Wednesday, October 02, 2013

പേന


ഒരു കണ്ണീർക്കണം പോലും പൊഴിഞ്ഞില്ലയെങ്കിൽ -
ഒരു തുള്ളി ചോരയെങ്കിലും പൊടിഞ്ഞില്ലയെങ്കിൽ -
ഒരു മനസ്സെങ്കിലും മാറ്റുവാനായില്ലെന്നാൽ -
ഒരു ഹൃദയപുഷ്പം പോലും വിടർത്തുവാനായിലലെന്നാൽ - 
എനിക്കെന്തിനീ ആറാം വിരൽ , എന്തിനീ കടലാസ്സുകൾ ?
എനിക്കെന്തിനീ ചിന്തകൾ , എന്തിനീ സ്വപ്‌നങ്ങൾ ?

ഓർമ്മകൾ പോലും എന്നിൽ ശാപമായ് തീരുന്നൊരീ -
അഭിശപ്തനിമിഷത്തിലൊന്നിലലിഞ്ഞില്ലാതാകുമെങ്കിൽ -
കൈവല്യമേകുവാൻ തലയിൽ കൈവെച്ചേനേ -
രാത്രിമഴയായ് പ്രകൃതി - എന്നീശ്വരി .

ഒരു പൂമൊട്ടിന്റെ നൈർമ്മല്യമാകണോ , അല്ല -
ഒരു പടവാൾത്തുമ്പിൻ മൂർച്ചയിൽ തിളങ്ങണോ ?
പറയുക നിങ്ങളാം അനുവാചകർ , എങ്കിലോ -
എന്റെയീവിരൽ വീണ്ടും ചലിച്ചു തുടങ്ങീടലാം .

വിശുദ്ധമാം പൂവിന്റെ കാണാക്കയങ്ങളിൽ 
നിപതിക്കുമോരോ മഴത്തുള്ളിയാവാനല്ല -
എന്റെയീ ജന്മം കൊതിക്കുന്നുവെങ്കിലും ,
തൂലികയൊരുമൂർച്ചയുള്ളോരായുധമാക്കുവാൻ 
കഴിയുമോ എന്നിലെ നേർമ്മയാം മനസ്സിന് 
അടുത്തൊരു ജന്മമുണ്ടെങ്കിലതിലെങ്കിലും ?

ശ്രീകാന്ത് മണ്ണൂർ    

twitter - @smpcadd

1 comment:

  1. വാളിനെക്കാള്‍ ശക്തമായ തൂലിക!

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.