Tuesday, December 27, 2011

Tuesday, December 27, 2011 0

കാലം

കാലമേ നീയൊരു പൂജ്യനായി
കാലന്തരങ്ങളായ് വാണിടുന്നു 
കാലമിതൊത്തിരി കഴിഞ്ഞു പോയി 
കലികാലം മാത്ര മിനി ബാക്കിയായി

ശ്രീരാമന്‍ ശ്രീകൃഷ്ണന്‍ ശ്രീഹനുമാന്‍
ബാലരാമനര്‍ജുനന്‍ ഭീമസേനന്‍
കാലമിതൊത്തിരി  നായകരെ 
കാണിച്ചുവല്ലോ മാതൃകയായ് 

കാലമൊരു വറ്റാത്ത കടലല്ലോ 
തളരാത്ത വരളാത്ത സത്യമല്ലോ 
കാലമോരഞ്ഞാത ശക്തിയല്ലോ 
കാലമേ കാക്കുകീ പാരിനെ നീ!

വിനോദ്
Tuesday, December 27, 2011 8

കുട്ടി കവിതകള്‍
കിളിയും കുട്ടിയും

കിളിയേ കിളിയേ എങ്ങോട്ടാ?
മലയുടെ കീഴൊരു ഗ്രാമത്തില്‍
അവിടെ പ്പോയാലെന്തുണ്ട് ?
വയറു നിറക്കാന്‍ വകയുണ്ട്.

തേന്‍ മാവ് 

മാവേ മാവേ തേന്‍മാവേ 
ഇനിയുമിതെന്തേ പൂത്തില്ല  ?
കുട്ടീ കുട്ടീ പറയാം ഞാന്‍ 
പൂക്കാന്‍ കാലമതായില്ല.

മധുരം

കിളിയേ കിളിയേ പറന്നാട്ടേ 
മാനം മുട്ടെ ഉയര്‍ന്നാട്ടെ 
മഴയേ മഴയേ പെയ്താട്ടെ
നദികള്‍ നിറയെ പെയ്താട്ടെ
അമ്മേ അമ്മേ തന്നാട്ടെ 
മധുരം നിറയെ തന്നാട്ടെ

കടംകവിത 

കടലും കരയും അറിയും കുട്ടി
കടലില്‍ ഉള്ളൊരു കരയേത് ?
തോറ്റെങ്ങില്‍ ഞാന്‍ പറയട്ടെ
ചാകരയാണത് കേട്ടോളൂ

മാനം മുട്ടെ ഉയരും കിളിയേ
മാനത്തുള്ളോരു വില്ലേതു ?
തോറ്റെങ്ങില്‍ ഞാന്‍ പറയട്ടെ
മഴവില്ലാണതു കേട്ടോളൂ.

മുത്തശ്യന്‍ 

എങ്ങും എവിടെയും വെട്ടം വിതറി
മാനത്തുണ്ടൊരു  മുത്തശ്യന്‍ 
എങ്ങും എവിടെയുമുണര്‍വു പരത്തി
പുഞ്ചിരിതൂകും മുത്തശ്യന്‍ 

വിനോദ് ചിറയിൽ 

Tuesday, December 27, 2011 2

പുഴ

പ്രകൃതിതന്‍ വരദാനമല്ലോ പുഴ
വിക്രിതികള്‍ക്കുല്ലാസ വേദിയല്ലോ
പാപികള്‍ക്കവസാന രക്ഷയല്ലോ 
പാവമാമാഗതിക്ക് അന്നമല്ലോ

ഭക്തര്‍ തന്‍ ആശ്രിത വത്സല നീ 
ഭിക്ശുവിനന്നത്തെ ഭക്ഷണം നീ
കേഴുമീ ഭൂമിതന്‍ അശ്രുവല്ലോ 
വാഴുമീ ജീവികല്‍ക്കഭയമല്ലോവിനോദ്

Friday, December 23, 2011

Friday, December 23, 2011 3

ഏകാകി

നിന്‍ ഹൃദയ രാഗം;  മാത്രം തേടും-
വെറും ഏകാകി ഞാന്‍
ഏക മോഹം, ഏകാകി ഞാന്‍ ...
എന്മനസ്സിന്‍ എതോകോണില്‍ ...
നിന്‍ മുഖപടലം...
നിന്‍ സ്നേഹഭാവം... 
നിന്‍ മന്ദഹാസം.
നിന്‍ ഹൃദയ രാഗം; 
മാത്രം തേടും -
വെറും ഏകാകി ഞാന്‍.


നിന്‍ സ്വപ്നക്കൂടിലെ;
കിളിയായ് ഞാന്‍ മാറിടാം,
നിന്‍ സ്വപ്ന വാടിയിലെ;
പുഷ്പമായ് ഞാന്‍ മാറിടാം,
എന്‍ മോഹഗാനനാദം...
നിന്‍ മനക്കാതിലെത്തുമോ...?
നിന്‍ ഹൃദയ രാഗം;
മാത്രം തേടും-
വെറും ഏകാകി ഞാന്‍.


എന്മോഹരാഗത്തിലലിഞ്ഞിടാന്‍...
എന്‍ ഹൃദയ താള മറിഞ്ജീടാന്‍...
ഒരു സ്വപ്നത്തിലെങ്കിലും; 
നീ വന്നിടുമോ...?
നിന്‍ ഹൃദയ രാഗം;
മാത്രം തേടും-
വെറും ഏകാകി ഞാന്‍.

വിനോദ് ചിറയിൽ 

Saturday, December 10, 2011

Saturday, December 10, 2011 3

പുതുവത്സരം


പുതിയ പ്രഭാതം വന്നെത്തി........
പുതിയൊരു നാളെയെ വരവേല്‍ക്കാം.....
പുതിയ പ്രതീക്ഷകള്‍ നിറയട്ടെ ......
നമ്മില്‍ നന്മകള്‍ വളരട്ടെ
എല്ലാവരെയും സ്നേഹിക്കൂ ......
സ്നേഹം വിണ്ണില്‍ പടരട്ടെ ......
നീയും ഞാനും എന്നല്ല ......
നമ്മള്‍ എന്ന് പഠിച്ചീടാം ......

കപട മുഖങ്ങളെ അറിയുക നാം ......
അവരുടെ വലയില്‍ കുടുങ്ങരുതേ ......
ജാതി മതങ്ങള്‍ തുലയട്ടെ......
സാഹോദര്യം വളരട്ടെ ......
പോയൊരു വര്ഷം ചെയ്തൊരു തെറ്റുകള്‍ ......
എന്താണെന്നിന്നരിയുക നാം......
ഇന്നലെ നമ്മള്‍ ചെയ്തൊരു തെറ്റുകള്‍ ......
പുതു വര്‍ഷത്തില്‍ തിരുത്തീടാം ......
കൊഴിഞ്ഞു പോകും ഓരോ നിമിഷവും ......
തിരിച്ചു കിട്ടില്ലറിയുക നാം ......
പുതുവര്‍ഷത്തില്‍ പുതിയൊരു ലക്‌ഷ്യം ......
നമ്മുടെയുള്ളില്‍ കാണേണം ......
ശാന്തി സുഖങ്ങള്‍ നിറഞ്ഞൊരു......
നാളേക്കായി പ്രാര്‍ത്ഥിക്കാം ......
സര്‍വ്വോപരി നാം നമ്മെ പുതിയ പ്രഭാതം......
കാട്ടിത്തന്നൊരു സര്‍വ്വേശ്വാരനെ നമിച്ചീടം......

എസ് . ഭാസ്കർ

Friday, December 09, 2011

Friday, December 09, 2011 15

സുഖനിദ്ര


രാവേറെയായി...  രാപ്പാടി  കേഴുന്നു .....
ഇനിയോന്നുറങ്ങട്ടെ ഞാന്‍ ഗാഡമായി ....
ദൂരെ എങ്ങോ പുലര്‍കോഴി കൂവുന്നു .....
നിദ്രാവിഹീനമായ് ഒരു രാത്രി കൂടി .....
കപടമീ ലോകത്ത്  സ്നേഹമുണ്ടോ  ?
കാരുണ്യം എന്നത് കേഴ്വിയുണ്ടോ  ?
കശ്മലക്കൂട്ടങ്ങള്‍ കലി തുള്ളിയോടുന്ന
കാരാഗ്രഹത്തില്‍ വസിക്കുന്നു  നമ്മള്‍ !!
തട്ടിപ്പറിച്ചും, വെട്ടിപ്പിടിച്ചും.....
അന്യന്റെ വസ്തുക്കള്‍ അപഹരിക്കുന്നു  നാം ...
ഒരു ചാണ് വയറിന്‍  വിശപ്പടക്കാന്‍
ഒരു ലോകം മുഴുവനും കാല്‍ക്കലാക്കും .....
താരാട്ടു പാടിയും  വല്സല്യമേകിയും
ഞാന്‍ ലാളിച്ചു വളര്തിയെന്‍ മക്കളും
ആര്തിപൂന്ടെന്‍ രക്തം ഊറ്റിക്കുടിക്കുന്നു
ശോഷിച്ചുണങ്ങിയെന്‍ ദേഹവും വെട്ടി പകുക്കുന്നു !!
കെട്ടിപ്പിടിച്ചും  കുശലം  പറഞ്ഞും
എന്മുന്പില്‍  കാണുമീ  ഉറ്റവരോക്കെയും
പിന്നില്‍ നിന്നെന്നെ കുത്തി നോവിക്കുന്നതും,
കലിയുഗ  കഴ്ച്ചകളായിരിക്കാം!!
ദൂരെ  എങ്ങോ  കുറുനരികള്‍  ഒരിയിടുന്നുവോ .....
ശവം തീനി  പട്ടികള്‍ പാഞ്ഞടുക്കുന്നു
ഒരു  വേള  ഞാനൊന്നു കണ്ണടച്ചാല്‍ ,
എന്റെ  ഈ  ദേഹവും  അവര്‍ കൊത്തി പറിച്ചെക്കും!!
ഇനി വയ്യ ... ഒരു മാത്ര ഉണര്‍ന്നിരിക്കാന്‍ .....
ഇനിയൊരു പ്രഭാതവും എനിക്കുവേണ്ട .....
ആഗ്രഹിക്കില്ല ഞാന്‍ ഇവിടിനിയൊരു പുനര്ജ്ജനിയും
ആഗ്രഹിക്കുന്നു ഞാന്‍ എല്ലാം മറന്നോന്നു
ആഗ്രഹിക്കുന്നു ഞാന്‍ നിങ്ങള്‍ എനിക്കായ്  നല്‍കിയ .....
ആറടി  മണ്ണില്‍  ഉണരാതുറങ്ങുവാന്‍
ഈ  ആറടി  മണ്ണില്‍  ഉണരാതുറങ്ങുവാന്‍
ഈ  ആറടി  മണ്ണില്‍ഉണരാതുറങ്ങുവാന്‍ .....

എസ് . ഭാസ്കർ

Thursday, December 08, 2011

Thursday, December 08, 2011 3

മുല്ലപെരിയാരിന്റെ സ്പന്ദനങ്ങള്‍!

മുല്ലപെരിയാര്‍ ഡാം പുകയുന്നു.  പ്രശ്നം വെള്ളതിന്റെതാനെങ്കിലും  അവിടെ ഇപ്പോള്‍ തീയാണ്. (മണ്ണെണ്ണ അല്ലാത്തത് ഭാഗ്യം!).  തമ്മില്‍ തല്ലു നിറുത്താന്‍ കേരള രാഷ്ട്രീയക്കാര്‍ക്ക് കഴിയില്ലെങ്ങിലും ഈ പ്രശ്നത്തില്‍ ചില കാര്യത്തിലെങ്കിലും സമവായം ഇവരുടെ ഇടയില്‍ ഉണ്ടായത് നന്നായി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ഒത്തിരി എംപി മാരെ നമ്മള്‍ സംഭാവന നല്‍കിയെങ്കിലും കാര്യതിന്ടടുത്തു  എത്തുമ്പോള്‍ സ്വന്തം കാര്യം സിന്താബാദ്‌ എന്നാ മട്ടിലാണ് നമ്മുടെ എംപിമാരും മന്ത്രിമാരും. കേന്ദ്ര സര്‍ക്കാരില്‍ നല്ല സ്വാധീനമുള്ള നമ്മുടെ മന്ത്രിമാര്‍ "ബബ്ബ ബ്ബാ " എന്നാ മട്ടിലാണ്.

കേരള സര്‍ക്കാരും രാഷ്ട്രീയക്കാരും തങ്ങളുടെ നയം വളരെ വ്യക്തമാക്കിയിരിക്കുകയാണ് - തമിഴ്നാടിനു  വെള്ളം , കേരളത്തിന്‌ സുരക്ഷ!  അതില്‍ കുറഞ്ഞു ഒരു വ്യവസ്ഥക്കും കേരളം തയ്യരാകരുത്.  കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇടതു പാര്‍ട്ടികള്‍ ഇടയ്ക്കു ശ്രമിച്ചെങ്കിലും തത്വത്തില്‍ അവര്‍ കേരള സര്‍കാരിന്റെ നിലപാടിനോട് യോജിക്കുമെന്നു തോന്നുന്നു.

ഇതിനിടെ തമിഴ്നാടിലുള്ള കേരളീയരെ ആക്രമിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപെട്ടിട്ടുണ്ട്.  ഇതില്‍ സര്‍ക്കാര്‍ ഇടപെട്ടു സ്ഥിതിഗതികള്‍ ശാന്ത മാക്കണം.   ധാരാളം തമിഴര്‍ കേരളത്തിലും കേരളീയര്‍ തമിഴ്നാടിലും ജോലി ചെയ്യുന്നുണ്ട്.  അവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കാന്‍ അതാതു സര്‍ക്കാര്‍ തയ്യാറാകണം.

കേരള ജനങ്ങളുടെ ഭീതി അകത്താന്‍ വേണ്ട നടപടികള്‍ തമിഴ്നാട് തയ്യാറാകണം.  ഇപ്പോഴത്തെ നിലയില്‍ ഡാം പുതുക്കി പണിയുകയല്ലാതെ വേറെ മാര്‍ഗം ഇല്ല.  ദേശീയ മാധ്യമങ്ങള്‍ മുല്ലപെരിയാര്‍ വിഷയം പറയുന്നുടെങ്കിലും ഇവിടുത്തെ സരിയായ പ്രശ്നം അവര്‍ക്ക് മനസിലായില്ല എന്ന് തോന്നുന്നു.   തമിഴ്നാടും കേരളവും തമ്മില്‍ വെള്ള പ്രശ്നം എന്നാ രീതിയില്‍ ആണ് അവര്‍ ചിത്രീകരിക്കുന്നത്.   കേരള ജനങ്ങള്‍ സുരക്ഷയാണ് ആഗ്രഹിക്കുന്നത്.  അതുരപ്പുവരുത്താന്‍ കേന്ദ്ര ഗവണ്മെന്റ് ഇടപെടണം.    ഇത് മറ്റൊരു 'കാവേരി" ആക്കി തീര്‍ക്കരുത്‌.

കേരളീയരായ നാം ഈ പ്രശ്നത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം.  മുല്ലപ്പെരിയാറിന് സമീപം ഉള്ള ജനങ്ങളുടെ ജീവന്റെ രക്ഷക്കായ് നമുക്ക് ഒന്നിച്ചു പോരാടാം.  രാഷ്ട്രീയ കക്ഷികള്‍ വേറിട്ട്‌ നില്‍ക്കാതെ ഒരുമിച്ചു നിന്ന് ഇതിനെതിരായി പോരാടണം.

നമുക്ക് തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ട് - രണ്ടു പേരുടെയും ആവശ്യം സംരക്ഷിച്ചുകൊണ്ട് ഒരു സമവായത്തില്‍ എത്താം.   നമ്മുടെ മുഖ്യന്‍ പറഞ്ഞത് പോലെ - "കേരളത്തിന്‌ സുരക്ഷ ! തമിഴ്നാടിനും വെള്ളം!

വിനോദ് 

Friday, December 02, 2011

Friday, December 02, 2011 4

തത്തമ്മ

പുത്തരി നെല്ല് വിളഞ്ഞല്ലോ...
പുഞ്ഞപ്പാടം കൊയ്യരായ്...
കൊയ്ത്തിനു നീയും പോരുന്നോ...
തത്തി നടക്കും തത്തമ്മേ...
പച്ച തത്തമ്മേ...

പൊത്തിളിരിക്കും തത്തമ്മേ ...
പാറി നടക്കും തത്തമ്മേ...
നെന്മണി കൊത്താന്‍ പോരുന്നോ...
നെല്ല് കൊറിയ്ക്കാന്‍ പോരുന്നോ...
കുഞ്ഞി തത്തമ്മേ...

കൊയ്ത്തു കഴിഞ്ഞൊരു പാടത്ത്...
മാടപ്രാവും മൈനയുമായ്...
പൈക്കിടാവിന്‍ മേലേറി...
ഉലകം ചുറ്റാന്‍ പോരുന്നോ...
കള്ളി തത്തമ്മേ...

പച്ച വിരിച്ചൊരു പാടത്ത്...
പാടവരമ്പിന്‍ തീരത്ത്...
കലപില കൂട്ടി നടക്കാലോ...
കഥകള്‍ പറഞ്ഞു നടക്കാലോ...
പോരൂ തത്തമ്മേ... കള്ളിതത്തമ്മേ...

പച്ച പുതച്ചൊരു തത്തമ്മേ...
ചുണ്ട് ചുവന്നൊരു തത്തമ്മേ...
എങ്ങിനെ ചുവന്നു നിന്‍ ചുണ്ട്....?
വെറ്റില മുറുക്കി ചുവപ്പിച്ചോ...?
ചൊല്ലൂ തത്തമ്മേ...  പച്ച തത്തമ്മേ...

കൂട്ടിനകത്തെ തത്തമ്മേ...
കുറുമ്പ് കാട്ടി നടക്കരുതേ...
കണ്ടന്‍ പൂച്ച വരുന്നുണ്ടേ...
കണ്ടാല്‍ നിന്നെ പിടിച്ചീടും...
കറുമുറെ യങ്ങ് തിന്നീടും!!

കണ്ണകി