വൃദ്ധസദനത്തിൻ പൂട്ടാത്ത താഴിലെക്കു നോക്കി
വൃദ്ധയാം മാതാവപ്പോഴും ഓർക്കുന്നു തൻ മകനെമാത്രം
കൂട്ടിനുള്ളവർ പലരും വന്നുപോയെങ്കിലും
കൂട്ടിലാകാൻ വെമ്പൽ കൊള്ളാതെ നിന്നുവല്ലോ
പരിചയം പുതുക്കി പലരും വന്നുപോയെങ്കിലും
പരിചയമാകാൻ സമയമെടുക്കുന്നുവല്ലോ
ആദ്യമായുള്ള അങ്കലാപ്പെങ്കിലും
അന്ത്യത്തിൽ തനിക്കിതുതന്നെ നിശ്ചയം
സങ്കടങ്ങൾ നീക്കിവെച്ചു സത്യത്തെ നേരിടണം
സത്യത്തെ- വിങ്ങുന്ന ഹൃദയം ഒരുമാത്ര മറന്നു
തുറന്ന വാതിലിനപ്പുറംകണ്ടുവല്ലോ
തുടർച്ചയായി ചില ദുഃഖ മുഖങ്ങൾ
ആരാണിതിൽ മെച്ചപ്പെട്ടവർ
ആരാണിതിൽ അധിക ദു:ഖിതർ
തുല്യമിതല്ലോ എൻ ദു:ഖവും
തുലാസിനു പറ്റിയില്ല തെറ്റ്
കൂട്ടത്തിലെ കരവലയത്തിനു മുന്നിൽ
കൂടുതലായി മറന്നുവല്ലോ തൻ ദു:ഖങ്ങൾ
പങ്കുവെയ്ക്കാൻ പലരും ഉണ്ടെന്നുള്ളിലൊരു ചൊല്ല്
പങ്കുവെച്ചീടിൽ ദു:ഖങ്ങൾ ഒരുപാതി ശൂന്യമല്ലോ!
നാളുകൾ കഴിയവേ മറ്റെല്ലാംമറന്നുവല്ലോ
നാളെയെമാത്രം ഓർക്കുന്നു -മറക്കുന്നു
മകനെന്ന സത്യത്തെ ഓർക്കുമ്പോഴും
മനുഷ്യാ! എവിടെയാണു നീ എന്ന സത്യം
പുഷ്കല ചെല്ലം ഐയ്യർ
നല്ല വരികള് ചേട്ടായീ....
ReplyDeleteതുലാസിനു പറ്റിയില്ല തെറ്റ്!തെറ്റ് പറ്റാതോരിക്കട്ടേ
ReplyDelete