Friday, January 01, 2016

ഒരിക്കൽ ഒരു യാത്രയിൽ


ഏതു പോലീസുകാരനും ഒരമളി പറ്റും !

വേനലവധിയിൽ   നാട്ടിൽ പോയ സമയം.   പാസ്സ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട്  കോഴിക്കോട് പാസ്പോർട്ട്‌ ഓഫീസിൽ പോകണം.  ജില്ലാതലങ്ങളിൽ പാസ്സ്പോർട്ട്  ഓഫീസുകൾ ഉണ്ടെങ്കിലും പഴയ കേസുകൾക്ക്‌ മേഘല ഓഫീസ് ആയ കോഴിക്കോട് തന്നെ പോകണം.

രാവിലെ തന്നെ ഉണർന്നു, പെട്ടെന്നു  തയ്യാറായി ബസ്‌ സ്റ്റോപ്പിൽ എത്തി.  മൂന്നു നാല് മണിക്കൂറത്തെ യാത്രയുണ്ട്.  തളിപ്പറമ്പിലെത്തിയാൽ അവിടുന്ന് നേരിട്ട് ബസ്സുണ്ട് കോഴിക്കോട്ടേയ്ക്ക്.  ബസ്സിൽ കയറി ടിക്കെറ്റ് എടുക്കാൻ പേഴ്സ് എടുത്തപ്പോളാണു ശ്രദ്ധിച്ചത്, പേഴ്സിൽ ആകെ 150 രൂപയെ ഉള്ളൂ.  കോഴിക്കോടെയ്ക്ക് എത്ര രൂപയാണ് ബസ് ചാർജ് എന്നറിയില്ല.  എന്തായാലും പത്തറുപതു രൂപയാകും. മുൻപോട്ടു വച്ച കാൽ പുറകോട്ടില്ല.  വരുമ്പോലെ വരട്ടെ.  ഞാൻ യാത്രയായി.   പതിനഞ്ചു രൂപ കൊണ്ട് തളിപ്പറമ്പിൽ എത്തി.   ആദ്യം കണ്ട കോഴിക്കോട് ബസ്സിൽ കയറി.  യാത്ര മാറ്റിവെക്കണോ ? ഇടയ്ക്ക് ഒരു ശങ്കയായി.   

ടിക്കറ്റ്‌ മുറിച്ചു തന്നപ്പോഴേ എന്റെ പകുതി ശ്വാസം പോയി.    85 രൂപ ! മിച്ചം കീശയിൽ ഉള്ളത് 60 രൂപ.  മടക്കയാത്രയ്ക്ക് കാശില്ല!  കണ്ണൂരെത്തിയപ്പോൾ  ചിന്തിച്ചു .... തിരിച്ചു പോയാലോ ? എന്നാൽ മാനോംമര്യാദയോടെ വീട്ടിലെത്താം.  പക്ഷെ എന്തെന്നറിയില്ല മനസ്സ് മുന്നോട്ടു തന്നെ.

കോഴിക്കോട് ബസ്സിറങ്ങി.  ഒരു ചായ കുടിച്ചു.  10 രൂപയോളം പോയി കിട്ടി.  ഉടനെ തന്നെ പാസ്പോർട്ട്‌ ഓഫീസിൽ എത്തി.  അപ്പോഴാണ്‌ അറിയുന്നത് പഴയ റെക്കോഡുകൾ ഉള്ളത് വേറൊരു ഓഫീസിൽ ആണ് - കോഴിക്കോട് തന്നെ.   

ഓട്ടോ പിടിച്ച്  പഴയ ഓഫീസിൽ എത്തി.  20 രൂപ കൂടി പോയിക്കിട്ടി.  എനിക്ക് ഉള്ളിൽ ഒരു ഭയം ഇല്ലാതില്ല.  എങ്ങിനെ തിരിച്ചു പോകും ?  ഇപ്പോൾ തന്നെ സമയം ഉച്ചയായി.  കാര്യങ്ങൾ ഒക്കെ ശരിയാക്കി വരുമ്പോൾ വൈകുന്നേരം ആകും.   

പാസ്സ്പോർട്ട് ഓഫീസിൽ കുറച്ചു സമയം എടുത്തെങ്കിലും കാര്യങ്ങൾ എല്ലാം ഭംഗിയായി നടന്നു.  പുറത്തു ഇറങ്ങിയപ്പോൾ നല്ല വിശപ്പ്‌.  ഊണ് കഴിക്കൽ എന്തായാലും നടക്കില്ല.  ഏതായാലും ഒരു ചായ കുടിക്കാം.

നേരം വൈകുന്നേരം ആയി.  ചായ കുടിച്ച വകയിൽ 20 രൂപ കൂടി പോയിക്കിട്ടി.   കണക്കു തെറ്റിയിട്ടില്ല - കൂടെ ഒരു പഴം പൊരിയും ഉണ്ടായിരുന്നു !  

ഇനിയെന്ത് ചെയ്യും ?  കയ്യിൽ ആകെ പത്തുരൂപയുണ്ട്.  അക്കൊണ്ടിൽ നിന്നും പൈസ എടുക്കാമെന്ന് വെച്ചാൽ എ.ടി.എം. കാർഡ് കയ്യിൽ ഇല്ല.  എന്റെ ഒരു അടുത്ത സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു.  അപ്പോഴാണ്‌ ശ്രദ്ധിച്ചത് - മൊബൈലിന്റെ ചാർജ് തീരാൻ പോകുന്നു.  സുഹൃത്ത് പറഞ്ഞു,  ഞാൻ നോക്കട്ടെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്.   

എന്ത് ചെയ്യാൻ ?  ഈ പരിചയം ഇല്ലാത്ത സ്ഥലത്ത് വന്ന് ആര്  കാശ് തരാൻ !   കള്ള വണ്ടി കയറിയാലോ ?  അങ്ങനെയാണേൽ കണ്ണൂര് വരെ തീവണ്ടിയിൽ പോകാം.   അവിടുന്ന് ഓട്ടോ പിടിച്ചാൽ വീട്ടിൽ എത്തിയ ശേഷം കാശ് കൊടുക്കാമല്ലോ !

കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു സുഹൃത്തിന്റെ ഫോണ്‍ വന്നു.   ഫോണിന്റെ ചാർജും തീരാറായിരിക്കുന്നു !  ആ സുഹൃത്ത് ഒരു നമ്പർ തന്നു.   പുള്ളിക്ക് പരിചയം ഉള്ള ഒരാൾ കോഴിക്കോട് ഉണ്ട് .  പുള്ളി വിളിച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.   ഞാൻ സംസാരിച്ച്, നിൽക്കുന്ന സ്ഥലം പറഞ്ഞു കൊടുത്താൽ മതി.

ഞാൻ ആ സുഹൃത്തിന്റെ സുഹൃത്തിനെ വിളിച്ചു.  ഉടൻ തന്നെ എന്റടുത്തു എത്താം എന്ന് അയാൾ  പറഞ്ഞു.   എന്റെ ഭയം ഇപ്പോൾ മൊബൈലിനെ കുറിച്ച്  ആയി.  മൊബൈൽ ഓഫായി കഴിഞ്ഞാൽ പിന്നെ ഒരു പക്ഷെ പുള്ളിക്കെന്നെ കണ്ടുപിടിക്കാൻ കഴിയില്ല.  

അതിനിടെ സുഹൃത്തിന്റെ ഫോണ്‍ വീണ്ടും വന്നു.   ഞാൻ കാര്യങ്ങൾ പറഞ്ഞു , ഉടനെ കാശുമായി അയാൾ വരുന്നുണ്ടെന്നു പറഞ്ഞു.   ഫോണിൽ ചാർജ് കുറവായതിനാൽ ഞാൻ കൂടുതൽ സംസാരിച്ചില്ല.

അങ്ങനെ ഒരു വല്ലാത്ത സ്ഥിതി വിശേഷം. പുറമേ ഒരാശ്വാസം തോന്നിയെങ്കിലും ഉള്ളിൽ  ഭയം തന്നെയായിരുന്നു.  മൊബൈൽ ഓഫായാൽ കാശ് കിട്ടാൻ ബുദ്ധിമുട്ടാണ്. കുറച്ചു കഴിഞ്ഞാൽ നേരം ഇരുട്ടും.  ഇപ്പോൾ പുറപ്പെട്ടാലേ  രാത്രി ഒരു പത്തു മണിക്കെങ്കിലും വീട്ടിലെത്താൻ പറ്റു.  അതുപോലെ കയ്യിൽ 100 രൂപ പോലും ഇല്ലാത്തതിനാൽ, കാശുമായി വരുന്നയാളെ അഭിമുഖീകരിക്കാൻ ഒരു വൈമനസ്യം.   ഒരു പക്ഷെ അയാൾ ചിന്തിക്കുമായിരിക്കും - ഇവനേതു കോത്താഴത്തുകാരനാ !

അയാൾ വരാമെന്ന് പറഞ്ഞിട്ട് നേരം കുറെയായി.   ഉള്ളിൽ  വീണ്ടും ഭയം !  ഒടുവിൽ കള്ളവണ്ടി തന്നെ കയറേണ്ടി വരുമോ ?  പീന്നീടു പിടിക്കപ്പെട്ട്  പോലീസ് ലോക്കപ്പിൽ ആയിരിക്കുമോ ഇന്നത്തെ രാത്രി !   മിനുട്ടുകൾ മണിക്കൂറുപോലെ ഇഴഞ്ഞു   നീങ്ങി.  എന്റെ ഹൃദയമിടിപ്പ്‌ സെക്കന്റ്‌ സൂചിയെ കടത്തിവെട്ടി.  

പക്ഷെ, ഒടുവിൽ, ആരോ ചെയ്ത സുകൃതത്തിന്റെ ഫലമായി അയാൾ വന്നു - ഒരു ദൈവ ദൂതനെ പ്പോലെ !   എനിക്ക് ഒരു ചെറുപുഞ്ചിരിയോടെ കാശു തന്നു.   അയാൾക്ക്‌ നന്ദി പറഞ്ഞ് ഞാൻ മടക്കയാത്രയായി.    (കാശ് പിന്നെ തിരിച്ചു കൊടുത്തു കേട്ടോ ....)

വിനോദ് ചിറയിൽ, ഡൽഹി 

11 comments:

  1. ഹോ!!വായിച്ച്‌ ചങ്കിടിച്ചല്ലോ വിനോദേട്ടാ!!!

    ReplyDelete
  2. ഹുമ് മു മു നന്ദി

    ReplyDelete
  3. കാശ് കയ്യിൽ തികയില്ലെന്നറിഞ്ഞിട്ടും മുന്നോട്ടു തന്നെ പോയ ചങ്കൂറ്റം സമ്മതിയ്ക്കണം...!
    കള്ളവണ്ടി കയറിയാണേലും വീട്ടിലെത്തുമായിരുന്നു.
    ആശംസകൾ ....

    ReplyDelete
  4. കാശ് കയ്യിൽ തികയില്ലെന്നറിഞ്ഞിട്ടും മുന്നോട്ടു തന്നെ പോയ ചങ്കൂറ്റം സമ്മതിയ്ക്കണം...!
    കള്ളവണ്ടി കയറിയാണേലും വീട്ടിലെത്തുമായിരുന്നു.
    ആശംസകൾ ....

    ReplyDelete
  5. കാശ് കയ്യിൽ തികയില്ലെന്നറിഞ്ഞിട്ടും മുന്നോട്ടു തന്നെ പോയ ചങ്കൂറ്റം സമ്മതിയ്ക്കണം...!
    കള്ളവണ്ടി കയറിയാണേലും വീട്ടിലെത്തുമായിരുന്നു.
    ആശംസകൾ ....

    ReplyDelete
    Replies
    1. Vk ഒരു തവണ സൊന്നാൽ അത് മൂന്നു തവണ സൊന്നാ മാതിരി

      Delete
  6. അല്ലാ വിനോദെ! ഇത് ഇമഷിയിലെയ്ക്ക് അയച്ചതല്ലേ? :(
    സമയം കഴിഞ്ഞു കിട്ടിയത്കൊണ്ട്ഫെബ്രുവരിയിലേയ്ക്ക് മാറ്റിയതായിരുന്നു,
    എന്തായാലും അമളി കൊള്ളാം...

    ReplyDelete
    Replies
    1. നന്ദി, ഇത് തട്ടിക്കൂട്ടി എഴുതിയതാണ്, ഈ മഷിക്കു ഇനി പുതിയത് അയക്കാം .....എഴുതാൻ അമളികൾ ഇനിയും എത്ര കിടക്കുന്നു ! :)

      Delete
    2. പോരട്ടെ അമളികള്‍ :)

      Delete
  7. kayyil cash llannarinjittum poyathu amaliyalla....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.