപത്തെ ചുറുച്ചുറുക്കും ആവേശവും ഇല്ല.  മുഖത്ത് തികഞ്ഞ നിരാശ മാത്രം!  

ജീവിതനൗക തുഴഞ്ഞു തുഴഞ്ഞു ആ മനുഷ്യൻ തളർന്നിരിക്കുന്നു.   കേവലം പഴയ ഒരു മേശയും ഒടിഞ്ഞ സ്ടൂളും വെച്ച് അയാൾ വീണ്ടും ചായക്കട തുടങ്ങി.  

വളരെ ബദ്ധപ്പെട്ടു അയാൾ ചായ ഒരുക്കാനുള്ള  തിരക്കിലായി. ...

 വർഷങ്ങൾക്കു മുൻപ്,  ഇതുപോലെ ഒരു ദിവസം ഇവിടെ ചായവിറ്റു ജീവിതം തുടങ്ങിയതാണ്‌ .  അന്ന് വയസ്സ് ഇരുപതു തികഞ്ഞിട്ടില്ല.   ഫാത്തിമയുടെ ഉപ്പയെകണ്ടതും ഫാത്തിമയുമായി നിക്കാഹു കഴിഞ്ഞതും എല്ലാം ഇന്നലെയെന്നത് പോലെ.  ഫാത്തിമാ ... നീ എവിടെ ... ?

അബൂക്കായുടെ ചായയുടെ രുചി സർക്കാർ ജീവനക്കാർക്ക് മാത്രം അല്ല , അവിടുത്തെ നിവാസികൾക്കും ഇഷ്ടപ്പെട്ടു.    രാവിലെയും വൈകുന്നേരങ്ങളിലും പലപ്പോഴും കാത്തു നിൽക്കേണ്ടിവരും അബുവിന്റെ ചായ കുടിക്കാൻ.  ചായയുടെ കൂടെ ഫാത്തിമയുടെ രുചിയേറിയ നെയ്യപ്പവും , പരിപ്പുവടയും കിട്ടാതെ ആൾക്കാർ ത്രിപ്തരല്ലായിരുന്നു.   ചായയും നെയ്യപ്പവും പരിപ്പുവടയും ചൂടപ്പം പോലെ വിറ്റഴിഞ്ഞപ്പോൾ അബുവിന്റെ മടിക്കീശയിൽ നോട്ടുകൾ നടനമാടി.
സന്തോഷം നിറഞ്ഞ ദിനങ്ങൾ !  മോൻ അയൂബ് പിറന്നതും വളർന്നതും എല്ലാം പെട്ടെന്നായിരുന്നു. കടയിൽ തിരക്കൊഴിഞ്ഞു നേരമില്ലെങ്കിലും മകന്റെ പഠനത്തിന് പ്രത്യേക ശ്രദ്ധ കാണിച്ചു.  നഗരത്തിലെ നല്ല സ്കൂളിൽ തന്നെ പഠിപ്പിച്ചു.

കാലം കടന്നു പോയതറിഞ്ഞില്ല. മകനും ഫാത്തിമയ്ക്കും വേണ്ടി അയാൾ ദിനരാത്രങ്ങൾ  നോക്കാതെ അദ്ധ്വാനിച്ചു.  മകൻ വളർന്നതും സർക്കാർ ജോലി ലഭിച്ചതും  എല്ലാം പെട്ടെന്നായിരുന്നു.  അവൻ സ്നേഹിച്ച പെണ്ണിനെ തന്നെ നിക്കാഹും കഴിച്ചു കൊടുത്തു.   നിക്കാഹു കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ അവർ ഫ്ലാറ്റിലേക്ക് മാറി. 

നിർബന്ധിച്ചെങ്കിലും തന്റെ പഴയവീട് മാറാൻ അബു തയ്യാറായില്ല - കൂടെ വരാൻ മകൻ നിർബന്ധിച്ചെങ്കിലും !    ഒടുവിൽ ഫാത്തിമ മയ്യത്ത് ആയപ്പോൾ നില്ക്കക്കള്ളിയില്ലാതെ ഫ്ലാറ്റിലേക്ക് മാറുകയായിരുന്നു - ജീവിതത്തിൽ മുറിവേല്ക്കാൻ തുടങ്ങിയതും അന്ന് മുതലായിരുന്നു .... !

അബൂക്കാ .....

പരിചയമുള്ള ഒരു ശബ്ദം കേട്ടു അബു തിരിഞ്ഞു നോക്കി.

അബൂക്കയുടെ ചായകുടിച്ചിട്ടു കാലം എത്രയായി.... കടുപ്പത്തിൽ ഒരു ചായ .

വിനോദ് ചിറയിൽ  

11 comments:

  1. പാവം!!!ഇങ്ങനെ എത്ര അബുമാർ!

    ReplyDelete
  2. ഒരു പെട്ടെന്ന് പറഞ്ഞു പോക്ക് പോലെ തോന്നി. അത് കൊണ്ട് ഒരു കഥയുടെ ഫീലിംഗ് വന്നില്ല.

    ReplyDelete
    Replies
    1. അടുത്ത തവണ ശ്രദ്ധിക്കാം

      Delete
  3. പെട്ടെന്ന് തീർന്നു പോയി കഥ

    ReplyDelete
    Replies
    1. അടുത്ത തവണ ശ്രദ്ധിക്കാം

      Delete
  4. എഴുതുവാൻ നല്ല മടിയുളള ഒരാള് മറ്റൊരു മടിയനെ കുറ്റം പറഞ്ഞുടന്നാണ് . അതുകൊണ്ട് ഞാൻ കുറ്റം പറയുന്നില്ല.

    കുറച്ചുടി ആകാമായിരുന്നെന്നു തോന്നി

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. എല്ലാവരും പറഞ്ഞത് പോലെ പെട്ടന്ന് തീർന്നു പോയി.....ആശംസകൾ.

    ReplyDelete
  7. വിനോദ്, വായിച്ച് തൃപ്തിയായില്ല :(

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.