ചിക്കൻ (വലിയ കഷണങ്ങൾ ) - 1 കിലോ
ബിരിയാണി അരി - 4 കപ്പ്
ചൂട് വെള്ളം - 7 കപ്പ്
നെയ്യ് - 3 ടേബിൾ സ്പൂണ്‍
സവോള - 4 എണ്ണം
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - 8 അല്ലി
പച്ചമുളക് - 4 എണ്ണം
തക്കാളി - 2 എണ്ണം
തൈര് - അര കപ്പു
കശുവണ്ടി - 15 എണ്ണം
ഉണക്ക മുന്തിരി - 15 എണ്ണം
മുളക് പൊടി - അര ടീ സ്പൂണ്‍
മല്ലിപൊടി - 3 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - 1 നുള്ള്
ഗരം മസാല - അര ടീ സ്പൂണ്‍
കറുവ പട്ട - 3 കഷണം
ഗ്രാമ്പു - 10 എണ്ണം
ഏലക്ക - 5 എണ്ണം
കുരുമുളക് - 10 എണ്ണം
മല്ലിയില - 4 ഇതളുകൾ
പുതിന ഇല - 5 ഇതളുകൾ
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ബിരിയാണി അരി കഴുകി , വെള്ളത്തിൽ 30 മിനിറ്റ് കുതിർത്തു വെയ്ക്കുക അതിനുശേഷം വെള്ളം വാർത്തു വെയ്ക്കുക.
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ച് പേസ്റ്റ് ആക്കുക. തൈരും ഉപ്പും ഇതിൽ ചേർക്കുക. ഇറച്ചി കഷണങ്ങളിൽ ഇത് പുരട്ടി അരമണിക്കൂർ വെയ്ക്കുക.
പാത്രത്തിൽ ഒരു ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. കശുവണ്ടിയും, ഉണക്ക മുന്തിരിയും ചെറുതായി ഫ്രൈ ചെയ്തു മാറ്റി വെയ്ക്കുക. ഒരു സവോള അരിഞ്ഞതും ഈ നെയ്യിൽ ബ്രൌണ്‍ നിറം വരും വരെ ചൂടാക്കി മാറ്റി വെയ്ക്കുക.
3 ടീ സ്പൂണ്‍ വെളിച്ചെണ്ണ ഒരു പാത്രത്തിൽ ഒഴിച്ച് ചൂടാക്കുക. ബാക്കിയുള്ള അരിഞ്ഞുവെച്ച മൂന്നു ഉള്ളിയും കുറച്ചു ഉപ്പും ചേർക്കുക . ഗോൾഡൻ ബ്രൌണ്‍ നിറം വരെ ഇളക്കി ചൂടാക്കുക. തീ കുറച്ചു മുളകുപൊടി, മഞ്ഞൾപൊടി , മല്ലി പൊടി , ഗരം മസാല എന്നിവ ചേർക്കുക . 2 മിനുട്ട് നേരം ഇതിനെ ഇളക്കി ചൂടാക്കുക. ഇതിലേക്ക് കഷണങ്ങൾ ആക്കിയ തക്കാളി ചേർത്ത് കുറച്ചു നേരം വഴറ്റുക.
ഇതിലേക്ക് ഇറച്ചി കഷണങ്ങൾ ചേർക്കുക. ഇടയ്ക്കു ഇളക്കി 5 മിനുട്ട് നേരം വേവിക്കുക. ഒരു കപ്പു വെള്ളം ചേർത്ത് അടച്ചു വെച്ച് വേവിക്കുക. തിളക്കാൻ തുടങ്ങിയാൽ തീ കുറച്ചു വെയ്ക്കുക. ചിക്കാൻ 3/4 ശതമാനം വെന്തു കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.
മറ്റോരു പാത്രത്തിൽ ഒരു ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിൽ കറുവാപ്പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക് ചേർത്ത് ഇളക്കുക. കഴുകി വെച്ച അരി ചേർത്ത് 2 മിനുട്ട് നേരം ഇളക്കുക. ഇതിലേക്ക് 7 കപ്പു വെള്ളവും ആവശ്യത്തിനു ഉപ്പും ചേർക്കുക . അടച്ചു വെച്ച് വെള്ളം മുഴുവൻ വറ്റും വരെ വേവിക്കുക. തിളച്ചു വരുമ്പോൾ തീ കുറച്ചു വെയ്ക്കുക. അരി കൂടുതൽ വേവാതിരികാൻ ശ്രദ്ധിക്കണം.
വലിയൊരു പാത്രത്തിൽ 1 ടീ സ്പൂണ്‍ നെയ്യ് ഒഴിച്ച് അതിൽ വെന്ത അരിയും ഇറച്ചിയും ഇട്ടു ലെയർ ഉണ്ടാക്കുക. ഏറ്റവും അടിയിലും മുകളിലും അരിയായിരിക്കണം. ഓരോ ലെയറും നേരത്തെ ഫ്രൈ ചെയ്തു വെച്ച സവോളയും , കശുവണ്ടിയും, ഉണക്ക് മുന്തിരിയും ചേർത്ത് "ഗാർനിഷ് " ചെയ്യുക. ഇതിൽ മല്ലിയിലയും, പുദിന ഇലയും കൂടി ചേർത്താൽ രുചിയും ഗുണവും കിട്ടും. ബിരിയാണിയുടെ മുകളിൽ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് അടച്ചു വെയ്ക്കുക.
ഈ ബിരിയാണി നിറച്ച പാത്രം സ്റ്റൗവിൽ വെച്ച് തീ കുറച്ചു വെച്ച് വേവിക്കുക. 15 മിനിറ്റ് കഴിഞ്ഞു സ്റ്റൗവെ ഓഫ് ചെയ്യുക. ഈ പാത്രം ഒരു 5-10 മിനിറ്റ് നേരം അടച്ചു തന്നെ വെയ്ക്കുക. രുചികരമായ ബിരിയാണി റെഡി. ഉണ്ടാക്കി അഭിപ്രായം പറയാൻ മറക്കരുതേ....
വിനോദ്
തുമ്പപ്പൂ ബിരിയാണി .
ReplyDelete