പുതിയ പ്രഭാതം വന്നെത്തി........
പുതിയൊരു നാളെയെ വരവേല്‍ക്കാം.....
പുതിയ പ്രതീക്ഷകള്‍ നിറയട്ടെ ......
നമ്മില്‍ നന്മകള്‍ വളരട്ടെ
എല്ലാവരെയും സ്നേഹിക്കൂ ......
സ്നേഹം വിണ്ണില്‍ പടരട്ടെ ......
നീയും ഞാനും എന്നല്ല ......
നമ്മള്‍ എന്ന് പഠിച്ചീടാം ......
കപട മുഖങ്ങളെ അറിയുക നാം ......
അവരുടെ വലയില്‍ കുടുങ്ങരുതേ ......
ജാതി മതങ്ങള്‍ തുലയട്ടെ......
സാഹോദര്യം വളരട്ടെ ......
പോയൊരു വര്ഷം ചെയ്തൊരു തെറ്റുകള്‍ ......
എന്താണെന്നിന്നരിയുക നാം......
ഇന്നലെ നമ്മള്‍ ചെയ്തൊരു തെറ്റുകള്‍ ......
പുതു വര്‍ഷത്തില്‍ തിരുത്തീടാം ......
കൊഴിഞ്ഞു പോകും ഓരോ നിമിഷവും ......
തിരിച്ചു കിട്ടില്ലറിയുക നാം ......
പുതുവര്‍ഷത്തില്‍ പുതിയൊരു ലക്‌ഷ്യം ......
നമ്മുടെയുള്ളില്‍ കാണേണം ......
ശാന്തി സുഖങ്ങള്‍ നിറഞ്ഞൊരു......
നാളേക്കായി പ്രാര്‍ത്ഥിക്കാം ......
സര്‍വ്വോപരി നാം നമ്മെ പുതിയ പ്രഭാതം......
കാട്ടിത്തന്നൊരു സര്‍വ്വേശ്വാരനെ നമിച്ചീടം......
എസ് . ഭാസ്കർ
HRIDAYAM NIRANJA PUTHUVALSARA AASHAMSAKAL...... pinne vinodji, blogil film awards paranjittundu urappayum vannu abhiprayam parayane.......
ReplyDeletetheerchyaayum, thanks for your comments
ReplyDeleteadipoli kavitha.......
ReplyDeletexpecting more!!!!