Tuesday, April 21, 2015

പ്രിയ സഖി



പ്രിയ സഖീ ...
നിൻ ചാരു മന്ദസ്മിതത്തിലെൻ 
അന്തരാത്മാവിൻ അഗ്നിശമിച്ചുവോ ... ?
ഒടുങ്ങാത്ത കദനത്തിൻ 
കരൾ കത്തും ആധികൾ 
ഒക്കെ ശമിച്ചുവോ ... ?

പ്രിയ സഖീ ....
നിൻ  മൃദുസ്പർശനം 
അസ്വസ്ഥമാമെന്റെ 
ഹൃദ്‌ കവാടത്തിൽ കുളിര് പടർത്തിയോ ... ?
ഉരുകുന്ന നിശ്വാസകുമിളകൾ പോലെയെൻ 
തപ്തമാം മോഹങ്ങളിൽ 
ശാന്തി പടർത്തിയോ ... ?
ചിറകടിച്ചകലുന്ന ദിനരാത്രബിന്ദുവിൽ
ഒടുങ്ങുന്ന സങ്കല്പ്പ ഗർഭപാത്രത്തിൽ നീ  
പ്രത്യാശയാം സത്യബീജം വരുത്തിയോ ... ?

പ്രിയ സഖി ....
നിന് ചുടുശ്വാസ തന്മാത്രയിൽ 
ഉയിർകൊണ്ടതെന്റെ കൗമാര മോഹമേ ... ?
അതിരു കാണാത്തൊരി  അനന്തവിഹായസിൽ 
അലയുന്നയെന്റെ ഉള്ളിലെരിയുന്ന 
അഗ്നിയിൽ ഒരു തരി സ്വർണ്ണമായ് 
ഒരുകിയൊലിച്ചുവോ .... ?

പ്രിയ സഖി ....
ഒടുവിലീ ചിത കത്തിയെരിയുന്ന 
അന്ത്യമാം കർമ്മതിലെന്നെ 
നക്കിത്തുടക്കുന്ന കലിതുള്ളിയുയരുന്ന
അഗ്നിയായോ ... നീ  ... ?
നിത്യമാം ശമ്ശാന ഭീതിയിൽ 
നീയെനിക്കൊപ്പമിരിക്കാൻ 
ചാരമായോ ... ?

ടീ.പീ. പ്രകാശൻ  

3 comments:

  1. വായിച്ചു.
    ആശംസകള്‍

    ReplyDelete
  2. ഒടുവിലീ ചിത കത്തിയെരിയുന്ന
    അന്ത്യമാം കർമ്മതിലെന്നെ
    നക്കിത്തുടക്കുന്ന കലിതുള്ളിയുയരുന്ന
    അഗ്നിയായോ ... നീ ... ?
    ആശംസകൾ ഭായ് .

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.