Wednesday, July 25, 2012

ഉറക്കം

മമ്മു ചാരു കസേരയില്‍ ഇരുന്നു, ഏകാന്തതയില്‍ കണ്ണും നട്ട്, പോയകാലങ്ങള്‍ അയവിറക്കി.   ഫാത്തിമ ബീവി - തന്റെ ഉമ്മ -ഉള്ള കാലത്ത്  പ്രധാന റോഡിനു സമീപം 60 സെന്റ് നിലവും ചെറുതെങ്കിലും നല്ലൊരു വീടും ഉണ്ടായിരുന്നു.  ഇന്നിപ്പോള്‍ വീട് മാത്രം ബാക്കി - പൊട്ടി , പഴകി , ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയില്‍ ! ഇന്നെനിക്കു കൂട്ടിനു പൊട്ടിയ ഒരു ചാര് കസേരയും രണ്ടു മൂന്നു പഴകിയ പാത്രങ്ങളും മാത്രം.

ഇപ്പോഴുള്ള വീട്ടിലേക്കു വന്ന കാലത്ത്,   ഈ ഭാഗത്ത്‌ മുസ്ലിം കുടുംബം ഞങ്ങളുടെ മാത്രം ആയിരുന്നു.  അങ്ങനെ ഇരിക്കുമ്പോഴാണ് മൊയ്തു ഹാജി ഞങ്ങളുടെ സ്ഥലത്ത് നിന്ന് 40 സെന്റു വാങ്ങി അവിടം ഒരു പുരയിടം പണിതത്.  മുന്‍പില്‍ ഒരു കടയും.

ഞങ്ങള്‍ക്ക് സന്തോഷമായി , പ്രധാനമായി - കടയില്‍ മൊയ്തു ഹാജി ബീഡിയും തെറുക്ക് മായിരുന്നു.  എനിക്കങ്ങനെ ഹാജിയിടെ കൂടെ ബീഡി തെറുക്കുന്ന പണി കിട്ടി - വലിയ വരുമാനമ ഇല്ലെങ്കിലും.  ജന്മനാ ഹൃദയ സംബന്ധ മായ അസുഖം കാരണം ഭാരമുള്ള ജോലികള്‍ ഒന്നും ചെയ്യാന്‍ വയാത്ത എനിക്കത് ആശ്വാസം ആയി .  പലര്‍ക്കും കൈക്ക് സഹായി ആയി നിന്ന് ജീവിച്ചു വന്നു - കൂടെ  ബീഡി തെറുക്കലും.  ഒരു വീടിന്റെ വരുമാനം ഇത് മാത്രം ആയിരുന്നു. ഉമ്മ ആദ്യം ഒക്കെ നെയ്യപ്പം ചുട്ടു അടുത്ത കടകളില്‍ കൊടുക്കുമായിരുന്നു.  ഹാജ്യാര്‍ വന്നതോടെ അത് മുടങ്ങി.  കാരണം ഹാജിയാരുടെ ബീവി നെയ്യപ്പത്തില്‍ കേമിയാണ്.  അങ്ങനെ നെയ്യപ്പം മൂലമുള്ള വരുമാനം നിന്നു .

ഉമ്മയുടെ മരണ ശേഷമാണ് എന്റെ കഷ്ട കാലം തുടങ്ങിയത്.  ആയിടെ ഹാജിയാര്‍ക്ക് വീട് പുതുക്കി പണിയാന്‍ കൂടുതല്‍ സ്ഥലം വേണമായിരുന്നു.  കയില്‍ കാശില്ലാത്തതിനാല്‍ ഞാന്‍ ഉള്ള നിലം അയാള്‍ക്ക്‌ കൊടുത്തു - തുച്ചമായ കാശിനു -. ചികിത്സക്കും നിത്യ ചിലവിനും മറ്റു മായി ഉപയോഗിച്ച് ഒടുവില്‍ ആ കാശും തീര്‍ന്നു.   പിന്നീടാണ് ഞാന്‍ അറിഞ്ഞത് ഹാജിയാര്‍ വാങ്ങിയ നിലത്തില്‍ തന്റെ വീടും പെടും.  അക്കാര്യം പറഞ്ഞു ഒന്ന് രണ്ടു തവണ ഹാജിയാരുമായി ഉടക്കിലായി.  അങ്ങനെ ബീഡി തെറുപ്പ്‌ പണി പോയി കിട്ടി.

ചെറിയ കമ്മ്യൂണിസ്റ്റ്‌ ചായ്‌വ്  ഉള്ളത് കൊണ്ട് പള്ളിയില്‍ പോക്ക് കുറവായിരുന്നു.  പള്ളിക്കാര്‍ പലതവണ താക്കീതും നല്‍കി .  ഒടുവില്‍ അവരും എന്നെ തഴഞ്ഞു.  അവന്‍ കാഫ്രീങ്ങളുടെ ഒറ്റു  കാരനാണ് ... അവനെ പള്ളിയില്‍ കേറ്റരുത് .   അതാണ്‌ പള്ളിക്കാരുടെ ഉത്തരവ്.

പക്ഷെ ഞാന്‍ നല്ല വിശാസിയായിരുന്നു.  വീട്ടില്‍ ഇന്നും നിസ്കാരം മുടക്കിയിട്ടില്ല.

വിശപ്പ്‌ കലശലായി തുടങ്ങി.  ഇന്നലെ ഉച്ചക്ക് അടുത്ത വീട്ടിലുള്ള വീട്ടില്‍ നിന്ന് ഇത്തിരി ആഹാരം കിട്ടിയത് കഴിച്ചതാണ്.  എന്നെ കാണുന്നത് തന്നെ ചിലര്‍ക്ക്  ഇപ്പോള്‍ പുച്ഛമാണ്.  കാരണം കുറച്ചു സൌമ്യ മായി പെരുമാറുന്നവരുടെ അടുത്ത് ഞാന്‍ എന്റെ പഴകിയ പിഞ്ഞാണവുമായി ആഹാരത്തിന് ചെല്ലും.  ഇന്ന് ആരുടെ അടുത്ത് പോകും ?

ഹാജിയാരുടെ വീട്ടല്‍ പോയാലോ ?  ഒന്ന് മില്ലെങ്ങിലും അയാളും ഒരു ഇസ്ലാം അല്ലെ.  ഇഷ്ടത്തോടെ അല്ലെങ്കിലും ഇത് വരെ ചെന്നിട്ടു മടക്കിയിട്ടില്ല.

"ഇനി ഇങ്ങോട്ട് ബരരുത്...  ഇത്  യതീം ഖാന  യല്ല.  ഇത്തവണ കൂടി ഞാന്‍ ചോറ് തരുന്നു ."   ഹാജിയാരുടെ ബീവി അലറി.

ആയിക്കോട്ടേ.   വിശന്നിട്ടാ ... എനിക്കാണെങ്കില്‍ ഇപ്പോള്‍ ഒരു ജോലിയും ചെയ്യാന്‍ പറ്റാഞ്ഞിട്ടാ. ഞാന്‍ അവരോടു കെഞ്ചി .

ഇന്നും കഞ്ഞിയാണ് അവിടുന്ന് കിട്ടിയത്.   ഈ കഞ്ഞിയില്‍ ഇത്തവണയും വെറും വെള്ളം മാത്രമേ  ഉള്ളോ അതോ ഇത്തിരി വറ്റ്  ഉണ്ടോ ....?  മമ്മു കയ്യിട്ട്‌  പരതി നോക്കി.   കഷ്ടം 5-10 വറ്റുണ്ട്.    എന്തെങ്ങിലും ആകട്ടെ  കഞ്ഞി വെള്ളം കുടിച്ചു വിശപ്പ്‌ മാറ്റാം !

ഇനി ... രാത്രി. .... ?  കുറച്ചു ദിവസമായി രാത്രി പട്ടിണിയാണ്.  ദൂരെക്കൊന്നും ഒറ്റയ്ക്ക് പോകാന്‍ പറ്റത്തില്ല.  രാമന്റെ മോന്‍ രവിയെക്കണ്ടാല്‍ രക്ഷപെട്ടു.  അവന്‍ ഇന്ന് വരെ മുടക്കം പറഞ്ഞിട്ടില്ല.  അവന്റെ വീട്ടില്‍ നിന്ന് ചോറ് കൊണ്ട് വന്നാല്‍ പാത്രം നിറയെ ഉണ്ടാകും .. കൂടാതെ കറികളും......

അപ്പോഴാനോര്‍ത്തത് .... നല്ല കറി  കൂട്ടി  ഒരു ശാപ്പാട് കഴിച്ചിട്ട് കാലം എത്ര യായി !   ഉമ്മ ഉള്ളപ്പോള്‍ മിക്കവാറും മീന്‍ ഉണ്ടാകും.    എന്ത് ചെയ്യാം പാവങ്ങള്‍ക്കും മീനൊന്നും വിധിച്ചിട്ടില്ല.  അക്കാലത്ത് രാമന്‍ വല വീശാന്‍ പോയാല്‍ മകന്റെ കയ്യില്‍ പുഴ മീന്‍ കൊടുത്തു വിടും.  ഉമ്മയെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു.  എല്ലാവര്‍ക്കും   എന്നും ഒരു സഹായിയായിരുന്നു  ഉമ്മ.

പട്ടിണി കിടന്നാല്‍  മരിക്കുമോ ?  എത്ര ദിവസം കിടന്നാലോ മരിക്കുക !    താന്‍ എന്ന് മരിക്കും ?   ഈ കൊടും പട്ടിണിയില്‍ ജീവിക്കുന്നതിലും ഭേദം  മരണമാണ് !

ഞാന്‍ മരിച്ചാല്‍ പള്ളിയില്‍  എന്നെ ഖബര്‍  അടക്കുമോ ? ജീവിച്ചിരിക്കുമ്പോള്‍ തള്ളി പറഞ്ഞ  പള്ളിക്കാര്‍   മരിച്ചാല്‍ എത്തുമോ ?

എത്ര  യതീം ഖാനകള്‍ ഉണ്ട്.  പള്ളിക്കാര്‍ വിചാരിച്ചാല്‍ ഏതെങ്കിലും ഒരിടത്ത്  എന്നെ ആക്കാ മായിരുന്നു.  പ്രതികാരം...... എന്നോടുള്ള കടുത്ത പ്രതികാരം.

മരുന്ന് തീര്‍ന്നിട്ട് ആഴ്ച ഒന്നായി.  മമ്മു മെല്ലെ കീശയിലും തട്ടിന്‍ പുറത്തും പരതി നോക്കി.   ശൂന്യം ! പത്തു പൈസയില്ല അവിടെ !

കഞ്ഞി കുടിച്ചു മമ്മു വീണ്ടും ചിന്തയില്‍ മുഴകി .... ഇവിടം വന്നതും .... സന്തോഷകരമായി കഴിഞ്ഞതും !  തന്റെ സ്ഥിതി ഇനിയെന്താകും ?. എന്നും എനിക്കാരു ആഹാരം തരാനാ.  ഇന്ന് ഹാജിയാരുടെ ബീവി പറഞ്ഞത് പോലെ നാളെ മറ്റുള്ളവര്‍ പറയും .  പിന്നെ എന്ത് ചെയ്യും ?

വിശപ്പില്‍ നിന്നും അല്പം ആശ്വാസം കിട്ടിയ മമ്മു ക്രമേണ ഉറക്കത്തില്‍ മയങ്ങി വീണു. നാളെ എന്നാ സ്വപ്നം  ഇല്ലാതെ ... ഒരു നേരമെങ്കിലും ആഹാരം കിട്ടിയെങ്കില്‍ എന്നാ മോഹത്തോടെ ..... ആരോരും അറിയാതെ ..... ആരോടും പരിഭവം ഇല്ലാതെ .... മമ്മു ഉറക്കത്തിലാണ്.

അങ്ങ് ദൂരെ പള്ളിയില്‍  സന്ധ്യക്കുള്ള ബാങ്ക് വിളിച്ചു ..... സൂര്യന്‍ പടിഞ്ഞാറ് മറഞ്ഞു ...പകല്‍ രാത്രിയായി ..... മമ്മു ഇപ്പോഴും ഉറക്കത്തിലാണ്.   ഇനിയൊരു നല്ല പുലരി ഉണ്ടാകും എന്ന മധുര പ്രതീക്ഷയോടെ !

വിനോദ് ചിറയില്‍ 

6 comments:

 1. വിശപ്പ് ധനികനും ദരിദ്രനും ഒരുപോലെ.

  ReplyDelete
 2. വല്ലാത്ത കഷ്ടത്തിലാണല്ലോ കഥനായകന്‍

  ReplyDelete
 3. കൊള്ളാം നന്നായിട്ടുണ്ട് !!!! മമ്മു നന്നായി ഉറങ്ങട്ടെ, ഒരിക്കലും ഉണരാതെ !!!!!!!!!!!!!!!

  ReplyDelete
 4. വിശപ്പ്നുഭവിക്കുന്ന എത്ര പേർ ഉണ്ട് ഈ ലോകത്തിൽ, നമുക്ക് അതൊന്നും ചിന്തിക്കാൻ പോലും കഴിയില്ല

  നല്ല പോസ്റ്റ്

  ReplyDelete
 5. കേമം എന്ന് പറയാന്‍ വയ്യെങ്കിലും നല്ല പോസ്റ്റ്‌., ചില ചില്ലറ പ്രയോഗഭംഗങ്ങള്‍ വന്നിട്ടുണ്ട്. യതീം ഖാന എന്നാണ്, അനാഥാലയം. താങ്കള്‍ അത് യാത്തീന്‍ ഖാന എന്നാണെഴുതിയിരിക്കുന്നത്. എന്‍റെ ഖബര്‍ അടക്കുക എന്ന് പറയില്ല. എന്നെ ഖബറടക്കുക, ഞാന്‍ ഖബറടക്കപ്പെടുക എന്നൊക്കെ വേണം.

  ReplyDelete
 6. പോസ്റ്റില്‍ ഒരു പാട് പ്രയോഗവൈകല്യങ്ങള്‍ കണ്ടു .തുടക്കം ആയതു കൊണ്ടാണ് എന്ന് കരുതുന്നു .പിന്നെ കഥാ നായകനോട് ഒട്ടും അനുകമ്പ തോന്നിയില്ല .വിശപ്പ്‌ അയാള്‍ക്ക് ജന്മാവകാശം ആണെന്ന് തോന്നി കഥയുടെ പോക്ക് കണ്ടപ്പോള്‍ ..

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.