Saturday, February 25, 2012

തൂക്കനാം കുരുവി


കുഞ്ഞിക്കുരുവിയെ തൊട്ടുണര്‍ത്താന്‍ 
കുഞ്ഞിക്കൂടോന്നിങ്ങു കൂട്ടീടുവാന്‍ 
കുഞ്ഞോലത്തുമ്പത്തിടം തരുമോ ?
കുഞ്ഞിക്കുരുവിതന്നമ്മ ചൊല്ലി 
കുഞ്ഞോല പെണ്ണോ തലയുമാട്ടി 


കീഴെ തറ പാകാന്‍ പഞ്ഞികളും 
മേല്‍ക്കൂരക്കായുള്ള ചുള്ളികളും 
ദൂരെ കിഴക്കു നിന്നൊത്തുവന്നു
അമ്മയാത്തുമ്പത്ത് കൂട് കൂട്ടി 
അമ്മയതിന്മേല്‍ അടയുമായി 

ചിങ്ങമാസത്തിലെ ഓണനാളില്‍ 
വെള്ളിനിലാവും താരകളും 
പൊന്നൊളി വീശുമ്പോള്‍ കൂട്ടിന്നുള്ളില്‍ 
കുഞ്ഞിക്കുരുവി പിറന്നു വീണു
കുഞ്ഞോല പെണ്ണപ്പോള്‍ നൃത്തമാടി 









നന്ദകുമാര്‍ വള്ളിക്കാവ് 
Email: nandubindu@rediffmail.com

6 comments:

  1. ആശംസകള്‍ !!!

    ReplyDelete
  2. സുഹൃത്തെ വിനോദ്,
    തൂക്കണാം കുരുവിയുടെ കവിത കൂടു നന്നായി.രസമാണ് ഈ വായന.

    ReplyDelete
  3. very nice one

    ReplyDelete
  4. Good poem. kochu kuttikalkku kooduthal ishtamaakum. good one

    ReplyDelete
  5. തൂക്കാനം കുരുവിയെയും, അതിന്‍റെ കൂടും ഒക്കെ കണ്ട കാലം മറന്നു. ഇപ്പൊ ജീവിച്ചിരുപ്പുണ്ടോ എന്തോ..എന്തായാലും ഈ കവിതയിലൂടെ അതിനൊരു പുനര്‍ജന്മം കൊടുത്തതിനു നന്ദി. ഇനിയും എഴുതൂ..വായിക്കാന്‍ ആളുണ്ട്. ആശംസകള്‍

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.