Thursday, March 05, 2015

ഹോളി - നിറങ്ങളുടെ ഉത്സവം



നിറങ്ങളുടെ ഉത്സവം - അതാണ്‌ ഹോളിയെ കുറിച്ച് പറയുമ്പോൾ ആദ്യം നാവിൽ വരുന്നത്.  കേരളത്തിൽ അത്ര പ്രചാരം ഇല്ലാത്ത ഒരു കണക്കിന്  തീരെ ഇല്ലാത്ത ഒരു ആഘോഷം.   ചില സംസ്ഥാനങ്ങൾ ഒഴിച്ച് നിർത്തിയാൽ ഇന്ത്യയൊട്ടുക്കും വളരെ ഉത്സാഹപൂർവ്വം ആഘോഷിക്കുന്ന ഒരു ഉത്സവം ആണ് ഹോളി.




ഹോളിയുടെ തലേന്നാൾ "ഹോളിക ദഹൻ"  (ഹോളികയെ കത്തിക്കൽ)  ത്തോടെ യാണ് ഹോളി ആഘോഷങ്ങളുടെ തുടക്കം.   അടുത്ത ദിവസം രാവിലെ മുതൽ നിറങ്ങൾ പരസ്പരം തേച്ചു , നിറം കലർത്തിയ വെള്ളം ശരീരത്തിൽ പരസ്പരം ഒഴിച്ച്  ഹോളി ആഘോഷിച്ചു വരുന്നു.  ഉത്തരേന്ത്യയിൽ ഹോളിക്കൊരു ഒരു ചൊല്ലുണ്ട്  - " ബുരാ നാ മാനോ ഹോളി ഹൈ ", ക്ഷമിക്കുക , ഹോളി യാണ്.  എന്ന് വെച്ചാൽ നമുക്ക് ഇഷ്ടമില്ലെങ്കിലും പുറത്തിറങ്ങിയാൽ കളർ തേക്കും, വെള്ളം ഒഴിക്കും, ചിലപ്പോൾ നല്ല ചളി വെള്ളം !  എല്ലാവരും പരസ്പരം ഹോളി കളിക്കുന്നു - പരിചിതരും - അപരിചിതരും , പണക്കാരനും - പാവപ്പെട്ടവനും, സ്ത്രീയും - പുരുഷനും , മുതിർന്നവരും  - കുട്ടികളും .  വാദ്യ ഘോഷങ്ങളും , നൃത്തവുമായി ചെറു ചെറു കൂട്ടങ്ങൾ എങ്ങും കാണും.   സമത്വ സങ്കല്പം ഇവിടെ യാഥാർത്ഥ്യം ആകുന്നു.    പലതരം ഭക്ഷണങ്ങൾ ഹോളിയിൽ പ്രസിദ്ധ മാണെങ്കിലും , പുരുഷൻ മാരിൽ "ഭാംഗിനും" മദ്യത്തിനും ആണ് പ്രചാരം.

ഹോളി ആഘോഷത്തിന്റെ പിന്നിൽ പല കഥകൾ ഉണ്ട്.  ഹിന്ദു പുരാണം പ്രകാരം ഉള്ള ഏറ്റവും പ്രചാരത്തിൽ ഉള്ള കഥ ഇങ്ങിനെയാണ്‌.  അസുര രാജാവായ ഹിരണ്യ കശിപു വിന്റെ സഹോദരിയായ "ഹോളിക " യിൽ നിന്നും ആണ് "ഹോളി" എന്ന പദം ഉണ്ടായത് എന്ന് വിശ്വസിച്ചു വരുന്നു.  താൻ ആണ് ദൈവം എന്നും ഇനിമുതൽ തന്നെ മാത്രം പൂജിച്ചാൽ മതിയെന്നും ഹിരണ്യ കശിപു ആജ്ഞാപിച്ചു.  പക്ഷെ പുത്രനായിരുന്ന പ്രഹ്ലാദൻ ഇതിനെ അംഗീകരിച്ചില്ല .  വിഷ്ണുഭക്തൻ ആയിരുന്ന   പ്രഹ്ലാദനെ ഇല്ലാതാക്കാൻ ഹിരണ്യ കശിപു പല മാർഗങ്ങൾ ഉപയോഗിച്ചു .  പക്ഷെ എല്ലാത്തിൽ നിന്നും അദ്ഭുധമാം വിധം പ്രഹ്ലാദൻ  രക്ഷപ്പെട്ടു. ഒടുവിൽ  ഹോളിക സൂത്രത്തിൽ പ്രഹ്ലാദനെയും  തന്റെ കൂടെ ഒരു ചിതയിൽ ഇരുത്തി. എന്നിട്ട് അതിനു തീ കൊടുപ്പിച്ചു.  തീ ആളിക്കത്തി ഹോളികയ്ക്ക് തീയിൽ നിന്നും രക്ഷപ്പെടാൻ രക്ഷാ കവചം ആയി ഒരു  "ഷാൾ " ഉണ്ട്.   തീ കത്തി പടർന്നപ്പോൾ ഹോളികയുടെ ഷാൾ പറന്നു പ്രഹ്ലാദനെ പുതച്ചു.  ഹോളിക തീയിൽ വെന്തെരിഞ്ഞു.  പ്രഹ്ലാദൻ രക്ഷപ്പെട്ടു.   തുടർന്ന്  പ്രഹ്ലാദനെ വെട്ടി കൊല്ലാൻ ശ്രമിച്ച ഹിരണ്യ കശിപുവിനെ വിഷ്ണു ഭഗവാൻ സംഹരിച്ചു.    ദുഷ്ട ശക്തികൾക്കെതിരെ നന്മയുടെ വിജയ ത്തിന്റെ പ്രതീകം ആയി ഹോളിക്ക് തലേന്നാൾ "ഹോളിക ദഹൻ " നടത്തുന്നു.  ഹോളിക അഗ്നിയിൽ ദഹിച്ച അടുത്ത ദിവസം ഹോളിയായി ആഘോഷിച്ചു വരുന്നു.



ഉത്തരേന്ത്യയിലും മറ്റു ചിലയിടങ്ങളിലും ഹിന്ദുക്കളുടെ ഒരു പ്രധാന ഉത്സവം ആണ് ഹോളി.   തണുപ്പുകാലം കഴിഞ്ഞു "ഫല്ഗു്ന" മാസത്തിലെ അവസാന പൂർണ്ണചന്ദ്രന്റെ ദിവസം ആണിത്.   തണുപ്പി നു വിടപറഞ്ഞു  വസന്തത്തിനെ വരവേൽക്കുകയാണ് ഹോളി ആഘോഷം എന്നും ചൊല്ലുണ്ട് .   ചിലയിടങ്ങളിൽ പുതുവത്സരം ഹോളിയോടെ ആരംഭിക്കുകയാണ്.  പലയിടത്തും ശത്രുത ഉള്ളവർ ശത്രുത മറന്നു ഹോളിമുതൽ പുതിയ ബന്ധങ്ങൾ തുടങ്ങുന്നു.  ചുരുക്കി പറഞ്ഞാൽ നന്മയുടെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും പ്രതീകം ആണ് ഹോളി.   അത് കൊണ്ട് "ബുരാ നാ മാനോ , ഹോളി ഹൈ ".

ഏവർക്കും ഹോളി ആശംസകൾ .


വിനോദ് പട്ടുവം 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.