Friday, December 09, 2011

സുഖനിദ്ര


രാവേറെയായി...  രാപ്പാടി  കേഴുന്നു .....
ഇനിയോന്നുറങ്ങട്ടെ ഞാന്‍ ഗാഡമായി ....
ദൂരെ എങ്ങോ പുലര്‍കോഴി കൂവുന്നു .....
നിദ്രാവിഹീനമായ് ഒരു രാത്രി കൂടി .....
കപടമീ ലോകത്ത്  സ്നേഹമുണ്ടോ  ?
കാരുണ്യം എന്നത് കേഴ്വിയുണ്ടോ  ?
കശ്മലക്കൂട്ടങ്ങള്‍ കലി തുള്ളിയോടുന്ന
കാരാഗ്രഹത്തില്‍ വസിക്കുന്നു  നമ്മള്‍ !!
തട്ടിപ്പറിച്ചും, വെട്ടിപ്പിടിച്ചും.....
അന്യന്റെ വസ്തുക്കള്‍ അപഹരിക്കുന്നു  നാം ...
ഒരു ചാണ് വയറിന്‍  വിശപ്പടക്കാന്‍
ഒരു ലോകം മുഴുവനും കാല്‍ക്കലാക്കും .....
താരാട്ടു പാടിയും  വല്സല്യമേകിയും
ഞാന്‍ ലാളിച്ചു വളര്തിയെന്‍ മക്കളും
ആര്തിപൂന്ടെന്‍ രക്തം ഊറ്റിക്കുടിക്കുന്നു
ശോഷിച്ചുണങ്ങിയെന്‍ ദേഹവും വെട്ടി പകുക്കുന്നു !!
കെട്ടിപ്പിടിച്ചും  കുശലം  പറഞ്ഞും
എന്മുന്പില്‍  കാണുമീ  ഉറ്റവരോക്കെയും
പിന്നില്‍ നിന്നെന്നെ കുത്തി നോവിക്കുന്നതും,
കലിയുഗ  കഴ്ച്ചകളായിരിക്കാം!!
ദൂരെ  എങ്ങോ  കുറുനരികള്‍  ഒരിയിടുന്നുവോ .....
ശവം തീനി  പട്ടികള്‍ പാഞ്ഞടുക്കുന്നു
ഒരു  വേള  ഞാനൊന്നു കണ്ണടച്ചാല്‍ ,
എന്റെ  ഈ  ദേഹവും  അവര്‍ കൊത്തി പറിച്ചെക്കും!!
ഇനി വയ്യ ... ഒരു മാത്ര ഉണര്‍ന്നിരിക്കാന്‍ .....
ഇനിയൊരു പ്രഭാതവും എനിക്കുവേണ്ട .....
ആഗ്രഹിക്കില്ല ഞാന്‍ ഇവിടിനിയൊരു പുനര്ജ്ജനിയും
ആഗ്രഹിക്കുന്നു ഞാന്‍ എല്ലാം മറന്നോന്നു
ആഗ്രഹിക്കുന്നു ഞാന്‍ നിങ്ങള്‍ എനിക്കായ്  നല്‍കിയ .....
ആറടി  മണ്ണില്‍  ഉണരാതുറങ്ങുവാന്‍
ഈ  ആറടി  മണ്ണില്‍  ഉണരാതുറങ്ങുവാന്‍
ഈ  ആറടി  മണ്ണില്‍ഉണരാതുറങ്ങുവാന്‍ .....

എസ് . ഭാസ്കർ

15 comments:

  1. നല്ല രസമുള്ള കവിത.
    നല്ല അര്‍ത്ഥവും.
    ഇഷ്ടമായി
    ആശംസകള്‍

    ReplyDelete
  2. താരാട്ടു പാടിയും വാത്സല്യമേകിയും
    ഞാന്‍ ലാളിച്ചു വളര്‍ത്തിയെന്‍ മക്കളും
    ആര്‍ത്തിപൂണ്ടെന്‍ രക്തം ഊറ്റിക്കുടിക്കുന്നു ....
    താളമുള്ള കവിത. ആശംസകള്‍.
    ee word verification maattikkoode?

    ReplyDelete
  3. Meaningful lines.
    Really great. Keep it up.

    ReplyDelete
  4. Thanks for the comments.
    Vinod

    ReplyDelete
  5. word verification is in order to prevent the spam, otherwise automatic internet programs write comments automatically.

    ReplyDelete
  6. ഇഷ്ട്ടായി.
    ഈണവും താളവുമുള്ള കവിത..!

    ആശംസകളോടെ..പുലരി

    ReplyDelete
  7. Nalla Kavitha. Ishtamayi

    ReplyDelete
  8. thank you all for your comments and spending your valuable time.
    Vinod

    ReplyDelete
  9. Really meaningful lines and expect similar kind of poems through TUMBAPOO

    ReplyDelete
  10. ഇഷ്ടമായി
    ആശംസകള്‍

    ReplyDelete
  11. ഇഷ്ടമായി
    ആശംസകള്‍

    ReplyDelete
  12. നിദ്രാഭംഗം ഇല്ലാത്ത ഒരു സുഖനിദ്ര അല്ലേ..

    ReplyDelete
  13. Great poem with simple lines

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.