മരണത്തെ മുഖാമുഖം കണ്ട നിമിഷം
മാറിമാറി വരുന്ന പേടിസ്വപ്നം
മറക്കാൻ മാത്രം കഴിഞ്ഞിരുന്നെങ്കിൽ
മറവിതൻ മാളത്തിലൊളിക്കാം എപ്പൊഴോ ഒരിക്കൽ
നീണ്ട യാത്രയിൽ പലപ്പോഴും കണ്ടിരുന്നു ഞാൻ
നീളുന്ന എൻ സ്വപ്നം -സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നം
എങ്കിലും ഞാൻ ഇന്നുമാഗ്രഹിക്കുന്നീ സ്വപ്നത്തെ
ഏതെങ്കിലും യാത്രതൻ വേളയിൽ കണ്ടുമുട്ടാൻ
മരണക്കിടക്കയിൽ കിടന്നുകൊണ്ടെന്നാലും
മരണമേ! നീ എനിക്കു സാന്ത്വനം തന്നെങ്കിൽ
ആർക്കായി കേഴുന്നു ഞാൻ ഇപ്പോഴും
ആരുടെ കാലൊച്ചക്കു ചെവിയോർക്കുന്നു
ഒരിക്കൽ മാത്രം വന്നുപോകുന്ന മരണം
ഒരിക്കലും പിന്നെ നമ്മെ ഓർക്കുന്നില്ല
അവസാനം എന്തെന്നു കണ്ടറിയാത്ത ഞാൻ
അവസാന നിദ്രയെ സങ്കൽപങ്ങളാൽ നെയ്തിടുന്നു
എന്നിലെ എന്നെ ഞാനറിയാതെ യാത്രയാക്കാൻ
എന്നോടൊപ്പം ഈ ചിന്തയും കൂട്ടായിരിക്കട്ടെ !
പുഷ്കല...
Monday, May 25, 2015
Saturday, May 23, 2015
വൃദ്ധ സദനം
New
വൃദ്ധസദനത്തിൻ പൂട്ടാത്ത താഴിലെക്കു നോക്കി
വൃദ്ധയാം മാതാവപ്പോഴും ഓർക്കുന്നു തൻ മകനെമാത്രം
കൂട്ടിനുള്ളവർ പലരും വന്നുപോയെങ്കിലും
കൂട്ടിലാകാൻ വെമ്പൽ കൊള്ളാതെ നിന്നുവല്ലോ
പരിചയം പുതുക്കി പലരും വന്നുപോയെങ്കിലും
പരിചയമാകാൻ...
Tuesday, May 12, 2015
ചിത്രങ്ങൾ
New
By Suneesh K Panicker
സുനീഷ് കെ. പണിക്കർ
ഫേസ് ബുക്ക് - https://www.facebook.com/sunipanikkar.kalari?fref=...
Friday, May 08, 2015
ചിക്കൻ ബിരിയാണി
New
ചിക്കൻ (വലിയ കഷണങ്ങൾ ) - 1 കിലോ
ബിരിയാണി അരി - 4 കപ്പ്
ചൂട് വെള്ളം - 7 കപ്പ്
നെയ്യ് - 3 ടേബിൾ സ്പൂണ്‍
സവോള - 4 എണ്ണം
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - 8 അല്ലി
പച്ചമുളക് - 4 എണ്ണം
തക്കാളി - 2 എണ്ണം
തൈര് - അര കപ്പു
കശുവണ്ടി - 15 എണ്ണം
ഉണക്ക മുന്തിരി - 15 എണ്ണം
മുളക് പൊടി - അര ടീ സ്പൂണ്‍
മല്ലിപൊടി...