Sunday, June 30, 2013

Sunday, June 30, 2013 0

പുതിയ നോവലുകൾ ഉടൻ വരുന്നു...

തുമ്പപ്പൂവിൽ  ഉടൻ വായിച്ചു തുടങ്ങാം  2 പുതിയ നോവലുകൾ
കാത്തിരിക്കുക....


1.മാഷേട്ടന്റെ  രേവതിക്കുട്ടിക്ക്സായം സന്ധ്യയോടടുക്കുന്ന ആ നേരത്തെ ചെറു മഴ ....
ജനാല ചില്ലകളിൽക്കൂടി..
ഒരു പ്രണയത്തിൻറെ നോവിനായ്‌ ആണോ നനുനനെ പെയ്തൊഴിഞ്ഞത്.....
         
ആ പ്രണയം അവൻ അറിയാതെ പോയതോ....പാട വരമ്പത്ത് കൂടി
മഴയിൽ നനഞ്ഞു കുതിർന്ന് തന്നെ വന്നു കെട്ടിപ്പിടിച്ചവളെ ,താൻ
കാർമേഘത്തിന്റെ ഇരുളുകളാൽ മറച്ചുവെച്ചെന്നോ?
Sunday, June 30, 2013 3

ഇര
മിന്നും വെളിച്ചമൊന്നവിടെ 
ണിം ണിം മണിയൊച്ചയുമവിടെ 

തലകീഴായ്‌ നോട്ടമെറിഞ്ഞു 

വട്ടത്തിലവനൊന്നു ചിരിച്ചു -നൂലിൽ കോർത്തൊന്നെരിയുന്നു

തലകീഴായ്‌ നീ  പിടയുന്നു 
നിന്നെയും നോക്കിയിരുന്നു 
മറുകണ്ടം ചാടിവരുന്നു രാഹുൽ ഹരിദാസ്‌
കൊടുങ്ങല്ലൂർ 
+91 9946232221

Thursday, June 27, 2013

Thursday, June 27, 2013 4

താമരപ്പൂവ് നീ
വെയിൽ വന്നു തൊട്ടൊരാ താമരപ്പൂവ് നീ ..

സൂര്യന്റെ മാത്രം ഒരു പ്രേമ ഭാജനം..
രാവിലെ നിന്നെ തൊട്ടുണർത്താനായി
മാനത്തു മാത്രമാ സൂര്യൻ വരുന്നൂ..
സന്ധ്യയ്ക്ക് നീയങ്ങു വാടി മറയുമ്പോൾ
ചക്ര വാളങ്ങളിൽ സൂര്യൻ ഒളിക്കുന്നു...
നിൻ കണ്ണീരു വീണൊരാ മാന്ത്രിക പൊയ്കയിൽ
നിലാവ് മുങ്ങി ക്കുളിച്ചോരാ രാത്രിയിൽ
മാനത്തു നിന്നും ചന്ദ്രൻ പറഞ്ഞു
സൂര്യൻ വരും നിന്റെ കണ്ണുനീരൊപ്പാൻ.
രാവിലെ സൂര്യന്റെ ചുടു ചുംബനത്താൽ
കണ്ണു തുറന്നൊരു താമരപ്പൂവ് നീ...

അശ്വതി മോഹൻ
തോന്നയ്ക്കൽTuesday, June 25, 2013

Tuesday, June 25, 2013 4

പ്രണയമായ് ….


പ്രണയ ചിന്തുകൾ പാറിപ്പറക്കുവാൻ

മോഹിചീടുന്ന കൌമാരക്കാലത്ത്

ദാഹിച്ച സ്നേഹമെൻ മനസ്സിന്റെ കോണിൽ നീ

കോരി ചൊരിഞ്ഞുവൊ വാരി പുണരുവാൻ..

പലനാൾ വരില്ലെന്ന് ചൊല്ലി ഞാൻ പോന്നപ്പോൾ

വിഷാദ  നൌകയുടെ  അക്കര തീരം കണ്ടവൾ..

രാവുകൾ പകലുകൾ എണ്ണാതെ  പോയി ഞാൻ

പ്രണയ മഴ കോരിക്കുടിച്ചു ഞാൻ നിന്നുവോ..

മനം മടുക്കുന്ന സുഗന്ധങ്ങൾ ഇനി വേണ്ട

ജീവിതത്തിൻ നിമിഷ കരങ്ങളിൽ

ജീവനും ആത്മാവും കൊതിക്കുമാ സുഖങ്ങൾ

മതി ഇനി എനിക്കായ് എന്തെങ്കിലും ...

എഴുതുന്ന കവിതകൾ പിണങ്ങുന്നു പലവട്ടം..

ഇനിയും പ്രണയത്തിൻ മുഖം മൂടി മാറ്റുവാൻ


അജിത്പി നായർ
കീഴാറ്റിങ്ങൽ

Monday, June 24, 2013

Monday, June 24, 2013 2

പരക്കം പായുന്ന മാധ്യമങ്ങൾ...
വാർത്തചാനലുകൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ ഇപ്പോൾ വാർത്തകൾക്കും വലിയ ക്ഷാമമില്ല, അത് സോളാർ  ആയാലും  മന്ത്രി കസേര ആയാലും,പ്രളയമായാലും വിവാഹ മോചനമായാലും എന്ത് കുന്തമായാലും മതി .

ഇന്ന് വാർത്തകൾ എങ്ങനെ സ്രിഷ്ട്ടിക്കമെന്നാനു ചാനലുകൾ  മത്സരിക്കുന്നത്.

എങ്ങനെയും പ്രേക്ഷകരെ പിടിചിരുത്തുക അതാണ്ലക്ഷ്യം . അല്ലാതെ വാർത്തയുടെ പ്രാധാന്യമൊന്നും ഇവിടെ  പ്രശ്നമല്ല.നല്ല ജെർണലിസ്ടിനു ഇവിടെ സ്ഥാനമില്ല.

വാർത്തകൾ കണ്ടെത്തുകയല്ല പകരം വാർത്തകൾ ഉണ്ടാക്കുകയാണ് വേണ്ടതെന്നു പല മേലധികാരികളും അവരുടെ ജൂനിയേഴ്സിനെ പഠിപ്പിക്കുന്നു.

ഇന്ന് വാര്തകല്ക്കായി അലയേണ്ടതില്ല വാർത്ത നമ്മളെ തേടി വന്നു കൊണ്ടിരിക്കുകയാണ്.

സിറ്റിസെൻ ജേർണലിസം കൊടികുത്തി വാഴുന്ന ഇന്നാട്ടിൽ വാര്ത്തകളുടെ പ്രാധാന്യം  കുറഞ്ഞു വരുന്നതായി കാണുന്നുണ്ട്.

മന്ജുവിനെയും ദിലീപിനെയും വേർപിരിക്കാനായി ഒരുദിവസം മുഴുവൻ

കോടതി വരാന്തയിൽ കടിച്ചു തൂങ്ങിയവരല്ലേ നമ്മുടെ മീഡിയ ബുജികൾ..

അവസാനം എന്തായി പവനായി ശവമായി..

ഉത്തരാ ഖണ്ഡിലെ പ്രളയം റിപ്പോർട്ട് ചെയ്യുന്നതിലും കൂടുതൽ  താൽപര്യമാണ്സോളാരും സരിതയും പിന്നെ ഗണെഷിനെയും ക്കുറിച്ചുള്ള വാർത്തകൾക്ക്.

പണ്ട് നമ്മൾ മഞ്ഞപ്പത്രം എന്ന് കളിയാക്കിക്കൊണ്ടിരുന്ന  രീതി ഇന്ന് തൊണ്ണൂറു ശതമാനം മാധ്യമങ്ങളും  പിന്തുടർന്ന് വരുന്ന ദയനീയ കാഴ്ചയാണ് കാണാൻ കഴിയുന്നത്‌.

പീഡനങ്ങല്ക്കും  ഒളിക്യാമറയ്ക്കും പുറകെ സഞ്ചരിക്കുന്ന മാധ്യമ  പ്രവർത്തകർ ആദ്യം പ്രാധാന്യം കൊടുക്കുന്നത് ഇത്തരത്തിലുള്ള ന്യുസ് ആണ്.

ഭൂരിഭാഗം ജനങ്ങൾക്ക്വേണ്ടതും അതാണ്എന്നുള്ള സത്യം മറച്ചു വയ്ക്കുന്നില്ല.

പക്ഷെ മാധ്യമ പ്രവര്ത്തനത്തിന് കുറച്ചു കൂടി സത്യാ സന്ധത കൈവരിക്കേണ്ട സമയം അനിവാര്യ മായിരിക്കുന്നു.

ഒരു ഒളി ക്യാമറ വച്ച് എന്തും ന്യുസ് ആക്കി വില്ക്കാം എന്നുള്ള മാധ്യമ ഭീമൻമാരുടെ അഹന്ത അവസാനിപ്പിക്കണം.

കൂണു പോലെയാണ് ഓരോ ദിവസവും ചാനലുകൾ മുളച്ചു വരുന്നത്.

നല്ലത് തന്നെ പക്ഷെ ചാനലുകളും പത്രങ്ങളും സത്യസന്ധമായി പ്രവർത്തിച്ചാൽ ജനങ്ങൾക്ക്  അത് ഉപകാര പ്രധമാകും.

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ കാര്യത്തിൽ തന്നെ മാധ്യമങ്ങൾ പല വിധത്തിലുള്ള സർക്കസ് ആണ് കാട്ടിക്കൂട്ടിയത്.

വസ്തുതകൾ വളചോടിക്കാതെ സത്യസന്ധമായി പ്രവതിക്കാൻ മാധമങ്ങൾ ശ്രമിച്ചാൽ മാത്രമേ പല ന്യുസുകളെയും വെളിച്ചത് കൊണ്ടുവരാൻ കഴിയൂ.

മാധ്യമ പ്രവർത്തകർക്ക് അതിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.


അജിത്പി നായർ

    കീഴാറ്റിങ്ങൽSunday, June 23, 2013

Sunday, June 23, 2013 3

പരിണയം


പോകുന്നു വിമുഖയായി നീ
വരണ്ട സ്വപ്നത്തിൻ മഖശാലയിലേക്ക്‌
തിരിഞ്ഞു നോക്കാനൊരുമ്പെടാതെ
വിമലയായി നീ നടന്നകന്നു .

നിയമഗീതത്തിന്റെ ശ്രുതിയിലായെന്നും
നിയതമായെന്നുമെൻ സ്വപ്നത്തിലാണ്ടതും
വരമാല നിന്നെ കീഴ്പ്പെടുത്തുംവരെ
വരതനുവായിരുനിന്നീ നിമിഷവും .

ചതിയറിയാതെ ഞാൻ സ്നേഹിച്ചു നിന്നെയും
ചിതരിയതെൻ സ്വപ്ന മാണ്ഡപസങ്കല്പം.
കഥയറിയാതെ ഞാനാടിത്തിമിർത്തതോ
വ്യഥയുടെ വക്രവാകതിന്റെ നിശ്വാസവും

സംഹൂതിയായിരുനിന്നീ സ്വയംവരം
സംഹ്രതിയായിരു ന്നെനിക്കീ സ്വയംഭുവം.
സ്ഫുടിതമാമെൻമനം സ്പഷ്ടമാണേവർക്കും
സ്പന്ദനം മാത്രമായൊതുങ്ങീടുന്നു

അഭംഗമായൊരാഴിയിലൂടെ ഞാൻ
അനുവാദമില്ലാതെ നടന്നകന്നു .
അറിയാതെ കണ്ണുനീരിറ്റിറ്റു വീണതെൻ
അറ്റകാലത്തിലേക്കോർമ്മകളായ്

    രാഹുൽ ഹരിദാസ് 
കൊടുങ്ങല്ലൂർ
Email: rahul.haridas@ymail.com

Sunday, June 23, 2013 1

സൂര്യ നമസ്കാരം -1

നിങ്ങൾക്കേവർക്കും അറിയുന്നത് പോലെ സുര്യ നമസ്കാരം എല്ലാവര്‍ക്കും പ്രായ - ലിംഗ ഭേദമന്യേ ചെയ്യാവുന്ന ഒരു വ്യായാമം ആണെന്നുള്ളത്‌ ഒരു വസ്തുത ആണ്.  ആകാശത്തിലുള്ള സൂര്യനെ പോലെ ഇത് സത്യമാണ്.  ഇതിന്റെ ഗുണഗണങ്ങളെ വിളിച്ചറിയിക്കാന്‍ ഒരു പ്രചരണത്തിന്റെ ആവശ്യം ഇല്ല.  അതിന്റെ സത്യം അനുഭവിച്ചറിയണമെങ്കില്‍ സൂര്യ നമസ്കാരം ചെയ്തു നോക്കിയാല്‍ മതി.  

ആരോഗ്യമുള്ള ഒരു ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാകൂ – തുമ്പപ്പൂവിന്റെ വായനക്കാര്‍ക്കായി ഇതാ ഒരു സുവര്‍ണാവസരം .... എങ്ങിനെ ശരിയായി സൂര്യ നമസ്കാരം ചെയ്യാം എന്ന് പടി പടി യായി , വളരെ ശാസ്ത്രീയമായി ഞങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു.

ആരോഗ്യമുള്ള ജനത – രോഗമുക്ത  സമൂഹം.

ഇന്നത്തെ തിരക്ക് പിടിച്ച ജീവിത ശൈലിയും , ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്ള മത്സരവും , ടെന്‍ഷന്‍ നിറഞ്ഞ ജോലികളും മനുഷ്യനെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റു തരത്തില്‍ രോഗികളാക്കി മാറ്റുന്നു. കുറഞ്ഞത്‌ മൂന്നു സൂര്യ നമസ്കാരം എങ്കിലും തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയില്‍ ചെയ്യാന്‍ നിങ്ങള്‍ സമയം കണ്ടെത്തിയാല്‍ അത് പല രോഗങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കും.സുര്യ നമസ്കാരം

പണ്ട് , ഏകദേശം ആറായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് , വിദ്ദ്യാര്‍ത്ഥികള്‍ ഗുരുവിന്റെ വീട്ടില്‍ താമസിച്ചു – ഗുരുകുല സമ്പ്രദായത്തില്‍ വിദ്യ അഭ്യസിച്ചു വന്നു. അക്കാലത്ത് സുര്യനുദിക്കുന്നതിനുവളരെ മുമ്പ് തന്നെ വിദ്യാര്‍തികളുടെ ഒരു ദിവസം തുടങ്ങുമായിരുന്നു.  അവരുടെ ആദ്യത്തെ വിഭാഗം സൂര്യോപാസന / സൂര്യ നമസ്കാരം (സൂര്യ ദേവനെ പൂജിക്കുക) ആയിരുന്നു.  നമ്മള്‍ ഇന്ന് സൂര്യ നമസ്കാരം ‘എന്താണ് , എന്തിനു , എങ്ങിനെ ‘ എന്ന് പടി പടി യായി പഠിക്കാന്‍ പോകുന്നു.

(തുടരും)

*****************************************************************
അടുത്ത ആഴ്ച്ച

നമുക്ക് സൂര്യ ദേവനെ പ്രാര്‍ഥിക്കാം

സമയം അതിരാവിലെ .  സൂര്യന്‍ കിഴക്കുദിക്കുന്നു.  നമ്മള്‍ കുളിച്ചു ഉണ്മെഷവാന്മാരായി .  രാവിലത്തെ ശുദ്ധ വായു ശ്വസിക്കാം നമുക്ക്.
ഇനി നേരെ നില്‍ക്കുക ... ശരീരം ബലം പിടിക്കാതെ .
കൈകള്‍ രണ്ടും “നമസ്കാര മുദ്രയില്‍ “  വെയ്ക്കുക . .......... “

******************************************************************************
കാത്തിരിക്കുക.....

സൂര്യ നമസ്കാരത്തിന്റെ എല്ലാ ഭാഗങ്ങളും ഒറ്റയടിക്ക് പ്രസിദ്ധീകരിക്കുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണം അത് പടി പടി യായി മാത്രമേ ഞങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നിര്‍വാഹം ഉള്ളു.   മാന്യ വായനക്കാര്‍ ക്ഷമിക്കുക.

തയാറാക്കിയത് – വിനോദ് നമ്പ്യാര്‍ & വിനോദ് ചിറയില്‍ 

Saturday, June 22, 2013

Saturday, June 22, 2013 3

ഡിസംബർ 5......


ഡിസംബർ 5..
രാവിലെ 6 മണി മുതൽ തന്നെ  അയാൾ പള്ളിക്ക് മുന്നിൽ കാത്തു നിൽക്കുകയായിരുന്നു.എന്നാൽ അയാൾ ആരെയോ തേടിയാണ് അവിടെ നിൽക്കുന്നത്‌.
ഒരേഴു മണിയായപ്പോൾ കറുത്ത ഒരു സ്കോർപ്പിയോ കാർ പള്ളി മുറ്റതുവന്നു നിന്നു .കാത്തു നിന്ന ആൾക്കു സന്തോഷമായി.കാത്തിരുന്നവർ എത്തിയല്ലോ.
കാറിൻറെ ഡോർ തുറന്നു ഒരു യുവതിയും 5 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും  ഇറങ്ങി.
അവരുടെ കൈയ്യിൽ കുറച്ചു വെള്ള റോസാപൂക്കൾ ഉണ്ടായിരുന്നു.
പള്ളി മുറ്റത്തുകൂടി അവർ നേരെ കല്ലറകളുടെ ഭാഗത്തെത്തി. അവിടെ ഒരു കല്ലറയ്ക്ക് മുന്നിൽ അവർ നിന്നു.
ആ കല്ലറയ്ക്ക് മുന്നിൽ ഇങ്ങനെ എഴുതിയിരുന്നു.
സണ്ണി ജോസഫ്‌ ജനനം 1979. മരണം 2011 ഡിസംബർ 5 .
കല്ലറയിൽ പൂക്കള അർപ്പിച്ചു മെഴുകുതിരി കൊളുത്തിയ ശേഷം അവർ എഴുന്നേറ്റു.
കാറ്റിന്റെ സുഗന്ധം അവിടെ ഒഴുകി നടന്നു.
ആൻസി മോള് ഇന്ന് നേരത്തെ വന്നു അല്ലെ..
ഈശ്വ മിശിഹായ്ക്കു സുഗമായിരിക്കട്ടെ അച്ചോ. അച്ഛനെ ക്കണ്ട് അവൾ കൈകൂപ്പി.
എപ്പോഴും ഇപ്പോഴും സുഗമായിരിക്കട്ടെ. ആഹ് ഇന്ന് ഡിസംബർ 5 ആണല്ലോ..
മോൾക്ക്‌ ഇന്ന് സ്കൂളുണ്ട് അതാ നേരത്തെ വന്നത്..ആൻസി പറഞ്ഞു.
സണ്ണി മരിച്ചിട്ട് 2 വര്ഷം കഴിഞ്ഞു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. നല്ല ആൾക്കാരെ കർത്താവ്‌ പെട്ടന്ന് വിളിക്കും അല്ലാതെന്താ. അല്ലെങ്ങിൽ ഈ ചെറിയ പ്രായത്തിൽ ഹാർട്ട് അറ്റാക്ക്‌ എന്ന് വച്ചാൽ.അച്ഛൻ നെടുവീർപ്പെട്ടു.
അത് കേട്ടതും അൻസിയുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു.
8 വർഷം മുൻപാണ് സണ്ണിച്ചനെ കല്യാണം കഴിച്ചത്.പ്രണയ വിവാഹം ആയിരുന്നെങ്കിലും  വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു.
5 വർഷം മാത്രമേ ആ സന്തോഷം നീണ്ടു നിന്നുള്ളൂ.ആൻസി മനസ്സിൽ ഓർത്തു.
   ആ വണ്ടിയിൽ ഇരിക്കുന്നതു നമ്മുടെ സേവിയറിന്റെ മകൻ ജെറിൻ അല്ലയോ. അച്ഛന്റെ ചോദ്യം കേട്ട ആൻസി അമ്പരന്നു.
അപ്പച്ചൻ നിർബന്ധിച്ചപ്പോൾ ഞാൻ സമ്മതിച്ചു..എന്റെ മോളെ ഓർത്തപ്പോൾ....ആൻസിക്ക് വാക്കുകൾ മുഴുപ്പിക്കാനായില്ല ...
സാരമില്ല നന്നായെന്നെ ഞാൻ പറയൂ...അച്ചൻ പറഞ്ഞു..
പെട്ടന്ന് കാറിൻറെ ഹോണടി കേട്ടു.
ശരിയച്ചോ   മോളെ സ്കൂളിൽ ആക്കാൻ ഉള്ളതാ...
മോളിനി എന്നാ വരുന്നത്..അച്ചൻ ആ കൊച്ചു ‌ കുഞ്ഞിന്റെ കവിളിൽ തട്ടിക്കൊണ്ടു ചോദിച്ചു..
അവൾ നാണം കുണുങ്ങി നിന്നു...
അവർ കാറിൽ കയറി യാത്രയായി...
ഇതെല്ലം കണ്ടു ഇത്രയും നേരം കാത്തു നിന്ന ആളുടെ കണ്ണ് നിറഞ്ഞു..
അയാൾ ആ കല്ലറയുടെ അടുതെത്തി...
ആ വെള്ള പ്പൂക്കൾ എടുത്തു..താനെന്നും ഇഷ്ട്ടപെട്ടിരുന്ന വെള്ള റോസാപൂക്കൾ ...
എന്നാൽ ഇപ്പോൾ ആ പൂക്കളെ താൻ വെറുക്കുന്നു.
കാറ്റിനു ശക്തി കൂടി കൂടി വന്നു.
ആ തണുത്ത കാറ്റിൽഅയാൾ അലിഞ്ഞലിഞ്ഞു ചേർന്നു.
അയാൾ ദൂരേക്ക്‌ യാത്രയായി.
കല്ലറയിൽ മെഴുകുതിരി കത്തികൊണ്ടിരുന്നു.
കല്ലറയിൽ ഇങ്ങനെ എഴുതിയിരുന്നു.
ശരീരം മരിച്ചെങ്കിലും ആത്മാവ് ഇവിടെ ഉറങ്ങുന്നു.
പെട്ടന്ന് തന്നെ കല്ലറയിലെ  മെഴുകുതിരികൾ അണഞ്ഞു...

അജിത്‌ പി നായർ
കീഴാറ്റിങ്ങൽ

Thursday, June 20, 2013

Thursday, June 20, 2013 2

സർപ്പക്കാവിൽ തിരിതെളിയുമ്പോൾ -2

പൂജയും ആരാധനകളും -  സർപ്പ പൂജയും , സർപ്പ ദോഷ പരിഹാരങ്ങളും - അങ്ങനെ പഴഞ്ചൻ ആചാരങ്ങൾ  എന്നും അന്ധ വിശ്വാസം എന്നും പറഞ്ഞു പുരോഗമന വാദികൾ പറഞ്ഞു തള്ളമെങ്കിലും  ഇന്നും പുരാതന വിശ്വാസങ്ങളെ അതേ പടി പാലിച്ചു - സര്പ്പ പൂജയും , സർപ്പാരധനയും മുമ്പത്തേക്കാൾ വിപുലമായി കേരളത്തിൽ നടക്കുന്നു.  ഈ സന്ദർഭത്തിൽ ശ്രീ അജിത്‌ പി. നായർ നിരവധി സർപ്പകാവുകൾ സന്ദർശിച്ചു - ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂടുതൽ അറിഞ്ഞു തയ്യാറാക്കിയ ഈ ലേഖനം പാഴാകില്ല എന്നാ വിശ്വാസത്തോടെ ഞങ്ങൾ സമർപ്പിക്കുന്നു . പണ്ട് പേരുകേട്ട പല തറവാടുകളിലും ആണ്ടിലൊരിക്കൽ നൂറും പാലും കൊടുക്കൽ ചടങ്ങ്
പതിവായിരുന്നു.   ഭക്തർ സർപ്പ ഭീതി മാറ്റാൻ ഇവിടെ വന്നു വഴിപാടു കഴിക്കുന്നത്‌ പതിവായിരുന്നു.
ക്ഷേത്രങ്ങളിൽ ഉന്നത സ്ഥാനം കല്പ്പിക്കപ്പെട്ട സര്പ്പങ്ങളെ മതിൽക്കെട്ടിനകത്തൊ , ആൽചുവട്ടിലൊ പ്രതിഷ്ടിച്ചാണ്  ആരാധിച്ചിരുന്നത്.  ചില പ്രത്യേക സാഹചര്യങ്ങളിൽ സർപ്പക്കാവുകളെ നിലനിർത്താനാകാതെ വരുമ്പോൾ സർപ്പ ദൈവങ്ങളെ മറ്റെവിടെയെങ്കിലും കുടിയിരുത്തെണ്ടാതായി വരുന്നു.  "കാവു മാറ്റം" എന്ന ചടങ്ങിലൂടെ പഴമക്കാർ അത് സാധ്യമാക്കിയിരുന്നു.    അനന്തൻ, വാസുകി, തക്ഷകൻ , കാർക്കോടകൻ , ശംഘപാലകൻ , മഹാപത്മൻ , ഗുളികൻ , എന്നീ നാഗശ്രേഷ്ടരാണ് "അഷ്ടനാഗങ്ങൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്നത്‌ .   വൈഷ്ണവ സമ്പ്രദായത്തിൽ  അനന്തനെയും , ശൈവ സമ്പ്രദായത്തിൽ വാസുകി യേയുമാണ്‌ സാധാരണ ക്ഷേത്രങ്ങളിൽ ആരാധിച്ചു വരുന്നത് .

കന്നി, തുലാ , ധനു , കുംഭം , മേടം  എന്നീ മാസങ്ങളിലെ ആയില്യം നാളിനാണ് ശാസ്ത്ര വിധിപ്രകാരം പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത് .  എന്നാൽ ഇടവം 15 മുതൽ കന്നി ആയില്യം വരെ സർപ്പങ്ങളെ ആരാധികുന്നതിനുള്ള വിശേഷ പൂജകൾ ഒന്നും നടത്തുന്നില്ല .  ഈ സമയം സർപ്പങ്ങൾ ചാതുർ മാസ്യ വൃതം അനുഷ്ടിക്കുന്നതിനാൽ പൂജകളൊന്നും ശുഭാകരമാകില്ല എന്നാണു വിശ്വാസം .


നൂറും പാലും കൊടുക്കുക , സര്പ്പ ബലി , സര്പ്പം പാട്ട് , നാഗതോറ്റം , നാഗത്തെയ്യം , കുറുന്തിനിപ്പാട്ട് , നാഗം പൊലിച്ചു പാട്ട് , പൂരക്കളി , നാഗ ക്കന്നി , തിരിയുഴിച്ചിൽ എന്നിവയാണ് നാഗാരാധനയിൽ കണ്ടുവരുന്ന ചില വിശി ഷ്ടാനുഷ്ടാനങ്ങൾ . 

പുള്ളുവൻ പാട്ടും സര്പ്പം പാട്ടുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ്  തെക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും നാഗ സങ്കല്പം .   എന്നാൽ ഉത്തര കേരളത്തിൽ തെയ്യത്തിനാണ് പ്രാധാന്യം .  കൂടാതെ തെക്കൻ - മധ്യ കേരളത്തിൽ കാണുന്ന ഉപ്പും മഞ്ഞളും നടയ്ക്കു വെക്കുന്ന പതിവോ , മഞ്ഞൾ പോടീ ചാർത്തലൊ ഉത്തര കേരളത്തിൽ പതിവില്ല .  

പാരമ്പര്യ നാഗാരാധന നടത്താതിരിക്കുകയും കാവുകൾ അശുദ്ധ മാക്കുകയോ , വെട്ടി മാറ്റുകയോ ചെയ്താലും അത് സർപ്പ കോപത്തിന് കാരണമാകുന്നു.  സർപ്പകോപം കുടുംബ പരമ്പരകളെ തീരാ വ്യാധിയിൽ ആഴ്ത്തുമെന്നാണ് വിശ്വാസം .

(തുടരും)

അജിത്‌ പി. കീഴാറ്റിങ്ങൽ  

Wednesday, June 19, 2013

Wednesday, June 19, 2013 1

വായന മരിക്കുന്നില്ല...


പുസ്തക വായന മരിച്ചു കൊണ്ടിരിക്കുന്ന സൈബർ ലോകത്ത് ഇതാ ഒരു വായന ദിനം കൂടി വരവായി.

ഒരുകാലത്ത് ഗ്രാമീണ വായനാ ശാലകളും ഒത്തിരി ഒത്തിരി പ്രസിദ്ധീകരണങ്ങളും നിറഞ്ഞു നിന്ന മലയാളക്കരയിൽ നിന്ന് ഇന്നതെല്ലാം അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു എന്നത് ശരിയാണ്..പക്ഷെ വായന ഇവിടെ  മരിച്ചു വീഴുന്നില്ല...ഗ്രാമീണ പച്ചപ്പിന്റെ സുഖമുള്ള അനുഭവം കിട്ടിയില്ല എങ്കിലും സൈബർ ലോകം ഇന്ന് ഒത്തിരി നല്ല വായനാ അനുഭവം തരുന്നു.

ഓണ്ലൈൻ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ,ബ്ലോഗുകളും തമ്മിൽ മത്സരിക്കുന്ന ഒരു കാഴ്ച നമ്മൾക്കനുഭവപ്പെടുന്നുണ്ട്.

ഫൈസ്ബുക്കിലും ട്വിറ്ററിലും വഴിമാറുന്ന യുവത്വം പുസ്തക വായനയെ അവഗണിക്കുന്ന മട്ടാണ്.

പണ്ട് പുസ്തകങ്ങളെ തേടി അലഞ്ഞിട്ടുണ്ട്...നല്ല പുസ്തകങ്ങൾക്കായി കാത്തിരുന്നിട്ടുണ്ട്..ഇന്നോ ?

ഇനിയും നല്ല നല്ല പുസ്തകങ്ങൾ കടന്നു വരട്ടെ, നല്ല നല്ല എഴുത്തുകാർ ഉണ്ടാകട്ടെ...

കാത്തിരിക്കാം വായനയുടെ ,പുസ്തകങ്ങളുടെ ഒരു പുതിയ ദിവസതിനായ്..

എല്ലാർക്കും വായനാ ദിന ആശംസകൾ

 
ടീം തുമ്പപ്പൂ.

Monday, June 17, 2013

Monday, June 17, 2013 1

ക്യാമ്പസ്‌ ചിറകിൽ പറന്ന് പറന്ന്...


അന്നൊക്കെ പത്താം ക്ലാസ്  പഠനം കഴിഞ്ഞ എല്ലാപേരുടെയും സ്വപ്നമാണ് -  കോളേജ്.  പത്താം ക്ളാസ്സിൽ അത്യാവശ്യം മാർക്ക്  കിട്ടിയത് കൊണ്ട് കോളേജ് പ്രവേശനം എളുപ്പമായിരുന്നു..
അന്നൊരു തിങ്കളാഴ്ച  - കോളേജിലേക്കുള്ള  എന്റെ ആദ്യ പ്രവേശനം... ഒരുപാട് സ്വപ്നങ്ങളും   മോഹങ്ങളും ആയുള്ള  ഒരു യാത്ര... പുതിയ ഒരുകൂട്ടം സുഹൃത്തുക്കളെതേടിയുള്ള യാത്ര...

വർക്കല ശിവഗിരിയിലെ S N കോളേജ് .... അവിടെയായിരുന്നു എന്റെ പ്രീ ഡിഗ്രി പഠനകാലം...

കണക്കിലെ താൽപ്പര്യമായിരുന്നു.. ഫസ്റ്റ്‌ ഗ്രൂപ്പ് എടുക്കാൻ പ്രേരിപ്പിച്ചത്... അതേ സമയം പുതുമയുടെ യുവത്വ സങ്കൽപ്പങ്ങളിലേക്ക് ഞാൻ ഒരിക്കലും മാറിയിട്ടുണ്ടായിരുന്നില്ല.  ളോഹ കണക്കുള്ള ഷർട്ടും അയഞ്ഞ പാന്റും എന്റെ സന്തോഷമായിരുന്നെങ്ങിലുംകാണുന്നവർക്ക് അത് അരോചകമാണോ   എന്നു തോന്നിപ്പോകുന്നുണ്ടായിരുന്നു.
ബസ്സ്‌ ഇറങ്ങിയപ്പോൾ  ചെറിയൊരു ചാറ്റൽ മഴ... കോളെജിനു  മുന്നിലുള്ള ഒരു കടയുടെസൈഡിൽ കയറിനിന്നു...നവാഗതര്ക്ക് സ്വാഗതം എന്ന ഒരു ബാനർ കോളെജിനു  മുന്നിൽ വലിച്ചു കെട്ടിയിട്ടുണ്ട്...
ഒന്നല്ല രണ്ടെണ്ണം.. SFI പിന്നെ KSU
രാഷ്ട്രീയത്തോട് അന്ന് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല...
കുടയില്ലാത്തതിനാൽ  മഴ മാറിയ ശേഷമാണ് കോളെജിനുള്ളിൽ  കയറിയത്...കുട്ടികൾ കൂട്ടം കൂട്ടമായി എത്തികൊണ്ടിരിക്കുന്നു...
പെട്ടന്ന് റാഗിങ്ങിനെക്കുറിചൊരു പേടിതോന്നി...
ആരൊക്കെയോ എന്നെ റാഗിങ്ങിന്റെ പേടിപ്പെടുത്തുന്ന കഥകള പറഞ്ഞു തന്നിരിക്കുന്നു...
എന്താവുമോ എന്തോ... ?


കോളെജിനു  മുന്നിൽ   മുന്നിൽ തണൽ  വിരിച്ചു നിൽക്കുന്ന വലിയ മരങ്ങൾ.

ആ മരത്തിൽ നിന്നും മഞ്ഞപ്പൂക്കൾ വീണു കോളെജിലേക്ക്  കയറുന്ന വഴികൾ പൂക്കളമായി കിടക്കുന്നു..നല്ല ഭംഗിയുണ്ട്...
ആ കൊഴിയുന്ന മഞ്ഞപ്പൂക്കളുടെ പേരെന്താണ്... ?
അതിപ്പോഴും അറിയില്ല...
പലയിടുത്തും രാഷ്ട്രീയ ബോർഡുകൾ കാണാം...

മരങ്ങളിൽ നിന്നും മഴത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ട്‌....

അങ്ങനെ ഒരുവിധം ക്ലാസ് കണ്ടു പിടിച്ചു...
ഏകദേശം ഒരു 50 കുട്ടികൾ വരും..
എല്ലാരും പരസ്പരം പരിചയപ്പെടുകയാണ്..
ഞാനും ഒപ്പം കൂടി..
പെണ്‍കുട്ടികളാണ് കൂടുതലും ....
ആദ്യമൊക്കെ അവരോടു മിണ്ടാൻ ഒരു ചമ്മൽ ആയിരുന്നു

ബോയ്സ് സ്കൂളിൽ നിന്നും പഠിച്ചു വന്നിട്ട്.. പെട്ടന്ന് മിക്സെഡ് ആയപ്പോൾ ഉള്ള ഒരു ചെറിയ പ്രശ്നം..

ഓരോരുത്തരും വന്നു പരിചയപ്പെടുന്നുണ്ട്...


പെട്ടന്നാണ് കുറച്ചു ചേട്ടൻമാർ ക്ലാസ്സിനുള്ളിലേക്ക് കയറിവന്നത്..

സീനിയേർസ് ആണ്..പരിചയ പ്പെടുകയാണ് ലക്‌ഷ്യം...
പക്ഷെ ചെറിയൊരു റാഗിംഗ് ആണ് അവരുടെ ഉദ്യെശ്യമെന്നു എനിക്ക് തോന്നി..
അതിൽ ചിലരൊക്കെ രൂക്ഷമായി നോക്കുന്നുണ്ട്...


അതിൽ ഒരാൾ വന്നു ബോർഡിൽ എന്തോ ചിലത് എഴുതി....

അതിനു ശേഷം  ഞങ്ങളിൽ ഓരാളെ  അങ്ങോട്ട്‌ വിളിച്ചു..
എന്തോ ഒരു കണക്കാണ്...
റാഗിംഗ് ഇതാ തുടങ്ങുന്നു ഞാൻ മനസ്സിൽ  ഓർത്തു..
(തുടരും)
അജിത്‌ പി നായർ
കീഴാറ്റിങ്ങൽ