Wednesday, January 07, 2015

വിപ്ലവം



അന്നു മാറു മറയ്ക്കുവാനായിട്ടു വിപ്ലവം
ഇന്നു മാറു മറയ്ക്കാത്ത മാദക വിപ്ലവം
അരവയര്‍ കഞ്ഞിക്കു കേഴുന്ന തെരുവുകളെ
ചുംബിച്ചുണര്‍ത്തുന്ന നവയുഗ വിപ്ലവം
പട്ടിണി മാറ്റുവാനിവിടില്ല വിപ്ലവം
കെട്ടിപ്പിടിക്കുന്നതാണത്രെ വിപ്ലവം
കാപ്പിക്കടയിലെ മന്മഥലീലകള്‍
വ്യക്തി സ്വാതന്ത്ര്യമായ് മാറ്റുന്ന വിപ്ലവം
വാര്‍ത്തകള്‍ വില്ക്കുന്ന മാദ്ധ്യമ വിപ്ലവം
തമ്മിലടിക്കുന്ന രാഷ്ട്രീയ വിപ്ലവം
പ്രശസ്തി തേടുന്നൊരാഭാസ വിപ്ലവം
വ്യഭിചാരക്കഥകള്‍തന്‍ സൌരോര്‍ജ്ജ വിപ്ലവം
കോഴപ്പണത്തിന്റെ കോടിക്കഥകളെ
ലഹരിയില്‍ മുക്കിയ ചാരായ വിപ്ലവം.
രാജധാനിക്കാളെയയക്കുവാന്‍
ജാതി തിരിച്ചതില്‍ കൈക്കൂലി വിപ്ലവം
അമ്പലം വിഴുങ്ങികള്‍ കോടതി കയറുന്ന
വമ്പന്‍ പുരോഗമന സാമൂഹ്യ വിപ്ലവം
കൊടിനോക്കി ഊരുവിലക്കുന്ന വിപ്ലവം
പോരാഞ്ഞു ജീവന്‍ കവരുന്ന വിപ്ലവം
അഴിമതിക്കനുകൂല ജനകീയ(?) വിപ്ലവം
തോക്കുകള്‍ കഥ പറയുമാത്മീയ വിപ്ലവം.

വികലമാം മനസ്സിന്റെ വൈകൃത ഭാവങ്ങള്‍
മറനീക്കിയാര്‍ത്തലച്ചീടുന്ന 'വിപ്ലവം'.

വിപ്ലവം കൊണ്ടു വളര്‍ന്നൊരു മണ്ണിനെ
'വിപ്ലവം' പിന്നോട്ടടിക്കുന്ന കാഴ്ചയോ?
ഇനി വരും പുലരികളിലുയരട്ടെയിവിടെയീ
തിന്മകള്‍ക്കെതിരായ നേരുള്ള  വിപ്ലവം.


രാധാകൃഷ്ണൻ കൊല്ലംകോട് 

7 comments:

  1. തുറന്നു പറഞ്ഞാല്‍ സദാചാര പോലീസ് എന്ന പേര് വീണാലോ ,, നമുക്ക് മാറി നടക്കാം :)

    ReplyDelete
  2. പുതിയ വിപ്ലവത്തിന്റെ ഒഴുക്ക് വളരെ നന്നായിട്ടുണ്ട് .

    ReplyDelete
  3. വിപ്ലവം ജയിക്കട്ടേ.മാവോയിസ്റ്റുകളും.

    ReplyDelete
  4. Viplavam, Viplavam, Sarvathra Viplavam.
    Best wishes.

    ReplyDelete
  5. kollam nannayittundu

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.