കാറ്റിന്റെ താരാട്ടിൽ ചാഞ്ചാടും മഴത്തുള്ളികൾ
മെല്ലെ മെല്ലെ കരയെ പുല്കിയ വേളയിൽ
പൂമരത്തണലിൽ നീയെന്നെ ചേർത്തണച്ച നേരം
കാറ്റത്തിളകും പൂമരത്തിൻ മഴത്തുള്ളികൾ
നനയാതെ നീയെന്നെ
നിന്റെ കുടക്കീഴിൽ ചേർത്ത് നിർത്തി .....
കാലൊച്ച നിലച്ച മണ്ണിൽ കാതരമാം
നിൻ ഹൃദയസ്വരം മാത്രം ഞാൻ കേട്ടു .....
എന്നെ നിന്നിലേക്കടുപ്പിച്ചതാര് ??
കാൽചിലമ്പൊച്ച കേൾപ്പിക്കാതെ
പോയ കാലമോ ??
നിൻ മനസ്സിൻ നൈർമ്മല്യമൊ ??
നിൻ ചൊടിയിലെന്നും ഞാൻ കണ്ട മന്ദസ്മിതമോ ??
ഞാൻ നിന്റെ കുടല്ക്കീഴിലായ് ....
നീയെന്നെ ചേർത്തണക്കവേ
മഴത്തുള്ളികൾ മഞ്ഞുപോലായ് ....
നിന്റെ നെഞ്ചിലെ ചൂടിൽ
മയക്കിക്കിടത്തിയ കാലമെന്നെ
എവിടെയോ എത്തിച്ചെങ്കിലും
മഴത്തുള്ളികൾ നിർത്താതെ പെയ്യുന്നു ....
ആ മഴയിൽ നമ്മളിപ്പോഴും നനയുകയാണ് .....
ദീപ ഉല്ലാസ്
അലൈൻ