Saturday, February 25, 2012

Saturday, February 25, 2012 6

തൂക്കനാം കുരുവി


കുഞ്ഞിക്കുരുവിയെ തൊട്ടുണര്‍ത്താന്‍ 
കുഞ്ഞിക്കൂടോന്നിങ്ങു കൂട്ടീടുവാന്‍ 
കുഞ്ഞോലത്തുമ്പത്തിടം തരുമോ ?
കുഞ്ഞിക്കുരുവിതന്നമ്മ ചൊല്ലി 
കുഞ്ഞോല പെണ്ണോ തലയുമാട്ടി 


കീഴെ തറ പാകാന്‍ പഞ്ഞികളും 
മേല്‍ക്കൂരക്കായുള്ള ചുള്ളികളും 
ദൂരെ കിഴക്കു നിന്നൊത്തുവന്നു
അമ്മയാത്തുമ്പത്ത് കൂട് കൂട്ടി 
അമ്മയതിന്മേല്‍ അടയുമായി 

ചിങ്ങമാസത്തിലെ ഓണനാളില്‍ 
വെള്ളിനിലാവും താരകളും 
പൊന്നൊളി വീശുമ്പോള്‍ കൂട്ടിന്നുള്ളില്‍ 
കുഞ്ഞിക്കുരുവി പിറന്നു വീണു
കുഞ്ഞോല പെണ്ണപ്പോള്‍ നൃത്തമാടി 









നന്ദകുമാര്‍ വള്ളിക്കാവ് 
Email: nandubindu@rediffmail.com

Monday, February 20, 2012

Monday, February 20, 2012 1

അശ്വമേധം

ചിലതൊക്കെ ചോദിക്കാനും, ചിലതൊക്കെ പറയാനും, വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം ഞാന്‍ - ഇന്ധുചൂടന്‍ വീണ്ടും വന്നിരിക്കുന്നു. നമുക്ക് നമ്മുടെ ഇന്നത്തെ അധിതിയെ ക്ഷണിക്കാം ... നീ വാ മോനെ ദിനേശാ... നമുക്ക് തുടങ്ങാം അശ്വമേധം.   നിയമങ്ങള്‍ ഒക്കെ അറിയാമല്ലോ? അതി മോഹമാണ് മോനെ അതി മോഹം, നീ ഉദ്യേശിക്കുന്ന ആളെ എനിക്ക് മനസിലാകല്ലേ എന്ന  അതി മോഹം... അത് ശരിയല്ല എന്ന് മനസില്ലാകുംപോള്‍ നീ വാ ... ഇവിടെ നില്‍ക്കുന്ന കുതിരയുടെ വാലില്‍ നിന്ന്  രണ്ടോ മൂന്നോ രോമം തരാം ഞാന്‍ , അത് വാങ്ങി ആശ തീര്‍ക്കാം നിനക്ക് ... ആശ തീര്‍ക്കാം.... നീ വാ മോനേ ദിനേശാ...  റെഡിയല്ലേ ? പത്തു ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കും.  അതിനു ശേഷം ഞാന്‍ പറയുന്ന ഉത്തരം തെറ്റാണെങ്കില്‍ താന്‍ ജയിക്കും.   ആദ്യ ചോദ്യം.


Saturday, February 18, 2012

Saturday, February 18, 2012 14

ബാല്യം എത്ര സുന്ദരം!

വര്‍ഷങ്ങളെത്രയോ പോയതിന്‍ ശേഷമായ്
ഞാനിന്നു പോകുന്നെന്‍ ഗ്രാമത്തിലെത്തുവാന്‍
ആകെ തളര്‍ന്നു ഞാന്‍ അവിടേക്ക് ചെല്ലുമ്പോള്‍ 
സമ്പാദ്യമായെന്നില്‍ പലവിധ രോഗങ്ങള്‍ 
ഇനിയുള്ള ജീവിതം ഇവിടെ ഞാന്‍ തീര്‍ത്തീടും
ഈ കുളിര്‍ കാറ്റേറ്റ് ഞാനെന്നും ഉറങ്ങീടും
ഇന്നുമെന്റൊര്‍മ്മകള്‍ പിന്നോട്ട് പോകുന്നു 
അന്നത്തെ ഓര്‍മ്മകള്‍ കണ്മുന്‍പില്‍ കാണുന്നു 
എന്റെയാ ബാല്യവും ഇന്ന് ഞാന്‍ ഓര്‍ക്കുന്നു 


പൂവാലി പശുവിന്റെ പിന്നാലെ കൂടിട്ടു 
പൈക്കിടാവുമായ് ചങ്ങാത്തമായതും 
ചക്കരമാവിന്റെ തുഞ്ചത്ത് കേറീട്ട്
ഞാന്നു കിടന്നതില്‍ ഊഞ്ഞാലാടീതും
പുളിയന്‍ മാങ്ങയിലുപ്പിട്ടു തിന്നതും 


മഴപെയ്യും വഴിയിലൂടോടി നടന്നതും 
വഴിയിലെ ചെളി വെള്ളം തട്ടി തെറിപ്പിച്ചു 
പുഴയില്‍ ചാടി ഞാന്‍ മുങ്ങി കുളിച്ചതും 
ഓണത്തുമ്പിയെ ഓടി പിടിച്ചിട്ടതിന്‍ കാലില്‍
നൂല്‍ കെട്ടി പിന്നെ പറത്തി വലിച്ചതും 


മഴവില്ലിന്‍ നിറമേഴും എണ്ണി പറഞ്ഞതും 
മഴ പെയ്ത നേരമാ വീടിന്റെ ഇറയത്തു നിന്നതും 
കൈ നീട്ടി പിന്നെ ഞാന്‍ മഴയെ പിടിച്ചതും 
ആ കുളിരേറ്റു ഞാന്‍ കണ്ച്ചിമ്മി നിന്നതും 


ചേമ്പില താളിലൂടോടുന്ന മഴവെള്ളം 
കണ്ടെന്റെ മിഴികള്‍ വിടര്‍ന്നതും 
ആ വെള്ളം പിന്നതില്‍ ഉരുട്ടി കളിച്ചതും


ചെറിയൊരു മയില്‍‌പീലി തുണ്ടങ്ങെടുത്തിട്ട് 
പുസ്തക താളില്‍ അടവെച്ചു സൂക്ഷിച്ചു 
പതിവായുണര്‍ന്നുടന്‍ പുസ്തകത്താളില്‍
മയില്‍‌പീലി കുഞ്ഞിനായി ആശിച്ചു നോക്കിയും 


തൊടിയിലെ മഴവെള്ളം തടയിട്ടു നിര്‍ത്തീട്ട്
പുതിയൊരു പുസ്തകത്താളില്‍ ഞാനുണ്ടാക്കും 
പുത്തന്‍ കപ്പലൊന്നോടിച്ചു വിട്ടതും 


ബട്ടന്‍സ് പൊട്ടിയ നിക്കറെന്‍ മുട്ടിലൂടൂരി ഇറങ്ങവേ 
ഇടം കയ്യാല്‍ എത്തി പിടിച്ചു നടന്നതും 
തെല്ലിട പോകെ വയറു ചെറുതാക്കി നിക്കറിന്‍ തുമ്പാ
വയറിന്‍ മേലെ മടക്കി ഉറപ്പിച്ചോടി നടന്നതും 


അമ്പല പറമ്പിലെ ഉത്സവ രാത്രിയില്‍ 
ആനയ്ക്ക് ചുറ്റും നോക്കി നടന്നതും 
ആനേടെ വാലില്‍ പേടിയാല്‍ തൊട്ടതും
പഠിച്ചു വലുതായി പാപ്പാനാകുവാന്‍
കുഞ്ഞു മനസ്സാല്‍ മോഹിച്ചു പോയതും 


പാപ്പാനാകുവാന്‍ ഏറെ പഠിക്കണം പിന്നേറെ-
വളരണം എന്നമ്മ പറഞ്ഞു പറ്റിച്ചതും 
പെട്ടെന്ന് വളരുവാന്‍ അന്ന് അമ്മ നല്‍കിയ 
ആഹാരമെല്ലാം കഴിച്ചു ഞാന്‍ നന്നായി പഠിച്ചതും 


ഉത്സവ പറമ്പിലൂടന്നു ഞാന്‍ 
അച്ഛന്റെ കയ്യില്‍ തൂങ്ങി നടന്നതും 
ആശിച്ച കളിപ്പാട്ടമോരോന്നായി പിന്നെ 
ശാട്യം പിടിച്ചു ഞാന്‍ വാങ്ങിയെടുത്തതും 


കൂ... കൂ.....' പാടി നടന്നൊരു കുയിലിനെ 
കോ..... കോ....' എന്നു കളിയാക്കി വിട്ടതും 
തെങ്ങിന്‍ ചിരട്ടയാല്‍ മണ്ണപ്പം ചുട്ടതും 
ചൂടാറും മുന്‍പേ പകുത്തു കഴിച്ചതും 


തെങ്ങിന്‍ മടലിനാല്‍ ബാറ്റൊന്നുണ്ടാക്കി ഞാന്‍ 
തെല്ലൊരു ഗമയാല്‍ പിടിച്ചു നടന്നതും 


അമ്പല കുളത്തിലെ ആമ്പല്‍ പൂവിറുത്തന്നവളുടെ 
മുടിയില്‍ ചൂടാന്‍ കൊടുത്തതും 
ആമ്പല്‍ തണ്ടിനാല്‍ മാലയാണിയിച്ചു പിന്നെ 
അവളുടെ കയ്യില്‍ പിടിച്ചു നടന്നതും 


കാലമാം കശ്മലന്‍ കാല്‍ നീട്ടിയോടവേ
ഞാനെത്തി കൌമാരമാകും കടമ്പയില്‍ 
അങ്ങിങ്ങ് പൊട്ടി മുളച്ചൊരു പൊടി മീശ 
എണ്ണ വിളക്കിന്‍ കരിയാല്‍ കറുപ്പിച്ചെടുത്തതും 


കാവിലെ ഉത്സവം കണ്ടവള്‍ നില്‍ക്കവേ 
കരിമിഴി കണ്ണില്‍ ഞാന്‍ നോക്കിയിരുന്നതും 
അമ്പല മുറ്റത്തെ ആല്‍ത്തറച്ചോട്ടിലായി 
അവളെയും കാത്തു ഞാന്‍ നോക്കിയിരുന്നതും 


പ്രാരാബ്ദമേറവേ പാടില്ല എന്ന് ഞാന്‍ 
എന്നോടുതന്നെ ഉറച്ചു പറഞ്ഞതും 
എല്ലാം ഇന്നലെ ഇന്നലെ എന്നുപോല്‍ 
ഇന്ന് ഞാന്‍ ഓര്‍ക്കുന്നു ഓര്‍ത്തു ചിരിക്കുന്നു 


സ്വപ്‌നങ്ങള്‍ കൊണ്ട് ഞാന്‍ കെട്ടിയ മാളിക 
ആരൊക്കെയോ ചേര്‍ന്ന് വീതിച്ചെടുത്തതും 
മോഹങ്ങളൊക്കെ കുഴിച്ചുമൂടീട്ടതില്‍
നഷ്ട സ്വപ്നങ്ങളാലൊരു 'റീത്ത'ന്നു  വെച്ചതും 


എല്ലാം ഇന്നലെ ഇന്നലെ എന്നുപോല്‍ 
ഇന്ന് ഞാന്‍ ഓര്‍ക്കുന്നു ഓര്‍ത്തു ചിരിക്കുന്നു 


ഇവിടെ ജനിച്ചും ഇവിടെ വളര്‍ന്നും മരണം 
വരെയും ഈ കുളിര്‍ കാറ്റേറ്റു നടക്കുവാനും 
ഈ ജന്മമായില്ല എങ്കിലും ഞാനെന്റെ 
അവസാന നിമിഷത്തിലെത്തുമിവിടെ 
ഇനിയുള്ള ജീവിതം ഇവിടെ ഞാന്‍ തീര്‍ത്തീടും
ഈ കുളിര്‍ കാറ്റേറ്റു ഞാനെന്നുമുറങ്ങീടും!!!!!


എസ് . ഭാസ്കർ

Friday, February 10, 2012

Friday, February 10, 2012 3

തിരിഞ്ഞു നോക്കുമ്പോള്‍ ...

ഞാനുമാകുമാ ഒരിക്കലാ താരനക്ഷത്രം
ആറടി മണ്ണില്‍ പൂണ്ടശേഷം
മറക്കരുതമ്മേ മരകതത്തോപ്പില്‍ മറഞ്ഞിരുന്നാലും
നിന്‍ മാനസപുത്രനെ...

കരഞ്ഞിരുന്നു എന്‍ കുരുന്നിലെന്നാകിലും
മറന്നില്ല ഞാനെന്റെ അമ്മതന്‍ മാധുര്യം
നുണഞ്ഞിരക്കുംപോഴും അഹങ്കരിച്ചിരുന്നു ഞാന്‍
നുണഞ്ഞിരിക്കുന്നതെല്ലാം എന്റെയാകുമെന്നു
കരഞ്ഞു കലങ്ങിയെന്‍  കണ്ണുമായ് ഞാനെത്തി
കൌമാരമെന്ന വന്മതിലിന്‍ ചുവട്ടില്‍

അറിയാതെയാരോ ആശിച്ചു പോയെന്നെ
അറിയാന്‍ വൈകിയതെന്‍ കുറ്റമാണോ
കൊതിച്ചുഞ്ഞാന്‍ ചുടലയിലെരിയുന്പോഴും
കിതച്ചു തീരതോരെന്‍ സ്നേഹമാധുര്യത്തെ.

വിനോദ് നമ്പ്യാര്‍ 

Wednesday, February 08, 2012

Wednesday, February 08, 2012 2

എന്റെ നാട്

ദൂരെ ദൂരെ മലയുടെ മറവില്‍
എന്നുടെ നാട് കേരളം
പച്ച പട്ടു പുതച്ചു കിടക്കും
സുന്ദര സുരഭില കേരളം
എന്നുടെ മനസ്സില്‍ ഇന്നും അവളൊരു
മോഹിനിയായി വിളങ്ങുന്നു

പുഴകള്‍ , മലകള്‍ , മൊട്ടക്കുന്നുകള്‍
നെന്മണി വിളയും പാടങ്ങള്‍
പാടവരമ്പില്‍ നിര നിരയായി
നെന്മണി കൊത്തി നടക്കും കിളികള്‍
കലപില കലപില കൂട്ടുന്നു

കാറ്റേറ്റുലയും  തെങ്ങോലകളും
പാലകള്‍ പൂക്കും പൂങ്കവുകളും
അമ്പലമുറ്റത്ത്‌ ആല്‍ത്തറ  കാണാം
യക്ഷി പനകള്‍ കണ്ടീടാം
ഈ കാറ്റിന്‍ പൂമണമേറ്റു നടന്നീടാം

ഓണ തുമ്പിയും ഓണ നിലാവും
ഓണതപ്പനേം കണ്ടീടാം
ഓണപാട്ടും ഓണക്കളിയും
ഒരുമയിലെങ്ങും കണ്ടീടാം
ഓണപൂക്കളം ഇട്ടു നടക്കും
ബാലകരെയും കണ്ടീടാം

ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ സോദരരിങ്ങനെ
നാനാ ജാതി മതസ്ഥര്‍ ഇവിടെ
ഒരുമയിലിന്നു വസിക്കുന്നു

ജല കേളികളും ജല മേളകളും
കണ്ടു നമുക്ക് നടന്നീടാം
വഞ്ചി പാട്ടും ആര്‍പ്പു വിളിയും
കേട്ട് നമുക്ക് നടന്നീടാം

കളകള നാദം മുഴക്കി പായും
അരുവികളെങ്ങും കണ്ടീടാം
കാട്ടാറുകളും കൊച്ചരുവികളും
അറബിക്കടലാം അമ്മയിലെത്താന്‍
കുണുങ്ങി കുണുങ്ങി പായുന്നു

പുഴതന്‍ കരയില്‍ ഓലയാല്‍ മേഞ്ഞൊരു
കൊച്ചു കുടിലുമെനിക്കുണ്ടേ
സ്നേഹപ്പലൂട്ടുമോരമ്മയുണ്ടേ
വാത്സല്യ കനിയയോരച്ചനുണ്ടേ
ഓരോ ദിനവും ഓരോ നിമിഷവും
മനസ്സാലിവിടെ ഞാന്‍ എത്തീടും!!!

എസ് . ഭാസ്കർ