Tuesday, March 18, 2014

Tuesday, March 18, 2014 0

വരട്ടെ ഭരിക്കാനായ് ഒരു സർക്കാർ...രാജ്യം തിരഞ്ഞെടുപ്പിനോടടുക്കുമ്പോൾ  രാഷ്ട്രീയ സമവാക്യങ്ങളും മാറി മറിയുകയാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം രാജ്യത്ത് ഒരു സുസ്ഥിര സർക്കാർ അധികാരത്തിൽ വരുമോ അതോ നീർക്കോലി  പാർട്ടികൾ ചേർന്ന് ഭരണം ഇല്ലാതാക്കുമോ എന്ന്.  ഇപ്പോഴുള്ള കോണ്‍ഗ്രസ്‌  സർക്കാർ അമ്പേ പരാജയമായ സ്ഥിതിക്ക് ഒരു ബദൽ ശക്തി യായി ബിജെപി മാത്രം ആണുള്ളത് . 

എന്നാൽ ബിജെപി വന്നാൽ ഇന്ത്യ കത്തുമെന്നും അവർ വർഗീയ പാർട്ടി  ആണെന്നും പടച്ചു വിടുന്നത്  ഈ മൂന്നാം കിട നീർക്കോലി  പാർട്ടിക്കാർ തന്നെയാണ്. ബിജെപി ഒരു ഹിന്ദു പാർട്ടി തന്നെ എന്നുള്ളതു ശരിയായിരിക്കും പക്ഷെ അവർ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ  ഒരു മാറ്റം പ്രതീക്ഷിക്കാം ... അല്ലാതെ ചെങ്കൊടി  പാർട്ടികൾ പ്രചരിപ്പിക്കും പോലെ  ഒരു കത്തലും കത്തില്ല.

സുസ്ഥിരമായ സർക്കാർ  വരാതിരിക്കാനാണ്  ഈർക്കിലി  പാർട്ടിക്കാരെയെല്ലാം  ഇവർ ഒരു കുടക്കീഴിൽ  അണിനിരത്തുന്നത് . പക്ഷെ  വലിയൊരു  മഴ വന്നാൽ ഈ ചെറു പാര്ട്ടിക്കരെല്ലാം അവരവരുടെ വഴിയെ പോകും എന്നത് നമ്മെ പിൻകാല കാണിച്ചു തരുന്നു. 

നരേന്ദ്രമോഡിയെ ചെറുക്കൻ    വേണ്ടി വന്നാൽ ഇനിയും കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുമെന്നു ഒളിഞ്ഞും തെളിഞ്ഞും ഇവർ പറയുന്നുണ്ട്.

പക്ഷെ സർവേകൾ എല്ലാം പറയുന്നത് മോഡി തന്നെ അധി കാരത്തിൽ  വരും എന്നാണ്..

ഏതായാലും ഇന്ത്യ യിൽ ഒരു സുസ്ഥിരമായ സര്ക്കാര് തന്നെ അധികാരത്തിൽ വരണം. .. അല്ലാതെ അധികാരത്തിൽ കയറി മൂന്നാം ദിവസം മൂക്ക് കുത്തുന്ന സര്ക്കരിനായി വോട്ടുകൾ നമ്മൾ പാഴാക്കരുത്..

 നമ്മൾക്കു വേണ്ടത്‌ ഭരിക്കുന്ന സർക്കാരിനെയാണ് -  പാലം വലിക്കുന്ന സർക്കാരിനെയല്ല .

എ. പി. നായർ 

----------------------------------------------------------------------------------------------------

ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ളത് ലേഖകന്റെ വ്യക്തി പരമായ അഭിപ്രായം ആണ് .  തുമ്പപ്പൂവിനു  ഇതിൽ യാതൊരു പങ്കും ഇല്ല .


Sunday, March 09, 2014

Sunday, March 09, 2014 1

നാടകമേ ഉലകം


ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ലഭിച്ച നേരിയ വിജയം ആം ആദ്മി പാർട്ടിയിലെ നേതാക്കളെ അഹങ്കാരികൾ ആക്കി മാറ്റിയോ ?  ഈയിടെയുള്ള അവരുടെ പ്രവൃത്തികൾ കണ്ടാൽ അങ്ങിനെ വേണം കരുതാൻ.  താൻ ഒഴികെ ... തന്റെ പാര്ടിയിലെ നേതാക്കൾ ഒഴികെ ഈ ഭൂലോകത്തുള്ളവർ മുഴുവൻ അഴിമതിക്കാരും ആഭാസൻ  മാരും  ആണ് മിസ്റ്റർ കേജ്രിവാളിനു .   ലോകത്തിലെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യത്തിലെ മറ്റു തെരഞ്ഞെടുക്കപ്പെട്ട ജനപ്രധിനിധികളെല്ലാം ഇദ്ധ്യേഹത്തെ ഭയന്ന് നമിക്കണം എന്ന് മനപ്പായസം കണ്ടുറങ്ങു കയാണോ ഈ അഭിനവ നേതാവ് ?
രാഷ്ട്രീയത്തിൽ ഇറങ്ങുന്ന ഏതൊരു നേതാവിനും ആദ്യം വേണ്ട  ഗുണമാണ് വിനയം .  ഈ സാധനം തൊട്ടു തീണ്ടിയിട്ടില്ല - സാധാരണ ജനങ്ങളുടെ വക്താവ് എന്ന് പറയുന്ന ഈ കോമാളി പാര്ടിയുടെ നേതാക്കൾക്ക്. 
ഭരിക്കാൻ നല്ലൊരു അവസരം കിട്ടിയിട്ടും ,  നന്മയ്ക്കായ് ചെയ്യാനുള്ള  ചെയ്യാതെ ,  രാഷ്ട്രീയ ഭാവിയെ മാത്രം  ഓർത്ത്‌ , ചില നാടകങ്ങൾ കളിച്ചു ഇവർ  ഭരണം കൈവെടിഞ്ഞു.  ഇവരുടെ  കോപ്രായങ്ങൾ ഒക്കെ കണ്ടു ജനങ്ങൾ ഇനിയും വോട്ടു ചെയ്തു നല്ല ഭൂരി പക്ഷത്തിൽ ജയിപ്പിക്കും എന്ന  അതിമോഹം ആണ് ഇ വരുടെ ഉള്ളിൽ . 
ഗുജറാത്തിലെ വികസന മാതൃക ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിൽ പോലും പ്രകീർത്തി പെട്ടിട്ടുള്ളതാണ് .  ഇപ്പോൾ തിരഞ്ഞെടുപ്പ് സമയം ആയതിനാൽ പല പാര്ട്ടിക്കാരും ഇക്കാര്യം മറച്ചു  വയ്ക്കുകയാണ് . അങ്ങിനെയുള്ള  ഗുജറാത്തിൽ പോയി രണ്ടാം കിട അഭ്യാസങ്ങൾ കാട്ടി കുറച്ചു വോട്ടു തത്ര പെടുത്താനുള്ള കൊപ്രായങ്ങലാണ് നാം ഈയിടെ കണ്ടത്. 
ജനങ്ങൾക്ക്‌ ആദ്യം വേണ്ടത് സമാധാനം ആണ്.  അത് കഴിഞ്ഞു വികസനം.   ആം ആദ്മി പാര്ട്ടിയുടെ പോക്ക് ഇത് പോലെ തുടർന്നാൽ ജനങ്ങൾക്ക്‌ സ്വസ്ഥതയോടെ വീട്ടില് ഇരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല.  തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ സമരത്തിന്‌ ഇറങ്ങിയാൽ ജനങ്ങളുടെ ശരിയായ പ്രശ്നങ്ങൾക്ക് സമാധാനം കിട്ടില്ല.  
ഇത് തിരഞ്ഞെടുപ്പിന്റെ കാലം ആണ് .  ആർക്കാണ്  നമ്മെ നയിക്കാൻ പറ്റുക .  ഇന്ത്യയെ വികസനത്തിന്റെ പാതയിൽ എത്തിക്കാൻ പറ്റുക ?  ആലോചിക്കേണ്ട വിഷയം ആണിത് .  അത് തിരഞ്ഞെടുക്കേണ്ടത്  നിങ്ങളാണ് . അത് കൊണ്ട് കോപ്രായങ്ങൾ കണ്ടു അതിൽ വീഴാതെ വോട്ടു ചെയ്യുന്നതിന് മുൻപ് ശരിക്ക് ചിന്തിക്കുക.   കാരണം ഇന്ത്യയുടെ ഭാവി നിങ്ങളുടെ കയ്യിലാണ് .  
സീ.എം .

----------------------------------------------------------------------------------------------------

ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ളത് ലേഖകന്റെ വ്യക്തി പരമായ അഭിപ്രായം ആണ് .  തുമ്പപ്പൂവിനു  ഇതിൽ യാതൊരു പങ്കും ഇല്ല .

Wednesday, March 05, 2014

Wednesday, March 05, 2014 0

അനന്തപുരിയിലെ ത്രികോണ മത്സരംതിരുവനന്തപുരത്തെ  ലോകസഭ മത്സരം ഇത്തവണ  തീപാറും എന്നുള്ളത് സംശയം ഇല്ലാത്ത കാര്യമാണ്.

ബിജെപി  ഒഴിച്ചുള്ള പാർട്ടികൾ സ്ഥാനാർത്തി  നിര്ണ്ണയം  പൂര്തിയാക്കിയില്ല എങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുക്കങ്ങൾ തുടങ്ങി പ്രവർത്തകർ സജീവമായി കഴിഞ്ഞു.
ബിജെപി ഇത്തവണയും അവരുടെ മുതിര്ന്ന നേതാവായ ഓ.രാജഗോപലിനെയാണ്  രംഗത്ത് ഇറക്കിയിരിക്കുന്നത്.കറപുരളാത്ത രാഷ്ട്രീയ പരിചയവും കേന്ദ്ര മന്ത്രി എന്ന  അനുഭവ പരിചയവും അദ്ദേഹത്തിന് മുതൽക്കൂട്ടാണ് .എല്ലാ ഇലക്ഷനിലും ബിജെപ്പിക്ക് വേണ്ടി കൂടുതൽ വോട്ടു നേടുന്നതും മറ്റാരുമല്ല .
ഇടതു വലതൻ  മാരുടെ വോട്ടുകച്ചവടത്തിൽ ബലിയാടായിപ്പോകുന്ന  രാജേട്ടനെ ഇത്തവണ അനന്തപുരിക്കാർ കൈവിടില്ല എന്നാണ് ബിജെപ്പിയുടെ പ്രതീക്ഷ.

കോണ്‍ഗ്രസ് സ്ഥാനാർത്തി യെ തീരുമാനിച്ചില്ല എങ്കിലും ശശിതരൂർ രണ്ടാം തവണയും മത്സരിക്കും എന്നാ കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.അതിനുള്ള പ്രവര്ത്തനങ്ങളും തരൂര് തുടങ്ങി കഴിഞ്ഞു.
വിവാദങ്ങൾ വിടാതെ പിന്തുടരുന്ന നേതാവായ അദ്ധേഹത്തെ ജനങ്ങള് എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടുതന്നെ  അറിയണം.
ഏതായാലും മണ്ഡലത്തിൽ അദ്ദേഹം സജീവ
പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു .
സിപിഎം  ഇതുവരെ ആരെന്നു വ്യക്തമാക്കിയിട്ടില്ല.
പൊതു സമ്മതനായ  ഒരു സ്വതന്ത്രനെ നിര്ത്തണം എന്നാ ആവശ്യം  പാര്ട്ടികകത്ത്‌  ശക്തമാണ്.
കൂടാതെ ആം ആദ്മിയുടെ കടന്നു വരവും ചെറിയ തോതിൽ മണ്ഡലത്തെ സ്വാദീനിക്കും.
ജയ പരാജയങ്ങൾ മുന്കൂട്ടി പ്രവചിക്കാൻ ഇത്തവണ സാധ്യമല്ല.
എല്ലാ പാര്ട്ടികളും ആത്മ വിശ്വാസത്തിലാണ്.
കാത്തിരിക്കാം ദേശീയ തലത്തിൽ പോലും ശ്രദ്ധ പിടിച്ചുപറ്റുന്ന ഈ ത്രികോണ മത്സരത്തിനായി...

അജിത്‌ പി നായർ