Wednesday, July 25, 2012

Wednesday, July 25, 2012 6

ഉറക്കം

മമ്മു ചാരു കസേരയില്‍ ഇരുന്നു, ഏകാന്തതയില്‍ കണ്ണും നട്ട്, പോയകാലങ്ങള്‍ അയവിറക്കി.   ഫാത്തിമ ബീവി - തന്റെ ഉമ്മ -ഉള്ള കാലത്ത്  പ്രധാന റോഡിനു സമീപം 60 സെന്റ് നിലവും ചെറുതെങ്കിലും നല്ലൊരു വീടും ഉണ്ടായിരുന്നു.  ഇന്നിപ്പോള്‍ വീട് മാത്രം ബാക്കി - പൊട്ടി , പഴകി , ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയില്‍ ! ഇന്നെനിക്കു കൂട്ടിനു പൊട്ടിയ ഒരു ചാര് കസേരയും രണ്ടു മൂന്നു പഴകിയ പാത്രങ്ങളും മാത്രം.

ഇപ്പോഴുള്ള വീട്ടിലേക്കു വന്ന കാലത്ത്,   ഈ ഭാഗത്ത്‌ മുസ്ലിം കുടുംബം ഞങ്ങളുടെ മാത്രം ആയിരുന്നു.  അങ്ങനെ ഇരിക്കുമ്പോഴാണ് മൊയ്തു ഹാജി ഞങ്ങളുടെ സ്ഥലത്ത് നിന്ന് 40 സെന്റു വാങ്ങി അവിടം ഒരു പുരയിടം പണിതത്.  മുന്‍പില്‍ ഒരു കടയും.

ഞങ്ങള്‍ക്ക് സന്തോഷമായി , പ്രധാനമായി - കടയില്‍ മൊയ്തു ഹാജി ബീഡിയും തെറുക്ക് മായിരുന്നു.  എനിക്കങ്ങനെ ഹാജിയിടെ കൂടെ ബീഡി തെറുക്കുന്ന പണി കിട്ടി - വലിയ വരുമാനമ ഇല്ലെങ്കിലും.  ജന്മനാ ഹൃദയ സംബന്ധ മായ അസുഖം കാരണം ഭാരമുള്ള ജോലികള്‍ ഒന്നും ചെയ്യാന്‍ വയാത്ത എനിക്കത് ആശ്വാസം ആയി .  പലര്‍ക്കും കൈക്ക് സഹായി ആയി നിന്ന് ജീവിച്ചു വന്നു - കൂടെ  ബീഡി തെറുക്കലും.  ഒരു വീടിന്റെ വരുമാനം ഇത് മാത്രം ആയിരുന്നു. ഉമ്മ ആദ്യം ഒക്കെ നെയ്യപ്പം ചുട്ടു അടുത്ത കടകളില്‍ കൊടുക്കുമായിരുന്നു.  ഹാജ്യാര്‍ വന്നതോടെ അത് മുടങ്ങി.  കാരണം ഹാജിയാരുടെ ബീവി നെയ്യപ്പത്തില്‍ കേമിയാണ്.  അങ്ങനെ നെയ്യപ്പം മൂലമുള്ള വരുമാനം നിന്നു .

ഉമ്മയുടെ മരണ ശേഷമാണ് എന്റെ കഷ്ട കാലം തുടങ്ങിയത്.  ആയിടെ ഹാജിയാര്‍ക്ക് വീട് പുതുക്കി പണിയാന്‍ കൂടുതല്‍ സ്ഥലം വേണമായിരുന്നു.  കയില്‍ കാശില്ലാത്തതിനാല്‍ ഞാന്‍ ഉള്ള നിലം അയാള്‍ക്ക്‌ കൊടുത്തു - തുച്ചമായ കാശിനു -. ചികിത്സക്കും നിത്യ ചിലവിനും മറ്റു മായി ഉപയോഗിച്ച് ഒടുവില്‍ ആ കാശും തീര്‍ന്നു.   പിന്നീടാണ് ഞാന്‍ അറിഞ്ഞത് ഹാജിയാര്‍ വാങ്ങിയ നിലത്തില്‍ തന്റെ വീടും പെടും.  അക്കാര്യം പറഞ്ഞു ഒന്ന് രണ്ടു തവണ ഹാജിയാരുമായി ഉടക്കിലായി.  അങ്ങനെ ബീഡി തെറുപ്പ്‌ പണി പോയി കിട്ടി.

ചെറിയ കമ്മ്യൂണിസ്റ്റ്‌ ചായ്‌വ്  ഉള്ളത് കൊണ്ട് പള്ളിയില്‍ പോക്ക് കുറവായിരുന്നു.  പള്ളിക്കാര്‍ പലതവണ താക്കീതും നല്‍കി .  ഒടുവില്‍ അവരും എന്നെ തഴഞ്ഞു.  അവന്‍ കാഫ്രീങ്ങളുടെ ഒറ്റു  കാരനാണ് ... അവനെ പള്ളിയില്‍ കേറ്റരുത് .   അതാണ്‌ പള്ളിക്കാരുടെ ഉത്തരവ്.

പക്ഷെ ഞാന്‍ നല്ല വിശാസിയായിരുന്നു.  വീട്ടില്‍ ഇന്നും നിസ്കാരം മുടക്കിയിട്ടില്ല.

വിശപ്പ്‌ കലശലായി തുടങ്ങി.  ഇന്നലെ ഉച്ചക്ക് അടുത്ത വീട്ടിലുള്ള വീട്ടില്‍ നിന്ന് ഇത്തിരി ആഹാരം കിട്ടിയത് കഴിച്ചതാണ്.  എന്നെ കാണുന്നത് തന്നെ ചിലര്‍ക്ക്  ഇപ്പോള്‍ പുച്ഛമാണ്.  കാരണം കുറച്ചു സൌമ്യ മായി പെരുമാറുന്നവരുടെ അടുത്ത് ഞാന്‍ എന്റെ പഴകിയ പിഞ്ഞാണവുമായി ആഹാരത്തിന് ചെല്ലും.  ഇന്ന് ആരുടെ അടുത്ത് പോകും ?

ഹാജിയാരുടെ വീട്ടല്‍ പോയാലോ ?  ഒന്ന് മില്ലെങ്ങിലും അയാളും ഒരു ഇസ്ലാം അല്ലെ.  ഇഷ്ടത്തോടെ അല്ലെങ്കിലും ഇത് വരെ ചെന്നിട്ടു മടക്കിയിട്ടില്ല.

"ഇനി ഇങ്ങോട്ട് ബരരുത്...  ഇത്  യതീം ഖാന  യല്ല.  ഇത്തവണ കൂടി ഞാന്‍ ചോറ് തരുന്നു ."   ഹാജിയാരുടെ ബീവി അലറി.

ആയിക്കോട്ടേ.   വിശന്നിട്ടാ ... എനിക്കാണെങ്കില്‍ ഇപ്പോള്‍ ഒരു ജോലിയും ചെയ്യാന്‍ പറ്റാഞ്ഞിട്ടാ. ഞാന്‍ അവരോടു കെഞ്ചി .

ഇന്നും കഞ്ഞിയാണ് അവിടുന്ന് കിട്ടിയത്.   ഈ കഞ്ഞിയില്‍ ഇത്തവണയും വെറും വെള്ളം മാത്രമേ  ഉള്ളോ അതോ ഇത്തിരി വറ്റ്  ഉണ്ടോ ....?  മമ്മു കയ്യിട്ട്‌  പരതി നോക്കി.   കഷ്ടം 5-10 വറ്റുണ്ട്.    എന്തെങ്ങിലും ആകട്ടെ  കഞ്ഞി വെള്ളം കുടിച്ചു വിശപ്പ്‌ മാറ്റാം !

ഇനി ... രാത്രി. .... ?  കുറച്ചു ദിവസമായി രാത്രി പട്ടിണിയാണ്.  ദൂരെക്കൊന്നും ഒറ്റയ്ക്ക് പോകാന്‍ പറ്റത്തില്ല.  രാമന്റെ മോന്‍ രവിയെക്കണ്ടാല്‍ രക്ഷപെട്ടു.  അവന്‍ ഇന്ന് വരെ മുടക്കം പറഞ്ഞിട്ടില്ല.  അവന്റെ വീട്ടില്‍ നിന്ന് ചോറ് കൊണ്ട് വന്നാല്‍ പാത്രം നിറയെ ഉണ്ടാകും .. കൂടാതെ കറികളും......

അപ്പോഴാനോര്‍ത്തത് .... നല്ല കറി  കൂട്ടി  ഒരു ശാപ്പാട് കഴിച്ചിട്ട് കാലം എത്ര യായി !   ഉമ്മ ഉള്ളപ്പോള്‍ മിക്കവാറും മീന്‍ ഉണ്ടാകും.    എന്ത് ചെയ്യാം പാവങ്ങള്‍ക്കും മീനൊന്നും വിധിച്ചിട്ടില്ല.  അക്കാലത്ത് രാമന്‍ വല വീശാന്‍ പോയാല്‍ മകന്റെ കയ്യില്‍ പുഴ മീന്‍ കൊടുത്തു വിടും.  ഉമ്മയെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു.  എല്ലാവര്‍ക്കും   എന്നും ഒരു സഹായിയായിരുന്നു  ഉമ്മ.

പട്ടിണി കിടന്നാല്‍  മരിക്കുമോ ?  എത്ര ദിവസം കിടന്നാലോ മരിക്കുക !    താന്‍ എന്ന് മരിക്കും ?   ഈ കൊടും പട്ടിണിയില്‍ ജീവിക്കുന്നതിലും ഭേദം  മരണമാണ് !

ഞാന്‍ മരിച്ചാല്‍ പള്ളിയില്‍  എന്നെ ഖബര്‍  അടക്കുമോ ? ജീവിച്ചിരിക്കുമ്പോള്‍ തള്ളി പറഞ്ഞ  പള്ളിക്കാര്‍   മരിച്ചാല്‍ എത്തുമോ ?

എത്ര  യതീം ഖാനകള്‍ ഉണ്ട്.  പള്ളിക്കാര്‍ വിചാരിച്ചാല്‍ ഏതെങ്കിലും ഒരിടത്ത്  എന്നെ ആക്കാ മായിരുന്നു.  പ്രതികാരം...... എന്നോടുള്ള കടുത്ത പ്രതികാരം.

മരുന്ന് തീര്‍ന്നിട്ട് ആഴ്ച ഒന്നായി.  മമ്മു മെല്ലെ കീശയിലും തട്ടിന്‍ പുറത്തും പരതി നോക്കി.   ശൂന്യം ! പത്തു പൈസയില്ല അവിടെ !

കഞ്ഞി കുടിച്ചു മമ്മു വീണ്ടും ചിന്തയില്‍ മുഴകി .... ഇവിടം വന്നതും .... സന്തോഷകരമായി കഴിഞ്ഞതും !  തന്റെ സ്ഥിതി ഇനിയെന്താകും ?. എന്നും എനിക്കാരു ആഹാരം തരാനാ.  ഇന്ന് ഹാജിയാരുടെ ബീവി പറഞ്ഞത് പോലെ നാളെ മറ്റുള്ളവര്‍ പറയും .  പിന്നെ എന്ത് ചെയ്യും ?

വിശപ്പില്‍ നിന്നും അല്പം ആശ്വാസം കിട്ടിയ മമ്മു ക്രമേണ ഉറക്കത്തില്‍ മയങ്ങി വീണു. നാളെ എന്നാ സ്വപ്നം  ഇല്ലാതെ ... ഒരു നേരമെങ്കിലും ആഹാരം കിട്ടിയെങ്കില്‍ എന്നാ മോഹത്തോടെ ..... ആരോരും അറിയാതെ ..... ആരോടും പരിഭവം ഇല്ലാതെ .... മമ്മു ഉറക്കത്തിലാണ്.

അങ്ങ് ദൂരെ പള്ളിയില്‍  സന്ധ്യക്കുള്ള ബാങ്ക് വിളിച്ചു ..... സൂര്യന്‍ പടിഞ്ഞാറ് മറഞ്ഞു ...പകല്‍ രാത്രിയായി ..... മമ്മു ഇപ്പോഴും ഉറക്കത്തിലാണ്.   ഇനിയൊരു നല്ല പുലരി ഉണ്ടാകും എന്ന മധുര പ്രതീക്ഷയോടെ !

വിനോദ് ചിറയില്‍ 

Saturday, July 14, 2012

Saturday, July 14, 2012 16

കഥ തുടരുന്നു

മലയാളികളുടെ സ്വപ്ന ഭൂമിയായ ഗള്‍ഫ്‌.   ചുട്ടു പൊള്ളുന്ന മരുഭൂമി. മാധവന്‍ , സദാശിവന്‍ , പിള്ള , മോയ്ദീന്‍ , ഇവരുടെ താമസം ഒരുമിച്ചാണ്.   എല്ലാവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. 

സമയം രാത്രി 10 മണിയായി ക്കാണും .   മാധവന്‍ ഒഴികെ എല്ലാവരും ഉറങ്ങാന്‍ കിടന്നു.  മാധവന്‍ ഒരു സൈഡില്‍ ഇരുന്നു എഴുതുകയാണ്.  ഇടയ്ക്കിടെ സിഗരട്ട് വലിക്കുന്നു.

റൂമില്‍ ലൈറ്റ് കാരണം ഉറങ്ങാന്‍ പറ്റാതിരുന്ന മോയ്ദീന്‍ തല പൊക്കി പറഞ്ഞു .

എടാ മാധവാ .. നിനക്ക് ഉറക്കമില്ലേ ?   ഇതിപ്പം ഒരു പതിവായല്ലോ ! എന്നും 10-12 മണിവരെ നീ ലൈറ്റ് ഉം ഇട്ടു ഞങ്ങളുടെ  ഉറക്കം കെടുത്തുന്നു .  ഞങ്ങള്ല്ക് രാവിലെ ഡ്യൂട്ടിക്ക് പോകേണ്ടതാണ്.

അതെ , നിനക്കെഴുതനമെങ്കില്‍ ലീവ് എടുത്തു പകല്‍ എഴുതൂ.   ബാക്കിയുള്ളവര്‍ കിടന്നുറങ്ങട്ടെ. പിള്ള ഉറക്ക ചടവില്‍ പറഞ്ഞു.

അവന്‍ എഴുതിക്കോട്ടേ , സൈഡിലെ  ലൈറ്റ് അല്ലെ ഇട്ടിട്ടുള്ളൂ .  കഴിവുല്ലോരാളെ പ്രോത്സാഹിപ്പിക്കുകയല്ലേ  വേണ്ടത്  ?  സദാശിവന്‍ മാധവന് പിന്തുണയുമായെത്തി.

ഞങ്ങളിവിടെ വന്നതേ ... രണ്ടു കാശു സംമ്പാദിക്കാനാ ... അല്ലാതെ ഉറക്കമിളിച്ചു സമയം കളയാനല്ല.  ഇവനെന്താ .... വയലാര്‍ അവാര്‍ഡ് വാങ്ങാന്‍ പോവുകയല്ലേ.  ഇത്രയും ശ്രദ്ധ പഠിക്കുന്ന സമയത്ത് കാണിച്ചിരുന്നെങ്കില്‍ ഗള്‍ഫില്‍ വന്നിങ്ങനെ കഷ്ടപെടണ മായിരുന്നോ ? പിള്ള പിറു പിറുത്തു .

ഇതൊന്നും ശ്രദ്ധിക്കാതെ മാധവന്‍ എഴുത്തില്‍ മുഴുകിയിരിക്കുകയാണ്.  സദാശിവന്‍ മെല്ലെ മാധവന്റെ അടുത്ത് ചെന്ന് ചുമലില്‍ തട്ടി ചോദിച്ചു.   എന്താ ... വലിയ തിരക്കില്‍ ആണല്ലോ.

മാധവന്‍ മെല്ലെ തിരിഞ്ഞു നോക്കി. സിഗരെട്ടിന്റെ ഒരു പഫ്  എടുത്തുകൊണ്ട്  പറഞ്ഞു.

ഇല്ല ഒന്നും ശരിയായി വരുന്നില്ല.  നമ്മള്‍ അന്ന് പറഞ്ഞ കഥ യില്ലേ .... അതിന്റെ തിരക്കിലാ. ഇതെന്തായാലും പബ്ലിഷ് ചെയ്യും .  DC ബുക്സു മായി ബന്ധപ്പെട്ടിട്ടുണ്ട്.  കഥയുടെ ഒരു രൂപം ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ അവര്‍ക്ക് താല്പര്യം ഉണ്ട്.

നന്നായി.  ഇവര്‍ക്കൊന്നും കഥ , കവിത എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകില്ല .  ഏതായാലും നാളെ നീ ഒരു ടേബിള്‍ ലാമ്പ് വാങ്ങിക്കോ എന്നാല്‍ ഇവന്‍മാരുടെ വായിലുള്ളത് കേള്‍ക്കേണ്ടല്ലോ ? സദാശിവന്‍ മാധവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.  ആട്ടെ നിന്റെ കഥ എവിടം  വരെ യായി.

മാധവന്‍ - ശരിയാണ്.  നാളെ ഒരു ടേബിള്‍ ലാമ്പ് വാങ്ങിക്കളയാം.  കഥ.... അന്ന് ഞാന്‍ പറഞ്ഞില്ലേ.....  

മാധവന്‍ മെല്ലെ എഴുനേറ്റു.  സിഗരട്ട് കുറ്റി  ആഷ് ട്രയിലിട്ടു കൊണ്ട് തുടര്‍ന്ന്.   തുടക്കം ഇങ്ങിനെ യാണ്.

" ഒരു മധ്യ വയസ്കന്‍ - രാഘവന്‍ ഒരു ഉത്സവ പറമ്പില്‍ അലഞ്ഞു  തിരിഞ്ഞു നടക്കുന്നു.  ഒടുവില്‍ അടുത്തുള്ള അരയാല്‍ തറയില്‍ തളര്‍ന്നിരിക്കുന്നു .   ഇയാളെ നേരത്തെ ശ്രദ്ധിക്കുകയായിരുന്ന കേശവന്‍ ... ഏകദേശം അയാളുടെ അതെ പ്രായത്തിലുള്ള ഒരാള്‍  - അയാളടുത്തു ചെന്ന് കാണുന്നു.  അയാളുടെ ദയനീയ സ്ഥിതി  കണ്ടു അയാളെയും കൂട്ടി വീട്ടില്‍ പോകുന്നു. കേശവന്റെ മകള്‍ ഊണ്  മായി വരുന്നു. മകളെ കണ്ടപ്പോള്‍  രാഘവന്റെ കണ്ണ് നിറയുന്നു. കേശവന്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ അയാളുടെ കഥ പറയുന്നു .  

"10 വര്ഷം മുന്‍പ് ഞാനും എന്റെ കുടുംബവും ഇവിടെ ഉത്സവത്തിന്‌ വന്നു.  അന്നിവിടെ പടക്കത്തിന് തീ പിടിച്ചു - നിങ്ങല്ല്ക്ക് ഓര്‍മ കാണും - 100 കണക്കിന് ആള്‍ക്കാര്‍  മരിച്ചു .. എന്റെ ഭാര്യയും.... തിക്കിലും തിരക്കിലും പെട്ട് എന്റെ 6 വയസ്സ് പ്രായമായ മകളെ കാണാതായി !

ഇത് കേട്ടപ്പോള്‍ കേശവന്റെ മുഖം പെട്ടെന്ന് വാടി .   എന്തോ ഒരു ഉള്‍ ഭയം അയാള്‍ക്ക്‌ തോന്നി . രാഘവന്‍ കഥ തുടര്‍ന്നു....

കഴിഞ്ഞ പത്തു വര്‍ഷമായ് ഞാന്‍ ഈ ഉത്സവപ്പരമ്പില്‍ എന്റെ മകളെ തേടുകയാണ്.

സദാശിവന്‍ ഇടയ്ക്കു പറയുന്നു.   interesting !... എന്നിട്ട്.

കേശവന്‍ ഞെട്ടാന്‍ കാരണമുണ്ട്.   ഉത്സവപ്പരംപില്‍ 10 വര്‍ഷം മുമ്പ്  കാണാതായ കുട്ടിയാണ് അയാള്‍ വളര്‍ത്തുന്നത്... സ്വന്തം മകളായി .... രാഘവന്‍ ഇതറിഞ്ഞാല്‍ കുട്ടിയെ തിരികെ കൊടുക്കേണ്ടി വരും.  താന്‍ ജീവന് തുല്യം സ്നേഹിക്കുന്ന കുട്ടിയെ വിട്ടു കൊടുക്കാന്‍ കേശവന് താല്‍പ്പര്യം ഇല്ല.

മാധവന്‍ ഇടയ്ക്കു നിര്‍ത്തി , സദാശിവനെ നോക്കി.

സദാശിവന്‍ ചോദിച്ചു ... എന്നിട്ട്  എന്തായി.   കുട്ടിയെ അയാള്‍ക്ക്‌ തിരിച്ചു കൊടുത്തോ ... അതോ ?

മാധവന്‍ തുടര്‍ന്നു ... ഒന്നും തീരുമാനിചിട്ടില്ല.   ആ കുട്ടിക്ക് ആരുടെ കൂടെ പോകാനാനിഷ്ടം എന്നതാണ് പ്രധാനം .. ഞാന്‍ ആകെ കണ്‍ഫ്യൂഷന്‍ ഇല്‍ ആണ്.  പറയാം ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല.

ശരി... ഞാന്‍ പോയി കിടക്കട്ടെ... നീ തല പുകയൂ.   ഗുഡ് നൈറ്റ്‌  .  സദാശിവന്‍ ഉറങ്ങാന്‍ പോയി.

മാധവന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി വീണ്ടും എഴുത്തിലേക്ക്  മടങ്ങി .  എല്ലാവരും ഉറങ്ങുന്നു.

രാത്രികള്‍ മാറി മാറി വന്നു.  അടുത്ത ദിവസം മാധവന്‍ ടേബിള്‍ ലാമ്പ് വാങ്ങി.   എല്ലാവര്‍ക്കും സന്തോഷമായി. രാത്രികളില്‍ മാധവന്‍ തന്റെ എഴുത്ത് തുടര്‍ന്ന്.  രാത്രി പകലായി, ദിവസങ്ങള്‍ മാസങ്ങളായി.   മാധവന്‍ കഥ പൂര്‍ത്തിയാക്കി. തപാലില്‍ കഥ പോസ്റ്റ്‌ ചെയ്തു.  അയാള്‍ ദിവസങ്ങള്‍ എണ്ണി  കഴിഞ്ഞു.   എന്നും താപാലു കാരനേയും കാത്തു കഴിഞ്ഞു .  ദിവസങ്ങള്‍ വീണ്ടും പിന്നിട്ടു.

ഒടുവില്‍ ആ ദിവസം വന്നെത്തി തപാലുകാരന്‍  വന്നു ....  മാധവന്‍ പാര്‍സല്‍  ഒപ്പിട്ടു വാങ്ങി. കൊറിയര്‍ പൊളിച്ചപ്പോള്‍ അയാള്‍ സന്തോഷം കൊണ്ട് തുള്ളി .    എടാ സദാ ... അവന്‍ ഉച്ചത്തില്‍ അലറി .   എടാ നീ കണ്ടോ എന്റെ കഥ  പുസ്തക മായി  പ്രസിദ്ധീ കരിചിരിക്കുന്നു .  ഇതാ കോപ്പി കൂടെ 20000 രൂപയുടെ ഒരു ചെക്കും... കോപ്പി റൈറ്റിന്റെ ... !

ഓ  ഇതാ ഇപ്പോള്‍ വലിയ കാര്യം.   20000 രൂപയുക്ക് വേണ്ടിയാ ഈ പുകിലൊക്കെ കാണിച്ചത്.
മൊയ്ദീന്‍ വിട്ടു കൊടുത്തില്ല .

അതിനു ഇത് വെറും അഡ്വാന്‍സ്‌ ആണ്.  ഇനി പുസ്തകം വില്‍ക്കുന്നതിനനുസരിച്ചു ഇനിയും കാശ് വരും.  ഓരോ ബൂകിനും 40% എഴുത്ത് കാരനാണ്.   പിന്നെ എല്ലാം കാശ് മത്ര മല്ലല്ലോ.  മാധവന്‍ വിവരിച്ചു 

congrats !  മാധവന്‍ .   നീ ഇനിയും ഉയരങ്ങലേക്ക് ഉയരും.  DC ബുക്സ്  പബ്ലിഷ് ചെയ്യാന്‍ തിരഞ്ഞെടുക്കുക എന്നത് തന്നെ വലിയ കാര്യം ആണ്.  നിന്റെ സൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടും.  നോക്കട്ടെ ഞാന്‍ ഒന്ന് വായിച്ചു നോക്കട്ടെ.   ...

ആട്ടെ ഒടുവില്‍ എന്ത് തീരു മാനിച്ചു.  കുട്ടി ആരുടെ കൂടെ പോയി ?  സദാശിവന്‍ പറയുന്നു.

മാധവന്‍ .... തീരു മാനമെടുക്കാന്‍ ഞാന്‍ ഒരു പാട് ബുദ്ധി മുട്ടി.  ഇതിനൊരു പരിഹാരം,  ആ മൂന്നില്‍ ഒരാള്‍ മരിക്കണം .. വേറെ നിവൃത്തിയില്ല.....

സദാ   - എന്നിട്ട് നീ ആരെ കൊന്നു...  ?

മാധവന്‍ - 10 വര്ഷം മുന്‍പ് മകള്‍ നഷ്ടപെട്ട രാഘവനെ  ... കാരണം തന്റെ കുഞ്ഞു അവിടെ സുഖമായി കഴിയുന്നു.  തന്നെ ഇത് വരെ ജീവന് തുല്യം സ്നേഹിച്ചയാല്‍ തന്റെ അച്ഛന്‍ അല്ല എന്നറിയുമ്പോള്‍ .... തന്റെ അമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് തീ പിടുത്ത ത്തില്‍ മരിച്ചതാണ് എന്നറിയുമ്പോള്‍ ആ കുട്ടിയുടെ മനസ്സ് വിഷമിക്കും.  എതച്ചനെ  തിരഞ്ഞെടുക്കും എന്നറിയാതെ ആ കുട്ടിയുടെ നെഞ്ച് പിടക്കും.  അതിനാല്‍ അയാള്‍ ... ഇതു വരെ മകളെ കിട്ടും എന്ന പ്രതീക്ഷ യോടെ ജീവിച്ച രാഘവന്‍ .... തന്റെ ജീവിതം ഒടുക്കുന്നു.... ആ കുട്ടി അറിയാതെ.  

ഇതറിയുന്ന കേശവന്‍ മനം പൊട്ടി കരയുന്നു.  കഥ അവിടെ തീരുന്നു.

സദാശിവന്‍  -  ഹൃദയ സ്പര്‍ശിയായ കഥ.... എതായാലും ഞാനൊന്ന് വായിക്കട്ടെ.
മാധവന്‍ വീണ്ടും എഴുത്ത് പുരയിലേക്ക്‌ .... സദാശിവന്‍ പുസ്തകവുമായി വായനയില്‍ .

നേരം രാത്രിയായി .  എല്ലാവരും ഉറങ്ങി.  മാധവന്‍ എഴുത്തിലാണ്.  മെല്ലെ ഏഴു നെല്‍ക്കുന്നു .  സിഗരറ്റിനു തീ കൊളുത്തി വീണ്ടും ആലോചനയുടെ ലോകത്തിലേക്ക് .    പുതിയ കഥ യുടെ വേര് തേടി ... ചിന്തയുടെ സാഗരത്തില്‍ മുഴുകി.

ശുഭം .

വിനോദ് ചിറയില്‍

Friday, July 06, 2012

Friday, July 06, 2012 5

ബേപ്പൂര്‍ സുല്‍ത്താന്‍

"മണി ഏഴ് : ഞാന്‍ ചാരു കസേരയില്‍ കിടന്നു കൊണ്ട് ഓര്‍ത്തു : ഈ ദിനമെങ്കിലും കളങ്കമില്ലാതെ സൂക്ഷിക്കണം . ആരോടും ഒന്നും കടം വാങ്ങാന്‍ പാടില്ല .  ഒരു കുഴപ്പവും ഇന്നുണ്ടാവരുത് .  ഈ ദിവസം മംഗളകരമായിതന്നെ പര്യവസാനിക്കണം ......

..... ഇന്നെനിക്കു എത്ര വയസ്സ് കാണും ?കഴിഞ്ഞ കൊല്ലത്തെക്കാള്‍ ഒന്ന് കൂടീട്ടുണ്ട് . കഴിഞ്ഞ കൊല്ലത്തില്‍ ? ... ഇരുപത്തിയാറു . അല്ല. മുപ്പത്തിരണ്ട് ; അതോ നാല്പത്തിയെഴോ ?  ....... "

 മഹാനായ ഒരു എഴുത്തുകാരന്‍ തന്റെ ഒരു ജന്മദിനത്ത്തെ കുറിച്ച് എഴുതിയ കഥയിലെ ചില കുറി പ്പുകലാണിത് .  അതെ മഹാനായ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "ജന്മദിനം" എന്ന കഥയില്‍   നിന്നാണിത്.

ജന്മദിനത്തില്‍ എല്ലാം നല്ലതായി തീരണമേ എന്ന് പ്രാര്‍ഥിച്ചു ഒടുവില്‍ സംഭവിച്ചതോ? ദിവസം മുഴുവന്‍ പട്ടിണി കിടന്ന് ... കയ്യിലുള്ള എട്ടണ സംഭാവനയും കൊടുത്തു വിശന്നിരുന്നു. ഒരു കൂട്ടുകാരന്‍ ഉച്ചക്ക് ഊണിനു ക്ഷണിച്ചുരുന്നു , ഉച്ചയാകുമ്പോള്‍ കൂട്ടാന്‍ വരാം എന്നും പറഞ്ഞു. ഉച്ച കഴിഞ്ഞിട്ടും കൂട്ടുകാരനെ കണ്ടില്ല. ഒടുവില്‍ വൈകുന്നേരം വന്നു പറഞ്ഞു. ക്ഷമിക്കണം ... ബഷീര്‍ ... ഇന്ന് എനിക്ക് കുറച്ചു വിരുന്നു കാരുണ്ടായിരുന്നു .... നമുക്ക് ഊണ് വേറൊരു ദിവസം ആക്കാം ....

സമയം രാത്രിയായി.... ബഷീറിനു വിശപ്പ്‌ സഹിക്കാന്‍ പറ്റിയില്ല.... ഒടുവില്‍ അയല്‍ വക്കത്തു താമസിക്കുന്ന കോളേജ് പിള്ളേരുടെ റൂമില്‍ കയറി ഭക്ഷണം കട്ടു (മോഷ്ടിച്ച് ) തിന്നേണ്ടി  വന്നു...

July 5,  അദ്ദേഹത്തിന്റെ ചരമ വാര്‍ഷികം ആയിരുന്നു. തന്റെ ജീവിതാനുഭവങ്ങള്‍ പച്ചയായി  നമ്മുടെ മുന്‍പില്‍ ബഷീര്‍ വരച്ചു കാണിച്ചു.   തന്റെ യാത്രാനുഭവങ്ങള്‍ കഥയ്ക്കുവേണ്ടി ഇത്രമാത്രം ഉപയോഗിച്ച വേറൊരു കഥാകൃത്ത്‌ നമുക്കില്ല.   

1908 ജനുവരി  21 നു ആയിരുന്നു  അദ്ദേഹത്തിന്റെ ജനനം . 1982 ഇല്‍ ഇന്ത്യ ഗവര്‍മെന്റ്  പദ്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു.    ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളായിരുന്നു ബഷീര്‍ .


സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടി..  പിന്നീട് തന്റെ രചനയില്‍ .... "ഗാന്ധിയെ തൊട്ടേ...." എന്ന്  അദ്ദേഹം     പരാമര്‍ശിച്ചിട്ടുണ്ട്..

കുറെ വര്ഷം ബഷീര്‍ ഇന്ത്യയോട്ടാകെ അലഞ്ഞു തിരിഞ്ഞു..  ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല..  ഉത്തരേന്ദ്യയില്‍ ഹിന്ദു സന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു.. പല ജോലികളും ചെയ്തു.. അറബി നാടുകളിലും ആഫ്രിക്ക യിലുമായി യാത്ര തുടര്‍ന്നു  ..  പല ഭാഷകളും ഗ്രഹിച്ചു.  മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും , ദാരിദ്ര്യവും , ദുരയും നേരിട്ട് കണ്ടു .  ബഷീറിന്റെ ജീവിതം തന്നെയാണ്  അദ്ദേഹത്തിന്റെ സാഹിത്യം..

സാമാന്യം മലയാള ഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും . ബഷീറിന്റെ  മിക്ക കഥാപാത്രങ്ങളും നമ്മുടെ മുന്‍പില്‍ ജീവിച്ചു.  ബഷീറിന്റെ കഥാപാത്രങ്ങള്‍ പലതും   അദ്ദേഹത്തിന്റെ വിപ്ലവ ചിന്തകളുടെ പ്രതിഫലനങ്ങള്‍ ആയിരുന്നു.

എട്ടു കാലി  മമ്മൂഞ്ഞ് എന്ന  അദ്ദേഹത്തിന്റെ കഥാ പാത്രം നാട്ടിലുള്ള എല്ലാ ഗര്‍ഭങ്ങ ലുടെയും ഉത്തരവാദിത്വം ഏറ്റെടുക്കു മായിരുന്നു . ഒരു തനി മലയാളിയെയാണ് ഈ  കഥാ പാത്രത്തിലൂടെ  അദ്ദേഹം വരച്ചു കാണിച്ചത്.   

സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ബഷീര്‍തന്റെ രചനയിലൂടെ പോരാടി.  രാഷ്ട്രീയവും ,  സാഹിത്യവുമായി ബഷീര്‍ ജീവിച്ചു. ലളിതമായ ജീവിത ചര്യയിലൂടെ ലോകത്തിനു വഴി കാട്ടിയായി.
"ബേപ്പൂര്‍ സുല്‍ത്താന്‍ " എന്ന അപര നാമത്തില്‍  അദ്ദേഹം അറിയപ്പെട്ടു.

പ്രേമലേഖനം , ബാല്യകാല സഖി (പിന്നീട് സിനിമ ആയി), ന്റുപ്പാപ്പക്കൊരനെടാര്‍ന്നു , ആന വാരിയും പൊന്‍കുരിശും , പാത്തുമ്മയുടെ ആട് , മതിലുകള്‍ (പിന്നീട് സിനിമ ആയി) , ഭൂമിയുടെ അവകാശികള്‍ , ശബ്ദങ്ങള്‍ , സ്ഥലത്തെ പ്രധാന ദിവ്യന്‍ , വിശ്വ വിഖ്യാദമായ മൂക്ക് , നീല വെളിച്ചം (ഭാര്‍ഗവീ നിലയം എന്ന പേരില്‍ സിനിമ ആയി) , ജന്മദിനം , വിഡ്ഢികളുടെ സ്വര്‍ഗം , മുചീട്ടുകാരന്റെ  മകന്‍  , പാവ പ്പെട്ടവരുടെ വേശ്യ  അങ്ങനെ ബഷീറിന്റെ രചനകളുടെ പട്ടിക നീളുന്നു.

ഫാബി ബഷീര്‍ ആണ് ഭാര്യ .  അനീസ്‌ , ഷാഹിന എന്നിങ്ങനെ രണ്ടു മക്കളുണ്ട്.. 1994 ജൂലൈ 5 നു ബഷീര്‍ അന്തരിച്ചു .

വിനോദ് ചിറയില്‍