തിരുവനന്തപുരത്തെ ലോകസഭ മത്സരം ഇത്തവണ തീപാറും എന്നുള്ളത് സംശയം ഇല്ലാത്ത കാര്യമാണ്.
ബിജെപി ഒഴിച്ചുള്ള പാർട്ടികൾ സ്ഥാനാർത്തി നിര്ണ്ണയം പൂര്തിയാക്കിയില്ല എങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുക്കങ്ങൾ തുടങ്ങി പ്രവർത്തകർ സജീവമായി കഴിഞ്ഞു.
ബിജെപി ഇത്തവണയും അവരുടെ മുതിര്ന്ന നേതാവായ ഓ.രാജഗോപലിനെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്.കറപുരളാത്ത രാഷ്ട്രീയ പരിചയവും കേന്ദ്ര മന്ത്രി എന്ന അനുഭവ പരിചയവും അദ്ദേഹത്തിന് മുതൽക്കൂട്ടാണ് .എല്ലാ ഇലക്ഷനിലും ബിജെപ്പിക്ക് വേണ്ടി കൂടുതൽ വോട്ടു നേടുന്നതും മറ്റാരുമല്ല .
ഇടതു വലതൻ മാരുടെ വോട്ടുകച്ചവടത്തിൽ ബലിയാടായിപ്പോകുന്ന രാജേട്ടനെ ഇത്തവണ അനന്തപുരിക്കാർ കൈവിടില്ല എന്നാണ് ബിജെപ്പിയുടെ പ്രതീക്ഷ.
കോണ്‍ഗ്രസ് സ്ഥാനാർത്തി യെ തീരുമാനിച്ചില്ല എങ്കിലും ശശിതരൂർ രണ്ടാം തവണയും മത്സരിക്കും എന്നാ കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.അതിനുള്ള പ്രവര്ത്തനങ്ങളും തരൂര് തുടങ്ങി കഴിഞ്ഞു.
വിവാദങ്ങൾ വിടാതെ പിന്തുടരുന്ന നേതാവായ അദ്ധേഹത്തെ ജനങ്ങള് എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടുതന്നെ അറിയണം.
ഏതായാലും മണ്ഡലത്തിൽ അദ്ദേഹം സജീവ
പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു .
സിപിഎം ഇതുവരെ ആരെന്നു വ്യക്തമാക്കിയിട്ടില്ല.
പൊതു സമ്മതനായ ഒരു സ്വതന്ത്രനെ നിര്ത്തണം എന്നാ ആവശ്യം പാര്ട്ടികകത്ത് ശക്തമാണ്.
കൂടാതെ ആം ആദ്മിയുടെ കടന്നു വരവും ചെറിയ തോതിൽ മണ്ഡലത്തെ സ്വാദീനിക്കും.
ജയ പരാജയങ്ങൾ മുന്കൂട്ടി പ്രവചിക്കാൻ ഇത്തവണ സാധ്യമല്ല.
എല്ലാ പാര്ട്ടികളും ആത്മ വിശ്വാസത്തിലാണ്.
കാത്തിരിക്കാം ദേശീയ തലത്തിൽ പോലും ശ്രദ്ധ പിടിച്ചുപറ്റുന്ന ഈ ത്രികോണ മത്സരത്തിനായി...
അജിത് പി നായർ
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.