Saturday, May 17, 2014

Saturday, May 17, 2014 0

മോദി അഥവാ വിജയം

മോദി ... മോദി ... മോദി.... എവിടെയും മോദി മയം , പക്ഷെ  ഈ നാമം കേൾക്കുന്നത് കുറച്ചു ദിവസം മുൻപ് വരെ ചിലർക്ക് പുച്ഛം ആയിരുന്നു.  നാല് വശത്തു നിന്നും അസഭ്യങ്ങൾ പുലമ്പി ക്കൊണ്ട് അദ്ധ്യേഹത്തെ തളഞ്ഞിടാൻ ശ്രമിച്ചു.    പക്ഷെ ഒടുവിൽ എല്ലാ ബന്ധനങ്ങളും തകർത്തെറിഞ്ഞു ഒരു ഉദയ സൂര്യനെ പ്പോലെ മോദി ഉദിച്ചുയർന്നു .   

സ്വതന്ത്ര ഭാരതത്തിൽ ഒറ്റയ്ക്ക് കേവല ഭൂരി പക്ഷം നേടിയ  ആദ്യ കോണ്ഗ്രസ്സിതര പാർട്ടിയായി ഭാരതീയ ജനതാ പാർട്ടി  ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.   (ജനതാ പാർട്ടി അഞ്ചു പാർട്ടികൾ ചേർന്നുണ്ടാക്കിയ ഒരു പാര്ട്ടി യായിരുന്നു, അത് ഉടനെ ചിന്ന ഭിന്നമായി തീർന്നു).  തിരഞ്ഞെടുപ്പ് പ്രചാരനത്തിനിടയിൽ എല്ലാ പാർട്ടികളും വളഞ്ഞു കൂടി മോഡിയെയും ബീ. ജെ .പി. യെയും ചെളി വാരി ഏറിഞ്ഞു.  തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആ ചെളിക്കുണ്ടിൽ നിന്നും എങ്ങും വികസനത്തിന്റെ ആശാ കിരണങ്ങൾ പരത്തി പവിത്രമായ അനേകം താമര മുകുളങ്ങൾ പൊട്ടി വിടർന്നു.   മോദിയുടെ വിജയം ഒരു ഭാഗ്യ വിജയം അല്ല.  കഠിനമായ പരിശ്രമത്തിന്റെ ഫലം ആണ്.    തളരാത്ത മനസ്സ്, കറ കളഞ്ഞ വ്യക്തിത്വം,  അടിയറവു വെയ്ക്കാത്ത ആദർശ ധീരൻ .   മോദിയെ  നിർവചിക്കാൻ ഇനി പുതിയ വാക്കുകൾ നിഘണ്ടുവിൽ ചേർക്കേണ്ടി വരും.   

രാജ്യത്തെ രാഷ്ട്രീയ പണ്ഡിതന്മാർ സ്വപ്നം പോലും കണ്ടു കാണില്ല -, മോദിയുടെ ഈ ചരിത്ര വിജയം.   ശത്രു നിരയിലെ പല പാർട്ടികളും നാമാവശേഷ മായി.  ഉത്തർപ്രദേശിൽ മായാവതി മോദിയുടെ ജ്വാലഗ്നിയിൽ കത്തിയമർന്നു .   സമാജവാദി പാർട്ടി നാമ മാത്രം ശേഷിച്ചു.   കോണ്‍ഗ്രസ്‌ ഇന്ത്യയാകമാനം മോദി പ്രളയത്തിൽ ഒഴുകിപ്പോയി. ഇടതു പക്ഷത്തിനു  വിരലിലെണ്ണാവുന്ന സീറ്റുകൾ കൊണ്ട് തൃപ്തി പെടേണ്ടി വന്നു.   ജെ. ഡി. യു. മോഡിയുടെ ക്രോദാഗ്നിയിൽ ഭസ്മമായി.   ബീഹാർ മുഖ്യമന്ത്രി ദയനീയ പരാജയം മൂലം മുഖ്യ മന്ത്രി സ്ഥാനം രാജി വെച്ചു .    നാഷണൽ കോണ്‍ഗ്രസ്‌ എന്ന പാർട്ടി അപ്രത്യക്ഷമായി.  എൻ. സി.പി. അറബിക്കടലിൽ മുങ്ങി ശ്വാസം മുട്ടി നില്ക്കുന്നു.  

ഇന്ത്യ ആകമാനം മോഡി പ്രളയം അലയടിച്ചു.   ബി.ജെ.പി. കോട്ടകളിൽ സീറ്റുകൾ തൂത്തു  വാരി, പ്രതിപക്ഷം സീറ്റുകൾ നേടാൻ ശ്വാസം മുട്ടി.   ബി.ജ.പി. സ്വാധീനം ഇല്ലാത്ത സ്ഥലങ്ങളിൽ പോലും സീറ്റുകൾ കൊയ്തെടുത്തു .  കേരളത്തിൽ  സീറ്റുകൾ കിട്ടിയില്ലെങ്കിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

നല്ല ദിനങ്ങൾ വരാൻ പോകുന്നു.  ഇന്ത്യ സ്വയം പര്യാപ്ത മാകുന്ന കാലം വിദൂരമല്ല.   ഇന്ത്യ ലോക ശക്തി യായി ഉയരാൻ ഇനി അധിക കാലം വേണ്ട.   ഇപ്പോഴും എപ്പോഴും മോദി സർക്കാർ - അതാകട്ടെ ദേശത്തിന്റെ പുതിയ മുദ്രാ വാക്യം.

സീ. എം.

__________________________________________________ ____________________ ______ ______ 
ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ളത് ലേഖകന്റെ വ്യക്തി പരമായ അഭിപ്രായങ്ങൾ ആണ്.  "തുമ്പപ്പൂവിനു " ഇതേ അഭിപ്രായം ഉണ്ടാകണം എന്നില്ല.