ബീഫ് ഇപ്പോൾ ഒരു ചർച്ചാ വിഷയം ആയിരിക്കുകയാണല്ലോ . ബീഫു പ്രേമികൾക്കായ് ഇതാ ഒരുഗ്രൻ റെസീപി. പരീക്ഷിച്ചു അഭിപ്രായം പറയാൻ മറക്കരുതേ.
ആവശ്യ മുള്ള സാധനം
ബീഫ് - 1 കിലോ
സവാള വലുത് - 3 എണ്ണം
കാശ്മീരി ചില്ലി - 2 ടേബിൾ സ്പൂണ്‍
മീറ്റ് മസാല - 2 ടേബിൾ സ്പൂണ്‍
കുരുമുളക് പൊടി - 2 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - ഒരു നുള്ള്
ഇഞ്ചി - ആവശ്യത്തിനു
വെളുത്തുള്ളി - ആവശ്യത്തിനു
പച്ച മുളകു - 5 എണ്ണം (ആവശ്യത്തിനു)
ആവശ്യ മുള്ള സാധനം
ബീഫ് - 1 കിലോ
സവാള വലുത് - 3 എണ്ണം
കാശ്മീരി ചില്ലി - 2 ടേബിൾ സ്പൂണ്‍
മീറ്റ് മസാല - 2 ടേബിൾ സ്പൂണ്‍
കുരുമുളക് പൊടി - 2 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - ഒരു നുള്ള്
ഇഞ്ചി - ആവശ്യത്തിനു
വെളുത്തുള്ളി - ആവശ്യത്തിനു
പച്ച മുളകു - 5 എണ്ണം (ആവശ്യത്തിനു)
വെളിച്ചെണ്ണ - 3-4 ടേബിൾ സ്പൂണ്‍
കറിവേപ്പില - ആവശ്യത്തിനു
കറുവാപ്പട്ട - ആവശ്യത്തിനു
പെരും ജീരകം - ആവശ്യത്തിനു
ഏലക്ക - ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ആദ്യം വെളിച്ചെണ്ണ ചൂടാക്കി അതിൽ കുറച്ചു കടുക് പൊട്ടിക്കുക . അതിനു ശേഷം ഏകദേശം 3/4 ഭാഗം വെളുത്തുള്ളി, ഇഞ്ചി, സവാള, കുറച്ചു കറിവേപ്പില, പച്ചമുളക് , കുറച്ചു ഉപ്പു എന്നിവ ഇട്ടു ഏകദേശം 6-7 മിനിറ്റ് വഴറ്റുക . തുടർന്ന് കാശ്മീരി ചില്ലി, മഞ്ഞൾ പൊടി , ഒരു ടേബിൾ സ്പൂണ്‍ കുരുമുളക് എന്നിവ ഇട്ടു വീണ്ടും നല്ലവണ്ണം വഴറ്റുക . ഇതിന്റെ കൂടെ മീറ്റ് മസാല ചേർക്കുക , ഉടനെ തന്നെ കഷണങ്ങൾ ആക്കി വെച്ച ബീഫ് ഇടുക . ബീഫിൽ മസാല പിടിക്കുന്നത് വരെ 3-4 മിനുട്ട് വഴറ്റുക . ഇതിൽ ഏകദേശം 400 മി.ലി. വെള്ളം ചേർത്ത് തീയുടെ ഫ്ലൈം കുറച്ചു വെച്ച് അരമണിക്കൂർ വേവിക്കുക.
തീ അണച്ച് വേറൊരു ഫ്രൈ പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ശേഷം ഉള്ള കടുക് പൊട്ടിക്കുക. തുടർന്ന് ഏലക്ക, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില , പെരും ജീരകം , കരുവാപ്പട്ട എന്നിവ ചേർത്ത് ചെറുതായി ചൂടാക്കുക. മിശ്രിതത്തെ ചെറുതായൊന്നു ഇടിച്ചു ചതയ്ക്കുക എന്നിട്ട് നേരത്തെ തയ്യാറാക്കിയ ബീഫു മായി മിക്സ് ചെയ്യുക.
തീ അണച്ച് വേറൊരു ഫ്രൈ പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ശേഷം ഉള്ള കടുക് പൊട്ടിക്കുക. തുടർന്ന് ഏലക്ക, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില , പെരും ജീരകം , കരുവാപ്പട്ട എന്നിവ ചേർത്ത് ചെറുതായി ചൂടാക്കുക. മിശ്രിതത്തെ ചെറുതായൊന്നു ഇടിച്ചു ചതയ്ക്കുക എന്നിട്ട് നേരത്തെ തയ്യാറാക്കിയ ബീഫു മായി മിക്സ് ചെയ്യുക.
ബീഫിനെ ഇളം ഫ്ലൈമിൽ ചെറുതായി ഇളക്കി വേവിക്കുക . വെള്ളം ആവശ്യത്തിനു വറ്റിയ ശേഷം വാങ്ങി വെക്കുക . കൊതിയൂറും ബീഫ് ഫ്രൈ റെഡി .
ശ്രീകാന്ത്
Will try on this friday ...thank you for sharing this ..
ReplyDeleteസേവ് ചെയ്തിട്ടുണ്ട്.ആവശ്യം വന്നാലോ!!!
ReplyDelete