ഫെബ്രുവരി 10 ഇന്ത്യയിലെ ജനങ്ങളെ വരവേറ്റത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയുമായാണ്. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ച് പരസ്പരം നോക്കി. ചിലർ സ്വപ്നമാണോ അതോ യാഥാർത്ഥ്യം ആണോ എന്നറിയാൻ നുള്ളി നോക്കി. അല്ല, സ്വപ്നം അല്ല . സംഗതി നേരാണ്.
രാജ്യത്തെ വലിയ രണ്ടു ദേശീയ പാർട്ടികളെ നിലം പറ്റിച്ചു , അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഡൽഹി ഭരണം പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് വേളകളിൽ ഒന്നും പ്രകടമാകാതിരുന്ന, ആരും പ്രതീക്ഷിക്കാത്ത ഒരു വിജയം ആയിരുന്നു ഇത്. ലോകസഭാ തിരഞ്ഞെടുപ്പിൽ നാമാവശേഷമായ ആം ആദ്മി പാർട്ടി ശക്ത മായ ഒരു തിരിച്ചു വരവാണ് ഡൽഹിയിൽ കാഴ്ച വെച്ചത്.
പുതിയ സർക്കാരിന്റെ മുൻപിൽ വെല്ലു വിളികൾ ഏറെയാണ്. തിരഞ്ഞെടുപ്പുവേളയിൽ പല സുന്ദര മോഹന വാഗ്ദാനങ്ങൾ ആണ് ആപ് ദെൽഹിക്കാർക്കു കൊടുത്തത്. അതെല്ലാം നടപ്പിലാക്കണ മെങ്കിൽ കുറെ വിയർപ്പു ഒഴുക്കേണ്ടി വരും. മാസത്തിൽ 20000 ലിറ്റർ ഫ്രീ വെള്ളം , വൈദ്യുതി നിരക്ക് പകുതിയായി കുറക്കൽ, സ്വതന്ത്ര ഏജൻസിയെ കൊണ്ട് വൈദ്യതി കമ്പനി കളുടെ ആഡിറ്റ്, ഫ്രീ വൈഫൈ , 10 - 15 ലക്ഷം CCTV ക്യാമറ, സ്ത്രീ സുരക്ഷ, 500 പുതിയ ഗവണ്മെന്റ് സ്കൂളുകൾ , 20 പുതിയ കോളേജുകൾ, എല്ലാ DTC ബസ്സുകളിലും ഹോം ഗാർഡ് , സ്ത്രീ സുരക്ഷക്കായി മൊബൈലിൽ സുരക്ഷ ബട്ടണ്‍, ജനലോക്പാൽ ബിൽ , ഡൽഹിക്ക് പൂർണ സംസ്ഥാന പദവി , 2 ലക്ഷം പൊതു ശൌചാലയം, എട്ടുലക്ഷം പുതിയ ജോലി അവസരങ്ങൾ , വിലക്കയറ്റ നിയന്ത്രണം അങ്ങിനെ ഒരു വലിയ നിര തന്നെ ഉണ്ട്. ലിസ്റ്റിൽ വിട്ടുപോയ ഒന്നുണ്ട് - കോമ്മണ്‍ വെൽത്ത് ഗെയിംസ് അഴിമതി അന്വേഷണം - അതിവിടെ ഓർമ്മ പ്പെടുത്തുന്നു.
എല്ലാം നിശ്ചയ ദാർഡ്യം ഉണ്ടെങ്കിൽ ചെയ്യാൻ പറ്റുന്നതെ ഉള്ളൂ. പക്ഷെ പൂര്ണ സംസ്ഥാന പദവിയും , സ്ത്രീ സുരക്ഷയും നടപ്പിലാക്കാൻ എത്ര കണ്ടു വിജയിക്കും എന്ന് കാത്തിരുന്നു കാണേണ്ടി വരും.
ഏതായാലും പുത്തൻ പ്രതീക്ഷകളുമായാണ് ഡൽഹി നിവാസികൾ . ഡൽഹിയിൽ വിദ്യാഭ്യാസം , റൂം വാടക, നിത്യോപയോഗ സാധനങ്ങൾ , ചികിത്സ , വൈദ്യതി , വെള്ളം അങ്ങിനെ എല്ലാത്തിനും ചുട്ടു പൊള്ളുന്ന വിലയാണ് . ഇതിനൊക്കെ ഒരു സമാധാനം കിട്ടുമെന്ന് പ്രതീക്ഷിക്കട്ടെ .
സാധാരണക്കാരന്റെ പേരിൽ , സാധാരണക്കാരൻ ആയി, സാധാരണക്കാരുടെ വോട്ടു നേടി ജയിച്ച സാധാരണക്കാരാൻ , സാധാരണ ക്കാര്ക്കുവേണ്ടി പ്രവർത്തിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിർത്തട്ടെ .
വിനോദ് ഡൽഹി
AAP യുടെ വിജയം എന്നെ ഞെട്ടിച്ചില്ല ... അത് ഉറപ്പായിരുന്നു ... പക്ഷെ ഒരു സത്യം എന്തെന്നാൽ ഒരിക്കലും 5 കൊല്ലം കൊണ്ട് ഡൽഹിയിൽ നടപ്പിലാക്കാൻ കഴിയാത്ത വാക്ക്ദാനങ്ങലാണ് AAP നല്കിയത് അതുകൊണ്ട് ഞാൻ അതൊന്നും പ്രദീക്ഷിക്കുന്നില്ല .... പിന്നെ ഞാൻ സന്തോഷിക്കുന്നത് എന്തെന്നാൽ ഈ വിജയം കൊണ്ട് ജനാതിപത്യം എന്താണെന്ന് ലോകം കണ്ടു .
ReplyDeleteകേരളത്തിലും വേണം ഒരു കേജരിവാൾ
ReplyDeleteകുറെ നാള്‍ ഡെല്‍ഹിയില്‍ ജീവിച്ച, അതിനുമുമ്പ് പലപ്പോഴും ഡെല്‍ഹിയില്‍ വന്നും പോയും ഇരുന്ന ഞാന്‍ ഡെല്‍ഹിയെ വിലയിരുത്തിക്കൊണ്ട് ഒരു ലേഖനം എഴുതിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് വായിക്കാം.
ReplyDeletehttp://thallasseri.blogspot.in/2014/07/blog-post.html