Tuesday, December 27, 2011

കുട്ടി കവിതകള്‍




കിളിയും കുട്ടിയും

കിളിയേ കിളിയേ എങ്ങോട്ടാ?
മലയുടെ കീഴൊരു ഗ്രാമത്തില്‍
അവിടെ പ്പോയാലെന്തുണ്ട് ?
വയറു നിറക്കാന്‍ വകയുണ്ട്.









തേന്‍ മാവ് 

മാവേ മാവേ തേന്‍മാവേ 
ഇനിയുമിതെന്തേ പൂത്തില്ല  ?
കുട്ടീ കുട്ടീ പറയാം ഞാന്‍ 
പൂക്കാന്‍ കാലമതായില്ല.

മധുരം

കിളിയേ കിളിയേ പറന്നാട്ടേ 
മാനം മുട്ടെ ഉയര്‍ന്നാട്ടെ 
മഴയേ മഴയേ പെയ്താട്ടെ
നദികള്‍ നിറയെ പെയ്താട്ടെ
അമ്മേ അമ്മേ തന്നാട്ടെ 
മധുരം നിറയെ തന്നാട്ടെ

കടംകവിത 

കടലും കരയും അറിയും കുട്ടി
കടലില്‍ ഉള്ളൊരു കരയേത് ?
തോറ്റെങ്ങില്‍ ഞാന്‍ പറയട്ടെ
ചാകരയാണത് കേട്ടോളൂ

മാനം മുട്ടെ ഉയരും കിളിയേ
മാനത്തുള്ളോരു വില്ലേതു ?
തോറ്റെങ്ങില്‍ ഞാന്‍ പറയട്ടെ
മഴവില്ലാണതു കേട്ടോളൂ.

മുത്തശ്യന്‍ 

എങ്ങും എവിടെയും വെട്ടം വിതറി
മാനത്തുണ്ടൊരു  മുത്തശ്യന്‍ 
എങ്ങും എവിടെയുമുണര്‍വു പരത്തി
പുഞ്ചിരിതൂകും മുത്തശ്യന്‍ 





വിനോദ് ചിറയിൽ 

8 comments:

  1. തുമ്പികളും,താഴ്വാരങ്ങളും,മഴവില്ലും,കടലും....
    തുമ്പപൂ സുഹൃത്തെ
    ഈ കുട്ടികവിതകള്‍ തന്നതൊരുകാലമാണ് , ഇനിയും കഴിഞ്ഞുപോയെന്നു കരുതാനിഷ്ടപെടാത്തൊരു കാലം..
    കവിതകള്‍ വളരെ ഇഷ്ടമായി

    ReplyDelete
  2. പുതുവത്സരാശംസകള്‍

    ReplyDelete
  3. കുട്ടി കവിതകള്‍ നന്നായിരിക്കുന്നു! ചെറിയ ചില അക്ഷര പിശകുകള്‍ ഉണ്ട്; ട്രാന്‍സ് ലിറ്ററേഷനില്‍ വന്നതാവാം, ശ്രദ്ധിക്കുമല്ലോ! ഇനിയും നല്ല നല്ല കവിതകള്‍ എഴുതാന്‍ കഴിയട്ടെ! എല്ലാ ആശംസകളും നേരുന്നു!

    ReplyDelete
  4. കിളിയും കുട്ടിയും, തേന്‍ മാവ് ,മധുരം ഇതു മൂന്നും എനിക്ക് പെരുത്തിഷ്ടായി....

    ReplyDelete
  5. ബാലിയത്തിന്‍ടെവര്‍ണചിത്രങ്ഹള്‍ചാലിച്ചുചെര്‍ത്തകുട്ടികവിതകള്‍

    ReplyDelete
  6. ഈകുട്ടികവിതകള്‍എന്‍എബാല്യകലതിലക്ക്കുട്ടികൊണ്ടുപോയി

    ReplyDelete
  7. കുട്ടികവിതകൾ ഇഷ്ടമായി കുട്ടീകളുടെ ഭാവനയിൽ മനസ്സിലാക്കാൻ സാധിക്കുന്ന വരികൾ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.