Thursday, June 02, 2016

കോൺഗ്രസ്‌ യുഗത്തിന് അന്ത്യം ?


2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനുശേഷം ,  വരും ദിനങ്ങളിൽ കോൺഗ്രസ്‌ വീണ്ടും ശക്തമായി തിരിച്ചു വരും എന്ന് കോൺഗ്രസ്‌ നേതാക്കൾ പ്രസ്താവന ഇറക്കിയിരുന്നു. പക്ഷെ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം  പല സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വന്ന ഫലം സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.  കോൺഗ്രസ്‌ ഒന്നിനുപിറകെ മറ്റൊന്നായി തോൽവിയിലേക്ക് കൂപ്പു കുത്തുന്നു. 

കേവലം ചെറിയ ഒരു സംസ്ഥാനം ആയ പൊദുച്ചേരിയിൽ   മാത്രമാണ് വിജയം ഉണ്ടായത്.   കോൺഗ്രസ്‌ ഭരിച്ചിരുന്ന ഹരിയാന , ഡൽഹി , അസ്സം , കേരളം എന്നീ സംസ്ഥാനങ്ങൾ നഷ്ടമായി. അതുപോലെ  കൂട്ട് കക്ഷി ഭരണം ഉണ്ടായിരുന്ന മഹാരാഷ്ട്ര , ജമ്മു കാശ്മീർ , ജാർഖണ്ട്‌ മുതലായ സംസ്ഥാനങ്ങളും നഷ്ടമായി.  നോർത്ത് ഈസ്റ്റ് മാറ്റിവെച്ചാൽ കർണ്ണാണടകം , ഹിമാചൽ പ്രദേശ്‌ , ഉത്തരാഖണ്ട്, പോദുചേരി എന്നീ സംസ്ഥാനങ്ങളിൽ മാത്രമായി കോൺഗ്രസിന്റെ ഭരണം ചുരുങ്ങിയിരിക്കുന്നു.

യുവനേതൃത്വം എന്നുപറഞ്ഞാൽ പഴയ കോൺഗ്രസ്‌ നേതാക്കളുടെ മക്കളെ കൊണ്ട് വരിക എന്ന രീതിയിലേക്ക് കോൺഗ്രസിന്റെ ചിന്താഗതി മാറിയിരിക്കുന്നു.  ഒരു കുടുംബത്തെ കേന്ദ്രീകരിച്ചുള്ള പാർട്ടി നേത്രുത്വനിര , കഴിവുള്ളവരെ അകറ്റി നിർത്തുന്നു.  പുതിയ ആരും നേതൃനിരയിൽ എത്തുന്നില്ല ... അല്ലേൽ ബാലികേറാ മലയാണത് - ഗാന്ധി കുടുംബത്തിനു പുറത്തുള്ളവർക്ക് !  പാർട്ടി എന്നാൽ ഒരു കുടുംബം മാത്രം എന്ന നിലയിൽ എത്തിയിരിക്കുന്നു.

കാലിനടിയിലെ മണ്ണൊലിച്ചു പോകും മുൻപ് ശക്തമായ അഴിച്ചുപണി നടത്തി പുതിയ നേതൃനിര ഉയർന്നു വന്നില്ലെങ്കിൽ കോൺഗ്രസ്‌ എന്ന പാർട്ടി ഇന്ത്യയിൽ നാമാവശേഷമാകും.

(കണക്കുകളിൽ ചിലപ്പോൾ തെറ്റ് കാണാം )

ചിറയിൽ വിനോദ് 
     

1 comment:

  1. രാഹുലിനെ ജനം അംഗീകരിക്കാത്തതിന്റെ പിന്നിലെ ഗുട്ടൻസ്‌ മനസ്സിലാകുന്നില്ല.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.