Monday, April 04, 2016

Monday, April 04, 2016 2

വാറുണ്ണി

വറ്റാത്ത കടലിന്റെ ആഴം തിരക്കിയപ്പോൾ
വാറുണ്ണി തൻ ദു:ഖം പങ്കു വെയ്ക്കാനെത്തിയല്ലോ

ദിനമെന്ന്തുപോലെ മലർന്നു കിടന്നു  വാറുണ്ണി
 ദിനം കാണുന്ന സ്വപ്നം അന്നും ഒരിക്കൽ കൂടി കണ്ടു

വാറുണ്ണി എന്നപേര് തനിക്കാരിട്ടിരിക്കാം
വാവച്ചനെന്ന തന്റെ വളർ ത്തഛനാണോ ?

ചോദ്യം പലപ്പോഴായി തന്നലേയ്ക്കെത്തി നോക്കിയെങ്കിലും
ഉത്തരം തരാൻ ആളില്ലെന്നു കണ്ടറിഞ്ഞു

പുഴയോടു സങ്കടം ചൊല്ലി ഞാൻ എങ്കിലും
പുഴക്കുമുത്തരം കണ്ടെത്താൻ കഴിഞ്ഞില്ല

കടലിനോടു സങ്കടം ചൊല്ലുവാനെത്തിയെങ്കിലും
കടലൊന്നുനോക്കി തഴുകി അകന്നു

മീൻകാരി  പെണ്ണുങ്കൾ കൂകി വിളിച്ചിതാ    
മീൻ വാരാനാളെ വരുത്തുന്നു

ആർക്കുമില്ല നേരം എനിക്കുത്തരം തരുവാൻ
ആരോടു ചോദിക്കുമെൻ മനം നോവുന്നിതല്ലോ

മാനത്തു കാറു പടർന്നു വരുന്നു
മാനത്തു നോക്കി നാവു ചലിക്കുന്നു

ഇരുളുന്ന മേഘത്തോടൊപ്പം ചിതറിയ
ഇരുതുള്ളി വെള്ളമെൻ മൂർധാവിൽ വീണു

ഉത്തരം കിട്ടിയോ എന്നാരാഞ്ഞു മേഘം
ഉത്തരം തേടി എങ്ങോട്ടോമറഞ്ഞു

വാറുണ്ണി വീണ്ടും തൻ ദു:ഖത്തിലേക്കു മടങ്കി
വാറുണ്ണി യെന്നപേരാരു നൽകി

കിളികളോടു ചൊല്ലി ഞാൻ എൻ ദു:ഖത്തെ
കാഹളം മുഴക്കി ചിരിച്ചു ചിലച്ചു പറന്നകന്നു

വാറുണ്ണി ഇന്നും തിരക്കുന്നു തേടുന്നു
വാറുണ്ണി എന്ന പേരാരു വെച്ചു   

പുഷ്കല ചെല്ലം അയ്യർ