Friday, March 20, 2015

Friday, March 20, 2015 2

ആ രാത്രി

( പുനർ അവതരണം )

വിനോദ്  ചിറയില്‍ 

ഞാനിന്നു രാത്രി ഒളിച്ചോടും !   രാത്രി ഒരു എട്ടു - എട്ടര ആയപ്പോള്‍ സത്യപാല്‍ എന്നോട് പറഞ്ഞു .   നീ ഉറങ്ങുന്നതിനു മുന്‍പ് ജനലിന്റെ കൊളുത്ത് തുറന്നു വെക്കണം - അവന്‍ തുടര്‍ന്നു .

നീ എന്താണീ പറയുന്നത് ?  ഞാന്‍ ഭയത്തോടെ ചോദിച്ചു.  ആരെങ്കിലും കണ്ടാലോ ?  മൂന്നു ഗാര്‍ഡും ഒരു ഹവൽദാരും  ആണു നിനക്ക് കാവല്‍ ! കൂടാതെ യുനിറ്റില്‍ ഗേറ്റിലും അവിടെ ഇവിടെയുമായി മറ്റു കാവല്‍ക്കാര്‍ !  സത്യപാല്‍ നീ കടും കൈ ഒന്നും ചെയ്യേണ്ട. ഇപ്പോഴാണെങ്കില്‍ ചെറിയ ഒരു ശിക്ഷയെ കിട്ടൂ.  ചിലപ്പോള്‍ വെറുതെ വിടാനും മതി. പിന്നെ ട്രെയിനിങ്ങും തീരാറായില്ലേ . അത് കഴിഞ്ഞാല്‍ ഈ വിഷമം ഒക്കെ മാറും.  ഇതിനിടെ ഓടുന്നതിനിടയില്‍ പിടിക്കപ്പെട്ടാല്‍ നിന്റെ സര്‍വീസ് തന്നെ ചുവന്ന വരയില്‍ ആവും.  ഞാന്‍ അവനെ ആവുന്നതും ഉപദേശിച്ചു നോക്കി.

ചോടോ യാര്‍ .... എനിക്കിനി ഒരു നിമിഷം പോലും ഇവിടെ നില്‍ക്കേണ്ട....എത്രയും പെട്ടെന്ന് പോയാല്‍ മതി . അവന്‍ തറപ്പിച്ചു പറഞ്ഞു .

തുമരീ ഇച്ചാ ... അവനോടു കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി.

സത്യപാല്‍ 

 .... ട്രെയിനിങ്ങിനു വന്ന ആദ്യ ദിവസം മുതല്‍ എന്റെ നല്ലൊരു കൂട്ടുകാരനാണ്. ആറു മാസത്തെ ബേസിക് ട്രെയിനിങ്ങിനു ശേഷം ഇപ്പോള്‍ ടെക്നിക്കല്‍ ട്രെയിനിങ്ങില്‍ ആണ്.  ഒന്നര വര്ഷം ആണ് ട്രെയിനിംഗ്.   ഇനി ആറു മാസം കൂടി.  അത് കഴിഞ്ഞാല്‍ പോസ്റ്റിങ്ങ്‌ - ഇന്ത്യയില്‍ ഏതെങ്കിലും ഒരു സ്ഥലത്ത്.  ഞങ്ങള്‍ മുപ്പതു പേരാണ് ഒരു ബാച്ചില്‍ .  മലയാളിയായി ഞാനും വേറൊരു തിരിവനന്തപുരംകാരന്‍ സുനിലും.   ഞങ്ങള്‍ പതിനാലു പേര് ഒരു ഗ്രൂപ്പ്‌ ആണ്.  12 യൂപി ക്കാരും (വിഭജനത്തിനു മുന്‍പുള്ള യൂപി) , ഒരു ബീഹാര്‍ കാരനും പിന്നെ ഞാനും.  

എല്ലാ ഞായര്‍ ദിവസങ്ങളിലും ഔട്ട്‌ പാസ്സ് (യൂണിറ്റിനു പുറത്തു പോകാനുള്ള അനുമതി) ഉണ്ട്.  രാവിലെ പത്തു മണിമുതല്‍ വൈകിട്ട് അഞ്ചു മണി വരെ.  ഞങ്ങളുടെ ഗ്രൂപ്പ്‌ കൃത്യം പത്തു മണിയാകുമ്പോള്‍ സൈക്കിള്‍ ഷോപ്പില്‍ ഹാജിര്‍ !  അവിടുന്ന് സൈക്കിള്‍ ഉം വാടകയ്ക്കെടുത്തു ഞങ്ങള്‍ ടൌണിലേക്ക് ....  ആദ്യം ഒരു സിനിമ ! അത് കഴിഞ്ഞാല്‍ അത്യാവശ്യം കറങ്ങും.  പിന്നെ അഞ്ചു മണിയോടെ തിരിച്ചു ബാരക്കിലേക്ക്!  അതാണ്‌ പതിവ്.  എല്ലാ ആഴ്ചയും ഇറങ്ങുന്ന പുതിയ സിനിമകള്‍ ഞങ്ങള്‍ കണ്ടിരിക്കും, 

"ഹം ആപ്കെ ഹേ കോന്‍ ", "കരന്‍ അര്‍ജുന്‍ " എന്നീ ഹിറ്റ് സിനിമകള്‍ അക്കാലത്ത് ഇറങ്ങിയവകലാണ്.  അങ്ങനെ വളരെ ജോളി ആയിരുന്നു ഞങ്ങളുടെ ട്രെയിനിംഗ് കാലം .  
സത്യപാല്‍ ഞങ്ങളുടെ കൂടെ ഇരിക്കുമ്പോള്‍ ജോളി ആണെങ്കിലും ഒറ്റയ്ക്കിരിക്കുമ്പോള്‍ അവന്‍ അന്നും ദുഖിതനാണ് . നാട്ടില്‍ ഒരു പെണ്ണുമായി അവന്‍ സ്നേഹത്തിലാണ്.  അവളെ കുറിച്ച് എന്നും വാതോരാതെ അവന്‍ സംസാരിക്കും .  ഗര്‍വാളില്‍ അത്യാവശ്യം പണം ഉള്ള കുടുംബത്തില്‍ പിറന്നവന്‍ ആണവന്‍ , അതിനാല്‍ ജോലി അവനൊരു പ്രശ്നം അല്ല.  ഇവിടുത്തെ ചിട്ടവട്ടങ്ങലുമായി അവനു പൊരുത്ത പെട്ട് പോകാന്‍ പറ്റുന്നില്ല .  
അങ്ങിനെയാണ് ആരോടും പറയാതെ ഒരു ദിവസം അവന്‍ ഒളിച്ചോടി പോയത്. 

 വിവരമറിഞ്ഞ ഞാനും, ജോഷിയും, രമേഷും ഉടനെ റെയില്‍വേ സ്റെഷനിലേക്ക്  വിട്ടു .  അവിടെ ചെന്നപ്പോള്‍ അവന്‍ ട്രെയിനില്‍ കയറിയിരുന്നു.  ഞങ്ങള്‍ നിര്‍ബന്ദിച്ചു അവനെ ഇറക്കി, തിരിച്ചു യൂനിട്ടിലേക്ക് കൊണ്ടുവന്നു.  തിരിച്ചു വന്നപ്പോള്‍ ആകെ ബഹളം ആയി , വിവരം കമ്മണ്ടിംഗ് ഓഫീസര്‍ വരെ എത്തി.  ഉടനെ തന്നെ അവനെ അവിടത്തെ തടവില്‍ ആക്കി.  
ഇനി എന്ത് സംഭവിക്കും?  ഞങ്ങള്‍ക്ക് ആകെ ഭയമായി.  ഭാഗ്യത്തിന് ഞങ്ങളെ - ഞാന്‍, ജോഷി, രമേശ്‌- ആരും ചോദ്യം ചെയ്തില്ല.  ബാരക് കമ്മാന്ടെര്‍ മാത്രം രാത്രി വിവരം ചോദിച്ചു. ഞങ്ങള്‍ പറഞ്ഞു... ഞങ്ങള്‍ക്കൊന്നുമറിയില്ല ... അവന്‍ ഓടിയ വിവരം അറിഞ്ഞു തിരിച്ചു വിളിച്ചു കൊണ്ടുവരാന്‍ പോയതാണ്.
ഒളിച്ചോട്ടം പട്ടാളത്തില്‍ വലിയൊരു കുറ്റമാണ് .  അതിനു കൂട്ട് നിന്നെന്നരിഞ്ഞാല്‍ അത് അതിലും വലിയ കുറ്റം ആണ്.  പട്ടാളത്തില്‍ ദിസ്സിപ്ലിന്‍ ആണ് പ്രധാനം.  അത് തെറ്റിച്ചാല്‍ ശിക്ഷ കിട്ടും.  സര്‍വീസ് ബുക്കില്‍ -റെഡ് ലൈന്‍ - വീണാല്‍ അത് തുടര്‍ന്നുള്ള പ്രൊമോഷനും, ജോലിക്കും തടസ്സമാണ് .  അത് കൂടാതെ ശാരീരികമായ ശിക്ഷ വേറെയും!  ഒരാള്‍ കുറ്റം ചെയ്‌താല്‍ മതി .  മൊത്തം ബാച്ചിനും ശിക്ഷ കിട്ടും.  ഞങ്ങളുടെ ബാച്ച് അനഗനെ ഹിറ്റ്‌ ലിസ്റ്റില്‍ ആയി.  എല്ലാ ടഫ്  ജോലികളും ഞങ്ങള്‍ക്ക് തരാന്‍ തുടങ്ങി.

രണ്ടു ദിവസം സത്യപാല്‍ തടവില്‍ ആയിരുന്നു.  അതിനിടെ ഒന്ന് രണ്ടു തവണ കമ്മണ്ടിംഗ് ഓഫീസിരുടെ മുന്‍പില്‍ ഹാജിരാക്കി.  മൂന്നാം ദിവസം രാവിലെ തടവില്‍ നിന്നും പുറത്തിറക്കി .  ഞങ്ങളുടെ കൂടെ ബാരക്കിലേക്ക് അവനെ മാറ്റി.  കൂടെ കാവലും. ഞങ്ങളുടെ ബാച്ചിലെ മൂന്നു പേര്‍ . ഊണിലും ഉറക്കത്തിലും അവനു കാവല്‍ !

എനിക്ക് ഉറക്കം വന്നതേ ഇല്ല.  ഉറക്കം നടിച്ചു കിടന്നു.  സത്യപാല്‍ പറഞ്ഞത് പോലെ ജനലിന്റെ കൊളുത്ത് തുറന്നു വെച്ചു .  (എന്റെ ബെഡിനു അരികിലാണ് ജനല്‍ ).  ഇടയ്ക്കിടെ തലയുയാര്‍ത്തി അവന്റെ ബെഡ് ലേക്ക് നോക്കും.  ഭാഗ്യം അവന്‍ അവിടെ തന്നെ യുണ്ട്.  അവന്‍ ഒളിച്ചോടി പോകുമോ ?  പോയാല്‍ എനിക്ക് ശിക്ഷ ഉറപ്പു തന്നെ.... കൂടെ കാവല്ക്കാര്‍ക്കും.  ഇനി ബാരക്  കമ്മാന്ടെരോട് റിപ്പോര്‍ട്ട്‌ ചെയ്താലോ ... എന്നാല്‍ എനിക്ക് തടി തപ്പാം...പക്ഷെ പിന്നെ അവന്റെ കാര്യം പോക്കാണ്.  പിന്നെ കടുത്ത ശിക്ഷ കിട്ടും.  ഞാന്‍ ആകെ ചിന്തയില്‍ ആയി.  എന്ത് ചെയ്യണം എന്ന് അറിയില്ല.  അന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവന്‍ ... ഒരാള്‍ക്ക്‌ ശിക്ഷ കിട്ടും.  


അവന്റെ സൂട്കെസ്   എന്റെ ബെഡിനു അരികിലാണ് ഉള്ളത് .  അതവിടെ തന്നെ യുണ്ട്.  എന്റെ ശ്രദ്ധ മുഴുവനും അതിലേക്കായി.   അവന്‍ പോകുമ്പോള്‍ എന്തായാലും അതെടുക്കുമല്ലോ ?   അപ്പോള്‍ അറിയാന്‍ പറ്റും.

ഇടയ്ക്കു ഉറക്കം തെളിയുമ്പോള്‍ ഞാന്‍ അവന്റെ ബെഡ് ലേക്കും സൂട്കെസ് ലേക്കും നോക്കി അവന്‍ പോയില്ല എന്നുറപ്പിച്ചു ഞാന്‍ വീണ്ടും കിടന്നു.

സമയം 4 മണി എന്റെ ഉറക്കം വീണ്ടു ഞെട്ടി. 

 നോക്കിയപ്പോള്‍ അവന്‍ ബെഡില്‍ തന്നെയുണ്ട്.  ഒന്നെഴുനെട്ടു നോക്കിയാലോ ? 

 ഞാന്‍ മെല്ലെനെ എഴുനേറ്റു അവന്റെ ബെഡില്‍ പോയി നോക്കി.  മൂടി പുതച്ചു  കിടക്കുന്നു.   മെല്ലെനെ അവന്റെ പുതപ്പു ഞാന്‍ നീക്കി.  ഞാന്‍ ഞെട്ടി പോയി !   പുത്തപ്പിനുള്ളില്‍ അവനില്ല !   പകരം, കുറെ തുണികളും സാധനങ്ങളും വച്ചിരിക്കുന്നു. സൂട്കെസ്  അവിടെ തന്നെ യുണ്ട്.... ഇശ്വരാ .... അവന്‍ പോയി.... 

വളരെ ബുദ്ധി പരമായി അവന്‍ ഒളിച്ചോടി. സൂട്കെസ്  എടുത്താല്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാകും എന്ന് കരുതി അവന്റെ അത്യാവശ്യ സാധനങ്ങള്‍ ഒരു ചെറിയ ബാഗിലാക്കി , കിടക്കുന്ന സ്ഥലത്ത് കുറച്ചു സാധനങ്ങള്‍ വെച്ച് അതിനെ പുതപ്പിച്ചു...  പുറമേ നിന്ന് നോക്കുന്ന ആര്‍ക്കും ഒരു സംശയ വും തോന്നില്ല.  

ഞാന്‍ അവന്റെ കാവല്‍ ക്കാരെ നോക്കി.  മൂന്നു പേരും ഇരുന്നു ഉറങ്ങുകയാണ് .   പാവങ്ങള്‍ ... രാവിലെ ആകുമ്പോള്‍ കാണാം.. ഈ ഉറക്കത്തിന്റെ വില...!

ഞാന്‍ പുതപ്പു പഴയ രീതിയില്‍ തിരിച്ചു വെച്ച് , സാവധാനം എന്റെ ബെഡില്‍ വന്നു വീണ്ടും ഉറക്കമായി .... ഒന്നും അറിയാത്തത് പോലെ...... നേരം പുലര്‍ന്നാല്‍ എന്ത് സംഭവിക്കും എന്ന് യാതൊരു പിടിയും ഇല്ലാതെ...... ഉറക്കം  നടിച്ചു.... വീണ്ടും ഞാന്‍ കിടന്നു.   സത്യപാല്‍ ... നിനക്ക് നല്ലത് വരട്ടെ.

ശുഭം Wednesday, March 18, 2015

Wednesday, March 18, 2015 1

മറുപുറം

വിദ്യാഭ്യാസ മന്ത്രി വെറും പൊട്ടൻ - പി.ജയരാജൻ

അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ........ ?മാണിക്ക് ഇനി വേണ്ടത് വിശ്രമം - പന്തളം സുധാകരൻ 

പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട്  കാര്യമുണ്ടോ ?ഘടക കക്ഷി യുടെ കാലുവാരുന്നത്  കോണ്ഗ്രസ് രീതി - ബാലകൃഷ്ണപ്പിള്ള 

ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് .ലഡ്ഡു വിതരണം തെറ്റ്  - സ്പീക്കർ എൻ .ശക്തൻ 

ആരംഭ ശൂരത്വം !


സസ്പെൻഷൻ എനിക്ക്  മണ്ണാങ്കട്ട - ഈ.പീ.ജയരാജൻ 

കൊല്ലകുടിയിൽ സൂചി വിൽക്കാൻ നോക്കരുത് !


----  -  ----

വിനോദ് ചിറയിൽ 

Monday, March 16, 2015

Monday, March 16, 2015 1

മറുപുറം

കേരള നിയമ സഭ - അഞ്ചു എം.എൽ .എ മാർക്ക് സസ്പെൻഷൻ. 


ഉപ്പു തിന്നവൻ വെള്ളം കുടിക്കും !----- - -----

നിയമ സഭയിൽ നടന്നത് പുരുഷ പീഠനം - സുധാകരാൻ 


വായിൽ തോന്നിയത് കോതക്ക് പാട്ട്.


----- - -----ബജറ്റ്  സമ്മേളനം രാഹുൽ  ഗാന്ധി അവധിയെടുത്ത് അജ്ഞാത വാസത്തിൽ - വാർത്ത.തുമ്പിയെ ക്കൊണ്ട്  കല്ലെടുപ്പിക്കരുത് .


----- - -----

ബാല കൃഷ്ണപ്പിള്ള UDF വിട്ടു , നോട്ടം LDF ലേക്ക്.


വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ ഇടരുത് .


----- - -----

വാർത്ത  - കുതിര കച്ചവടം  സ്റ്റിംഗ് സീ. ഡീ - AAP പ്രതിസന്ധിയിൽ .


വാളെടുത്തവൻ വാളാൽ !


----- - -----യോഗയുടെ ബലത്തിൽ കേജ്രിവാൽ തിരികെയെത്തുന്നു. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല.


----- - -----

എത്ര പേരെ സസ്പെൻഡ് ചെയ്താലും സമരം തുടരും - കോടിയേരി.


കൊക്ക് എത്ര കുളം കണ്ടതാ , കുളം എത്ര കൊക്കിനെ കണ്ടതാ !


----- - -----

വിനോദ് ചിറയിൽ 

Saturday, March 07, 2015

Saturday, March 07, 2015 2

നർമ്മം


എടൊ ഇന്ന്  ഫേസ്സ്ബൂക്  എന്നെ രക്ഷിച്ചു.

എങ്ങിനെ ?
.
.
.
.
.
.
.

ഇന്നെന്റെ ഭാര്യയുടെ പിറന്നാൾ ആയിരുന്നു !
പിതാവ് -  എനിക്ക് നാല് മക്കൾ ഉണ്ട് .

ഒന്നാമൻ - എഞ്ചിനീയർ 

രണ്ടാമൻ - എം.ബി.എ.

മൂന്നാമൻ - പീ.എച് .ഡി.

നാലാമൻ - കള്ളൻ 

സുഹൃത്ത്‌ - എന്നിട്ടും എന്ത് കൊണ്ട് നിങ്ങൾ നാലാമത്തെ മകനെ വീട്ടിൽ നിന്നും അടിച്ചിറക്കുന്നില്ല .

പിതാവ് -  അവൻ ഒരാൾ മാത്രമാണ് കുടുംബത്തിനുവേണ്ടി രണ്ടു കാശു കൊണ്ട് വരുന്നത് .  മറ്റുള്ളവരെല്ലാം ജോലിരഹിതരാണ്.
വിനോദ് ചിറയിൽ 

Thursday, March 05, 2015

Thursday, March 05, 2015 0

ഹോളി - നിറങ്ങളുടെ ഉത്സവംനിറങ്ങളുടെ ഉത്സവം - അതാണ്‌ ഹോളിയെ കുറിച്ച് പറയുമ്പോൾ ആദ്യം നാവിൽ വരുന്നത്.  കേരളത്തിൽ അത്ര പ്രചാരം ഇല്ലാത്ത ഒരു കണക്കിന്  തീരെ ഇല്ലാത്ത ഒരു ആഘോഷം.   ചില സംസ്ഥാനങ്ങൾ ഒഴിച്ച് നിർത്തിയാൽ ഇന്ത്യയൊട്ടുക്കും വളരെ ഉത്സാഹപൂർവ്വം ആഘോഷിക്കുന്ന ഒരു ഉത്സവം ആണ് ഹോളി.
ഹോളിയുടെ തലേന്നാൾ "ഹോളിക ദഹൻ"  (ഹോളികയെ കത്തിക്കൽ)  ത്തോടെ യാണ് ഹോളി ആഘോഷങ്ങളുടെ തുടക്കം.   അടുത്ത ദിവസം രാവിലെ മുതൽ നിറങ്ങൾ പരസ്പരം തേച്ചു , നിറം കലർത്തിയ വെള്ളം ശരീരത്തിൽ പരസ്പരം ഒഴിച്ച്  ഹോളി ആഘോഷിച്ചു വരുന്നു.  ഉത്തരേന്ത്യയിൽ ഹോളിക്കൊരു ഒരു ചൊല്ലുണ്ട്  - " ബുരാ നാ മാനോ ഹോളി ഹൈ ", ക്ഷമിക്കുക , ഹോളി യാണ്.  എന്ന് വെച്ചാൽ നമുക്ക് ഇഷ്ടമില്ലെങ്കിലും പുറത്തിറങ്ങിയാൽ കളർ തേക്കും, വെള്ളം ഒഴിക്കും, ചിലപ്പോൾ നല്ല ചളി വെള്ളം !  എല്ലാവരും പരസ്പരം ഹോളി കളിക്കുന്നു - പരിചിതരും - അപരിചിതരും , പണക്കാരനും - പാവപ്പെട്ടവനും, സ്ത്രീയും - പുരുഷനും , മുതിർന്നവരും  - കുട്ടികളും .  വാദ്യ ഘോഷങ്ങളും , നൃത്തവുമായി ചെറു ചെറു കൂട്ടങ്ങൾ എങ്ങും കാണും.   സമത്വ സങ്കല്പം ഇവിടെ യാഥാർത്ഥ്യം ആകുന്നു.    പലതരം ഭക്ഷണങ്ങൾ ഹോളിയിൽ പ്രസിദ്ധ മാണെങ്കിലും , പുരുഷൻ മാരിൽ "ഭാംഗിനും" മദ്യത്തിനും ആണ് പ്രചാരം.

ഹോളി ആഘോഷത്തിന്റെ പിന്നിൽ പല കഥകൾ ഉണ്ട്.  ഹിന്ദു പുരാണം പ്രകാരം ഉള്ള ഏറ്റവും പ്രചാരത്തിൽ ഉള്ള കഥ ഇങ്ങിനെയാണ്‌.  അസുര രാജാവായ ഹിരണ്യ കശിപു വിന്റെ സഹോദരിയായ "ഹോളിക " യിൽ നിന്നും ആണ് "ഹോളി" എന്ന പദം ഉണ്ടായത് എന്ന് വിശ്വസിച്ചു വരുന്നു.  താൻ ആണ് ദൈവം എന്നും ഇനിമുതൽ തന്നെ മാത്രം പൂജിച്ചാൽ മതിയെന്നും ഹിരണ്യ കശിപു ആജ്ഞാപിച്ചു.  പക്ഷെ പുത്രനായിരുന്ന പ്രഹ്ലാദൻ ഇതിനെ അംഗീകരിച്ചില്ല .  വിഷ്ണുഭക്തൻ ആയിരുന്ന   പ്രഹ്ലാദനെ ഇല്ലാതാക്കാൻ ഹിരണ്യ കശിപു പല മാർഗങ്ങൾ ഉപയോഗിച്ചു .  പക്ഷെ എല്ലാത്തിൽ നിന്നും അദ്ഭുധമാം വിധം പ്രഹ്ലാദൻ  രക്ഷപ്പെട്ടു. ഒടുവിൽ  ഹോളിക സൂത്രത്തിൽ പ്രഹ്ലാദനെയും  തന്റെ കൂടെ ഒരു ചിതയിൽ ഇരുത്തി. എന്നിട്ട് അതിനു തീ കൊടുപ്പിച്ചു.  തീ ആളിക്കത്തി ഹോളികയ്ക്ക് തീയിൽ നിന്നും രക്ഷപ്പെടാൻ രക്ഷാ കവചം ആയി ഒരു  "ഷാൾ " ഉണ്ട്.   തീ കത്തി പടർന്നപ്പോൾ ഹോളികയുടെ ഷാൾ പറന്നു പ്രഹ്ലാദനെ പുതച്ചു.  ഹോളിക തീയിൽ വെന്തെരിഞ്ഞു.  പ്രഹ്ലാദൻ രക്ഷപ്പെട്ടു.   തുടർന്ന്  പ്രഹ്ലാദനെ വെട്ടി കൊല്ലാൻ ശ്രമിച്ച ഹിരണ്യ കശിപുവിനെ വിഷ്ണു ഭഗവാൻ സംഹരിച്ചു.    ദുഷ്ട ശക്തികൾക്കെതിരെ നന്മയുടെ വിജയ ത്തിന്റെ പ്രതീകം ആയി ഹോളിക്ക് തലേന്നാൾ "ഹോളിക ദഹൻ " നടത്തുന്നു.  ഹോളിക അഗ്നിയിൽ ദഹിച്ച അടുത്ത ദിവസം ഹോളിയായി ആഘോഷിച്ചു വരുന്നു.ഉത്തരേന്ത്യയിലും മറ്റു ചിലയിടങ്ങളിലും ഹിന്ദുക്കളുടെ ഒരു പ്രധാന ഉത്സവം ആണ് ഹോളി.   തണുപ്പുകാലം കഴിഞ്ഞു "ഫല്ഗു്ന" മാസത്തിലെ അവസാന പൂർണ്ണചന്ദ്രന്റെ ദിവസം ആണിത്.   തണുപ്പി നു വിടപറഞ്ഞു  വസന്തത്തിനെ വരവേൽക്കുകയാണ് ഹോളി ആഘോഷം എന്നും ചൊല്ലുണ്ട് .   ചിലയിടങ്ങളിൽ പുതുവത്സരം ഹോളിയോടെ ആരംഭിക്കുകയാണ്.  പലയിടത്തും ശത്രുത ഉള്ളവർ ശത്രുത മറന്നു ഹോളിമുതൽ പുതിയ ബന്ധങ്ങൾ തുടങ്ങുന്നു.  ചുരുക്കി പറഞ്ഞാൽ നന്മയുടെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും പ്രതീകം ആണ് ഹോളി.   അത് കൊണ്ട് "ബുരാ നാ മാനോ , ഹോളി ഹൈ ".

ഏവർക്കും ഹോളി ആശംസകൾ .


വിനോദ് പട്ടുവം 

Wednesday, March 04, 2015

Wednesday, March 04, 2015 2

ബീഫ് ഫ്രൈ

ബീഫ് ഇപ്പോൾ ഒരു ചർച്ചാ വിഷയം ആയിരിക്കുകയാണല്ലോ .  ബീഫു പ്രേമികൾക്കായ് ഇതാ ഒരുഗ്രൻ റെസീപി.  പരീക്ഷിച്ചു അഭിപ്രായം പറയാൻ മറക്കരുതേ.

ആവശ്യ മുള്ള സാധനം 

ബീഫ് - 1 കിലോ
സവാള വലുത് - 3 എണ്ണം
കാശ്മീരി ചില്ലി - 2 ടേബിൾ സ്പൂണ്‍
മീറ്റ്‌ മസാല - 2 ടേബിൾ സ്പൂണ്‍
കുരുമുളക് പൊടി  - 2 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - ഒരു നുള്ള്
ഇഞ്ചി  -  ആവശ്യത്തിനു
വെളുത്തുള്ളി - ആവശ്യത്തിനു
പച്ച മുളകു - 5 എണ്ണം (ആവശ്യത്തിനു)
വെളിച്ചെണ്ണ - 3-4 ടേബിൾ സ്പൂണ്‍  
കറിവേപ്പില - ആവശ്യത്തിനു
കറുവാപ്പട്ട - ആവശ്യത്തിനു
പെരും ജീരകം - ആവശ്യത്തിനു
ഏലക്ക - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം 

ആദ്യം വെളിച്ചെണ്ണ ചൂടാക്കി അതിൽ കുറച്ചു കടുക് പൊട്ടിക്കുക . അതിനു ശേഷം ഏകദേശം 3/4 ഭാഗം  വെളുത്തുള്ളി, ഇഞ്ചി, സവാള, കുറച്ചു കറിവേപ്പില, പച്ചമുളക് , കുറച്ചു ഉപ്പു  എന്നിവ ഇട്ടു ഏകദേശം 6-7 മിനിറ്റ് വഴറ്റുക .  തുടർന്ന് കാശ്മീരി ചില്ലി, മഞ്ഞൾ പൊടി , ഒരു ടേബിൾ സ്പൂണ്‍ കുരുമുളക് എന്നിവ ഇട്ടു വീണ്ടും നല്ലവണ്ണം വഴറ്റുക .  ഇതിന്റെ കൂടെ  മീറ്റ് മസാല  ചേർക്കുക , ഉടനെ തന്നെ കഷണങ്ങൾ ആക്കി വെച്ച ബീഫ്  ഇടുക . ബീഫിൽ മസാല പിടിക്കുന്നത്‌ വരെ 3-4 മിനുട്ട് വഴറ്റുക .  ഇതിൽ ഏകദേശം 400 മി.ലി. വെള്ളം ചേർത്ത് തീയുടെ ഫ്ലൈം കുറച്ചു വെച്ച് അരമണിക്കൂർ വേവിക്കുക.

തീ അണച്ച് വേറൊരു ഫ്രൈ പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച്  ശേഷം ഉള്ള കടുക് പൊട്ടിക്കുക.  തുടർന്ന്  ഏലക്ക, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില , പെരും ജീരകം , കരുവാപ്പട്ട എന്നിവ ചേർത്ത്  ചെറുതായി ചൂടാക്കുക.   മിശ്രിതത്തെ ചെറുതായൊന്നു ഇടിച്ചു ചതയ്ക്കുക എന്നിട്ട് നേരത്തെ തയ്യാറാക്കിയ ബീഫു മായി മിക്സ്‌ ചെയ്യുക.

ബീഫിനെ ഇളം ഫ്ലൈമിൽ ചെറുതായി ഇളക്കി വേവിക്കുക .  വെള്ളം ആവശ്യത്തിനു വറ്റിയ ശേഷം വാങ്ങി വെക്കുക .  കൊതിയൂറും ബീഫ് ഫ്രൈ റെഡി .


ശ്രീകാന്ത്  
   

Monday, March 02, 2015

Monday, March 02, 2015 0

മറുപുറം

ബോളിവൂഡിലെ ഖാൻ മാരുടെ പടങ്ങൾ ബഹിഷ്കരിക്കണമെന്ന്  സന്യാസിനി യായ ബീ ജെ പീ നേതാവ് .

പൂച്ചയ്ക്കെന്തു പൊന്നുരുക്കുന്നിടത്ത് കാര്യം ?

എ എ പി യിൽ കേജ്രിവാൾ - യോഗേന്ദ്ര യാദവ് പക്ഷങ്ങൾ തുറന്ന പോരിനു.

പുത്തരിയിൽ കല്ല്‌ കടിയോ ?
ആറു സംസ്ഥാനങ്ങളിലെ PCC അധ്യക്ഷൻ മാർക്ക് മാറ്റം .

മച്ചി പശുവിനെ തൊഴുത്ത്  മാറ്റി കെട്ടിയിട്ടു ഫലം ഉണ്ടാവുമോ ?ഞാനിപ്പോഴും ടീനേജ്‌ കാരി - ശ്വേതാ മേനോൻ .

"കന്യക"  ആണെന്ന് പറയാത്തത് ഭാഗ്യം .


വിനോദ്  ചിറയിൽ 

Sunday, March 01, 2015

Sunday, March 01, 2015 3

സൈറൺ


രു തൊടിയ്ക്കപ്പുറത്തെ റോഡിലൂടെ ആംബുലൻസിന്റെ സൈറൺ ഒരു അർദ്ധവൃത്താകൃതിയിൽ കടന്നുപോകുന്നത് അയാൾ അറിഞ്ഞു. പതിമുന്ന് ... അയാൾ മനസിൽ കുറിച്ചിട്ടുഇനി അടുത്ത നിലവിളിയ്ക്കായുള്ള കാത്തിരുപ്പ്ഒരു  പക്ഷെ കാത്തിരിപ്പായിരിക്കാം അയാളുടെ ജീവൻ തന്നെ നിലനിർത്തുന്നത്എല്ലാ സൈറണുകളും ഒറ്റ ആംബുലൻസിൽ നിന്നാണെന്ന് ഇത്രയും കാലത്തിനിടയിൽ നിന്ന് അയാൾ മനസിലാക്കിയിരുന്നുഒരേയൊരു ആംബുലൻസ്മാത്രമുള്ള ഈ ലോകം... ? എത്ര വിചിത്രമായിരിക്കുന്നുഅതിനു ജീവനുണ്ടായിരുന്നെങ്കിൽ!? എല്ലാ ശവശരീരങ്ങളെയും ഉറ്റവരുടെ രോദനങ്ങളെയും ഒറ്റയ്ക്ക്ഉൾക്കൊള്ളെണ്ട അവസ്ഥ.   ഏകാന്തത എത്ര ഭീകരമായിരിക്കും..!.   രാത്രി വൈകുന്നതു വരെ അയാൾ ഇങ്ങനെ ചിന്തിച്ചു  കൊണ്ടിരുന്നു.  പിന്നീട്സൈറൺ മുഴങ്ങിയത് സ്വപ്നങ്ങളിലായിരുന്നു.
പിറ്റേന്ന് അയാൾ ആ വിളി കേട്ടില്ല.  മണിക്കൂറുകൾ കാതോർത്തിരുന്നു.  ഓരോ വണ്ടിയുടെ ശബ്ദത്തിലും ഒരു പിൻ വിളി പ്രതീക്ഷിച്ചുപക്ഷെ കേട്ടില്ലഒരേയൊരു കാത്തിരിപ്പും നിന്നുപോയ അയാൾക്ക് ജീവിതം വ്യർത്ഥമായ്തോന്നിമനസ്അസ്വസ്ഥമായിഅസുഖം കൂടിഡോക്ടർമ്മാരുടെ വരവുകൾ അയാൾക്ക്  വെറും നിഴലാട്ടങ്ങൾ മാത്രമായി...
എപ്പോഴൊതുടങ്ങിയ ഉറക്കത്തിന്റെ പാതി വഴിയിൽ അയാൾ ആ സൈറൺ മുഴക്കം വീണ്ടും കേട്ടു.  സുഖമുള്ളൊരു വൈദ്യുതാഘാതം അയാളെ വീണ്ടും ഊർജ്ജ്വസ്വലനാക്കി.  കാതുകൾ സാക്ഷി നിൽക്കെ ശബ്ദം കൂടുതൽ കൂടുതൽ ആവൃത്തി പ്രാപിച്ചു വീട്ടുമുറ്റത്തു  വന്നുനിന്നു.
വളവുകൾ കുറഞ്ഞപാതയിലൂടെ അയാളെയും കൊണ്ട്ആംബുലൻസ്  നിലവിളിച്ച് പാഞ്ഞുപാതി വഴിയിലെങ്ങൊ അതും നിന്നു....
വിനീഷ് കമ്മിളി