Wednesday, December 04, 2013

Wednesday, December 04, 2013 9

സഞ്ചാരി...


      ദൂരെ താറിന്‍റെ നെറുകയില്‍ സിന്ദൂരം മായാന്‍ തുടങ്ങിയിരുന്നു.  ഉഷ്ണത്തിന്റെ കാഠിന്യം മാറി താറിൽ തണുപ്പ് കോച്ചുന്നത് അയാള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു .... ബാണ നദിയുടെ മണല്‍ തിട്ടുകളില്‍ ഒട്ടകങ്ങള്‍ മുതുകു പൊക്കി തല ചായ്ച്ചുതുടങ്ങി തണുപ്പ് അയാളെ വല്ലാണ്ടെ വരിയാന്‍ തുടങ്ങിയിരുന്നു.... തോള്‍ സഞ്ചിയില്‍ ഒരു കമ്പിളി ഉണ്ടായിരുന്നു ........ സുനിത ബോംബയ്ന്നു കൊണ്ടുവന്നതാ, അവളിതു തരുമ്പോ പ്രത്യേകം പറഞ്ഞിരുന്നു അച്ഛന്‍ ശരീരം ശ്രദ്ധിക്കണം, തണുപ്പ് വല്ലാണ്ടെ കൂടിട്ടുണ്ട് ..... ശരീരം തന്നെ അനുസരിക്കുന്നില്ല എന്ന ബോധ്യം നന്നേ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അതിന്‍റെതായ വയ്യായ്ക ഒന്നും കാണിച്ചില്ല.... കഴിഞ്ഞ ഒരാഴ്ചാ മുന്‍പാണ്‌ വീട്ടില്‍ നിന്നും ഇറങ്ങിയത്‌ ...... പാലക്കാട്ട് നിന്നും മധുരക്ക് ...  അവിടെ നിന്നും ട്രെയിനില്‍ പിന്നീട്.... വൈഗയില്‍ കുളിച്ച മീനാക്ഷിയെയും തൊഴുതു, ആയിരം കാല്‍ മണ്ഡപത്തില്‍ നിന്നും മുത്ത്‌ സ്വാമി ദീക്ഷിതര്‍ തന്ന ഭസ്മവും നെറ്റിയില്‍ അണിഞ്ഞു യാത്ര തുടങ്ങിയ... തന്‍ന്‍റെ തുടക്കം അയാള്‍ ആലോചിച്ചു ... പക്ഷെ അയാളുടെ ആലോചനകളെ അജ്മീര്‍ കവര്‍ന്നു, ആരവല്ലിയില്‍ മരുമഞ്ഞു പെയ്യുന്നുണ്ടായിരുന്നു, അതിനിടയിലൂടെ ചില നക്ഷത്രങ്ങള്‍ തന്നെ നോക്കി ചിരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു...ഒരു  പക്ഷെ അത് ചൌഹാന്‍മാരരാകാം, മുഗളന്‍മാരകാം, തങ്ങള്‍ തീര്‍ത്തു പോയ പട്ടണത്തിന്‍റെ സൌന്ദര്യം നോക്കി കാണുന്നതാവും... തന്‍റെ വാള്‍ക്മാനില്‍നിന്നും ഒഴുകുന്ന   ഗുല്‍സാറിന്‍റെ  നേര്‍ത്ത സംഗീതത്തോടൊപ്പം  അന്നത്തെ രാത്രി കണ്ണടച്ച്... ഒപ്പം ഒട്ടകങ്ങളും ബാണ തന്‍റെ ഓളങ്ങള്‍ കൊണ്ട് താരാട്ടു തീര്‍ത്തു... അകലെ വില്വാദ്രി നാഥന്‍റെ പാദങ്ങള്‍ തൊട്ടു നിളയും ഒഴുകിയിരുന്നു, ദര്‍ഗകളില്‍ നിന്ന് ഭാന്ഗിന്‍റെ ശബ്ദം കേട്ടാണ് അയാള്‍ ഉണര്‍ന്നത്... അത്തര്‍ കുപ്പികള്‍ നിറഞ്ഞ തെരുവോരങ്ങള്‍,... ഒരിക്കല്‍ സുനില്‍ നു ഇതുപോലെ ഒരണ്ണം ദില്ലി ന്നു കൊണ്ടന്നു കൊടുത്തിട്ടുണ്ട്‌ അതവന്‍ ഒരു മാസത്തോളം കോളേജില്‍ പൂശി കൊണ്ട് പോയിരുന്നു.... അതിനു പകരമായ് അവന്‍ എനിക്കൊരു ബാറ്റയുടെ ചെരിപ്പും വാങ്ങി തന്നു ഇന്നും കാലിലുണ്ട്.... ചെരുപ്പ് തെഞ്ഞിരിക്കുന്നതായി അപ്പോഴാണ് അയാള്‍ ശ്രദ്ധിച്ചത്....ധര്‍ഗകളില്‍ നിന്നും സാംബ്രാണി പുക ഉയരുന്നുണ്ടായിരുന്നു........
      
അജ്മീറിനെ പിന്തള്ളി കൊണ്ട് ഗോതമ്പ് പാടങ്ങള്‍ക്കു നടുവിലൂടെ തീവണ്ടി പാഞ്ഞുഅപ്പോഴും  അസ്തമയ മായിരുന്നു സൂര്യന്‍ പടിഞ്ഞാറു താണ്കൊണ്ടിരുന്നു...... കണ്ണ് തുറക്കാന്‍ വയ്ക്കുന്നില്ല ശരീരമാസകലം കോച്ചി പിടിക്കുന്നു,  ഗംഗ ഒഴുകുന്നുണ്ട്..... ദേവിയായി  ഋഗ്വേദത്തിന്‍റെ താളുകളില്‍ നിന്നും ഉത്ഭവിച്ച വാരണാസിയിലുടെ,, അന്തിയോളം അധ്വാനിച്ചു ജീവിതത്തിന്‍റെ സായാഹ്നം  അഗ്നിയില്‍ വിശ്രമിക്കുന്ന കുറെ പേര്‍, സ്വാതികഭാവികള്‍, അങ്ങനെ കുറെ പേര്‍ ശ്രിഷ്ടി, സ്ഥിതി, സംഹാരം അങ്ങനെ എല്ലാം  പരമശിവന്‍റെ ശൂലമുനയില്‍ സുരക്ഷിതമാണ് ഇവിടം ......... അയാളെ അത് വല്ലാതെ ആകര്‍ഷിച്ചിരുന്നു ഒരുകൂട്ടം വിറകില്‍ മാത്രം തീരുന്ന കുറെ മനുഷ്യര്‍ ജീവിക്കാന്‍ വേണ്ടി തിരക്ക് കൂട്ടുന്നു, ആഗ്രഹങ്ങള്‍ വളര്‍ത്തുന്നു, നേട്ടങ്ങള്‍ക്ക്‌ വേണ്ടി പോരടിക്കുന്നു,, സുനില്‍ എന്നും മരണന്താരത്തെ കുറിച്ച് എന്നോട് ചോദിക്കാറുണ്ട് എനിക്കത് പലപ്പോഴും അവനോടു പറയന്‍ തോന്നിട്ടുണ്ട് പക്ഷെ, ശരിക്കുമുള്ള ഉത്തരം എനിക്കറിയില്ല കാരണം ഞാന്‍ മരണത്തെ അറിഞ്ഞിട്ടില്ല.. മരണത്തിന്‍റെ അവശിഷ്ടം മാത്രേ കണ്ടിട്ടുള്ളു..... മേനോന്‍ ചുമലില്‍ തട്ടി വിളിച്ചപ്പോഴാണ് ചിന്തയില്‍ നിന്ന് ഉണര്‍ന്നത് എന്താ മിസ്റ്റര്‍.സുരേന്ദ്രന്‍ നേരം ഒരുപാടായി നമുക്ക് മുറിയില്‍ പോവണ്ടേ .... അയാള്‍ടെ തടിച്ച പുരികം ഒന്ന് ച്ചുളിച്ചുകൊണ്ട് ചോദിച്ചു , മേനോന്‍.... മധുരമുതല്‍ എന്നോടൊപ്പം ഉണ്ടായിരുന്നതാണ് പക്ഷെ.... പരിചയപെട്ടത് രാമേശ്വരത്ത് നിന്നായിരുന്നു, ഓര്‍ക്കാന്‍ മാത്രം സാഹചര്യങ്ങള്‍ ഒന്നു ഉണ്ടായിട്ടില്ല ഞങ്ങള്‍ തമ്മില്‍ , രണ്ടാളും വേറെ വേറെ കോച്ചില്‍ ആയതോണ്ട് പ്രത്യേകിച്ചും .. പക്ഷെ നടുക്കുന്നതിടിയില്‍ അയാള്‍ എന്നോട് പറഞ്ഞു നാളെ നമ്മടെ വണ്ടി സെകെന്ധരബാധില്‍ ഇതും നമ്മടെ യാത്രയുടെ അവസാന നഗരം...പുതിയ പുതിയ പട്ടണങ്ങള്‍ കാണാന്‍ കൊതിയായിരുന്നു അയാള്‍ക്ക്, വഴിയില്‍ കാണുന്നതെല്ലാം അദ്ദേഹം എഴുതി വയ്ക്കുന്നുണ്ടായിരുന്നു വാരാണസിയില്‍ നിന്നും രാത്രി 9;00 മണിക്കുതന്നെ ട്രെയിന്‍ യാത്ര തുടങ്ങി ... ശരീരത്തിന് വല്ലാത്ത ഭാരം തോന്നിയിരുന്നു ബര്‍ത്ത്ഇല്‍ കിടന്നതും ഉറക്കം വന്നു.... 10:00മണിക്ക് വണ്ടി സെക്കെന്ധരബാധില്‍ എത്തി റെയില്‍വേ സ്റ്റേഷനില്‍ നല്ല തിരക്കുണ്ടായിരുന്നു ട്രാവല്‍ ഏജന്‍സിയുടെ വണ്ടി എത്തി, എന്‍റെ ഒപ്പമുള്ള സകല വയോധിക സഞ്ചാരികളെയും കൂട്ടി വണ്ടി റൂമിലേക്ക്‌ പാഞ്ഞു.... കണ്ണില്‍ ഇരുട്ട് കയറുന്നുണ്ടായിരുന്നു ഒരു നിമിഷത്തേക്ക് മാത്രം... അതിനു ശേഷം കണ്ടത് ഹുസൈന്‍ സാഗറില്‍ വെള്ളം ആകാശത്തേക്ക് തുപ്പുന്ന കോണ്‍ക്രീറ്റ് മത്സ്യങ്ങളെ ആണ്.. മുറിയില്‍ എത്തിയപ്പോഴും ഇരുട്ട് കണ്ണില്‍ കയറുന്നുണ്ടായിരുന്നു 12:30നു ഊണ് കഴിഞ്ഞു എല്ലാരും റെഡി ആയിരിക്കാന്‍ ഓപ്പറേറ്റര്‍ പറഞ്ഞു.. ഞാന്‍ ആ കട്ടിലില്‍ കിടന്നു മുകളില്‍ പരല്‍ മത്സ്യത്തെ പോലെ കുറെ രൂപങ്ങള്‍ എനിക്ക് മുന്നില്‍ പ്രത്യക്ഷപെട്ടു.. കുറെ കഴിഞ്ഞപ്പോള്‍ മേനോന്‍ അടുത്ത് വന്നിരുന്നു മിസ്റ്റര്‍ സുരേന്ദ്രന്‍ വരുന്നില്ലേ, നവാബ് ടൌണ്‍ കാണാന്‍ ഇവിടെ ചാര്‍മിനാര്‍ ഉണ്ട് അതിന്‍റെ വീഥികളില്‍ അതരുക്കുപ്പികളുടെ സൌരഭ്യത്തിനിടയില്‍,, പര്‍ദ്ദ അണിഞ്ഞ സുന്ദരികളെ കാണാം അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഞാനും പകരം ഒന്ന് ചിരിച്ചു ... സുരേന്ദ്രന്‍... നമ്മടെ ഒക്കെ ശരീരത്തിന് വയസ്സയടോ പക്ഷെ മനസ്സിന് ഒരിക്കലും പ്രയമാവാന്‍ അനുവദിക്കരുത്.. അയാള്‍ അതും പറഞ്ഞ് എന്റെ ചുമലില്‍ തട്ടി... അതല്ല മേനോന്‍ ഞാന്‍ .. എനിക്ക് ചെറിയൊരു പനി പോലെ ഒരു ടാബ് കഴിച്ചു കിടക്കട്ടെ ഇല്ലെങ്ങില്‍ അതങ്ങ് കേറി ഭരിക്കും ... അയാള്‍ ഒരു കുപ്പി വെള്ളം എന്റെ കട്ടിലിനരികില്‍ കൊണ്ടുവന്നു വച്ചു ... ഒകെ സുരേന്ദ്രന്‍ നിങ്ങള്‍ റസ്റ്റ്‌ ചെയ്യ് ... ടേക്ക് കെയര്‍ ... എന്‍റെ കണ്ണുകള്‍ എന്നെ തളര്‍ത്തി അത് അടഞ്ഞു കൊണ്ടിരുന്നു ശരീരം എനിക്കൊരു ഭാരമായി തോന്നാന്‍ തുടങ്ങി വീണ്ടും ഇരുള്‍ വീണുകൊണ്ടിരുന്നു ......
          പൊതുവേ അച്ഛന്‍ യാത്ര കഴിഞ്ഞു വരുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലതും കൊണ്ടുവരും മക്കള്‍ വളര്‍ന്നു മുതിര്ന്നവരായെങ്ങിലും അച്ഛന്‍ തന്‍റെ പതിവ് തെറ്റിക്കില്ലയിരുന്നു ഇന്നലെ അമ്മ വിളിച്ചപ്പോഴാണ് പറഞ്ഞത് അച്ഛന്‍ 5 തിയതി വരുംന്ന്.. എനിക്ക് ശനി യും ഞായറും ലീവ് ആയതിനാല്‍ അച്ഛന്റെ സമ്മാനം നേരിട്ട് വാങ്ങാമല്ലോ എന്നാ സന്തോഷവും ഉണ്ടായിരുന്നു.... വെള്ളിയഴ്ചാ ഉച്ചക്ക് തന്നെ ക്ലാസ്സില്‍ നിന്നും ഇറങ്ങി വിട്ടിലേക്ക്‌ പോയീ... വീടിനു ചുറ്റും ഒരു തരം മൂകത... മാനം കറുത്ത്നിന്നു... അമ്മയുടെ കണ്ണീര്‍ മാര്‍ബിള്‍ നിലത്തു കിടന്നു തിളങ്ങുന്നുണ്ടായിരുന്നു .... അച്ഛന് വയ്യ ഇടുങ്ങിയ സ്വരത്തില്‍ അമ്മ പറഞ്ഞു വീട്ടില്‍ തലങ്ങും വിലങ്ങും ഫോണ്‍ ബെല്ലുകള്‍ നിര്‍ത്താതെ ശബ്ദിച്ചു .... ഹൈദരാബാദില്‍ കിടക്കുന്ന അച്ഛനെയും കൂട്ടി ഉടനെ തന്നെ നാട്ടില്‍ എത്തണം രാവിലെ 7;30ന്‍റെ ഇന്‍ഡിഗോ ഐറില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നു .... പുലര്‍ന്നു കൊണ്ടിരുന്നു പുറത്ത് കട്ടിലില്‍ മയങ്ങി കിടക്കുകയായിരുന്ന എന്നെ ഫോണ്‍ ബെല്‍ ഉണര്‍ത്തി ..... hello, iam calling from hyderabad...is this mr.surendran's house...അയാള്‍ ഒരു ദൂതന്‍ ആയിരുന്നു.... കുറച്ചു സമയത്തേക്ക്  എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല വാക്കുകള്‍ കൂട്ടി യോജിപ്പിക്കാന്‍ ഞാന്‍ പാടുപെട്ടു ...  അച്ഛന്‍ ഇനിയില്ല പുലര്‍ച്ചെ വന്നൊരു ഹൃദയത്തിന്‍റെ താളപ്പിഴാ ... ചുവന്ന ആംബുലന്‍സ്ന്‍റെ ശീതികരിച്ച പെട്ടിയില്‍ അച്ഛന്‍ എത്തി സമയം രാത്രി ഒരു മണി .... അമ്മ പറഞ്ഞു അച്ഛന്‍ 5 തിയതി എത്തുമെന്ന്.. അച്ഛന്റെ തണുത്ത ഉറഞ്ഞ ശരീരം എന്റെ കയ്യിലേക്ക് വച്ചപ്പോള്‍ ഞാന്‍ മനസിലാക്കി മരണത്തെ ഞാന്‍ അടുത്തറിഞ്ഞിരിക്കുന്നു  അതിന്‍റെ സ്വാദീനം ക്രുരമാണ് പക്ഷെ സത്യവും... ഒടുവില്‍ തീനാളങ്ങള്‍ക്ക് അച്ഛനെ വിട്ടു കൊടുത്തു........... നിളാ തീരം ആയിരുന്നു അച്ഛനെ ഏറെ സ്വാധീനിച്ച സ്ഥലം ... ഒരുപിടി ആത്മാക്കളുടെ പുണ്യ പാവങ്ങള്‍ ഏറ്റു വാങ്ങിയ നിളയിലേക്ക് അച്ഛനെ സമര്‍പ്പിച്ചു തിരിച്ചു മടങ്ങുമ്പോള്‍ ബലിപിണ്ടത്തിനു ചുറ്റും ബലി കാക്കകള്‍ വട്ടം കറങ്ങിയിരുന്നു അച്ഛന്‍ നിളയുടെ മണല്‍ തിട്ടയില്‍ ഇരിക്കുന്നുണ്ടായിരുന്നു ദൂരെ നിളയുടെ നെറുകയില്‍ അന്തിസൂര്യന്‍ ചോപ്പ് മാച്ചു തുടങ്ങിയിരുന്നു അച്ഛന് ഏറെ ഇഷ്ടമുള്ള കാഴ്ച.............................. ഒരു നിമിഷത്തേക്ക് ഞാനൊന്നു തിരിഞ്ഞു നോക്കി അച്ഛന്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് നൂലുപോല്‍ ഒഴുകുന്ന പുഴയുടെ മണല്‍ തിട്ടിലൂടെ നടന്നു ..... ദൂരെ... പക്ഷികള്‍ കൂടണയുന്നുണ്ടായിരുന്നു.

പ്രസാദ് ശശി
@sp :)



     
              

Wednesday, October 23, 2013

Wednesday, October 23, 2013 2

കളിപ്പാവ

രചന : നന്ദകുമാർ വള്ളിക്കാവ്  



@eogÌyÝjsh SaxÍX dlnkil % 
srs']osml'Í\ sdlÞkSeldo 
do}julH dl}jÓ sfÓkA ijd{fjdX
 
LørkaÑukalsn cfUA@
sdlùjukA sdùjukA fùÙjH eùlg %
 
il]jhkA LøSrlsmlÙk domj

@dlq\vdX dlnSi[ SdlÌkdsxl'kSa
 
rjR arc³jH sdlfjuoygkf\
dkc{fjÙgÍX rJ dl}j]o}JmkdjH
 
dl}jÓ eogÍX rjs' SahjH@
 
Løsð il]kdX dG]CaldSi
 
Qs] fhul}j rÓ dk}j

LÑu\]\ akÙÍX rHdj rm]Si
 
aYïjØk[ Løsð dlfjhÑ
 
f'kÏj f'kÒA dÞk rjyilG' %
fÑalgÓlsfulg\ .oijH Â

dlq\vdX dÞk rm]Si Sd}lR "
@eli SiSnl[ uYïÌli SiSnl #
ssd sfl}lH sel}jØjgj]k' eli
ssdij}lH sel}j]guk' eli@

dÞSÌlxlCjØk dkÎkarSc³sy
LøSrlsmÓlA ay'k svlÓj
 
@ay'kSil[ iJ}jH eyÎsfÓlA rJ
 
fÓk SisÞæjH rm]o SizA@

pk,\mrlnøR[ arc³jH eyÎk
TÍsrlgøsr SiÞ SiÞ
SdleA arc³jshlfk]ju KÏjfR
 
dkÎkakDA svÝgÙjÌoSelH

fj]jÙjg]j rm]Siuøsð
dÕuÎkÏj ssdij}kSeluj
igjÓSÓl ilujsh il]kSeluJmjH
-qjujHiJn selRcovj Selsh

SemjØgÞk fxG'kSelulakDA
ilmju svÝgÙjÌoSelsh
-xkdX vkMjhkA domjsu'ldjhkA
sel'kÏjulX]o}ÙjH frjsu

vlgÙkA Srls]Ùl pogÙkA dÞjÓ
KÏj]k alYfaluksÒlgøR
tYf flfêlG rm]k'ijsmÍkA
KSÌlxA SelgkSal KÌjhj}lH

@eli SiSnl[ uYïÌli SiSnl;;;;;;@
SdX]k'eC>\pA posgsuSÍl
eliukA SisÞlgJ eogikA dlnÞ
LørÓlsf asMl'kA SiÞ

svlÓjmlykÞÑ[ eogÌyÝjH
dj}lÙflsul'kSelhkajÓ
tYf sfgÎlhksaYfsdlmkÙlhkA
dj}kSal sspiSasu'øsr

LÑu\]kaørkakÒjH fjajG]k'k
KÏjujÓlsÙlgk eogSaxA
T'kaleogÌyÝjH dguk'k
KÏjsulgk
dxjÌli Selsh;

ròdkalG iÒj]li\


Email: nandubindu@rediffmail.com

Wednesday, October 02, 2013

Wednesday, October 02, 2013 1

പേന


ഒരു കണ്ണീർക്കണം പോലും പൊഴിഞ്ഞില്ലയെങ്കിൽ -
ഒരു തുള്ളി ചോരയെങ്കിലും പൊടിഞ്ഞില്ലയെങ്കിൽ -
ഒരു മനസ്സെങ്കിലും മാറ്റുവാനായില്ലെന്നാൽ -
ഒരു ഹൃദയപുഷ്പം പോലും വിടർത്തുവാനായിലലെന്നാൽ - 
എനിക്കെന്തിനീ ആറാം വിരൽ , എന്തിനീ കടലാസ്സുകൾ ?
എനിക്കെന്തിനീ ചിന്തകൾ , എന്തിനീ സ്വപ്‌നങ്ങൾ ?

ഓർമ്മകൾ പോലും എന്നിൽ ശാപമായ് തീരുന്നൊരീ -
അഭിശപ്തനിമിഷത്തിലൊന്നിലലിഞ്ഞില്ലാതാകുമെങ്കിൽ -
കൈവല്യമേകുവാൻ തലയിൽ കൈവെച്ചേനേ -
രാത്രിമഴയായ് പ്രകൃതി - എന്നീശ്വരി .

ഒരു പൂമൊട്ടിന്റെ നൈർമ്മല്യമാകണോ , അല്ല -
ഒരു പടവാൾത്തുമ്പിൻ മൂർച്ചയിൽ തിളങ്ങണോ ?
പറയുക നിങ്ങളാം അനുവാചകർ , എങ്കിലോ -
എന്റെയീവിരൽ വീണ്ടും ചലിച്ചു തുടങ്ങീടലാം .

വിശുദ്ധമാം പൂവിന്റെ കാണാക്കയങ്ങളിൽ 
നിപതിക്കുമോരോ മഴത്തുള്ളിയാവാനല്ല -
എന്റെയീ ജന്മം കൊതിക്കുന്നുവെങ്കിലും ,
തൂലികയൊരുമൂർച്ചയുള്ളോരായുധമാക്കുവാൻ 
കഴിയുമോ എന്നിലെ നേർമ്മയാം മനസ്സിന് 
അടുത്തൊരു ജന്മമുണ്ടെങ്കിലതിലെങ്കിലും ?

ശ്രീകാന്ത് മണ്ണൂർ    

twitter - @smpcadd

Wednesday, September 18, 2013

Wednesday, September 18, 2013 2

ഗള്‍ഫിലെ ഓണം


മാവിലെ ഊഞ്ഞാലും തൊടിയിലെ പൂക്കളും
കളത്തിലെ അത്തപ്പൂക്കൾ നിറങ്ങളും
കുഞ്ഞമ്മമാരുടെ സെറ്റുമുണ്ടും
കോടിയുടുത്ത കിടാങ്ങളും

പുത്തരിച്ചോറിന്റെ ചൂടുഗന്ധവും
എരിശ്ശേരി, പുളിശ്ശേരി, പരിപ്പും, കാളനും
ഉപ്പേരി, പച്ചടിമധുരമാം ഇഞ്ചിക്കറിയും
പ്രഥമനും, തുടുത്തവാഴപ്പഴങ്ങളും
ഓർമ്മമാത്രമീ തിരുവോണനാളിൽ

ബോസ്സിനോടിരക്കണം ഹാഫ്ഡേലീവിനായി
ഓടണം ബീരാന്റെ ഹോട്ടലിൽ ക്യുവിലേ- 
ക്കോണസദ്യക്കൊരുസീറ്റു സംഘടിക്കണം
അല്ലെങ്കിൽ ഇന്നും ഖുബ്ബൂസിൽ ഒതുങ്ങുമെൻ
ഗള്ഫിലെഓണം, കിട്ടുമോ ആവോ ?
ഹാഫ്ഡേലീവിനായ് ആധിപിടിക്കൂഞാൻ


എം. എസ്. മാത്യു

Sunday, September 15, 2013

Sunday, September 15, 2013 0

പൂത്തിരുവോണം

നന്ദകുമാര്‍ വള്ളിക്കാവ് 



Nn§-am-k-¯nse s]mt¶m-W-\m-fnÂ
a¦-am-scm-s¡-bp-sam-¯p-IqSn
amth-en-a-¶s\- h-c-th¡p-hm-\mbv
]¯p-\mÄ ap³t]- -\m-sam-s¯m-cp§n
ssIsIm-«n-¸m-sSSn Ip½n-b-Sn-s¡Sn .....
Xmfw-N-hn-s«ട്ടെന്റെ sIm¨q-s]t® .....

Xr¡m¡-c-¸s\ ]qhn-«p -]pPn¨v;
]qap-ä-amsI \o ]q \n-c¯n;
A¯-¡-f-¯n \o ]q-¡Ä hn-X-dth
Imäp-h-t¶m-Sn-¸-d-ª-sXt´ ?

ssIsIm«n-¸m-Sth Ip½n-b-Sn-¡th
Ip¸n-h-f-IÄ Inep-§n-bnÃ
FÃmw- a-d-¶- Zn-\-§fn-se-s¶t¶m
amc-\-sXm-s¡-bp-S-¨p-sht¶m !

Duªm-en-em-b-¯n-em-Sth \n¶psS
I®p-I-fmsc Xnc-ªp-t]mbn ?
amc-s\- Im-Wp¶ t\c-¯n-em-apJw
amcn-hn-Ãm-bn-s¯-fn-ª-sXt´ ?

I®na ]p«m-sX-bn-¶se cm{Xn-bnÂ
D{Xm-S-¸q-P -\-S-¯n-sbt¶m !
D{Xm-Scm{Xn-bn A¨n-amÀs¡m¶pta
I®n a-b¡w hcn-I-bnà !

HmWw-h-t¶mWwh-t¶mWwh-t¶
ണ്ടി-sem-cn-bv¡ep-tÅmWwh-t¶
HmÀ¡p-hm-s\m-¯ncn t\cpw- \n-d-¨p-sImþ
­ ണ്ടോW-sam-tcmÀ½-t]mtem-Sn-ht¶.

 \µ-Ip-amÀ hÅn¡mhvv  

Nandakumar

Phone:  09495710130  

Friday, August 30, 2013

Friday, August 30, 2013 1

പിന്‍പുറക്കാഴ്ചകള്‍



ഗ്രാമത്തിലെ പ്രാര്‍ത്ഥനാലയത്തില്‍ ത്രിദിന ധ്യാനം നടത്തുവാന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണ്.
പ്രഭാതമായി. പ്രകാശമായി. ധ്യാനം തുടങ്ങുകയായി.

ഒന്നാം ധ്യാന ദിനം.

''സീയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ 
ചാരി ഞാന്‍ പോകുന്നു ക്രൂശിന്റെ പാതയില്‍ ...''
ധ്യാനം തുടങ്ങി. പതിവു മസാലകളെല്ലാമുണ്ട്. ധ്യാന ഗുരുക്കന്‍മാര്‍ , കുഞ്ഞാടുകള്‍ , കൈത്താളം, ഗാനശുശ്രൂഷ....

പള്ളിയ്ക്കു പുറത്ത് ബസ്സ്റ്റാന്റില്‍ വിഷണ്ണനായി ഒരാള്‍ ധ്യാന കോലാഹലങ്ങളിലേയ്ക്കുറ്റു നോക്കി നില്‍ക്കുന്നു.

ചിരപരിചിതമായ ഒരു മുഖം. സൗമ്യം, വിശുദ്ധം, ദീപ്തം. 

അടുത്തുചെന്ന് സ്‌നേഹബഹുമാനങ്ങളോടെയും അല്പം കുറ്റബോധത്തോടെയും ഞാന്‍ ചോദിച്ചു.

''ക്ഷമിക്കണം. എവിടെയോ കണ്ടു നല്ല പരിചയം... പക്ഷെ, പെട്ടെന്നോര്‍മ്മ വരുന്നില്ല....''
വിഷാദപൂര്‍ണ്ണമായൊരു മന്ദഹാസത്തോടെ അദ്ദേഹം വലതുകരം നിവര്‍ത്തിക്കാണിച്ചു. ആ ഉള്ളംകൈ തുളഞ്ഞ് രക്തംകിനിഞ്ഞുനിന്നിരുന്നു. ഇടതുകൈയ്യിലും കാലുകളിലും അങ്ങനെ തന്നെ. ആണിപ്പഴുതുകള്‍! അറിയാതെ കൈകള്‍ കൂമ്പിപ്പോയി. പഞ്ചക്ഷതധാരി! കര്‍ത്താവ്! അള്‍ത്താരയിലെ ക്രൂശിത രൂപന്‍! ്യൂഞാന്‍ നിരന്തരം കുമ്പിടാറുള്ള ആ പ്രേമസ്വരൂപന്‍. 
''അയ്യോ, എന്റെ കര്‍ത്താവേ, പൊറുക്കണം. പൊറുക്കണം. പക്ഷെ ധ്യാനം നടക്കുമ്പോള്‍ അവിടെയായിരിക്കേണ്ട അങ്ങെന്തേ അന്യനെപ്പോലെ ഇവിടെ നില്‍ക്കുന്നത്?''. അറിയാതെ ചോദിച്ചു പോയി.

''ഏറ്റവും അടുത്ത ബസില്‍ കയറി ദൂരേയ്‌ക്കെങ്ങോട്ടെങ്കിലും പോവുകയാണ്. ഇനി മൂന്നു ദിവസം കഴിഞ്ഞേ മടങ്ങുന്നുള്ളു.''

''അതെന്താണു കര്‍ത്താവേ, ഈ ധ്യാനം തന്നെ അങ്ങയെച്ചൊല്ലിയുള്ളതായിരിക്കെ...?''

''മൂകരാവുകളുടെ മടിത്തട്ടിലേയ്ക്ക് സൗമ്യവതികളായി പിറന്നു വീഴുന്ന നിശാപുഷ്പഗന്ധം,
അടഞ്ഞ വാതിലുകള്‍ക്കകത്ത് എനിക്കു മുന്നില്‍ തുറക്കപ്പെടുന്ന ദുഃഖികളായ ഏകാകികളുടെ ഹൃദയം, സ്തുതിപൂര്‍ണ്ണവും അര്‍ത്ഥസാന്ദ്രവുമായ ധ്യാനം, ഇവയിലെല്ലാമാണെന്റെ പ്രസാദം. അല്ലാതെ....'' സ്‌നേഹക്ഷോഭിതമായിരുന്ന ആ സ്വരം നനഞ്ഞിരുന്നു. 
തുടര്‍ന്ന് ആ വിശ്വമഹാപ്രഭു ധ്യാനപ്പന്തലിലേക്കു നോക്കി വിഷാദപൂര്‍ണ്ണമായ ഒരു മൗനത്തിലമര്‍ന്നു. 

ഞങ്ങള്‍ക്കിടയില്‍ മൗനം കനത്തു തുടങ്ങി.

പന്തലിനകത്തു ധ്യാനം ചൂടുപിടിച്ചിരുന്നു.

ഗുരുവിന്റെ മൗനം മുറിക്കാതെ ഞാന്‍ നിശ്ശബ്ദം അവിടെ നിന്നകന്നു.

രണ്ടാം ധ്യാന ദിനം 

മദ്ധ്യാഹ്നം.
പന്തലില്‍ ധ്യാനത്തിന് ഇടവേള. കുഞ്ഞാടുകള്‍ ഭക്ഷണത്തോടു സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിരുന്ന ആ സമയം ഒരു സി.ഡി.കസെറ്റ് ആകുലതയോടെ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു

''....എന്നു തീരും എന്റെ ദുഃഖം ഇന്നീ മന്നിലെ 
അന്നു മാറും എന്റെ ദുഃഖം നിശ്ചയം തന്നെ...''
പന്തലിനു പുറത്ത് എന്റെ കണ്ണുകള്‍, അതിന്റെ സാഫല്യം തേടി ഉഴറുകയായിരുന്നു. എവിടെ ഹിമസമാന വസ്ത്രം ധരിച്ചവന്‍? ആണിപ്പഴുതുകളുള്ളവന്‍? അറുക്കപ്പെട്ട കുഞ്ഞാട്?
ഭാഗ്യം. എന്റെ കണ്ണുകളില്‍ അവന്റെ കൃപ പെയ്തിറങ്ങുന്നു. അവന്‍ പോയിട്ടില്ല. അവിടെത്തന്നെ 
നില്‍ക്കുന്നു.  കഷ്ടം! ഇന്നലെ മുഴുവന്‍ എന്റെ ദേവന്‍ അവിടെയായിരുന്നു. രാവില്‍! കുളിരില്‍! ഉറക്കമിളച്ച്! തന്റെ കുഞ്ഞാടുകളെ വിട്ടകന്നുപോകാനുള്ള വേദനാകരമായ അമാന്തത്തില്‍! 
പക്ഷെ, ഇക്കുറി അവന്‍ ധ്യാനപ്പന്തലിനു പുറംതിരിഞ്ഞു നിന്ന് റോഡിനപ്പുറത്തുള്ള മതിലിനു മുകളിലേയ്ക്കു നോക്കി,  കഠിനകോപം കൊണ്ടുണ്ടായ, വിറയലോടെ വിരല്‍ ചൂണ്ടി ആരെയോ ശകാരിക്കുന്നതാണു ഞാന്‍ കണ്ടത്. ''...പോ...കടന്നുപോ..''

കര്‍ത്താവിനിതെന്തു പറ്റിയെന്നോര്‍ത്ത് മതിലിനപ്പുറത്തേയ്ക്കു സൂക്ഷിച്ചു നോക്കിയപ്പോള്‍ കര്‍ത്താവിനെപ്പോലൊരാളുടെ മുഖം മതിലിനപ്പുറത്തു നിന്നും സാവധാനം ഉയര്‍ന്നു വരികയും കര്‍ത്താവിനെ  ഭയത്തോടെയും, ധ്യാനപ്പന്തലിനെ കൊതിയോടെയും വീക്ഷിക്കുന്നതു കണ്ടു. അയാളുടെ മുഖം പൂര്‍ണ്ണമായും പുറത്തു പ്രത്യക്ഷമായപ്പോള്‍ കര്‍ത്താവ് കലിയോടെ വീണ്ടും അയാളെ ശകാരിച്ചു. ''നിന്നോടല്ലേ  പറഞ്ഞത്, കടന്നുപോകാന്‍?''.
ശകാരം കേട്ട അയാള്‍, ഗരുഢസ്വരം കേട്ട പാമ്പിന്റെ ഉള്‍ക്കിടിലത്തോടെ തല താഴ്ത്തിക്കളഞ്ഞു. 

''കര്‍ത്താവേ അവിടുന്ന് പോയില്ലായിരുന്നോ? അവിടെയാരാണ് അങ്ങയെപ്പോലെതന്നെ മറ്റൊരാള്‍?''

''അവന്‍ സമ്മതിക്കണ്ടേ? ഞാനിവിടെ നിന്നു മാറുന്ന നിമിഷം അവന്‍ ഇവിടെക്കയറിക്കൂടും.'' കര്‍ത്താവിതു പറയുന്നതിനിടയില്‍ ആ തല വീണ്ടും സാവധാനം ഉയര്‍ന്നു വരികയും, ഒരു ബഹുരാഷ്ട്ര വ്യവസായി തന്റെ ഉല്‍പ്പന്നം വിറ്റഴിക്കാന്‍ വളരെ വിപണന സാദ്ധ്യതയുള്ള ഒരു വിപണി കണ്ടെത്തിയ ആര്‍ത്തിയോടെ  ധ്യാനപ്പന്തലിലേയ്ക്ക് ദൃഷ്ടി പായിക്കുകയും ചെയ്യുന്നതു കണ്ടു. 

അപ്പോള്‍ കര്‍ത്താവ് വീണ്ടും അവനെ ശക്തമായി താക്കീതു ചെയ്തു. ''നിനക്കിതു നല്ലതിനല്ല. എനിക്കു കോപമുണ്ടാക്കരുതു നീ.''

''കാഴ്ചയില്‍ അയാളും അങ്ങയെപ്പോലെ തന്നെയിരിക്കുന്നു. പിന്നെന്തിനാണു കര്‍ത്താവേ അങ്ങയാളെ ആട്ടുന്നത്? അവനും ധ്യാനത്തില്‍ കൂടിയാല്‍ ധ്യാനം ധന്യപ്പെടുകയല്ലേയുള്ളൂ''

'മരമണ്ടാ' എന്ന അര്‍ത്ഥത്തില്‍ സഹതാപത്തിന്റെ ഒരു പുഞ്ചിരി പൊഴിച്ചുകൊണ്ട് കര്‍ത്താവു പറഞ്ഞു. ''നീ എന്റെ അരികില്‍ വരിക. എന്നെ സ്പര്‍ശിച്ചുനില്‍ക്കുക. എന്നിട്ട് അവന്‍ ഇനി പൊന്തി വരുമ്പോള്‍ നോക്കുക''

കര്‍ത്താവു പറഞ്ഞതു പ്രകാരം ചെയ്തപ്പോള്‍, ഒരൊറ്റ മാത്രയേ എനിക്കവനെ നോക്കാനായുള്ളു. 
ഭയം കൊണ്ടു ഞാന്‍ കിടുകിടുത്തുപോയി. എന്റെ മൂലാധാരം പിളര്‍ത്തി, സര്‍വ്വ ജീവകോശങ്ങളിലേയ്ക്കും കൊടുംതണുപ്പിന്റെ വിഷം ചീറ്റി ഒരു ഹിമസര്‍പ്പം നട്ടെല്ലിനുള്ളിലൂടെ പുളഞ്ഞുപാഞ്ഞുപോയി ശിരസ്സില്‍ച്ചെന്നു ചുറ്റിത്തിരിഞ്ഞു തലയോടു പിളര്‍ത്തുന്നതുപോലെ... എവിടെ സഹസ്രദളപത്മം? എവിടെ ആ രൗദ്രമുഖത്തേക്കാള്‍ മനോഹരമായ മരണത്തിന്റെ മുഖം?

ഇരുള്‍ മൂടിത്തുടങ്ങിയ എന്റെ കാഴ്ചയ്ക്കു മുന്നില്‍ ഭീകരരൂപിയായി, ശിരസ്സില്‍ രണ്ടു കൊമ്പുകളുമായി അവന്‍! രക്തം കിനിയുന്ന കോമ്പല്ലുകള്‍. രോമാവൃതമായ മുഖത്തിനു ക്രൗരമേറ്റുന്ന കൗശലം നിറഞ്ഞ ഇടുങ്ങിയ കണ്ണുകള്‍. അത് അവനായിരുന്നു! ലൂസിഫര്‍...! അവന്‍ പല വേഷത്തിലും വരുന്നു....

ഭയം കൊണ്ടു തണുത്തുറഞ്ഞു പോയ ഞാന്‍ വീണു പോകാതെ കര്‍ത്താവ് എന്നെ താങ്ങിയിരുന്നു.....

മൂന്നാം ധ്യാന ദിനം

പ്രഭാതമായി, പ്രകാശമായി. 
പൊരിഞ്ഞ ധ്യാനമാണ്.
''സീയോന്‍ യാത്രയതില്‍ മനമേ
ഭയമൊന്നും വേണ്ടിനിയും.....'' 

ധ്യാനപ്പന്തലിനു പുറത്തേയ്ക്ക് സ്പീക്കര്‍ ബോക്‌സിലൂടെ ഡിജിറ്റല്‍ ഇടിമുഴക്കങ്ങള്‍.
ജനാരവം അച്ചടക്കമില്ലാത്ത ഒരു കടലിരമ്പം പോലെ ...

ഒരു നിബിഡ വനാന്തരത്തിലെ, ഒരു അശാന്തരാവില്‍ ജീവജന്തുക്കളെല്ലാം ഒരുമിച്ചു മുക്രയിടുകയും ഓലിയിടുകയും അമറുകയും ചെയ്യുന്നതു പോലെ.... പരിസരങ്ങള്‍ ശബ്ദഘോഷങ്ങളാല്‍ പ്രകമ്പനം കൊള്ളുന്നു. പരമപാവനമായ ചില ബൈബിള്‍ പദങ്ങള്‍ ധ്യാനഗുരു അനാകര്‍ഷകമായ ശരീരഭാഷയോടെയും അലര്‍ച്ചയോടെയും ഇടര്‍ച്ചയോടെയും  കുഞ്ഞാടുകളിലേയ്ക്കു പകരുന്നു. 
കുഞ്ഞാടുകള്‍ മാംസരഹിതരായ ഒരു ആരവം മാത്രമായി പരിണമിച്ചു.

ഏതോ വിസ്തൃമായൊരു ഉഷ്ണമേഖലയിലെ കാരുണ്യമില്ലായ്മയ്ക്കു മുകളിലൂടെ അര്‍ത്ഥരഹിതമായൊരു മരുക്കാറ്റുപോലെ അതു കടന്നു പോവുന്നു. അതെന്തിനു വസന്തങ്ങളെ സ്വപ്നം കാണണം?
വിരിഞ്ഞ പുഷ്പങ്ങളെ ഹരിക്കുന്നതും അതിന്റെ ലക്ഷ്യമല്ല.
അതു വെറുതെ കടന്നു പോവുന്നു. അത്ര മാത്രം.
അത് അര്‍ത്ഥശൂന്യമായ ഒരു ആരവം മാത്രം.....
ഞാന്‍ നോക്കി. ആണിപ്പാടുള്ളവന്‍ നിന്നിടം ശൂന്യമായിരുന്നു.
ലൂസിഫര്‍ നിന്നിടവും......... 

തോമസ് പി. കൊടിയന്‍ ,
കൊടിയന്‍ വീട്,
ആയക്കാട്
തൃക്കാരിയൂര്‍ പി.ഒ 
കോതമംഗലം 686692   

Monday, August 26, 2013

Monday, August 26, 2013 9

അന്ത്യ യാത്ര

ശുഭ്ര വസ്ത്രം ധരിച്ചിന്നു ശുദ്ധനായി.....
ശാന്തി തീരം തേടി യാത്രയാവുന്നു ഞാന്‍
ആസന്നമാമെന്റെയീ അന്ത്യ യാത്രയില്‍ ......
ആരൊക്കെയോ വന്നെന്നെ യാത്രയയക്കുവാന്‍

ആരൊക്കെയോ ചേര്‍ന്നെന്നെ കുളിപ്പിച്ചെടുത്തിട്ടു...
ചന്ദനത്തൈലമെന്‍ ദേഹത്തു തളിച്ചതിന്‍ ശേഷമായ്
പുത്തനാം വെള്ളക്കൊടി പുതപ്പിച്ചു പിന്നെയെന്‍ .......
ശിരസ്സോട് ചേര്‍ന്നൊരു നിലവിളക്കും കൊളുത്തി

എന്റെയീ വീടിന്റെ നടുമുറ്റത്തായിട്ടു .......
പെട്ടെന്നുയര്‍ത്തി നീ നല്ലൊരു പന്തലും
ഞാനതിന്‍ നടുവിലോ പ്രൌഡിയില്‍ ശയിക്കുന്നു .......
നിങ്ങളോ രാമ രാമ ഹരി നാമം ജപിക്കുന്നു




കാലങ്ങളായി ഞാന്‍ കാണാന്‍ കൊതിച്ചൊരു .......
കാഴ്ചകളൊക്കെയും കണ്മുന്‍പില്‍ കാണുന്നു
ശാന്തമായുറങ്ങുന്നോരെന്നെ കെട്ടിപ്പിടിച്ചിട്ടു .......
അലമുറയിട്ടു കരയുന്നിതെന്‍ മക്കളും

അയലത്തുകരുടെ ചുണ്ടിലെ പരിഹാസം .......
എന്മക്കളിപ്പോഴും കാണാതെ പോകുന്നു
ജീവിച്ചിരിക്കെ നീ നല്‍കാത്ത സ്നേഹമിതെന്തിനു
ജീവന്‍ വെടിഞ്ഞോറീ ദേഹത്തില്‍ കാട്ടുന്നു ?"

ഒക്കത്തെടുത്തും, ഓമനിച്ചും ........
ഞാനുണ്ണാതെ ഊട്ടി വളര്‍ത്തിയെന്‍ മക്കളോ
വാര്‍ധക്യമായപ്പോള്‍ എന്നെ ഉപേക്ഷിക്കാന്‍
വൃദ്ധസദനങ്ങള്‍ തേടി നടന്നുപോല്‍

എന്‍ പ്രീയ മക്കളെ ഓര്‍ത്തുകൊള്‍ക ....
ഒരു നാളില്‍ നിങ്ങളും വൃദ്ധരാകും
ജരാനരകള്‍ ബാധിക്കും ........നിന്റെയീ ........
മാംസളമായ ദേഹവും ശോഷിച്ചുണങ്ങും

പഴുത്തില വീണത്‌ കാണ്കെ ചിരിച്ചൊരു
പച്ചില ഇന്നുനീ ഓര്‍ത്തുകൊള്‍ക
നാളെ നീയും ഒരച്ഛനും, മുത്തച്ഛനുമാകും.....
നിന്റെയീ മക്കളും അന്ന് മറ്റൊരു 'നീ' ആകാതിരിക്കട്ടെ !!!!!

എന്റെയീ യാത്രക്ക് മോടിയേകാന്‍
ഇന്ന് നീ നല്‍കിയ ഈ വെള്ളവസ്ത്രവും.......
കാലങ്ങളായി ഞാന്‍ ഓണം വിഷുവിനും
ഏറെ കൊതിച്ചൊരു കോടിയായി കണ്ടുകൊളളാം

ചുടല പറമ്പിലെക്കിനിയെന്റെ ദേഹമെടുത്തുകൊള്‍ക;
ഒരു മാത്ര മുന്‍പേ ഞാന്‍ യാത്രയാവാം
എന്റെയീ പട്ടടയില്‍ ഇനിയൊരു തൈതെങ്ങു വെക്കുക നീ
പതിവായി അതിലൊരു തുടം വെള്ളമൊഴിക്കുക നീ

നീ അന്നം നല്‍കാതെ പ്രാണനെടുത്തോ-
രാത്മാവിനങ്ങനെ ശാന്തി നല്‍കൂ
എന്റെയീ അത്മാവിനങ്ങനെ മോക്ഷമേകൂ
ശാന്തമായീയെന്നെ നീ യാത്രയാക്കൂ.......
ശാന്തമായീയെന്നെ നീ യാത്രയാക്കൂ.......

എസ് . ഭാസ്കർ 

(മുൻപ് തുംബപ്പൂവിൽ പോസ്റ്റ്‌ ചെയ്ത ഈ കവിത ഇപ്പോൾ റീ-പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് )

Monday, August 19, 2013

Monday, August 19, 2013 1

നിഴൽ പക്ഷികൾ -2

ചന്ദ്രോത്തു  തറവാടിലെ ഏറ്റവും ഇളയ കുട്ടിയായിരുന്നു അഖില ..
ആനാട്ടിലെ ഏറ്റവും വലിയ ജന്മികൾ ..
അവൾ 8 ആം തരത്തിൽ പഠിക്കുമ്പോൾ ആണ്  അടുത്ത് വിഷ്ണുവും കുടുംബവും താമസിക്കാൻ വന്നത്..
അടുത്ത അമ്പലത്തിലെ പുതിയ പൂജാരിയുടെ മകൻ.
തന്റെ അതെ പ്രായം...  അവർ ഒരു സ്കൂളിൽ ഒന്നിച്ചായിരുന്നു പഠിച്ചത്..
സൌഹൃദങ്ങൾ എപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി..
പിന്നെ വർഷങ്ങൾ നീണ്ട പ്രണയ വഴികൾ ആയിരുന്നു...
പക്ഷെ ഇരുവരും ചേർന്ന് കണ്ട സ്വപ്‌നങ്ങൾ അവസാനിച്ചത്‌ അഖിലയുടെ കോളേജ് ജീവിത കാലത്താണ്..
വിഷ്ണു  ഒരു  ഇടത്തരം കുടുംബത്തിന്റെ സന്തതി ആയതു..  അവരുടെ പ്രണയത്തിൽവിള്ളൽ വീഴ്ത്തി..
ആ ഒരു കാരണമായിരുന്നു...
അഖിലയുടെ ആർഭാട ജീവിതം അവരുടെ പ്രണയത്തെ തകർത്തെറിഞ്ഞു..



പിന്നീട് വിഷ്ണുവും കുടുംബവും മറ്റെങ്ങോട്ടോ സ്ഥലം മാറിപ്പോയി ..
അതിനു ശേഷമാണ് ഈ ഗുൽഫ്കാരന്റെ ആലോചന വന്നതും.. അഖിലവിവാഹിതയായതും..
3 വർഷം അരുണിന്റെ കൂടെ ദുബായിയിൽ ആയിരുന്നു.. പിന്നെയാണ് നാട്ടിലോട്ടുമടങ്ങിയത്.
വർഷങ്ങളുടെ ഓർമ്മകൾ മിനിട്ടുകളായി അഖിലയുടെ മനസ്സിലൂടെ കടന്നു പോയി.
പിന്നീട് വിഷ്ണുവിന്റെ വിവരങ്ങൾ ഒന്നും തൻ അറിഞ്ഞിരുന്നില്ല. അറിയാൻ ശ്രമിച്ചില്ല എന്നതാണ് സത്യം..
പക്ഷെ അവൻ ഇത്ര വല്യ സ്ഥാപനത്തിന്റെ ഉടമയാകുമെന്നു  സ്വപ്നം പോലും കണ്ടില്ല.
നേരം ഏറെ വൈകിയാണ് അഖില ഉറങ്ങാൻ കിടന്നത്. പഴയ കാലത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ അവളുടെ മനസ്സിന്റെ ഉൾക്കോണിൽ  നനുത്ത വേദനയായി മാറി.
രാവിലെ തന്നെ അഖില ഓഫീസിൽ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി...
ഏതു കളർ ഡ്രെസ്സ്  ഇപ്പോൾ ഇടുക.. തനിക്കിഷ്ട്ടം മോഡേൻ ഡ്രെസ്സ്കളാ പക്ഷെ ഓഫീസിൽ...!
അഖിലയ്ക്ക് ഏറ്റവും നന്നായി ചേരുന്നത് നീല കളർ ഡ്രെസ്സ്കളാ   ...വിഷ്ണു  പണ്ട്പറഞ്ഞിട്ടുള്ള വാക്കുകൾ അവളുടെ മനസ്സിലൂടെ മിന്നി മറഞ്ഞു..
ഡ്രസ്സ്‌ ചെയ്തു കാറിന്റെ കീയുമെടുത്തു അഖില പുറത്തിറങ്ങി...
മോളെ ഇന്ന് രാമേട്ടൻ കൊണ്ടാക്കും.  ഇന്നാദ്യ ദിവസമല്ലേ ഒറ്റയ്ക്ക് പോണ്ടാ. അഖിലയുടെഅച്ഛൻ പറഞ്ഞു...
രാമേട്ടൻ അവിടത്തെ ഡ്രൈവർ ആണ്.. വർഷങ്ങളായി ചന്ദ്രോത് തറവാടിൽഉണ്ട്.. കുടുംബത്തിലെ ഒരംഗം പോലെ തന്നെയാണ് രാമേട്ടൻ.

ഓക്കേ എങ്കിൽ ഇന്ന് രാമെട്ടനോപ്പം പോകാം.
അവർ യാത്രയായി...
ടെക്നോ പാർക്കിൽ ഏതു കമ്പനിയാ മോളെ ...
ഗെയിം വേൾഡ് എന്നാ പേര് ചന്ദ്രേട്ടാ ..ചന്ദ്രേട്ടന്റെ ചോദ്യത്തിന് അഖില മറുപടിപറഞ്ഞു...
വിഷ്ണു അല്ലെ കമ്പനിയുടെ ഡയറക്ടർ .. എനിക്കറിയാം ഇവിടെനിന്നും പോയെങ്കിലും ഇടയ്ക്കൊക്കെ അവന്റെ കത്തെനിക്ക് വരാറുണ്ടായിരുന്നു.. നിങ്ങൾക്കെല്ലാ പേർക്കുംഅവനോടു വെറുപ്പായിരുന്നല്ലോ, അതാ ഞാൻ ഇതുവരെ ഒന്നും പറയാതിരുന്നത്....എന്തായാലും സാരമില്ല ..എല്ലാം മറക്കുകഅത്ര തന്നെ..
ഒരു ദീർഘ നിശ്വാസതോട് കൂടി രാമേട്ടൻ പറഞ്ഞു നിർത്തി.
സാരമില്ല രാമേട്ടാ .. അതെല്ലാം ഒരു പഴങ്കഥയായി ഇരുളിൽ ഇപ്പോഴേ മറഞ്ഞു കഴിഞ്ഞു.
ഒഴുക്കൻ മട്ടിൽ അഖില പറഞ്ഞൊഴിഞ്ഞു...
രാമേട്ടൻ ടെക്നോ പാർക്കിനു മുന്നില് കാർ നിർത്തി...
മോള് ഇറങ്ങുന്നതിനു ഒരു പതിനഞ്ചു മിനിട്ടിനു മുൻപേ വിളിച്ചാൽ മതി  ഞാൻഎത്തും... അതും പറഞ്ഞു അയാൾ മടങ്ങി.
ഓഫീസിലേക്ക് കയറുമ്പോൾ അഖില ചിന്തിച്ചത് വിഷ്ണുവിനെ ക്കുറിച്ചായിരുന്നു.
വിഷ്ണുവിന്റെ കല്യാണം കഴിഞ്ഞു കാണുമോ...
അഖില ഡ്യൂട്ടിയിൽ ജോയിൻ ചെയ്തു.. എല്ലാവരെയും പരിചയപ്പെട്ടു.
എന്നാൽ മണി 10 കഴിഞ്ഞിട്ടും വിഷ്ണു ഓഫീസിൽ എത്തിയില്ല.
പെട്ടന്നാണ് ഓഫീസിൽ ആ വാർത്ത എല്ലാവരിലും ഞെട്ടലുണ്ടാക്കിയത്....

(തുടരും)

അശ്വതി മോഹൻ
തോന്നയ്ക്കൽ

ഒന്നാം ഭാഗം 

Sunday, August 18, 2013

Sunday, August 18, 2013 1

മനുഷ്യനത്രേ...

മനുഷ്യനത്രേ ....             



കൂടപ്പിറപ്പിന്‍റെ മാനവും ജീവനും

കാര്‍ന്നുതിന്നാത്മ നിര്‍വൃതിയടയുവോന്‍


ആദര്‍ശ വാണിജ്യ കമ്പോളം പിടിക്കുവാ-

നന്യന്‍റെ ചുടു നിണം ധാര കോരുന്നവന്‍


രക്ത സാക്ഷിത്വ മേന്മ  പറഞ്ഞെത്ര -

കെട്ടുതാലികള്‍ പൊട്ടിച്ചെറിഞ്ഞവന്‍


 പച്ച മാംസത്തിലുരുക്കിന്‍ കഠാരകള്‍

കുത്തിയാഴ്ത്താനറപ്പു തോന്നാത്തവന്‍


നോട്ടുകെട്ടുകള്‍ക്കടിമയായ്‌ തീര്‍ന്നവന്‍

സ്വാര്‍ത്ഥ ചിന്തയില്‍ മുങ്ങിക്കുളിച്ചവന്‍


അന്യന്‍റെ കണ്ണുനീര്‍ കാണാതെ പുത്തന്‍

കൊലക്കത്തി രാകി മൂര്‍ച്ച കൂട്ടുന്നവന്‍


തെരുവില്‍ കാമ വെറിയോടെ പ്രാകൃത

നരഭോജിയായിപ്പരിണമിക്കുന്നവന്‍


രക്തബന്ധങ്ങളെ കൂട്ടിക്കൊടുക്കുവാ-

നിത്തിരിക്കൂടി ലജ്ജ തോന്നാത്തവന്‍


വര്‍ണ്ണ ഭേദങ്ങള്‍ ചൊല്ലിക്കലഹിച്ചു

ഭിന്ന രാഷ്ട്രങ്ങള്‍ കെട്ടിപ്പടുത്തവന്‍


ദൈവനാമത്തില്‍ തോക്കിന്‍ കുഴലുമായ്

ലോകനാശം കിനാവ് കാണുന്നവന്‍


വെട്ടിപ്പിടിക്കുവാനാര്‍ത്തി പൂണ്ടെത്രയോ

ദുഷ്ടത്തരങ്ങള്‍ ചെയ്തു കൂട്ടുന്നവന്‍


അധികാര ഗര്‍വ്വിലിതര ശബ്ദങ്ങളെ -

യില്ലായ്മ ചെയ്യുവാന്‍ വെമ്പല്‍ കൊള്ളുന്നവന്‍


അഴിമതിക്കറവീണ കനഹസിംഹാസന-

മിളകാതിരിക്കുവാനാധിപൂണ്ടലയുവോന്‍


നേരിന്‍റെനെറുകയില്‍ മുള്ളാണി വയ്ക്കുവാന്‍

ചുങ്കം കൊടുത്താളു കൂട്ടുന്നവന്‍


മോഹഭംഗങ്ങള്‍ വൃദ്ധാലയം പൂകവേ

ബലിച്ചോറുരുളയില്‍ മേനി കാട്ടുന്നവന്‍


കണ്ണടച്ചെല്ലാമിരുട്ടാക്കി മാറ്റി നാ-

മിനിയെത്ര ദൂരമീ യാത്ര തുടരണം?.


ഉണരട്ടെ ധര്‍മ്മബോധമൊരു വിപ്ലവാഗ്നിയായ്‌-

എരിഞ്ഞടങ്ങട്ടെ തിന്മയും തീവ്രവാദങ്ങളും.

രാധാകൃഷ്ണൻ കൊല്ലങ്കോട് 
ബ്ലോഗ്‌ : http://kanyakumarimalayali.blogspot.ae

Wednesday, August 14, 2013

Wednesday, August 14, 2013 3

മനസ്സ്


മനസ്സ് , ഒരാകാശം!
അറ്റമേതെന്നറിയാത്ത .
അനന്തവേഗങ്ങള്‍ ഒളിപ്പിച്ച
അപ്രമേയ വിഹായസ്സ്.

ഇടയ്ക്കു കറുത്തും .തെളിഞ്ഞും
വര്‍ണങ്ങളില്‍ വിചിത്രമായ്
ജ്വലിച്ചും ജ്വലിപ്പിച്ചും
വിങ്ങിവിങ്ങി വിമ്മിട്ടമായ്
ഇടയ്ക്കു ചാറിതെളിഞ്ഞും
ഇടിമിന്നലായ് പൊട്ടിത്തെറിച്ചും
ചുറ്റുമുള്ളവയെരിച്ചും,
കൊള്ളിമീനാല്‍ മുറിഞ്ഞും
ആര്‍ത്തലച്ചു പെയ്തൊഴിഞ്ഞും
പിടിതരാതെ പമ്മിക്കളിച്ചും
പതിവായ്‌ പലതുമൊളിച്ചും
പലകുറി താരങ്ങള്‍ മറഞ്ഞും
പിന്നെ ഉണര്‍ന്നും ജ്വലിച്ചും
ഇടയ്ക്കു വെറും തരിശു മണ്ണുപോല്‍
പിന്നെ,മഴയില്‍ നനഞ്ഞു കുതിര്‍ന്നും
ബീജമേതും നാമ്പെടുക്കും വിധം
മേനി ,ഭുമിതാനായ് ചമഞ്ഞും
അറിയാത്താഴങ്ങളില്‍ ലസിച്ചും

ഒച്ചിനെപ്പോലിഴഞ്ഞും
ഒച്ചയില്ലാതെ കിടന്നും
അറിയാതെ ചലിച്ചും ,പിന്നെ
കുതിരശക്തിയില്‍ കുതിച്ചും

ഭോഗിയായ് രമിച്ചും ,പിന്നെ
ത്യാഗിയായ്, ഇടയ്ക്കു യോഗിയായ്
രോഗിയെപ്പോല്‍ കിതച്ചും ,കാറ്റില്‍     
ചേതന ചിതറിത്തെറിച്ചും

മുറിഞ്ഞു ചോരവാര്‍ന്നോലിച്ചും
കൊഞ്ചുപോല്‍ ചുരുങ്ങിവിങ്ങിയും
നിറങ്ങളഴിഞ്ഞോരീ വാനിനെ
വാക്കിനാല്‍ വരയ്ക്കുവതെങ്ങനെ ?


ഹരിപ്പാട്  ഗീതാകുമാരി 

ബ്ലോഗ്‌ : http://geethakumari.blogspot.in/