ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും നടക്കുന്ന ചർച്ചകൾ എപ്പോഴും യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനും അവരവരുടെ ടി.ആർ.പി. കൂട്ടാനും വേണ്ടിയുള്ളതാണ്. അതിനുവേണ്ടി അവർ പാർട്ടികളെ തമ്മിലടിപ്പിക്കുന്നു. നിഷ്പക്ഷ മാധ്യമ പ്രവർത്തനം ഇവിടെ നിന്ന് അപ്രത്യക്ഷമായി. ജനാധിപത്യത്തിന്റെ ഈ ഒരു തൂണ് തകർന്നടിഞ്ഞു.
എന്താ ഇപ്പോൾ ചർച്ചകൾ ...? വി.എസ്സിന്റെ പദവി, അല്ലേൽ ഡിജിപി യെ മാറ്റി, രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രസിഡന്റ് ആവുമോ ? തുടങ്ങിയവ ആണ്.
ഇതൊക്കെയാണോ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ . വി.എസിന് പദവി കിട്ടിയോ കിട്ടിയില്ലയോ, ഡി.ജി.പി. ആരാണ്, രാഹുൽ ഗാന്ധി എന്താവും ഇതൊന്നും അല്ല ഇന്ന് കേരള ജനതയുടെ പ്രശ്നങ്ങൾ .
അവർക്ക് വേണ്ടത് സമാധാനം ആണ്,
വീട് പുലർത്താൻ വരുമാനം ആണ്,
പുറത്തിറങ്ങാൻ നല്ല ഗതാഗത സംവിധാനം ആണ്, കുട്ടികളെ പഠിപ്പിക്കാൻ നിലവാരമുളള സ്കൂളുകളാണ്,
കുട്ടികൾക്ക് പഠിക്കാൻ - സമയത്ത് പുസ്തകം ആണ്.
വീട് പുലർത്താൻ വരുമാനം ആണ്,
പുറത്തിറങ്ങാൻ നല്ല ഗതാഗത സംവിധാനം ആണ്, കുട്ടികളെ പഠിപ്പിക്കാൻ നിലവാരമുളള സ്കൂളുകളാണ്,
കുട്ടികൾക്ക് പഠിക്കാൻ - സമയത്ത് പുസ്തകം ആണ്.
അതുപോലെ യുവാക്കൾക്ക് ജോലി, ഏവർക്കും മാലിന്യവിമുക്തമായ പരിസരം, ചിലവുകുറഞ്ഞ ചികിത്സകൾ , താമസിക്കാൻ ഒരു കൂര, നിഷ്പക്ഷമായ നിയമവ്യവസ്ഥ , സുരക്ഷ, ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ,.
പിന്നെയോ ...
എതു പാർട്ടിയിലും വിശ്വസിക്കാനും പ്രവർത്തിക്കാനും ഉള്ള സ്വാതന്ത്ര്യം ....
ഏതു മതത്തിൽ വിശ്വസിക്കാനും ഉള്ള സ്വാതന്ത്ര്യം ....
ജനാധിപത്യപരമായി തെറ്റിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ....
സർക്കാരിന്റെ വികസന പദ്ധതികൾ ഏവർക്കും തുല്യമായി ലഭിക്കാൻ ഉള്ള അവകാശം (മുക്കാൽ ഭാഗവും ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്കാർക്കെ കിട്ടൂ)
നാട്ടുകാരെ മാധ്യമ വേശ്യകളുടെ വാക്ക് കേട്ട് വഴി തെറ്റാതെ ... എന്ത് ശരി എന്ത് തെറ്റ് എന്ന് നോക്കി പ്രതികരിക്കുക.
നിങ്ങളുടെ അവകാശങ്ങൾക്കായി പോരാടുക.
വിനോദ് ചിറയിൽ
മാധ്യമ വിചാരവും വിമര്‍ശനവും നല്ലത് തന്നെ.....ഈ മാധ്യമങ്ങളില്‍ കൊള്ളാവുന്നതും ഉള്‍കൊള്ളാനാവാത്തതും തിരിച്ചറിയുകയെന്നത് നമ്മുടെ ധര്‍മ്മം!
ReplyDeleteചെറിയ കാര്യങ്ങളെ പർവതീകരിച്ച് കാണിച്ചു പ്രധാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്നത് തെറ്റാണ്.
Deleteവളരെ ശരിയായ കാര്യം.
ReplyDeleteനമുക്ക് വേണ്ടത്ര തിരിച്ചറിവില്ലെങ്കില്‍ കൊള്ളാവുന്നതും ഉള്‍കൊള്ളാന്ന നേരം കൊണ്ട് നാം പോലുമറിയാതെ നമ്മുടെയുള്ളില്‍ ചീത്ത കാര്യങ്ങള്‍ അത് കുത്തിനിറക്കും.
ടെലിവിഷന്‍, സോഷ്യല്‍ മീഡിയ തുടങ്ങിവ വെറും ശ്രദ്ധാമാറ്റമാണ്. കഴിവതും കാണാതിരിക്കുക.