Sunday, June 23, 2013

സൂര്യ നമസ്കാരം -1

നിങ്ങൾക്കേവർക്കും അറിയുന്നത് പോലെ സുര്യ നമസ്കാരം എല്ലാവര്‍ക്കും പ്രായ - ലിംഗ ഭേദമന്യേ ചെയ്യാവുന്ന ഒരു വ്യായാമം ആണെന്നുള്ളത്‌ ഒരു വസ്തുത ആണ്.  ആകാശത്തിലുള്ള സൂര്യനെ പോലെ ഇത് സത്യമാണ്.  ഇതിന്റെ ഗുണഗണങ്ങളെ വിളിച്ചറിയിക്കാന്‍ ഒരു പ്രചരണത്തിന്റെ ആവശ്യം ഇല്ല.  അതിന്റെ സത്യം അനുഭവിച്ചറിയണമെങ്കില്‍ സൂര്യ നമസ്കാരം ചെയ്തു നോക്കിയാല്‍ മതി.  

ആരോഗ്യമുള്ള ഒരു ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാകൂ – തുമ്പപ്പൂവിന്റെ വായനക്കാര്‍ക്കായി ഇതാ ഒരു സുവര്‍ണാവസരം .... എങ്ങിനെ ശരിയായി സൂര്യ നമസ്കാരം ചെയ്യാം എന്ന് പടി പടി യായി , വളരെ ശാസ്ത്രീയമായി ഞങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു.

ആരോഗ്യമുള്ള ജനത – രോഗമുക്ത  സമൂഹം.

ഇന്നത്തെ തിരക്ക് പിടിച്ച ജീവിത ശൈലിയും , ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്ള മത്സരവും , ടെന്‍ഷന്‍ നിറഞ്ഞ ജോലികളും മനുഷ്യനെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റു തരത്തില്‍ രോഗികളാക്കി മാറ്റുന്നു. കുറഞ്ഞത്‌ മൂന്നു സൂര്യ നമസ്കാരം എങ്കിലും തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയില്‍ ചെയ്യാന്‍ നിങ്ങള്‍ സമയം കണ്ടെത്തിയാല്‍ അത് പല രോഗങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കും.



സുര്യ നമസ്കാരം

പണ്ട് , ഏകദേശം ആറായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് , വിദ്ദ്യാര്‍ത്ഥികള്‍ ഗുരുവിന്റെ വീട്ടില്‍ താമസിച്ചു – ഗുരുകുല സമ്പ്രദായത്തില്‍ വിദ്യ അഭ്യസിച്ചു വന്നു. അക്കാലത്ത് സുര്യനുദിക്കുന്നതിനുവളരെ മുമ്പ് തന്നെ വിദ്യാര്‍തികളുടെ ഒരു ദിവസം തുടങ്ങുമായിരുന്നു.  അവരുടെ ആദ്യത്തെ വിഭാഗം സൂര്യോപാസന / സൂര്യ നമസ്കാരം (സൂര്യ ദേവനെ പൂജിക്കുക) ആയിരുന്നു.  നമ്മള്‍ ഇന്ന് സൂര്യ നമസ്കാരം ‘എന്താണ് , എന്തിനു , എങ്ങിനെ ‘ എന്ന് പടി പടി യായി പഠിക്കാന്‍ പോകുന്നു.

(തുടരും)

*****************************************************************
അടുത്ത ആഴ്ച്ച

നമുക്ക് സൂര്യ ദേവനെ പ്രാര്‍ഥിക്കാം

സമയം അതിരാവിലെ .  സൂര്യന്‍ കിഴക്കുദിക്കുന്നു.  നമ്മള്‍ കുളിച്ചു ഉണ്മെഷവാന്മാരായി .  രാവിലത്തെ ശുദ്ധ വായു ശ്വസിക്കാം നമുക്ക്.
ഇനി നേരെ നില്‍ക്കുക ... ശരീരം ബലം പിടിക്കാതെ .
കൈകള്‍ രണ്ടും “നമസ്കാര മുദ്രയില്‍ “  വെയ്ക്കുക . .......... “

******************************************************************************
കാത്തിരിക്കുക.....

സൂര്യ നമസ്കാരത്തിന്റെ എല്ലാ ഭാഗങ്ങളും ഒറ്റയടിക്ക് പ്രസിദ്ധീകരിക്കുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണം അത് പടി പടി യായി മാത്രമേ ഞങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നിര്‍വാഹം ഉള്ളു.   മാന്യ വായനക്കാര്‍ ക്ഷമിക്കുക.

തയാറാക്കിയത് – വിനോദ് നമ്പ്യാര്‍ & വിനോദ് ചിറയില്‍ 

1 comment:

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.