Friday, February 13, 2015

Friday, February 13, 2015 3

ഹൃദയപൂർവ്വം ഡൽഹിക്ക്



ഫെബ്രുവരി  10 ഇന്ത്യയിലെ ജനങ്ങളെ വരവേറ്റത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയുമായാണ്.  കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ  വെച്ച് പരസ്പരം നോക്കി.  ചിലർ  സ്വപ്നമാണോ അതോ യാഥാർത്ഥ്യം  ആണോ എന്നറിയാൻ നുള്ളി നോക്കി.  അല്ല, സ്വപ്നം അല്ല .  സംഗതി നേരാണ്.

രാജ്യത്തെ വലിയ രണ്ടു ദേശീയ പാർട്ടികളെ നിലം പറ്റിച്ചു , അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഡൽഹി ഭരണം പിടിച്ചെടുത്തു.  തിരഞ്ഞെടുപ്പ് വേളകളിൽ ഒന്നും പ്രകടമാകാതിരുന്ന, ആരും പ്രതീക്ഷിക്കാത്ത ഒരു വിജയം ആയിരുന്നു ഇത്.  ലോകസഭാ തിരഞ്ഞെടുപ്പിൽ നാമാവശേഷമായ ആം ആദ്മി പാർട്ടി ശക്ത മായ ഒരു തിരിച്ചു വരവാണ് ഡൽഹിയിൽ കാഴ്ച വെച്ചത്.

പുതിയ സർക്കാരിന്റെ മുൻപിൽ വെല്ലു വിളികൾ ഏറെയാണ്‌.  തിരഞ്ഞെടുപ്പുവേളയിൽ പല സുന്ദര മോഹന വാഗ്ദാനങ്ങൾ ആണ് ആപ് ദെൽഹിക്കാർക്കു കൊടുത്തത്.  അതെല്ലാം നടപ്പിലാക്കണ മെങ്കിൽ കുറെ വിയർപ്പു ഒഴുക്കേണ്ടി വരും.  മാസത്തിൽ 20000 ലിറ്റർ ഫ്രീ വെള്ളം , വൈദ്യുതി നിരക്ക് പകുതിയായി കുറക്കൽ, സ്വതന്ത്ര ഏജൻസിയെ കൊണ്ട് വൈദ്യതി കമ്പനി കളുടെ ആഡിറ്റ്,   ഫ്രീ വൈഫൈ , 10 -  15  ലക്ഷം CCTV  ക്യാമറ, സ്ത്രീ സുരക്ഷ, 500 പുതിയ ഗവണ്മെന്റ് സ്കൂളുകൾ , 20 പുതിയ കോളേജുകൾ,   എല്ലാ DTC ബസ്സുകളിലും ഹോം ഗാർഡ് , സ്ത്രീ സുരക്ഷക്കായി മൊബൈലിൽ സുരക്ഷ  ബട്ടണ്‍,  ജനലോക്പാൽ ബിൽ , ഡൽഹിക്ക് പൂർണ സംസ്ഥാന പദവി , 2 ലക്ഷം പൊതു ശൌചാലയം,  എട്ടുലക്ഷം പുതിയ ജോലി അവസരങ്ങൾ , വിലക്കയറ്റ നിയന്ത്രണം അങ്ങിനെ ഒരു വലിയ നിര തന്നെ ഉണ്ട്.  ലിസ്റ്റിൽ വിട്ടുപോയ ഒന്നുണ്ട് - കോമ്മണ്‍ വെൽത്ത് ഗെയിംസ് അഴിമതി അന്വേഷണം - അതിവിടെ ഓർമ്മ പ്പെടുത്തുന്നു.

എല്ലാം നിശ്ചയ ദാർഡ്യം ഉണ്ടെങ്കിൽ ചെയ്യാൻ പറ്റുന്നതെ  ഉള്ളൂ.  പക്ഷെ പൂര്ണ സംസ്ഥാന പദവിയും , സ്ത്രീ സുരക്ഷയും നടപ്പിലാക്കാൻ എത്ര കണ്ടു വിജയിക്കും എന്ന്  കാത്തിരുന്നു കാണേണ്ടി വരും.

ഏതായാലും പുത്തൻ പ്രതീക്ഷകളുമായാണ്  ഡൽഹി നിവാസികൾ .  ഡൽഹിയിൽ വിദ്യാഭ്യാസം , റൂം വാടക, നിത്യോപയോഗ സാധനങ്ങൾ , ചികിത്സ , വൈദ്യതി , വെള്ളം അങ്ങിനെ എല്ലാത്തിനും ചുട്ടു പൊള്ളുന്ന വിലയാണ് .  ഇതിനൊക്കെ ഒരു സമാധാനം കിട്ടുമെന്ന് പ്രതീക്ഷിക്കട്ടെ .

സാധാരണക്കാരന്റെ പേരിൽ , സാധാരണക്കാരൻ ആയി, സാധാരണക്കാരുടെ വോട്ടു നേടി ജയിച്ച സാധാരണക്കാരാൻ , സാധാരണ ക്കാര്ക്കുവേണ്ടി പ്രവർത്തിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിർത്തട്ടെ .

വിനോദ് ഡൽഹി 

Wednesday, January 07, 2015

Wednesday, January 07, 2015 7

വിപ്ലവം



അന്നു മാറു മറയ്ക്കുവാനായിട്ടു വിപ്ലവം
ഇന്നു മാറു മറയ്ക്കാത്ത മാദക വിപ്ലവം
അരവയര്‍ കഞ്ഞിക്കു കേഴുന്ന തെരുവുകളെ
ചുംബിച്ചുണര്‍ത്തുന്ന നവയുഗ വിപ്ലവം
പട്ടിണി മാറ്റുവാനിവിടില്ല വിപ്ലവം
കെട്ടിപ്പിടിക്കുന്നതാണത്രെ വിപ്ലവം
കാപ്പിക്കടയിലെ മന്മഥലീലകള്‍
വ്യക്തി സ്വാതന്ത്ര്യമായ് മാറ്റുന്ന വിപ്ലവം
വാര്‍ത്തകള്‍ വില്ക്കുന്ന മാദ്ധ്യമ വിപ്ലവം
തമ്മിലടിക്കുന്ന രാഷ്ട്രീയ വിപ്ലവം
പ്രശസ്തി തേടുന്നൊരാഭാസ വിപ്ലവം
വ്യഭിചാരക്കഥകള്‍തന്‍ സൌരോര്‍ജ്ജ വിപ്ലവം
കോഴപ്പണത്തിന്റെ കോടിക്കഥകളെ
ലഹരിയില്‍ മുക്കിയ ചാരായ വിപ്ലവം.
രാജധാനിക്കാളെയയക്കുവാന്‍
ജാതി തിരിച്ചതില്‍ കൈക്കൂലി വിപ്ലവം
അമ്പലം വിഴുങ്ങികള്‍ കോടതി കയറുന്ന
വമ്പന്‍ പുരോഗമന സാമൂഹ്യ വിപ്ലവം
കൊടിനോക്കി ഊരുവിലക്കുന്ന വിപ്ലവം
പോരാഞ്ഞു ജീവന്‍ കവരുന്ന വിപ്ലവം
അഴിമതിക്കനുകൂല ജനകീയ(?) വിപ്ലവം
തോക്കുകള്‍ കഥ പറയുമാത്മീയ വിപ്ലവം.

വികലമാം മനസ്സിന്റെ വൈകൃത ഭാവങ്ങള്‍
മറനീക്കിയാര്‍ത്തലച്ചീടുന്ന 'വിപ്ലവം'.

വിപ്ലവം കൊണ്ടു വളര്‍ന്നൊരു മണ്ണിനെ
'വിപ്ലവം' പിന്നോട്ടടിക്കുന്ന കാഴ്ചയോ?
ഇനി വരും പുലരികളിലുയരട്ടെയിവിടെയീ
തിന്മകള്‍ക്കെതിരായ നേരുള്ള  വിപ്ലവം.


രാധാകൃഷ്ണൻ കൊല്ലംകോട് 

Friday, December 26, 2014

Friday, December 26, 2014 1

മാവേലി തേടുന്നു


വയലേലകളും പാടവരന്പും തേടും മാവേലി കണ്ടു 
വലിയ തോതിൽ വാർത്തൊരു പാലത്തെ 

ക്ഷേത്രവും ക്ഷേത്രക്കുളവും തേടും മാവേലി കണ്ടു 
ക്ഷതമായ ക്ഷേത്രവും ഇല മൂടിയ ക്ഷേത്രക്കുളവും 

ഗ്രാമവും ഗ്രാമീണരേയും തേടും മാവേലി കണ്ടു 
ഗ്രാമമല്ലാത്ത ഗ്രാമത്തേയും ഗ്രാമീണരല്ലാത്ത ഗ്രാമീണരേയും 

പൂക്കളം തേടും മാവേലി കണ്ടു 
പൂക്കള മത്സരത്തിന്നോടും ജനങ്ങളെ

പുതുവഴികൾ കണ്ടു നടന്ന മാവേലി കണ്ടു 
പുതുമകൾ തേടി ഓടും ജനങ്ങളെ 

നാലുകെട്ടും നടുമുറ്റവും തേടും മാവേലി കണ്ടു 
നാലു നിലയിൽ വാർത്തൊരു സൌധത്തെ 

ഓർമ്മകൾ പുതുക്കുന്നൊരീ ഓണത്തേയും 
ഓർമ്മകൾ മാത്രമായിത്തീർന്ന ഓണത്തേയും

മറക്കുകില്ല ഞാൻ മറക്കുകില്ല 

മാവേലി എന്നോ മറഞ്ഞു 
മാവേലി വാണ നാടും മറഞ്ഞു 

ഓർമകൾ മാത്രം ബാക്കിയായി 



പുഷ്കല ചെല്ലം ഐയ്യർ 

                                                   Email : pushkalachellamiyer@gmail.com

Tuesday, December 09, 2014

Tuesday, December 09, 2014 0

മണ്ണിന്റെ വിലാപം



സ്വച്ഛ സൌന്ദര്യ സായൂജ്യ പുഷ്പമേ !
നിന്റെയീ ആഹ്ലാദം നീടിച്ചു നിന്നെങ്കിൽ

സൂര്യതാപം ഏറ്റു വാങ്ങി നീ ഉല്ലസിക്കുന്നുവോ ?
നിന്റെയീ ആഹ്ലാദം നീടിച്ചു നിന്നെങ്കിൽ

മന്ദമാരുതന്റെ  താളമൊപ്പിച്ചു നീ നൃത്തം ചവിട്ടുന്നുവോ ?
നിന്റെയീ ആഹ്ലാദം നീടിച്ചു നിന്നെങ്കിൽ 

പ്രപഞ്ച സൌന്ദര്യം കണ്ടു നീ ശിരസ്സു നമിക്കുന്നുവോ ?
നിന്റെയീ ആഹ്ലാദം നീടിച്ചു നിന്നെങ്കിൽ

ദൈർഘ്യമേറും നിഴലുകൾ കാണുബോൾ 
ദീനതയോടെ മുഖം മറക്കുന്നതെന്തേ ?

അണയാൻ വെമ്പുന്ന നിന്റെയീ സൌന്ദര്യം
നന്മതൻ ധരണിയിൽ സൌരഭ്യം വിതറട്ടെ !


പുഷ്കല ചെല്ലം ഐയ്യർ 
Email : pushkalachellamiyer@gmail.com

Friday, November 07, 2014

Friday, November 07, 2014 3

സർപ്പക്കാവിൽ തിരി തെളിയുമ്പോൾ - 3

പൂജയും ആരാധനകളും -  സർപ്പ പൂജയും , സർപ്പ ദോഷ പരിഹാരങ്ങളും - അങ്ങനെ പഴഞ്ചൻ ആചാരങ്ങൾ  എന്നും അന്ധ വിശ്വാസം എന്നും പറഞ്ഞു പുരോഗമന വാദികൾ പറഞ്ഞു തള്ളമെങ്കിലും  ഇന്നും പുരാതന വിശ്വാസങ്ങളെ അതേ പടി പാലിച്ചു - സര്പ്പ പൂജയും , സർപ്പാരധനയും മുമ്പത്തേക്കാൾ വിപുലമായി കേരളത്തിൽ നടക്കുന്നു.  ഈ സന്ദർഭത്തിൽ ശ്രീ അജിത്‌ പി. നായർ നിരവധി സർപ്പകാവുകൾ സന്ദർശിച്ചു - ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂടുതൽ അറിഞ്ഞു തയ്യാറാക്കിയ ഈ ലേഖനം പാഴാകില്ല എന്നാ വിശ്വാസത്തോടെ ഞങ്ങൾ സമർപ്പിക്കുന്നു . 


ഒരു നൂറ്റാണ്ടു  മുൻപു വരെ കേരളത്തിൽ ഏകദേശം 1500 സർപ്പ  കാവുകൾ ഉണ്ടായിരുന്നതായിചരിത്രം കുറിക്കുന്നു.
കാലങ്ങൾ കഴിഞ്ഞപ്പോൾ സർപ്പ ക്കവുകളുടെ എണ്ണത്തിലും  കുറവ് വന്നു.എന്നാൽ കാലഘട്ടത്തിലും കേരളത്തിൽ സർപ്പക്കവുകളും സർപ്പ ക്ഷേത്രങ്ങളും പഴമയുടെ പാരമ്പര്യംനിലനിർത്തി പുതുമയോടെ നില കൊള്ളുന്നു.


തിരുവനന്തപുരത്തെ അനന്തൻ കാട് ശ്രീ നാഗരാജാ ക്ഷേത്രം ,ശ്രീ നാഗരുകാവ് ക്ഷേത്രം ആലപ്പുഴയിലെ  മണ്ണാറശാലാ  ശ്രീ നാഗരാജാ ക്ഷേത്രം ,വെട്ടിക്കോട് ശ്രീ നാഗരാജാക്ഷേത്രം,പത്തനം തിട്ടയിലെ ത്രിപ്പാറ  ശിവക്ഷേത്രം,തൃശൂരിലെ പാമ്പുമേയ്ക്കാട്മന,കോട്ടയത്തെ നാഗമ്പൂഴി ക്ഷേത്രം എറണാകുളത്തെ ആമേട ക്ഷേത്രം,പാലക്കാട്ടെ അത്തിപറ്റമന ,പാതിരി കുന്നത്തു ചെണ്ടല്ലൂർ മന ,മലപ്പുറത്തെ ഹരികുന്നത്തു ശിവ ക്ഷേത്രം കണ്ണൂരിലെപെരാള ശ്ശേരി ശ്രീ സുബ്രമണ്യ ക്ഷേത്രം കരിപ്പാൽ നാഗ സോമേശ്വരി ക്ഷേത്രം കയ്യത്തു നാഗക്ഷേത്രം,കാസർകോട് ജില്ലയിലെ മദനന്ദേശ്വര ക്ഷേത്രം കേരളത്തിൽ കാണുന്ന പ്രധാന നാഗരാജാക്ഷേത്രങ്ങളാണ് മേൽപ്പറഞ്ഞവ.


കേരളത്തിലെ ഏറ്റവും പ്രശസ്തമായ നാഗരാജാ ക്ഷേത്രമാണ് ആലപ്പുഴയിലെ മണ്ണാറശാലാ  ശ്രീനാഗരാജാ ക്ഷേത്രം.ഒരു അന്തർജ്ജനം താന്ത്രിക വിദ്യയിൽ നൈപുണ്യം നേടി  തപോ വൃത്തിയോടുകൂടി  നാഗപൂജ നടത്തുന്നു എന്ന അസാധാരണത്വത്തിലും 41 വർഷത്തിലൊരിക്കൽസർപ്പം പാട്ടു നടത്തുന്നു എന്ന പ്രത്യേക്തയാലും രാജ്യാന്തര പ്രശസ്തി നേടിയതാണ്അതിപുരാതനവും നാഗാരാധകർക്ക് അഭയ കേന്ദ്രവുമായ മണ്ണാറശാലാ  ശ്രീ നാഗരാജാക്ഷേത്രം.മറ്റൊരു ക്ഷേത്രത്തിലും അനുവദനീയമല്ലത്ത  ഒരു ആസാധാരണത്വമാണ്  ഒരു അന്തർജ്ജനത്തിനു പൂജാധികാരം ലഭിക്കുക എന്നുള്ളത്.
 കന്നി ,തുലാം,കുംഭം,എന്നീ മാസങ്ങളിലെ ആയില്യവും മഹാ ശിവരാത്രിയുമാണ് മണ്ണാറശാലാ ശ്രീ നാഗരാജാ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ .തുലാം മാസത്തിലെ ആയില്യം പൊതുവെമണ്ണാറശാലാ ആയില്യം എന്നാണ് അറിയപ്പെടുന്നത്.
ഉപ്പും മഞ്ഞളും ,പുറ്റും   മുട്ടയും നടയ്ക്കു വയ്ക്കുക സര്പ്പ ബലി ,നൂറും പാലും ,പാലുംപഴവും നിവേദ്യവും തുടങ്ങിയ ചടങ്ങുകൾക്ക് പുറമേ സാന്താന ലബ്ധിക്കായി ഉരുളി കമിഴ്ത്എന്ന പ്രധാന വഴിപാടും ഇവിടെ നടത്തി വരുന്നു.

              
    പ്രശസ്തിയിൽ  പ്രശസ്തിയാർജിച്ച  കാവാണ്‌ തൃശ്ശൂർ പമ്പു മേയക്കാടു  മന .ഇവിടെപുള്ളുവൻ പാട്ട് നടത്താറില്ല. വരനാട്ടു കറുപ്പാൻമാർ ഇവിടെ സർപ്പം പാട്ടും കളമെഴുത്തുംനടത്തുന്നു.
സർപ്പക്കാവുകൾ ഉടലെടുത്തത് ബുദ്ധമത കാലത്താണ് എന്ന് വെളിവാക്കുന്ന തെളിവുകൾ ആണ്അമരാവതിയിലെയും ബ്രിട്ടീഷ് മ്യൂസിയത്തിലെയും ശിൽപ്പങ്ങളിൽനിന്നും മനസ്സിലാകുന്നത്‌.കൂടാതെ ബുദ്ധമതത്തിനു പ്രചാരമുള്ള ബർമ്മയിൽ സർപ്പാരാധന മുഖ്യമാണ്.കൂടാതെ ജൈന മതത്തിനു പ്രാധാന്യമുള്ള തുളുനാട്ടിൽ  സര്പ്പാരാധനയ്ക്ക് വളരെയധികംപ്രാധാന്യമുണ്ട്. 
സർപ്പ  പൂജകൾ
സൂക്ഷ്മ ശരീരികളായ  നാഗങ്ങളെ പ്രീതിപ്പെടുത്തി അനുഗ്രഹം  തേടാൻ  ഒട്ടേറെ പൂജകൾഹൈന്ദവർ നടത്തി വന്നിരുന്നു.
നൂറും പാലും ചടങ്ങ് ,പാമ്പിൻ തുള്ളൽ ,സർപ്പബലി ,സർപ്പയജ്ഞം,വെട്ടുംതട ,തിരിയുഴിച്ചിൽ,
 ചടങ്ങുകളെല്ലാം  സർപ്പ പൂജയിൽ പ്രാധാന്യം അർഹിക്കുന്നതാണ്.വ്രത ശുദ്ധിയോടും ഭയഭക്തിയോടും കൂടി  പൂജകൾ ചെയ്യുകയാണെങ്കിൽ അനുഗ്രഹം ലഭിക്കുമെന്ന്‌ ഉറപ്പാണ് .
സർപ്പ പൂജകളെ ക്കുറിച്ച്  അടുത്ത ഭാഗത്തിൽ വിശ ദമായി പ്രതിപാദിക്കുന്നതാണ്.
അജിത്‌ പി. നായർ 
കീഴാറ്റിങ്ങൽ